ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് പ്ര​തി​ക​ൾ‌​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും; അതിജീവിതയ്ക്ക് 5ലക്ഷം രൂപ നൽകണം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.  ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം

Read More

എനിക്ക് അമ്മ മാത്രമേയുള്ളു, അമ്മയെ സംരക്ഷിക്കണമെന്ന് പൾസർസുനി, തെറ്റ് ചെയ്തിട്ടില്ലെന്ന് മാർട്ടിൻ; ശിക്ഷയിൽ ഇളവ് വേണമെന്ന് മണികണ്ഠനും

കൊച്ചി; യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയിൽ വാദം തുടങ്ങി. വീട്ടിൽ അമ്മ മാത്രമേയുള്ളു, ശിക്ഷയിൽ ഇളവ് വേണമെന്ന് പൾസർ സുനി. തെറ്റ് ചെയ്തിട്ടില്ലെന്ന് മാർട്ടിൻ, ശിക്ഷയിൽ ഇളവ് വേണം, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രദീപ്, തെറ്റ് ചെയ്തിട്ടില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് സലിം, കുറഞ്ഞ ശിക്ഷ നൽകണമെന്ന് വിജീഷ്, ഇളവ് ചോദിച്ച് മൂന്നാം പ്രതി മണികണ്ഠനും. എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ധി​ന്യാ​യ​ത്തി​ൽ​നി​ന്ന് അ​റി​യാ​നാ​ണു കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും    

Read More

ക​ട​ൽ​ക​ട​ന്നെ​ത്തും കി​ക്കോ​ട് കി​ക്ക്..! കൊ​ല്ല​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റ് പി​ടി​ച്ചെ​ടു​ത്തു; കേ​ര​ള​ത്തി​ലേ​ക്ക് സാ​ധ​നം എ​ത്തു​ന്ന​ത് കം​ബോ​ഡി​യ​യി​ൽ നി​ന്ന്

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച വ്യാ​ജ സി​ഗ​ര​റ്റു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. വി​പ​ണി​യി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സി​ഗ​ര​റ്റു​ക​ളാ​ണ് ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി സു​ധീ​ർ, ഇ​ര​വി​പു​രം സ്വ​ദേ​ശി നൗ​ഷാ​ദ് എ​ന്നി​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. വ്യാ​ജ ലേ​ബ​ൽ പ​തി​ച്ച പാ​ക്ക​റ്റു​ക​ളി​ൽ നി​റ​ച്ചാ​ണ് സി​ഗ​റ്റു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഐ​ടി​സി ക​മ്പ​നി​യു​ടെ വ്യാ​ജ ലേ​ബ​ലി​ൽ ഉ​ള്ള സി​ഗ​ര​റ്റ് കൊ​ല്ലം ജി​ല്ല​യി​ൽ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ക​മ്പ​നി അ​ധി​കൃ​ത​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വ്യാ​ജ സി​ഗ​ര​റ്റും ഇ​ത് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. 145 പാ​ക്ക​റ്റ് വ്യാ​ജ സി​ഗ​ര​റ്റ് ആ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. കം​ബോ​ഡി​യ​യി​ൽ നി​ന്നാ​ണ് വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ എ​ത്തു​ന്ന​ത്. മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും വി​ൽ​പ​ന​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു.

Read More

തെരഞ്ഞെടുപ്പിൽ 2 വോട്ടിന് വിജയിച്ച് കുട്ടികളും; ക്രി​സ്മ​സ് അ​വ​ധി ഇ​ത്ത​വ​ണ 10 അ​ല്ല, 12 ദി​വ​സം; ഉ​ത്ത​ര​വ് പുറത്തിറക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് അ​വ​ധി​യി​ൽ ‌‌‌ഒ​രു ദി​വ​സം കൂ​ടു​ത​ൽ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് ക്രി​സ്മ​സ് പ​രീ​ക്ഷ തീ​യ​തി​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​നാ​ലാ​ണ് അ​വ​ധി ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ 15ന് ​ആ​രം​ഭി​ക്കു​ന്ന ക്രി​സ്മ​സ് പ​രീ​ക്ഷ​ക​ള്‍ 23ന് ​അ​വ​സാ​നി​ക്കും. ഡി​സം​ബ​ർ 24ന് ​സ്കൂ​ൾ അ​ട​യ്ക്കും. തു​ട​ർ​ന്ന് ഡി​സം​ബ​ര്‍ 24 മു​ത​ല്‍ ജ​നു​വ​രി 05 വ​രെ​യാ​ണ് അ​വ​ധി. ഇ​തോ​ടെ സാ​ധാ​ര​ണ​യാ​യി 10 ദി​വ​സം ല​ഭി​ക്കു​ന്ന ക്രി​സ്മ​സ് അ​വ​ധി 12 ദി​വ​സ​മാ​കും. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കൊ​ല്ലം ഡി​സം​ബ​റി​ൽ മാ​സ​ത്തി​ന്‍റെ പ​കു​തി ദി​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി ദി​വ​സ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

