ഗാന്ധിനഗർ: മാരകമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരിക്ക് നേരേ പീഡനമുണ്ടായിട്ടില്ലെന്ന് കുട്ടിയുടെ പിതാവ്. സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവ് സൈക്കിളിന്റെ സീറ്റ് ഒടിഞ്ഞതിനാൽ ഉണ്ടായതാണെന്നും കുട്ടിയുടെ പിതാവ് രാഷ്്ട്രദീപികയോടു പറഞ്ഞു. അതേസമയം ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് ചികിത്സാ സംബന്ധമായി രൂപീകരിച്ച മെഡിക്കൽ ബോർഡ്.കഴിഞ്ഞ ചൊവാഴ്ച ആശുപത്രി അധികൃതർ മൂവാറ്റുപുഴ പോലീസിന് ചികിത്സാ സംബന്ധമായ പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് കൈമാറിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിവേല്‍പിച്ചിരുന്നതായും, കൈ കാൽ എന്നിവ ഒടിഞ്ഞ്, വാരിയെല്ല് പൊട്ടുകയും, തലയ്ക്ക് ചെറിയ മുറിവുകളും ഉണ്ടായിരുന്നു. പഴക്കമുള്ള ഈ മുറിവുകൾക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ പോലീസിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗം അസ്ഥിരോഗ വിഭാഗവും നടത്തിയ പരിശോധനകളിലാണ് കുട്ടിയുടെ…
Read MoreCategory: Top News
കണക്കിൽ എന്തോ തകരാറ് ! മുഖ്യമന്ത്രി കോവിഡ് മാനദണ്ഡം ലംഘിച്ചോ? രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധന വൈകി ? ജാഗ്രത മുഖ്യമന്ത്രിക്കും ആവശ്യമെന്ന് കേന്ദ്രമന്ത്രി മുരളീധരന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപണം. രോഗലക്ഷണങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്തുവെന്നും വോട്ട് ചെയ്യാന്‍ എത്തിയെന്നും കോവിഡ് മുക്തനായ ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയത് ആഘോഷമാക്കിയെന്നുമാണ് ആരോപണം. ഇതോടെ കേന്ദ്രമന്ത്രി വി. മുരളീധരനുള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തി. ഈ മാസം നാലു മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെയാണ് വിവാദവും ഉയര്‍ന്നത്. കുടുംബാംഗംങ്ങള്‍ കോവിഡ് ബാധിതരായതിനെത്തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധന വൈകി? എന്നാല്‍, വിശദമായി പരിശോധനയില്‍ ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയതായാണ് വിവരം. നാലിന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മുഖ്യമന്ത്രി പരിശോധന നടത്തുന്നത് വരെയുള്ള നാലു ദിവസം…
Read Moreരാജ്യം വീണ്ടും ലോക്ഡൗണിലേക്കോ? രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ രണ്ട് ലക്ഷത്തിന് മുകളിൽ; മഹാരാഷ്ട്രയിലെ സ്ഥിതി അതിഗുരുതരം
ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,40,74,564 ആയി. 24 മണിക്കൂറിനിടെ 1,038 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1,73,123 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 13.65 ലക്ഷം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലാണ് സ്ഥിതി അതിഗുരുതരമായി തുടരുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് 60,000 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read Moreകോവിഡ് വ്യാപനം! എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? ഇ-സഞ്ജീവനി ശക്തിപ്പെടുത്തി എല്ലാദിവസവും സ്പെഷാലിറ്റി ഒപികള്‍
തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന് സേവനം ഉപയോഗിക്കണം. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ജെഎച്ച്ഐ, ജെപിഎച്ച്എന്‍ എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഇസഞ്ജീവനി വഴി സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 33 തരം വിവിധ ഒപിഡി സേവനങ്ങളാണ് നല്‍കുന്നത്. ഇസഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറുപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍…
