ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ചെറുപ്പക്കാരെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്നതായി റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് രോഗം പെട്ടെന്ന് ബാധിച്ചിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ ഇതിനു മാറ്റംവന്നിരിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലായി 79,688 കുട്ടികൾക്കാണ് രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ല. യുകെയിൽ കുട്ടികൾക്ക് ആസ്ട്രാസെനെക്ക വാക്സിൻ നൽകിയിരുന്നു. എന്നാൽ ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ച് മരണം ഉണ്ടായതായി റിപ്പോർട്ടിനെ തുടർന്ന് കുട്ടികളിലെ വാക്സിനേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ മാർച്ച് ഒന്നിനും ഏപ്രിൽ നാലിനും ഇടയിൽ 60,684 കുട്ടികൾക്ക് കോവിഡ് ബാധിച്ചിരിന്നു. ഈ കുട്ടികളിൽ 9,882 പേർ അഞ്ച് വയസിന് താഴെയുള്ളവരാണ്. ഛത്തീസ്ഗഡിൽ 5,940 കുട്ടികളെയാണ് രോഗം ബാധിച്ചത്. അവരിൽ 922 പേർ അഞ്ച് വയസിന് താഴെയുള്ളവരാണ്. കർണാടകയിൽ 7,327…
Read MoreCategory: Top News
ചെക്കുകൾ മടങ്ങി, കമ്പനി കേസ് നൽകി! ചെക്ക് കേസിൽ തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ
ചെന്നൈ: ചെക്ക് കേസിൽ തമിഴ് നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. സിനിമ നിർമാണത്തിന് പണം കടമായി നൽകുന്ന റാഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ശരത് കുമാറിന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് കമ്പനി പണം വാങ്ങിയിരുന്നു. ഇതിന് പകരമായി തീയതി ചേർക്കാത്ത ചെക്കുകൾ ശരത് കുമാർ നൽകുകയും ചെയ്തു. ഈ ചെക്കുകൾ മടങ്ങിയതോടെയാണ് റാഡിയൻസ് മീഡിയ കമ്പനി കേസ് നൽകിയത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാറിന്റെ ഓഫീസ് അറിയിച്ചു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ശരത് കുമാർ നിർണായക സാന്നിധ്യമായിരുന്നു.
Read Moreസ്വകാര്യ വാഹനത്തെയും പൊതുസ്ഥലമായി കാണണം! കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധം; ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനാൽ സുരക്ഷാ കവചം എന്ന നിലയ്ക്ക് മാസ്ക് നിർബന്ധമാക്കേണ്ടതുണ്ട്. സ്വകാര്യ വാഹനത്തെയും പൊതുസ്ഥലമായി കാണണം. വാക്സിൻ സ്വീകരിച്ചവർ പോലും മാസ്ക് ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപ്പിച്ചാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
Read Moreശ്രീലങ്കന്‍ മനുഷ്യക്കടത്ത് സംഘം വീണ്ടും! കേരളതീരത്ത് നിന്നും വീണ്ടും മനുഷ്യക്കടത്തിനു സാധ്യത; മുനമ്പം, ഞാറയ്ക്കല്‍ പോലീസ് അതീവ ജാഗ്രതയില്‍
വൈപ്പിന്‍: കേരളതീരത്ത് നിന്നും വീണ്ടും മനുഷ്യക്കടത്തിനു സാധ്യത. ഇന്റലിജൻസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുനമ്പം, ഞാറയ്ക്കല്‍ പോലീസ് അതീവ ജാഗ്രതയില്‍. നാല്‍പ്പത്തിയഞ്ചംഗ ശ്രീലങ്കന്‍ സംഘം കേരള തീരത്ത് നിന്നും ഒാസ്ട്രേലിയയിലേക്ക് കടക്കാനായി കേരളത്തില്‍ എത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മുന്‍ എല്ടിടിഇക്കാരനായ ശ്രീലങ്കയിലെ മുല്ലത്തീവ് സ്വദേശി റോഡ്നി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം കേരളത്തില്‍ എത്തിയിട്ടുള്ളതെന്നാണ് സൂചന. സംഘത്തിലെ ഭൂരിഭാഗം പേരും എല്‍ടിടിഇ അനുഭാവികളാണത്രേ. കൂടാതെ കേരളത്തില്‍ നിന്നു തന്നെ ന്യുസീലാൻഡ്, കാനഡ എന്നിവിടങ്ങിലേക്ക് കടക്കാനും പുലിബന്ധമുള്ള മനുഷ്യക്കടത്ത് സംഘം സംസ്ഥാനത്ത് ആളുകളെ എത്തിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് മുനമ്പം ഡിവൈഎസ്പി ആര്. ബൈജുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ റിസോര്‍ട്ടുകളിലും, ഹോം സ്റ്റേകളിലും പരിശോധന നടത്തുകയും ശ്രീലങ്കക്കാരോ ശ്രീലങ്കന്‍ തമിഴ് വംശജരെ, തമിഴന്മാരോ തനിച്ചോ കൂട്ടായോ താമസിക്കാനോ ഭക്ഷണം കഴിക്കോനോ എത്തുകയാണെങ്കില്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയും…
