കണ്ണൂർ: തെരഞ്ഞെടുപ്പിനു പിന്നാലെ കണ്ണൂരിലെ പാനൂരില്‍ സംഘർഷത്തിനിടെ വെട്ടേറ്റ മുസ്ലിം ലീഗ് പ്രവര്ത്തകൻ മരിച്ചു. പുല്ലൂക്കര പാറാല്‍ മന്‍സൂർ (22) ആണ് കൊല്ലപ്പെട്ടത്. മുക്കില്‍ പീടികയ്ക്കടുത്ത് വച്ചാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്ത്തകന് പിടിയിലായിട്ടുണ്ട്. മന്‍സൂറിന്റെ സഹോദരന് നേരെയും അക്രമം നടന്നിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവശിപ്പിച്ച മൻസൂറിന്റെ മരണം രാത്രി ഒന്നോടെ…
Read MoreCategory: Top News
സംസ്ഥാനത്ത് 10 വരെഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശൂം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 10 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് അറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാമെന്നും ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാൻ സാധ്യതയുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികൾ ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ…
Read Moreനേമത്ത് എംഎൽഎയാണ്, പക്ഷേ ബന്ധങ്ങളില്ല; മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട് ; ബിജെപിയെ വെട്ടിലാക്കി വീണ്ടും രാജഗോപാൽ
തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിരുന്നുവെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാൽ. നേമത്തെ തെരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞ സംഭവം ശരിയായ കാര്യമല്ലെന്നും രാജഗോപാൽ പ്രതികരിച്ചു. പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം നടത്തുന്നതെന്ന മുരളീധരന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.
Read Moreമികച്ച പ്രതികരണവുമായി വോട്ടർമാർ; പോളിംഗ് ശതമാനം അമ്പതു കടന്നു; ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ കനത്ത പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം അന്‍പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളിൽ ദൃശ്യമായത്. ഉച്ചയ്ക്ക് ഒന്നോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം (53.55), തൃശൂർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു (52.01). ഇടുക്കിയിലാണ് ഏറ്റവും കുറവ് (42.45). ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവിൽ സമാധാനപരമാണ്. രാവിലെ ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
Read Moreസംസ്ഥാനത്ത് ഭരണമാറ്റത്തിന്ആഗ്രഹിച്ച് സുകുമാരൻ നായർ; തുടര്‍ഭരണമുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ; കേരളമാകെ ഭരണവിരുദ്ധ വികാരമെന്ന് എ.കെ ആന്റണി
ഭരണമാറ്റത്തിന്ആഗ്രഹിച്ച് സുകുമാരൻ നായർചങ്ങനാശേരി: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധമുണ്ട്. തുടര്‍ഭരണമുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻതിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വോട്ടര്‍മാരുടെ മുഖത്ത് തുടര്‍ഭരണ സാധ്യത പ്രകടമാകുന്നുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്ന് എ.കെ ആന്റണിതിരുവനന്തപുരം: യുഡിഎഫ് വരുമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് ദേശീയ തലത്തിലും തിരിച്ചു വരുമെന്നും കേരളമാകെ ഭരണവിരുദ്ധ വികാരമാണെന്നും എ.കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ചു ബോധമുണ്ടായല്ലോയെന്നും ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന്…
Read Moreവോട്ടിംഗ് മെഷീനുമായി പോളിംഗ് ഓഫീസര്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ ഒരു രാത്രി കഴിഞ്ഞു ! ചോദിച്ചപ്പോള്‍ തന്റെ ബന്ധുവീടെന്ന് മറുപടി; പിന്നാലെ സസ്പെന്‍ഷനും…
വോട്ടിംഗ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയ പോളിംഗ് ഓഫീസര്‍ക്ക് സസ്പെന്ഷന്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തന്റെ ബന്ധുകൂടിയാണ് നേതാവെന്നാണ് ഉദ്യോഗസ്ഥന് പറഞ്ഞത്. ഇയാള്‍ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂല്‍ നേതാവിന്റെ വീട്ടിലേയ്ക്ക് പോയപ്പോള്‍ ഇയാള്‍ വോട്ടിംഗ് മെഷീനും കൊണ്ടുപോയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവിടെ സുരക്ഷാ ചുമതലുയുള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreകേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല; മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണെന്ന് ഉമ്മൻചാണ്ടി
കോട്ടയം: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല. ശബരിമല യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് പിണറായി നൽകിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ആത്മാര്‍ത്ഥ എന്തെന്ന് ജനങ്ങള്‍ക്കറിയാം. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നും പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയശേഷം ഉമ്മൻചാണ്ടി പറഞ്ഞു.
