പത്തനംതിട്ട: അയ്യനെ കണ്ട് തൊഴാൻ നടൻ ദിലീപ് ശബരിമലയിൽ. ഞായറാഴ്ച രാത്രിയിൽ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയാണ് എത്തിയത്. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്. ഇത്തവണ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴിയാണ് ശബരിമല സന്നിധാനത്തെ സോപാനത്തിലേക്ക് എത്തിയത്. രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിയശേഷം ദർശനം നടത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Read MoreCategory: Top News
‘കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവച്ചു’; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ്; നേതാവിന്റെ തിരുത്തി പറച്ചിലും വിവാദത്തിലോ
മലപ്പുറം: സയ്യിദ് അലി മജീദിനെ തോൽപിക്കാൻ വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവച്ചു. സ്ത്രീകൾക്കെതിരെ വിവാദ പ്രസംഗവുമായി സിപിഎം നേതാവ്. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽനിന്ന് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സയ്യിദ് അലി മജീദാണ് അധിക്ഷേപ പ്രസംഗം നടത്തിയത്. ‘വനിതാ ലീഗിനെ പറയാൻ പാടില്ല, ജമീലത്താത്ത മാസ്ക് വച്ച് ഇറങ്ങിക്കഴിഞ്ഞാൽ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങൾമാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേൾക്കാൻ ആണത്തവും ഉളുപ്പും ഉള്ളവൻ മാത്രം ഈ പരിപാടിക്കിറങ്ങിയാൽ മതി. അല്ലെങ്കിൽ വീട്ടുമ്മയായി കഴിഞ്ഞാൽ മതി’. “അന്യ ആണുങ്ങളുടെ മുന്നിൽ പോയി നിസാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോൽപിക്കാൻ വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവയ്ക്കാനല്ല എന്ന് ഇവർ മനസിലാക്കണം. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കൊക്കെ പ്രായപൂർത്തിയായ മക്കൾ വീട്ടിലുണ്ട്. അതൊക്കെ…
Read Moreജനത്തിന്റെ കോടതിയിലെ വാദം പൂർത്തിയായില്ല… ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; കനത്ത പ്രതിഷേധം; ഒടുവിൽ പേര് വെട്ടി ക്ഷേത്രഭാരവാഹികൾ
കൊച്ചി: പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പരിപാടിയിൽ നിന്നും നടൻ ദിലീപിനെ മാറ്റി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപിനെ ഒഴിവാക്കിയത്. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്. ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു. എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി. തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു. പരിപാടി ചൊവ്വാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.
Read Moreതദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം: യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു; 50-ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ 50-ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് വാഹനം തകർത്തത് ഉൾപ്പടെ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പാനൂരിൽ വാളുമായി യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി സിപിഎം പ്രവർത്തകർ ഒരാൾക്കുനേരെ വടിവാൾ വീശുകയും കാറും ബൈക്കും വെട്ടിപ്പൊളിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് പാനൂരിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി.
Read Moreബിജെപിക്ക് ഒരു മേയറെ നൽകിയതിന്റെ ക്രെഡിറ്റ് സിപിഎമ്മിന്: അഹന്തയ്ക്കും അഹങ്കാരത്തിനും ദുർഭരണത്തിനും എതിരായ കനത്ത ജനവിധി; കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: അഹന്തയ്ക്കും അഹങ്കാരത്തിനും ദുർഭരണത്തിനും എതിരായ കനത്ത ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. യുഡിഎഫ് തരംഗമാണ് പ്രതിഫലിച്ചത്. ശബരിമല കൊള്ളയും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു.ആശയദാരിദ്ര്യമാണ് സിപിഎമ്മിന്. അവരുടെ നയങ്ങൾക്കു വിരുദ്ധമായാണ് സർക്കാർ പ്രവർത്തിച്ചത്. അത് മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന ശൈലി പിന്തുടരാനാണ്. ബിജെപിക്ക് ഒരു മേയറെ നൽകിയതിന്റെ ക്രെഡിറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട്, സർക്കാരിന്റെ ജനവിരുദ്ധത, ശബരിമല വിഷയം എന്നിവയും തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതായി കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Read Moreതിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്ന വി.ആർ. സിനി അന്തരിച്ചു. സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേ ദിവസമാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു സിനി. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. സിനിയുടെ മരണത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അനുശോചനമറിയിച്ചു.
