കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും ആശ്വാസം. ആദ്യത്തെ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴുവരെ നീട്ടി. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് കെ. ബാബു ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്. അറസ്റ്റ് വിലക്ക് ഇന്നു വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിന്റെ അറസ്റ്റ് താത്കാലികമായി വിലക്കിയത്. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു…
Read MoreCategory: Top News
ഗോവിന്ദ അവലോകനം… നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക ജില്ലാ പഞ്ചായത്ത് വിജയം; തുടർ ഭരണത്തിനുള്ള കരുത്ത് ഇപ്പോഴുമുണ്ടെന്ന് എം.വി. ഗോവിന്ദൻ
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പരാജയകാരണങ്ങൾ എന്തെന്ന് സിപിഐ എമ്മും എൽഡിഎഫും വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അടിത്തറ തകര്‍ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും തെറ്റാണ്. ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും എം.വി. ഗോവിന്ദന് കണക്കുകൾ നിരത്തി കുറിപ്പിൽ വ്യക്തമാക്കി.
Read Moreവീണ്ടും വരും എല്ലാം ശരിയാകും..!ചികിത്സ നൽകാതെ ഡോക്ടർ ഇറങ്ങിപ്പോയി; രോഗി കാത്തിരുന്നത് 45 മിനിറ്റ്; ആലപ്പുഴ ജില്ലയിൽ നിന്നും വീണ്ടും അവഗണനയുടെ വാർത്ത
മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. മാവേലിക്കര താമരക്കുളം ശാന്തിഭവനില്‍ സുഭാഷ് (47) ആണ് പരാതിക്കാരന്. ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ.ബിന്ദുവിനെതിരെയാണ് സുഭാഷ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. കാലിലെ മുറിവ് സംബന്ധിച്ച പരിശോധനയ് ക്കായി ശസ്ത്രക്രിയാ ഒപിയിൽ എത്തിയതായിരുന്നു സുഭാഷ്. ഇയാളുടെ ടോക്കണ്‍ നമ്പര്‍ വിളിച്ചതില്‍ പ്രകാരം ഭാര്യയുടെ സഹായത്തോടെ പരിശോധന മുറിയിലേക്ക് എത്തി. ഈ സമയം മറ്റൊരു സ്ത്രീ ഇവരെ കടന്നു ഡോക്ടറിനു സമീപമുള്ള സ്റ്റൂളില്‍ ഇരുന്നു. തനിക്ക് അധികസമയം നില്‍ക്കാനാകില്ലെന്നും തന്റെ ടോക്കണ്‍ നമ്പരാണ് വിളിച്ചതെന്നും സുഭാഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ പരിശോധനാ മുറിയില്‍നിന്നു ഇറങ്ങിപ്പോകുകയായിരുന്നു. കാരണമറിയാതെ പരിശോധനാ മുറിയില്‍ കാത്തിരുന്ന സുഭാഷിനോടും ഭാര്യയോടുമായി 45 മിനിറ്റിനുശേഷം എത്തിയ ഡോക്ടര്‍ ഇയാള്‍ പുറത്ത് പോയില്ലെങ്കില്‍ താന്‍ ആരെയും പരിശോധിക്കില്ലായെന്ന് പറഞ്ഞശേഷം വീണ്ടും അവിടെ നിന്നുപോയി എന്നാണ് സുഭാഷ് കൊടുത്ത പരാതിയില്‍…
Read Moreഅതിദരിദ്രരില്ലെന്ന് വാദിക്കുന്നവർ പോതിച്ചോറിന് കാത്തുനിൽക്കുന്നവരെ കാണണം; വാഗ്ദാനങ്ങൾ മാത്രം നൽകിയ സർക്കാരിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ചരിത്ര വിജയമാണെന്നും കോട്ടയത്തെ ജനങ്ങളുടെ നേട്ടമാണെന്നും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു എംഎല്‍എ. ജില്ലയില്‍ യുഡിഎഫിന് 645 സീറ്റുകള്‍ അധികമായി ലഭിച്ചു. വോട്ടിംഗ് റേറ്റില്‍ 57 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. എല്‍ഡിഎഫിന്റെ 418 സീറ്റുകള്‍ 320 ആയി കുറഞ്ഞു. 23 ശതമാനം വോട്ടാണ് എല്‍ഡിഎഫിനു കുറവുണ്ടായത്. വാഗ്ദാനങ്ങള്‍ മാത്രം നല്കിയ ഒമ്പതു വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നതിനുള്ള തെളിവും പ്രതിഷേധവുമാണ് പ്രതിഫലിച്ചത്. അതിദരിദ്രരില്ലെന്ന അവകാശ വാദം മുഴക്കിയവര്‍ കോട്ടയത്ത് ഉച്ചയ്ക്ക് പൊതിച്ചോറിന് കാത്തുനില്‍ക്കുന്നവരെ പോയി കാണണം. കോട്ടയം മെഡിക്കല്‍ കോളജില്‍ സൗജന്യ ചികിത്സ നിലച്ചു. ഓപ്പറേഷന് വേണമെങ്കില്‍ അതിനുള്ള സാമഗ്രികളുമായി എത്തേണ്ട അവസ്ഥയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ശബരിമല അയ്യപ്പനെ പരാമര്‍ശിച്ചുള്ള പാരഡിഗാനത്തില്‍ യുഡിഎഫിന് പങ്കില്ല. പാരഡി…