Read Moreവോട്ടിംഗ് ശതമാനം കുറഞ്ഞു, അടിയൊഴുക്ക് ഭയന്ന് മുന്നണികള്‍! ട്വന്റി 20, വി ഫോര്‍ പാര്‍ട്ടി എന്നിവയുടെ സ്വാധീനം ജില്ലകളില്‍ ഉണ്ടാക്കിയ ചലനങ്ങളെ സംബന്ധിച്ചും സജീവ ചര്‍ച്ച
ജോണ്സണ് വേങ്ങത്തടം കൊച്ചി: എറണാകുളം ജില്ലയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതോടെ അങ്കലാപ്പിലായി മുന്നണികള്‍. ട്വന്റി 20, വി ഫോര്‍ പാര്‍ട്ടി എന്നിവയുടെ സ്വാധീനം ജില്ലകളില്‍ ഉണ്ടാക്കിയ ചലനങ്ങളെ സംബന്ധിച്ചും സജീവ ചര്‍ച്ച ആരംഭിച്ചു. യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന എറണാകുളം 2016ലെ തെരഞ്ഞെടുപ്പില്‍ ഒമ്പത് പേരെ വിജയിപ്പിച്ചിരുന്നു. അഞ്ചു പേരെയാണ് എല്‍ഡിഎഫിനു വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ഇക്കുറി യുഡിഎഫ് കൂടുതല്‍ വിശ്വാസത്തിലാണ്. 2011 ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നത്. അന്നു 11 മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു. ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചു തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയിരിക്കുന്നത്. എന്നാല്‍ ട്വന്റി 20യുടെ സാന്നിധ്യം തള്ളിക്കളയാന്‍ കഴിയില്ല. ഇവര്‍ യുഡിഎഫിനാണ് ക്ഷീണം സൃഷ്ടിക്കുന്നത്. എറണാകുളം ജില്ലയില്‍ 74.14 വോട്ടിംഗ് ശതമാനം മാത്രമാണ് നിലവില്‍ പോള്‍ ചെയ്തിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ അഞ്ചു ശതമാനം ഉയര്‍ന്നെങ്കില്‍ മാത്രമേ കഴിഞ്ഞ പ്രാവശ്യത്തെ പോളിംഗ് ശതമാനം എത്തിച്ചേരുകയുള്ളൂ. അതിനുള്ള സാധ്യത…
Read Moreമോഷണത്തിന് പിന്നിൽ ജോലിയിൽ നിന്നും പറഞ്ഞുവിട്ടയാളോ? രണ്ടു കോടിയുടെ സ്വര്‍ണാഭരണ കവര്‍ച്ച ; പ്രതികളുടെ സിസിടിവി ദൃശ്യം ലഭിച്ചു; പരിശോധിച്ച ശേഷം ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ്
കോഴിക്കോട്: രണ്ടു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഫ്ളാറ്റിലെ സിസിടിവി ഫൂട്ടേജാണ് പോലീസിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ ഇന്നലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. ഇന്ന് ഇവ വിശദമായി പരിശോധിക്കുമെന്ന് കസബ ഇന്‍സ്പക്ടര്‍ യു.ഷാജഹാന് പറഞ്ഞു. തുടര്‍ന്ന് പ്രതികളുടെ ഫോട്ടോ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു. ചാലപ്പുറം പുഷ്പ ജംഗ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റിലെ സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചാണ് രണ്ടംഗസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഏട്ടുവര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്ഥാപിച്ച കാമറകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമേ സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്സിംഗ് എന്ന…
Read Moreസ്ഥിതി അതീവ ഗുരുതരം: രാജ്യത്ത് റിക്കാർഡ് പ്രതിദിന വർധനവ്; 24 മണിക്കൂറിനിടെ 1.15 ലക്ഷം കോവിഡ് കേസുകള്‍
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധ അതീവ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റിക്കാർഡ് പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 59,856 പേർ പുതിയതായി രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 630 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,66,177 ആയി. രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreസ്ട്രോംഗ് റൂമിന് പുറത്ത് കോണ്‍ഗ്രസിന്റെ കാവല്‍! തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നു ചെന്നിത്തല; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുള്ള ആഹ്വാനം ഇങ്ങനെ…
