കൊറോണ ലോകത്തുനിന്ന് ഒഴിഞ്ഞു പോകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്സിനുമൊക്കെ കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്. വാക്സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ വകഭേസം ലണ്ടനിലെ ചിലയിടങ്ങളില്‍ അതിവേഗം പടരുകയാണെന്നാണ് പുതിയ വാര്‍ത്ത. വാന്‍ഡ്സ്വര്‍ത്ത് ആന്‍ഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ആറരലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന തെക്കന്‍ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ മറ്റ് 30 പേരില്‍ കൂടി ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പിസിആര്‍ ടെസ്റ്റിന് വിധേയരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണിത്.…
Read MoreCategory: Top News
എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം! മന്ത്രി കെ.ടി.ജലീൽ രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: ബന്ധുനിയമനത്തിൽ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി.ജലീൽ ഒടുവിൽ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി കോവിഡ് ചികിത്സയിലായതിനാൽ പ്രൈവറ്റ് സെക്രട്ടറിക്കാണ് രാജി സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവർണർക്കും കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ…
Read Moreരാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു; പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏറ്റെടുക്കും
മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,68,912 പുതിയ രോഗികളായി. 904 മരണം നടന്നു. തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും ഒന്നരലക്ഷം കടന്നിരിക്കുകയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തായി. രാജ്യത്ത് ഒറ്റദിവസം രോഗികൾ 1.6 ലക്ഷം കടക്കുന്നതും ആദ്യം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, കേരളം എന്നിവിടങ്ങളിലെല്ലാം കോവിഡിന്റെ രണ്ടാം തരംഗം ഭീതി പരത്തുകയാണ്. മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപനം ഉടൻ24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ മാത്രം 63,294 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം 9,989 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 349 മരണങ്ങൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള മരണസംഖ്യ 57,987 ആയി ഉയർന്നു. നിലവിൽ മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 34,07,245…
Read Moreപിടിച്ചെടുത്ത പണം ബന്ധുവിന്റേത്, വിദേശ കറൻസികൾ കുട്ടികളുടെ ശേഖരം; തന്റെ കൈവശം കണക്കിൽപ്പെടാത്ത ഒരു രൂപ പോലുമില്ല; റെയ്ഡിൽ പിടിച്ചെടുത്ത പണത്തെക്കുറിച്ച് കെഎം ഷാജിയുടെ വിശദീകരണം…
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം വിദേശ കറൻസികളും കണ്ടെത്തി. എന്നാൽ കുട്ടികളുടെ ശേഖരമാണിതെന്നാണ് ഷാജിയുടെ വിശദീകരണം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസിന് 50 ലക്ഷം രൂപയും ലഭിച്ചു. വിദേശ കറൻസി ലഭിച്ചത് കോഴിക്കോട്ടെ വീട്ടിൽ നിന്നാണ്. എംഎൽഎ ആയതിന് ശേഷം ഷാജി നടത്തിയ 28 വിദേശ യാത്രകളുടെയും രേഖകൾ ലഭിച്ചിട്ടുണ്ട് അതേസമയം, പണം തന്റെ ഒരു ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവച്ചതാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സമയം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണിതെന്ന് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി വ്യാജ പ്രചാരണം നടത്തുന്നുണ്ട്. തന്റെ കൈവശം കണക്കിൽപ്പെടാത്ത ഒരു രൂപ പോലുമില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
Read Moreഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ലാത്തികൊണ്ട് അടിച്ചോടിച്ച് എസ്ഐ ! പരാതിയുമായി കടയുടമ; വീഡിയോ പ്രചരിക്കുന്നു…
തമിഴ്നാട്ടിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെ പോലീസ് ഉദ്യോഗസ്ഥന് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. സബ് ഇന്‍സ്പെക്ടര്‍ക്കെതിരേ കടയുടമ പരാതി നല്കി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലാണ് സംഭവം. ഹോട്ടലിലെ ജീവനക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും സബ് ഇന്‍സ്പെക്ടര്‍ ലാത്തി കൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസുകാര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് കടയുടമ പരാതിയില്‍ പറയുന്നു. കഴിഞ്ഞാഴ്ച ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം കഴിച്ച ശേഷം എസ്ഐ പണം നല്‍കിയില്ല. പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Read Moreഇന്ത്യ-അമേരിക്ക ഭായ് ഭായ് ! അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ; ഈ മാറ്റത്തിനു കാരണം ഇങ്ങനെ…
അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ.2021 കലണ്ടര്‍ വര്‍ഷത്തെ ആദ്യ മൂന്നുമാസക്കാലത്തെ കണക്കുകള്‍ പ്രകാരമാണിത്. 2020 കലണ്ടര്‍ വര്‍ഷത്തില്‍ അമേരിക്കയില്‍നിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. ദിവസം ശരാശരി 2,87,000 ബാരല്‍ എണ്ണയാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-ലേക്കാള്‍ 26 ശതമാനം അധികമായിരുന്നു ഇത്. എന്നാല്‍ 2021 ജനുവരി – മാര്‍ച്ച് കാലയളവില്‍ പ്രതിദിനം അമേരിക്കയില്‍ നിന്ന് 4,21,000 ബാരല്‍ എണ്ണയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദിവസം ശരാശരി 3,13,000 ബാരല്‍ എണ്ണ ഇറക്കുമതിചെയ്യുന്ന ദക്ഷിണ കൊറിയയാണ് രണ്ടാമത്. 2,95,000 ബാരലുമായി ചൈന മൂന്നാമതും നില്ക്കുന്നു. 2020-ല്‍ അമേരിക്കയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയത് ചൈനയായിരുന്നു. ദിവസം ശരാശരി 4,61,000 ബാരല്‍. 40 വര്‍ഷത്തോളം എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചിരുന്ന അമേരിക്ക 2016 ജനുവരിയിലാണ് എണ്ണവിപണി കയറ്റുമതിക്കായി തുറന്നത്. 2020-ല്‍ ദിവസം 29 ലക്ഷം…
Read Moreമുഖ്യമന്ത്രി പകപോക്കുകയാണ്..! തന്നെ എങ്ങനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെശ്രമം; കെ.എം.ഷാജി പറയുന്നു…
കോഴിക്കോട്: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയുടെ വസതിയിൽ വിജിലൻസ് നടത്തിവന്ന റെയ്ഡ് അവസാനിച്ചു. വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന് പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി പ്രതികരിച്ചു. മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാർഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ഉറപ്പിച്ച് എത്തിയാണ് വിജിലന്സുകാര് പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്. എല്ലാ രേഖയുമുള്ള പണമായതിനാലാണ് വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി പറഞ്ഞു.