Read More

മറ്റൊരു സ്ത്രീയുമായി പിതാവിന് ബന്ധം; അമ്മയെ കാണാൻ വാശിപിടിച്ച കുഞ്ഞിന്‍റെ കൈ പൊള്ളിച്ചും കണ്ണിൽ മുളക്പൊടി വിതറിയും അച്ഛന്‍റെ ക്രൂരത

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ഉ​ള്ളം​കൈ പൊ​ള്ളി​ക്കു​ക​യും ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്ത അ​ച്ഛ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ന്ന​ഡ ജി​ല്ല​യി​ലെ കും​ട സ്വ​ദേ​ശി വി​ജ​യ നാ​യി​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം ത​നി​ക്കൊ​പ്പം ക​ഴി​യു​ന്ന ര​ണ്ട് കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ​യാ​ണ് വി​ജ​യ നാ​യി​ക് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്. ച​ട്ടു​കം പ​ഴു​പ്പി​ച്ച് കൈ​യി​ൽ വ​ച്ച് പൊ​ള്ളി​ച്ചു. കു​ഞ്ഞ് ക​ണ്ണു​ക​ളി​ൽ കു​രു​മു​ള​ക് പൊ​ടി തേ​ച്ചു. സ്കൂ​ളി​ൽ അ​യ​ക്കാ​തെ ശു​ചി​മു​റി​ക്ക​ക​ത്ത് പൂ​ട്ടി​യി​ട്ടു. സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ അ​മ്മ​യെ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു‌​ഞ്ഞി​ന് ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ ന​ൽ​കു​ക​യാ​ണ്. ക​ൺ​പോ​ള​ക​ൾ വീ​ങ്ങി​യ നി​ല​യി​ലാ​ണ്. അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ജീ​വി​ക്കു​ന്ന വി​ജ​യ് നാ​യി​ക്കി​ന് കോ​ട​തി​യാ​ണ് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല കൈ​മാ​റി​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഏ​താ​നും ദി​വ​സം മു​ന്പ് മ​റ്റൊ​രു സ്ത്രീ​യെ ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ സ്വ​ന്തം അ​മ്മ​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച…

Read More

നടിക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്; ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ കേൾക്കാനായി കാതോർത്ത് കേരളം

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു വി​ധി​ക്കും. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. രാ​വി​ലെ 11നു ​മു​മ്പു ജ​യി​ലി​ൽ​നി​ന്നു കോ​ട​തി​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തു കോ​ട​തി കേ​ൾ​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷ വി​ധി​ക്കും. എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ധി​ന്യാ​യ​ത്തി​ൽ​നി​ന്ന് അ​റി​യാ​നാ​ണു കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും

Read More

ഒ​ളി​വി​ൽ നി​ന്നും പു​റ​ത്തേ​ക്ക്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ പാ​ല​ക്കാ​ട്; പൂവൻകോഴിയുടെ ചിത്രവുമായി കൂവി വിളിച്ച് പ്രതിഷേധിച്ച് സിപിഎം

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ 15 ദി​വ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വോ​ട്ട് ചെ​യ്യാ​ൻ പാ​ല​ക്കാ​ട്ടെ​ത്തി. വൈ​കു​ന്നേ​രം 4.50 ഓ​ടെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കു​ന്ന​ത്തൂ​ർ​മേ​ട് സ്കൂ​ളി​ലെ ര​ണ്ടാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം എ​ല്ലാം കോ​ട​തി​യു​ടെ മു​ന്നി​ലു​ണ്ടെ​ന്നും കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ  പറഞ്ഞു. ഈ സമയം പുറത്ത്  ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. പൂവൻ കോഴിയുടെ ചിത്രവും തൊട്ടിലും ഉയർത്തി കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്. രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടു കേ​സി​ലും അ​റ​സ്റ്റ് ത​ട​ഞ്ഞ​തോ​ടെ ഒ​ളി​വി​ലു​ള്ള എം​എ​ൽ​എ പു​റ​ത്തേ​ക്ക് വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ര​ണ്ടാം ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നാ​ണ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 

Read More

മാഡത്തിന് സാരിയുടുത്താലെന്താ കുഴപ്പം; പോളിംഗ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്‍റെ വേഷം മുട്ടും ഷർട്ടും; ചോദ്യം ചെയ്ത വനിതാ ഓഫീസർ നേരിട്ടത് കടുത്ത മാനസിക പീഡനം

കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ബോ​വി​ക്കാ​നം എ​യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​നൂ​പ് ജോ​ണി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​ന​സൂ​യ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ​ത് അ​ന​സൂ​യ ചോ​ദ്യം ചെ​യ്തു. നി​ങ്ങ​ൾ എ​ന്താ സാ​രി ഉ​ടു​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ച് ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

പോസ്റ്ററും 2500 രൂപയും 4ഫ്ളക്സ് ബോർഡും; നി​ർ​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ ശേ​ഷം പിന്തുണ നൽകാതെ ബിജെപി; കോട്ടയത്തെ നേതാക്കളുടെ മുങ്ങൽ വൻതോതിൽ പിരിവ് നടത്തിയ ശേഷമെന്ന് സ്ഥാനാർഥികൾ