Read Moreകർമഫലം..! കർമയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ലൊക്കേഷനിൽ കളഞ്ഞ സീനുകൾ പകർത്തിയെഴുതിയതെന്ന വാദം പൊളിഞ്ഞു
കോട്ടയം: മോഹന്‍ലാല്‍ നായകനായി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മയോദ്ധ സിനിമയുടെ തിരക്കഥ അപഹരണമെന്ന് കോട്ടയം കൊമേഴ്സ്യല്‍ കോടതി വിധിച്ചു. 2012 ഡിസംബറില്‍ റിലീസ് ചെയ്ത കര്‍മയോദ്ധയുടെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ പരാതി പരിഗണിച്ചാണ് ജഡ്ജി ഡി.എ. മനീഷ് വിധി പ്രസ്താവിച്ചത്. റിലീസ് ചെയ്യുന്നതിന് ഒരു മാസം മുമ്പ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു.ആ സമയം അഞ്ചു ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ച് സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തരവിനു വിരുദ്ധമായി തിരക്കഥാകൃത്തുക്കള്‍ എന്ന് അവകാശപ്പെട്ട എസ്.വി. ഷാജി, സുമേഷ് വി. റോബിന് എന്നിവരുടെ പേര് ചേര്‍ത്ത് റിലീസ് ചെയ്തു പ്രദര്‍ശിപ്പിച്ചെന്ന് വ്യക്തമാക്കി 40 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചും തിരക്കഥയും സംഭാഷണവും തന്റേതാണെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് റെജി കോടതിയെ സമീപിച്ചത്. ഒന്നാം…
Read Moreപോറ്റിയേ കേറ്റിയേ… പരാതിക്കു പിന്നിലെ ലക്ഷ്യം ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിക്കാൻ; പ്രസാദിനെ തള്ളി തിരുവാഭരണ പാത സംരക്ഷണസമിതി
പത്തനംതിട്ട: പോറ്റിയേ കേറ്റിയേ…. പാരഡി ഗാനത്തിനെതിരേ പരാതി നൽകിയ പ്രസാദ് കുഴിക്കാലയ്ക്ക് തിരുവാഭരണ പാത സംരക്ഷണസമിതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെയർമാൻ കെ. ഹരിദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. പിന്നിൽ അയ്യപ്പഭക്തിയല്ലെന്നാണ് സമിതിയുടെ അഭിപ്രായം. പാട്ടെഴുതിയതാണോ സ്വർണം കട്ടതാണോ മതവികാരം വ്രണപ്പെടുത്തുന്നത്. വിശ്വാസത്തെ സംരക്ഷിക്കാനോ ഭക്തരുടെ വികാരം സംരക്ഷിക്കാനോ ഉള്ള നീക്കമല്ല ഇത്. ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ് പരാതിയെന്ന് ഹരിദാസ് പറഞ്ഞു. പാട്ടിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാനല്ല തങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ശബരിമലയിലെ സ്വർണക്കൊള്ളയെ ഇതുവരെ അപലപിക്കാൻ തയാറാക്കാത്തവർ ഇപ്പോൾ പാട്ടിനെതിരേ രംഗത്ത് വരുന്നതിനാണ് ഏതിർക്കുന്നത്. ഇവരിൽ ചിലരുമായി പരാതിക്കാരനായ പ്രസാദ് കുഴിക്കാലക്ക് വലിയ ചങ്ങാത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽനിന്ന് നാലുവർഷം മുമ്പ് പുറത്തുപോയ ആളാണ് പ്രസാദ് കുഴിക്കാല. തിരുവാഭരണ പാതയെ സംരക്ഷിക്കുന്നതിനായാണ് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ശബരിമല തിരുവാഭരണ സംരക്ഷണ സമിതി രൂപീകരിച്ചത്. അല്ലാതെ ആരെയെങ്കിലും സംരക്ഷിക്കാനോ വെള്ളപൂശാനോ…
Read Moreചിത്രപ്രിയയുടെ കൊലപാതകം: ഇരുവരുടെയും മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ; സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ബംഗളൂരുവിൽ