Read Moreലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ യുവാവിന് ഐടി കമ്പനിയിലെ ജോലി നഷ്ടമായി ! ജീവിതം പുലര്‍ത്താനായി ലൈംഗികത്തൊഴിലാളിയായി മാറി; സംശയം തോന്നി ഭര്‍ത്താവിന്റെ ലാപ്ടോപ് തുറന്ന 24കാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍…
കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ ഭര്‍ത്താവ് ലൈംഗികത്തൊഴിലാളിയായി മാറിയതോടെ അയാളില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദമ്പതികളാണ് ഒടുവില്‍ വഴി പിരിയാനായി തീരുമാനിച്ചിരിക്കുന്നത്. ഭാര്യ അറിയാതെയായിരുന്നു ഭര്‍ത്താവ് ലൈംഗികത്തൊഴിലുമായി മുമ്പോട്ടു പോയിരുന്നത്. എന്നാല്‍ സംഗതി ഭാര്യ അറിഞ്ഞതോടെ പ്രശ്നങ്ങള്‍ക്കു തുടക്കമായി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനായി യുവതി സുഹൃത്തിന്റെ സഹായത്തോടെ വനിതാ ഹെല്പ് ലൈനില്‍ ബന്ധപ്പെടുകയായിരുന്നു. പലവട്ടം കൗണ്‍സിലിങ് നല്‍കിയെങ്കിലും ഭര്‍ത്താവിനൊപ്പം ഇനി ജീവിക്കാന്‍ സാധിക്കില്ലെന്ന് യുവതി തീര്‍ത്തു തന്നെ പറഞ്ഞിരുന്നു. ഒടുവില്‍ മൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ പങ്കാളികള്‍ ഡൈവോഴ്സ് ആയി. വനിതാ ഹെല്പ് ലൈനാണ് സംഭവം മാധ്യമങ്ങളോട് പറയുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട രാഹുലിന് കുറച്ചധികം നാള് ശ്രമിച്ചെങ്കിലും മറ്റൊരു ഐടി കമ്പനിയില്‍ ജോലി നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍…
Read Moreവീണാ എസ് നായര്‍ ‘വാഴകളോടും’ വോട്ടഭ്യര്‍ത്ഥിച്ചു ! വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. നേരത്തെ വീണയുടെ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവം വലിയ വിവാദത്തിനു തിരികകൊളുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്സണ് എബ്രഹാമിന്റെ നേതൃത്വത്തിലുളള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. മുല്ലപ്പളളിയെ കണ്ട് പരാതിപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ കമ്മിഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാഴത്തോട്ടത്തില്‍ നിന്ന് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ കണ്ടെത്തിയിരിക്കുന്നത്.
Read Moreവൻ വെളിപ്പെടുത്തലുമായി സനു മോഹന്റെ അമ്മ;മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വഭാവികത; അന്വേഷണ സംഘത്തിന് ആശ്ചര്യം; കേസന്വേഷണം പുതിയ തലത്തിലേക്ക്
കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കെതിരെ ആരോപണവുമായി സനു മോഹന്റെ അമ്മ സരള രംഗത്ത്. സനു മോഹന്റെ തിരോധാനത്തില്‍ മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വഭാവികതയുണ്ട്. പൂനയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെത്തുടര്ന്ന് കൊച്ചിയിലെത്തിയ മകനും കുടുംബവും ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം സനുവിന്റെ ഭാര്യ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇവരെ അഞ്ച് വര്‍ഷത്തോളമായി ബന്ധുക്കള്‍ തങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സനുവിനെ ആരെങ്കിലും തട്ടികൊണ്ടു പോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. അഞ്ചുവർഷമായി സനു കൊച്ചിയിൽ താമസിച്ചത് തങ്ങളറിഞ്ഞില്ലെന്ന അമ്മയുടെ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെയും ആശ്ചര്യപ്പെടുത്തി. അതിനിടെ സനു മോഹനെ തിരയുന്ന ഒരുവിഭാഗം അന്വേഷണസംഘം പൂനയിലെത്തി. സനുവിന്റെ സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന സംഘം പൂനെയില്‍ സനുവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ വിശദാംശങ്ങളും പരിശോധിക്കും. നേരത്തെ പൂന പോലീസില്‍ നിന്നും വിവരങ്ങല്‍ ലഭിച്ചിരുന്നതിനെത്തുടര്ന്നാണ് അന്വേഷണസംഘം അങ്ങോട്ട് തിരിക്കാതിരുന്നത്. എന്നാല്‍ സനു മോഹന്‍…
Read More