ഏ​റ്റു​മാ​നൂ​ർ: ബി​ജെ​പി നേ​താ​ക്ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന് ആ​ക്ഷേ​പം. നി​ർ​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ ശേ​ഷം പ​ണ​വും പി​ന്തു​ണ​യും ന​ൽ​കാ​തെ നേ​താ​ക്ക​ൾ മു​ങ്ങി​യെ​ന്നാ​ണ് അ​തി​ര​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നൊ​പ്പം കൂ​ടാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ട​ർ​മാ​ർ​ക്ക് സ്ലി​പ്പു ന​ൽ​കു​ന്ന​തി​നാ​യി ബൂ​ത്തും പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​യി​രു​ന്ന​ത് മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ചി​ല​ർ​ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക​യും നാ​ലോ അ​ഞ്ചോ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പ്ര​സ്താ​വ​ന​യും ന​ൽ​കി. ബോ​ർ​ഡു​ക​ൾ പോ​ലും ല​ഭി​ക്കാ​ത്ത സ്ഥാ​നാ​ർ​ഥി​ക​ളു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തി​ൽ ഇ​രി​ക്കാ​നോ സ​ഹാ​യ​ത്തി​നോ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ആ​റാം വാ​ർ​ഡി​ലെ (റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ) സ്ഥാ​നാ​ർ​ഥി ജ​ന​ജ​മ്മ ഡി. ​ദാ​മോ​ദ​ര​ൻ രം​ഗ​ത്തെ​ത്തി. മ​ണ്ഡ​ലം നേ​താ​ക്ക​ൾ​ക്കെ​തി​രെ ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​വ​ർ. റി​ട്ട. യൂ​ണി​വേ​ഴ്സി​റ്റി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ജ​ന​ജ​മ്മ​ക്ക് രാ​ഷ്ട്രീ​യ…

Read More

പറ്റ് പറ്റീരാകുമോയെന്ന ആശങ്ക..! സ്ഥാ​നാ​ര്‍​ഥികൾ സ്വി​ച്ച്ഡ് ഓ​ഫ്; തിരഞ്ഞ് പിന്നാലെ പാഞ്ഞ് പ്ര​സു​കാരും ഹോട്ടലുകാരും; സ്ഥാനാർഥികളിൽ പലർക്കും ലക്ഷങ്ങളുടെ കടം

​​കോട്ട​​യം: പ്രി​​ന്‍റിം​​ഗ് പ്ര​​സു​​കാ​​ര്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ ഇ​​ന്ന​​ലെ വ​​ട്ടം പി​​ടി​​ച്ചു. ഫ്‌​​ള​​ക്‌​​സും പോ​​സ്റ്റ​​റും ക​​ടം പ​​റ​​ഞ്ഞ് അ​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​യ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി തോ​​റ്റു പോ​​യാ​​ല്‍ നി​​ന​​ച്ച കാ​​ല​​ത്ത് പ​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നാ​​വി​​ല്ല. അ​​തി​​നാ​​ല്‍ ഇ​​ന്ന​​ലെ​​യും ഇ​​ന്നു​​മാ​​യി പ​​ണം വാ​​ങ്ങാ​​ന്‍ പ്ര​​സു​​കാ​​ര്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ തേ​​ടി ഓ​​ട്ട​​ത്തി​​ലാ​​ണ്. പ്ര​​സു​​കാ​​രു​​ടെ വി​​ളി​​ വ​​ന്ന​​തോ​​ടെ പ​​ല സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫ് ചെ​​യ്യു​​ക​​യോ ക​​ളം വി​​ടു​​ക​​യോ ചെ​​യ്തു. നാ​​ലും അ​​ഞ്ചും ല​​ക്ഷം രൂ​​പ​​യു​​ടെ ക​​ട​​ത്തി​​ലാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രും. വോ​​ട്ടിം​​ഗ് ദി​​വ​​സം ബൂ​​ത്തു​​ക​​ളി​​ലെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് ഭ​​ക്ഷ​​ണ​​വും വെ​​ള്ള​​വും കൊ​​ടു​​ത്ത​​തി​​ലും പ​​റ്റു​​പ​​ടി ന​​ട​​ത്തി​​യ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ണ്ട്. ഇ​​ന്ന​​ലെ ഹോ​​ട്ട​​ലു​​കാ​​രും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ തേ​​ടി വീ​​ടു​​ക​​യ​​റി. ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ല്‍ ര​​ണ്ടു ല​​ക്ഷ​​വും ബ്ലോ​​ക്കി​​ല്‍ നാ​​ലു ല​​ക്ഷ​​വും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ പ​​ത്തു ല​​ക്ഷ​​വും പൊ​​ടി​​ച്ച സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ല​​രു​​ണ്ട്. ഇ​​വ​​രി​​ല്‍ പ​​ല​​രും ക​​ടം വാ​​ങ്ങി​​യും പ​​ണ​​യം വ​​ച്ചു​​മൊ​​ക്കെ​​യാ​​ണ് ജ​​ന​​വി​​ധി തേ​​ടി​​യ​​ത്.

Read More