Read Moreബസിലും ട്രെയിനിലും നിന്നുയാത്ര അനുവദിക്കില്ല! കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശം; മറ്റു നിർദേശങ്ങൾ ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സീറ്റിംഗ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ല. നിന്നുള്ള യാത്ര പൂർണമായി തടയാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകി. മറ്റു നിർദേശങ്ങൾ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് കൂടുന്ന സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി. കൂട്ടം കൂടാൻ സാധ്യതയുള്ള ഇഫ്താർ പാർട്ടികൾ ഒഴിവാക്കണം ജനങ്ങൾ ഒരുമിച്ചു ചേരുന്ന സ്ഥലങ്ങളിൽ പോലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും സാന്നിധ്യമുണ്ടാകണം.കടകൾ രാത്രി ഒന്‍പതിനുശേഷം പ്രവർത്തിക്കാൻ പാടില്ല സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്, പൗൾട്രി കോർപറേഷൻ, മത്സ്യഫെഡ്, മിൽമ തുടങ്ങിയവ ഏകോപിച്ച് ഓണ്‍ലൈനിലൂടെ സാധനങ്ങൾ വീടുകളിലെത്തിക്കും ഓഡിറ്റോറിയത്തിലെ പരിപാടിക്ക് 100 പേർക്കും പുറത്ത് 200 പേർക്കും മാത്രം പ്രവേശനാനുമതി സദ്യ വിളന്പുന്നതിനും നിയന്ത്രണം. പരമാവധി ഭക്ഷണപ്പൊതികൾ പാഴ്സലായി നൽകണം. ആലപ്പുഴ, വയനാട്…
Read Moreജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി; വെറുപ്പും ലഹളയും മാത്രമാണ് ബിജെപിക്കു നൽകാൻ സാധിക്കുക; രാഹുൽ
കോൽക്കത്ത: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ. സുവർണ ബംഗാൾ നിർമിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം മരീചികയാണ്. വെറുപ്പും ലഹളയും മാത്രമാണ് ബിജെപിക്കു നൽകാൻ സാധിക്കുക. ബംഗാളിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആസാമിലും തമിഴ്നാട്ടിലും ഇതേ കാര്യം തന്നെയാണ് ബിജെപി ചെയ്യുന്നത്. മുഖ്യമന്ത്രി മമത ബാനർജിയയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തൃണമൂൽ പരാജയമാണ്. ബംഗാളിലെ ആളുകൾ തൊഴിൽ തേടി മറ്റു സ്ഥലത്തേക്കു പോകുകയാണ്. തൊഴിൽ ലഭിക്കുന്നതിനുവേണ്ടി വേതനം കുറയ്ക്കുന്ന ഏക സംസ്ഥാനം ബംഗാൾ ആണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Read Moreവീണത് വിദ്യ! എന്റെ ഭൂമിയിൽ ഇറക്കാനായതിൽ സന്തോഷമേയുള്ളൂ… ഹെലികോപ്റ്റർ വിട്ടുകൊടുക്കാൻ പണം ആവശ്യപ്പെട്ടില്ല, ശബ്ദസന്ദേശം വ്യാജമെന്നു സ്ഥലമുടമ
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തടസങ്ങളെത്തുടർന്നു ചതുപ്പുസ്ഥലത്ത് ഇറക്കിയതുമായി ബന്ധപ്പെട്ടു സ്ഥലമുടയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം വ്യാജം. അപകടമുണ്ടായി കുറച്ചുകഴിഞ്ഞപ്പോൾതന്നെ സോഷ്യൽ മീഡിയയിൽ വന്ന ശബ്ദസന്ദേശം തന്റേതല്ലെന്നും ആരോ മനഃപൂർവം തയാറാക്കിയതാണെന്നും കോപ്റ്റർ ഇറക്കിയ ചതുപ്പുസ്ഥലത്തിന്റെ ഉടമയായ നെട്ടൂർ സ്വദേശി കുരിശുപറമ്പിൽ പീറ്റർ (ഡൊമിനിക്) പറഞ്ഞു. പനങ്ങാട് ദേശീയപാതയ്ക്കു സമീപം മതിൽകെട്ടി സുരക്ഷിതമാക്കിയ പീറ്ററിന്റെ 21 സെന്റ് വരുന്ന ചതുപ്പുഭൂമിയിലാണു ഞായറാഴ്ച ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. കോപ്റ്റർ ഇറക്കിയതോടെ സ്ഥലം കുഴിഞ്ഞുപോയെന്നും ഇനി വിൽക്കാൻ സാധിക്കാത്തതിനാൽ നഷ്ടപരിഹാരമായി രണ്ടു കോടി രൂപ വേണമെന്നും അതിനു തയാറല്ലെങ്കിൽ ഹെലികോപ്റ്റർ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും സ്ഥലമുടമ പറയുന്ന രീതിയിലുള്ളതാണു പ്രചരിക്കുന്ന ശബ്ദസന്ദേശം. മറുവശത്തുള്ള ആരോടൊ സംസാരിക്കുന്ന രീതിലാണ് ശബ്ദം പകർത്തിയിരിക്കുന്നത്. രണ്ടു കോടി രൂപ തരാൻ പറ്റില്ലെന്നും രണ്ടു ലക്ഷം തരാമെന്നും മറുതലയ്ക്കലുള്ളയാൾ പറയുന്നതായും…
Read Moreഒളിച്ചോടാൻ കാമുകൻ വിസമ്മതിച്ചു! കടലിൽ ചാടിയും സാനിറ്റൈസർ കുടിച്ചും നാലു വയസുള്ള കുട്ടിയുടെ അമ്മയുമായ കാമുകിയുടെ പരാക്രമം; ഒടുവില്‍…