കൊച്ചി: എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ബംഗ്ലൂരുവിലെ സഹപാഠികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ബംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളജിലെ സഹപാഠികളില്‍ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാര്‍ഥിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. ചിത്രപ്രിയയുടെയും അറസ്റ്റിലായ പ്രതി അലന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. അതില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കൊല്ലപ്പെടുന്നതിന് മുന്‍പ് ചിത്രപ്രിയയുടെ ഫോണിലേക്ക് വിളിച്ചവരുടെയും വാട്സാപ്പ് ചാറ്റുകളുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതി അലനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊല നടത്തിയ സ്ഥലത്ത് അടുത്ത ദിവസം തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അതേസമയം ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി…
Read Moreകഷ്ടമാണ് മെംബറുടെ കാര്യം; വേതനം കൂട്ടിക്കൊടുത്തേ പറ്റൂ; സംസ്ഥാനത്ത് തദ്ദേശ പ്രതിനിധികളുടെ വേതനം പുതുക്കിയിട്ട് പത്തു വര്‍ഷം; അനുഭവസ്ഥർ പറയുന്ന കണക്ക് ഞെട്ടിക്കുന്നത്
കോട്ടയം: നിയമസഭാ മണ്ഡലങ്ങളുടെ പകുതിയോളം വിസ്തൃതമാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ പലതും. എംഎല്‍എമാര്‍ക്ക് ലക്ഷത്തിനടുത്ത് ഓണറേറിയവും പെന്‍ഷനും പലതരം ആനുകൂല്യങ്ങളും കിട്ടും. എല്‍എല്‍എക്ക് രണ്ട് സ്റ്റാഫിനെയും നിയമിക്കാം. ഓടിനടന്ന് നിരവധി ചടങ്ങുകളില്‍ ദിവസവും പങ്കെടുക്കേണ്ട ജില്ലാ പഞ്ചായത്ത് മെംബര്ക്കുള്ള പ്രതിഫലം മാസം 9800 രൂപ. ബസ്, ഓട്ടോക്കൂലി പോലും തികയില്ല ഈ തുക കൈപ്പറ്റിയാല്‍. സംസ്ഥാനത്ത് പത്തു വര്‍ഷമായി തദ്ദേശ പ്രതിനിധികളുടെ വേതനം പുതുക്കിയിട്ട്. താഴെത്തട്ടിലുള്ള അനവധി നിരവധി സങ്കീര്‍ണ ജനകീയപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടവരാണിവര്‍. രാത്രിയിലും പകലും മഴയത്തും വേനലിലും വിളിപ്പുറത്തുണ്ടാകണം. അപകട ദുരന്ത വേളകളില്‍ രക്ഷാപ്രവര്ത്തകരാകണം. ജോലിയില്‍നിന്ന് അവധിയെടുത്തും ജോലിതന്നെ രാജിവച്ചും വന്നവരാണ് തദ്ദേശ പ്രതിനിധികളില്‍ പലരും. ഗ്രാമപഞ്ചായത്ത് മെംബര്ക്കുള്ള ഓണറേറിയം 8000, നഗരസഭാ കൗണ്‍സിലര്‍ക്ക് 8600. കൈക്കാശ് ഏറ്റവും പോകുന്നത് ഗ്രാമപഞ്ചായത്ത് മെംബര്‍ക്കാണ്. മരണം, സംസ്കാരം, ചികിത്സ, പഠനം തുടങ്ങി ആത്മഹത്യയോ കൊലപാതകമോ വാര്‍ഡില്‍…
Read Moreഇന്‍സ്റ്റഗ്രാം കമന്റിനെ ചൊല്ലി തർക്കം; ട്യൂബ് ലൈറ്റ് ഉപയോഗിച്ച് പരസ്പരം തല്ലിക്കീറി സ്കൂൾ വിദ്യാർഥികൾ; പോലീസ് എത്തിയപ്പോൾ സംഭവിച്ചത്…
പാലക്കാട്: ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലടിച്ചു. കുമരനെല്ലൂർ ഗവ. സ്കൂളിലെ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിലടിച്ചത്. കമന്റിനെ ചൊല്ലി ഏറെനാളായി വിദ്യാർഥികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ തമ്മിലടിക്കുകയായിരുന്നു. ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വെച്ചായിരുന്നു ആക്രമണം. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Read More‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നത്; പ്രസാദ് കുഴിക്കാലയുടെ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലയളവിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്കിയ പരാതിയില്‍ പ്രാഥമികാന്വേഷണം. പരാതി അന്വേഷണത്തിനായി എഡിജിപിക്ക് കൈമാറി. വൈറലായ ഗാനത്തിൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസെടുക്കുന്നതിൽ നിയമോപദേശം തേടും. ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതെന്നാണ് പരാതി. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം.
Read More