Read Moreസ്ഥാനാര്‍ഥിയുടെ കാറില്‍ കന്നാസില്‍ പെട്രോള്‍! ആക്രമണശ്രമമെന്ന് സ്ഥാനാര്‍ഥി, കത്തിക്കാന്‍ വന്നെന്നു മേഴ്സിക്കുട്ടിയമ്മ; കുണ്ടറയില്‍ പെട്രോള്‍ വിവാദം കത്തുന്നു
കൊല്ലം :കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും ഇഎംസിസി ഡയറക്ടറുമായ ഷിജു വർഗീസ് തനിക്കെതിരെ ആക്രമണശ്രമമുണ്ടായെന്നു കാട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ചുവെന്നാണ് ഷിജു വർഗീസ് പറയുന്നത്. കണ്ണന്നല്ലൂർ-കുരീപ്പള്ളി റോഡിൽ വെച്ചായിരുന്നു ആക്രമണം. ആരാണ് പിന്നിലെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഷിജുവിന്റെ കാറിൽനിന്ന് ഒരു കന്നാസ് പെട്രോൾ കണ്ടെടുത്തുവെന്നു പറയുന്നെങ്കിലും നിജസ്ഥിതി അറിവായിട്ടില്ല. അതേസമയം, ആക്രമണ ശ്രമമുണ്ടായെന്ന വാദം പോലീസ് നിഷേധിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഷിജുവർഗീസ് നടത്തിയതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത്. കാറിൽ ഇന്ധനവുമായി സ്ഥാനാർഥി വന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനുള്ള ശ്രമമായിരുന്നുവെന്നും മന്ത്രി ആരോപിച്ചു. ഷിജുവർഗീസ് കണ്ണനല്ലൂർ പോലീസിന്റെ നിരീക്ഷണത്തിലാണ്. വണ്ടിക്കുള്ളിൽ സ്ഫോടനശബ്ദം കേട്ടതായി ഷിജു പോലീസിനോട് പറഞ്ഞു. ഇതിനെതുടർന്നാണ് ഷിജു പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാൾ…
Read Moreഅമ്മിണിയെ ഒലത്താന്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ മിസ്റ്റര്‍ ജയശങ്കര്‍ ! അഡ്വ.ജയശങ്കറിനെതിരേ ആക്ഷേപവുമായി ബിന്ദു അമ്മിണി…
രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ മൈനര്‍ ആയ മകളെ കുറിച്ച് അപവാദ പ്രചാരണം നടത്തിയ ജയശങ്കര്‍ മാപ്പു പറയണമെന്നാണ് ബിന്ദു അമ്മിണിയുടെ ആവശ്യം. ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് മകളെക്കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇതിനെതിരേയാണ് ബിന്ദു അമ്മിണി വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. ‘എന്റെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താന്‍ പറയുമ്പോള്‍ അതിന്റെ ഉറവിടം കൂടി വ്യക്തമാക്കണം. തീര്‍ത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി. അങ്ങനെ ഉള്ള ആള് ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്.’പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ബിന്ദു അമ്മിണിയുടെ കുറിപ്പ്… Ad.ജയശങ്കര്‍ പഠിച്ച കള്ളനാണ്. ഞാന്‍…
Read Moreകടക്ക് പുറത്ത്! ധർമജനെ പോളിംഗ് ബൂത്തിൽനിന്ന് സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു; ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം
കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്ന് ഇറക്കിവിട്ടു. ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കവെ സിപിഎം പ്രവർത്തകർ തടയുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതേസമയം, കൂടുതൽ പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതിയാണ് താൻ ഇറങ്ങിപ്പോയതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, പോളിംഗ് ബൂത്തിൽ വോട്ട് അഭ്യർഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്നും സന്ദർശിക്കുന്നതിന് സ്ഥാനാർഥിക്ക് തടസമില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിച്ചു.
Read More