തലശേരി: ഒളിച്ചോടാൻ കാമുകൻ തയാറാകാത്തതിനെ തുടർന്ന് കാമുകന്റെ മുന്നിൽ വച്ച് കടലിൽ ചാടി ജീവനൊടുക്കാൻ ഭർതൃമതിയും നാലു വയസുള്ള കുട്ടിയുടെ അമ്മയുമായ കാമുകിയുടെ ശ്രമം. വിവരമറിഞ്ഞ് എത്തിയ പിങ്ക് പോലീസ് യുവതിയെ രക്ഷിച്ച് വനിത സ്റ്റേഷനിൽ എത്തിച്ചപ്പോൾ സാനിറ്റൈസർ കുടിച്ചും ആത്മഹത്യാ ശ്രമം. തലശേരി സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിയെ സാനിറ്റൈസർ കഴിച്ചതിനെ തുടർന്ന് അവശ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പയ്യാന്പലത്തും കണ്ണൂർ വനിതാ സ്റ്റേഷനിലുമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പയ്യാന്പലത്തു നിന്നും പോലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ഭർത്താവിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു യുവതി സാനിറ്റൈസർ കുടിച്ചത്. നവമാധ്യമത്തിലൂടെ പരിചയപ്പെട്ട മുപ്പതുകാരനോടൊപ്പമാണ് യുവതി പയ്യാമ്പലത്തെത്തിയത്. കാമുകനൊപ്പം ഒളിച്ചോടാൻ തയാറായിട്ടായിരുന്നു യുവതി എത്തിയത്. എന്നാൽ തന്നേക്കാൾ എട്ട് വയസ് അധികമുള്ള യുവതിക്കൊപ്പം ഒളിച്ചോടാൻ യുവാവ് വിസമ്മതിച്ചു. ഇതിനിടയിൽ യുവതിയെ കാണാനില്ലെന്നുള്ള പരാതിയുമായി യുവതിയുടെ ഭർത്താവ് തലശേരി സ്റ്റേഷനിലെത്തി.…
Read Moreനാട്ടിൻപുറത്തെ കണ്ടുമുട്ടലുകൾ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിതുറന്നു…! സനുവിന്റേത് പ്രണയവിവാഹം, വീട്ടുകാരുമായി അടുപ്പമില്ല
സനുമോഹനും ഭാര്യ രമ്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. തൃക്കുന്നപ്പുഴയിൽ അടുത്തടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു ഇരുവരുടെയും വീടുകൾ. നാട്ടിൻപുറത്തെ കണ്ടുമുട്ടലുകൾ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിതുറന്നു. സനു മോഹനെക്കുറിച്ച് ജന്മനാട്ടുകാർക്കും അറിവുകൾ പരിമിതം. തൃക്കുന്നപ്പുഴയിലെ വീട്ടിൽ ഇപ്പോൾ സനുവിന്റെ വയോധികയായ മാതാവ് മാത്രമേയുള്ളൂ. അച്ഛൻ അടുത്തിടെ മരിച്ചു. ചില ബന്ധുക്കൾ സമീപത്തു താമസിക്കുന്നുണ്ട്. അച്ഛൻ മോഹനൻ മരിച്ചപ്പോൾ പോലും സനു എത്തിയിരുന്നില്ല. ഏഴു കൊല്ലത്തിനിടെ സനു രണ്ടുമാസം മുമ്പൊരിക്കൽ നാട്ടിലെത്തിയിരുന്നു. അന്ന് രമ്യയുടെ വീട്ടിലെത്തി പിതാവ് രാജുവുമായി വാക്കുതർക്കമുണ്ടാക്കിയതായി പറയപ്പെടുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ മാർച്ച് 21ന് കുടുംബസമേതം തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്. രാത്രി 7.30-ന് വൈഗയുമായി മടങ്ങി. രമ്യയെ അമ്മാവന്റെ മകന്റെ വീട്ടിലാക്കിയശേഷം മകളുമായി എറണാകുളത്തേക്കു പോയത്. നാട്ടുകാർക്കും സനുവിനെക്കുറിച്ച് കാര്യമായ അറിവില്ല.
Read Moreഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് സന്ദേശമെത്തി ! പരിഭ്രാന്തിയില്‍ കാല് തലകീഴായി മറിഞ്ഞു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍…
ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ നാല്‍പ്പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതതൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയ്യാറായില്ല. ഒന്നരമണിക്കൂറാണ് യുവതിക്ക് നടുറോഡില്‍ നില്‍ക്കേണ്ടിവന്നത്. അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന നാല്പതുകാരിക്ക് ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടന്‍ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. കാറില്‍ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നല്കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും, കോവിഡ് രോഗിയെ ആശുപത്രിയിലാക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു ആംബുലന്‍സ്…
Read More