Read Moreതോല്‍വിക്ക് കാരണം സിപിഎം കാലുവാരിയത്; ഇനി ഇടതിനൊപ്പമോ എന്ന് പറയാനാകില്ല’: എ.വി. ഗോപിനാഥ്
പാലക്കാട്: പെരിങ്ങോട്ടക്കുറിശിയിലെ പരാജയത്തിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്. സിപിഎം കാലുവാരിയെന്നാണ് എ.വി. ഗോപിനാഥിന്റെ ആക്ഷേപം. സിപിഎമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളിൽ ഉൾപ്പെടെ അത് പ്രതിഫലിച്ചു. തോൽവി അപ്രതീക്ഷിതമാണ്. എൽഡിഎഫിനൊപ്പം തുടരും. പെരിങ്ങോട്ടുകുറിശിയിൽ എൽഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം വാർഡായ ബൊമ്മണ്ണിയൂരിൽ 130 വോട്ടുകൾക്കാണ് ഗോപിനാഥ് തോറ്റത്. അതേസമയം, പെരിങ്ങോട്ടുകുറിശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. പെരിങ്ങോട്ടുകുറിശിയില്‍ ഭരണം തുലാസിലാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പതിനൊന്നും സിപിഎമ്മിന് അഞ്ചും സീറ്റുകളാണുള്ളത്. രണ്ട് വാര്‍ഡുകളാണ് ഇത്തവണ പുതിയതായി ചേര്‍ത്തത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടത്. 2023-ല്‍ നവകേരള…
Read Moreപുളിക്കക്കണ്ടം ബ്രദേഴ്സ് അൻഡ് ഡോട്ടർ: പാലായുടെ ഭരണം തീരുമാനിക്കുന്നത് ഇനി പുളിക്കക്കണ്ടം കുടുംബം; നിർണായകമായി ഒരു വീട്ടിലെ മൂന്ന് സ്വതന്ത്രന്മാർ
കോട്ടയം: പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം സഹോദരങ്ങള്‍ക്കും മകള്‍ക്കും വിജയം. സ്വതന്ത്രകൂട്ടായ്മയായി 14-ാം വാര്‍ഡില്‍ മത്സരിച്ച ബിനു പുളിക്കക്കണ്ടം, 13-ാം വാര്‍ഡില്‍ മത്സരിച്ച ബിജു പുളിക്കക്കണ്ടം, 15-ാം വാര്‍ഡില്‍ മത്സരിച്ച ബിനുവിന്റെ മകള്‍ ദിയ പുളിക്കക്കണ്ടം എന്നിവരാണ് വിജിയച്ചത്. മൂന്നു പേരും ജീപ്പ് ചിഹ്നത്തിലാണ് മത്സരിച്ചത്. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയപരീക്ഷണത്തില് വിജയിച്ചിരിക്കുകയാണ്. 20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. കേരള കോണ്‍ഗ്രസ്-എമ്മുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിജു. കന്നി മത്സരത്തിനിറങ്ങുന്ന ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള…
Read More‘തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം: ആര്യ രാജേന്ദ്രനെ പരോക്ഷമായി വിമർശിച്ച് ഗായത്രി ബാബു
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെ പരോക്ഷമായി വിമർഷിച്ച് ഗായത്രി ബാബു. തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് വിമർശനവുമായി ഗായത്രി രംഗത്തെത്തിയത്. ‘പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിംഗിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനേയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തുന്നത്. ഗായത്രിബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… ഏത് തിരിച്ചടിയിലും ഇടത് പക്ഷത്തെ ചേർത്ത് പിടിച്ച കോർപ്പറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിർത്താനും, ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത്, പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർഥം. അതേസമയം, കോർപറേഷനിലാകട്ടെ എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.…
Read Moreമാറാത്തത് ഇനി മാറും; സർക്കാരിന്റേത് ഭരണ പരാജയം; കോൺഗ്രസിന്റെ ജയത്തെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിജയം അത് തെളിയിക്കുന്നതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Read More