കോഴിക്കോട്: യുഡിഎഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കാരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ സ്ട്രോംഗ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡിസിസി പ്രസിഡന്റുമാര്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ഫലം വരുന്നതുവരെ ഔദ്യോഗിക പ്രതിനിധികള്‍ മാറിമാറി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന് അറിയിച്ചു. സ്ട്രോംഗ് റൂം നിരീക്ഷണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും രമേശ് ചെന്നിത്തല പ്രവര്‍ത്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന് പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.…
Read Moreചെന്നായ കൂട്ടങ്ങളെ നിങ്ങള്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തു വെക്കും, ഉറപ്പ്…! മന്‍സൂറിനെ വെട്ടിക്കൊന്നത് മൊബൈലില്‍ സ്റ്റാറ്റസ് ഇട്ടതിനു പിന്നാലെ
തലശേരി: പാനൂരിനടുത്ത കടവത്തൂർ പുല്ലുക്കര മുക്കിൽപീടികയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സഹോദരനും മുസ്ലിംലീഗ് പ്രവർത്തകനുമായ യുവാവിനെ വെട്ടിക്കൊന്നു. അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. സംഭവ സ്ഥലത്തു നിന്നു വാൾ കണ്ടെടുത്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുന്നു. മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂറാണ് (22) കൊല്ലപ്പെട്ടത്. മൻസൂറിന്റെ സഹോദരനും തയ്യുള്ളതിൽ മുക്കിൽ എൽപി സ്കൂളിലെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റും യൂത്ത് ലീഗ് പുല്ലൂക്കര ശാഖ സെക്രട്ടറിയുമായ മുഹസിനെ (26) സാരമായ പരിക്കുകളോടെ കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത്തിയഞ്ചോളം വരുന്ന സിപിഎം സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം മൻസൂറിനെയും സഹോദരനേയും വെട്ടി വീഴ്ത്തുകയായിരുന്നുവെന്ന് മുസ്ലിംലീഗ് പ്രവർത്തകർ പറഞ്ഞു. “ഈ ദിവസം നിങ്ങൾ ഓർമിക്കും’ എന്ന സിപിഎം പ്രവർത്തകന്റെ മൊബൈൽ സ്റ്റാറ്റസിനു പിന്നാലെയാണ് അക്രമം അരങ്ങേറിയതെന്നും…
Read Moreകോവിഡ് പരിശോധന! കേരളത്തിന് അലംഭാവമെന്നു കേന്ദ്രം; രാജ്യത്ത് കോവിഡ് സാഹചര്യം കഴിഞ്ഞ വർഷത്തേക്കാൾ മോശമാവുന്നു
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങളിൽ പലതും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പാലിക്കുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് സാഹചര്യം കഴിഞ്ഞ വർഷത്തേക്കാൾ മോശമാവുകയാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആർടിപിസിആർ പരിശോധന 70 ശതമാനത്തിനു മുകളിലേക്ക് ഉയർത്തണമെന്നു നിർദേശം നൽകിയിട്ടും കേരളവും മഹാരാഷ്ട്രയും കണക്കിലെടുത്തിട്ടില്ല. കേരളത്തിൽ ആർടിപിസിആർ ടെസ്റ്റ് ഒരു ഘട്ടത്തിലും 53 ശതമാനത്തിൽ കൂടിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആർടിപിസിആർ പരിശോധനയുടെ അനുപാതം 45 ശതമാനമാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കേസുകൾ വീണ്ടും ഉയരുകയാണ്. ശരാശരി 12 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആഴ്ചയിലെ രോഗസ്ഥിരീകരണനിരക്ക് 5.09 ശതമാനമായി ഉയർന്നുവെന്നതും ആശങ്കയുണ്ടാക്കുന്നതാണ്. മഹാരാഷ്ട്രയിൽ 60 ശതമാനം മാത്രമേ ആർടിപിസിആർ പരിശോധനകളുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞതവണത്തേക്കാൾ കോവിഡ് വ്യാപനം വളരെ വേഗത്തിലാണെന്ന് നീതി ആയോഗ്…
Read More