സാ​റേ, എ​ന്‍റെ ക​ണ്ണാ​ടി താ..! ഫ്രീ​യാ​യി കി​ട്ടു​ന്ന വാ​ക്‌​സി​ന്‍ വെ​റു​തെ ക​ള​യേണ്ട​; വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സ്ഥാനാര്‍ഥിക്ക് പറ്റിയ അമളി ഇങ്ങനെ…

​കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ങ്കി​ലും കോ​വി​ഡ് ആ​യ​തു കൊ​ണ്ട് മ​ധ്യ​കേ​ര​ള​ത്തി​ലെ ഒ​രു സ്ഥാ​നാ​ര്‍​ഥി ഫ്രീ​യാ​യി കി​ട്ടു​ന്ന കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ​സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു വ​രെ കോ​വി​ഡ് വ​രു​ന്ന കാ​ല​മാ​യ​തു​കൊ​ണ്ട് ജ​യി​ച്ചാ​ലും തോ​റ്റാ​ലും കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണം. ഫ്രീ​യാ​യി കി​ട്ടു​ന്ന വാ​ക്‌​സി​ന്‍ വെ​റു​തെ ക​ള​യേ​ണ്ട​ന്നും​തീ​രു​മാ​നി​ച്ചു. ഏ​താ​യാ​ലും ന​മ്മു​ടെ സ​ര്‍​ക്കാ​രി​ന്‍റെ കൊ​ണ്ടു ഗു​ണം കി​ട്ടു​മ്പോ​ള്‍ ന​മ്മ​ളാ​യി​ട്ടെ​ന്തി​നു ക​ള​യു​ന്നു. എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​തി​നു മു​മ്പു ആ​രും കാ​ണു​ന്ന വി​ധം കൂ​റ്റ​ന്‍​ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ വ​യ്ക്കു​ക​യും എ​ന്നും രാ​വി​ലെ അ​തി​ന്‍റെ ചു​വ​ട്ടി​ലി​രു​ന്നു മു​ക​ളി​ലേ​ക്കു നോ​ക്കു​ക​യും ചെ​യ്തു സാ​യൂ​ജ്യ​മ​ട​യു​ന്ന സ്ഥാ​നാ​ര്‍​ഥി പോ​സ്റ്റ​റു​ക​ള്‍ നോ​ക്കി വോ​ട്ട് എ​ണ്ണ​ല്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ പേ​ടി​യാ​യി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡ് പി​ടി​ച്ചാ​ല്‍ വീ​ട്ടി​ല്‍ ഇ​രി​ക്കേ​ണ്ടി വ​രു​മെ​ന്ന ഭ​യ​മാ​ണ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. രാ​വി​ലെ ത​ന്നെ കു​ളി​ച്ചൊ​രു​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു ഇ​റ​ങ്ങു​ന്ന​തി​നു മു​മ്പു ത​ന്നെ ഡോ​ക്ട​റേ വി​ളി​ച്ചു. കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ എ​പ്പോ​ള്‍ വ​ര​ണ​മെ​ന്നാ​ണ് ചോ​ദ്യം.…

Read More

പിണറായിയുടെ എതിർ സ്ഥാനാർഥി വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്കു നേ​രെ അ​ക്ര​മ ഭീ​ഷ​ണി​യെ​ന്ന് ‌ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്; പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​ർ​ദേ​ശം

ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ധ​ർ​മ​ടം നി​യോ​ജ​ക​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ബി. ​ഭാ​ഗ്യ​വ​തി​ക്കു നേ​രെ അ​ക്ര​മ അ​ക്ര​മ ഭീ​ഷ​ണി​യെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ഭാ​ഗ്യ​വ​തി​യെ ആ​ക്ര​മി​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ഷ​യ​മാ​ക്കി മാ​റ്റാ​നാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ൾ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​തേ തു​ട​ർ​ന്ന് ഭാ​ഗ്യ​വ​തി​ക്കും അ​വ​രു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും ശ​ക്ത​മാ​യ സു​ര​ക്ഷ ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​വ​രു​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ കേ​ന്ദ്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ത​ല​ശേ​രി എ​സി​പി​ക്കും ക​ണ്ണൂ​ർ എ​സി​പി​ക്കും പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നും നി​ർ​ദേ​ശം ല​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​സി​പി​ക്കു​മാ​ർ​ക്കു ല​ഭി​ച്ച​ത്. ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഭാ​ഗ്യ​വ​തി​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​ർ​ദേ​ശ​വും പോ​യി​ക്ക​ഴി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഭാ​ഗ്യ​വ​തി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യ്ക്കു പു​റ​മെ മ​ഫ്ടി​യി​ലു​ള്ള പ്ര​ത്യേ​ക…

Read More

പോ​ലീ​സു​കാ​ർ രാ​വി​ലെ എ​ട്ടി​നുശേ​ഷം എ​ത്തി​യാ​ല്‍… ‘ക​ട​ക്ക് പു​റ​ത്ത്’! തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ വി​വാ​ദ​ത്തി​ലാ​ക്കി വ​നി​താ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ വി​വാ​ദ​ത്തി​ലാ​ക്കി വ​നി​താ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ ! കോ​ഴി​ക്കോ​ട് സി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എം. ​ഹേ​മ​ല​ത​യു​ടെ പു​തി​യ ഉ​ത്ത​ര​വാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​യ​ത്. സ്‌​റ്റേ​ഷ​നി​ലെ എ​ല്ലാ പോ​ലീ​സു​കാ​രും രാ​വി​ലെ എ​ട്ടി​ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് പു​തി​യ നി​ര്‍​ദേ​ശം. അ​തി​ന് ശേ​ഷം സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഏ​തെ​ങ്കി​ലും പോ​ലീ​സു​കാ​ര​ന്‍ എ​ത്തി​യാ​ല്‍ ആ ​വി​വ​രം ഡി​സി​പി ഓ​ഫീ​സി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. സം​സ്ഥാ​ന​ത്തെ ഒ​രു സ്‌​റ്റേ​ഷ​നി​ലും ഇ​ത്ത​ര​ത്തി​ല്‍ ഡ്യൂ​ട്ടി സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ പോ​ലീ​സു​കാ​ര്‍ ഒ​ന്ന​ട​ങ്കം ഉ​ത്ത​ര​വി​ല്‍ അ​തൃ​പ്തി​യി​ലാ​ണ്. എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മ​ണി​ക്കാ​ണ് ഡ്യൂ​ട്ടി ആ​രം​ഭി​ക്കു​ന്ന​ത്. എ​സ്എ​ച്ച്ഒ മാ​ര്‍ എ​ത്തി ഡ്യൂ​ട്ടി നി​ര്‍​ണ​യി​ച്ച് ഓ​രോ പോ​ലീ​സു​കാ​ര്‍​ക്കും ചു​മ​ത​ല ന​ല്‍​കു​ക​യാ​ണ് പ​തി​വ്. ഇ​പ്ര​കാ​രം രാ​വി​ലെ ഒ​ന്‍​പ​തി​ന് ഡ്യൂ​ട്ടി​യി​ല്‍ ക​യ​റു​ന്ന പോ​ലീ​സു​കാ​ര്‍ കേ​സ​ന്വേ​ഷ​ണ​വും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വു​മെ​ല്ലാം ക​ഴി​ഞ്ഞ രാ​ത്രി 10 നും 11 ​നു​മാ​ണ്…

Read More

കേസിന് പോകരുത്, ഡോക്ടറെ കൊണ്ട് വേണ്ടത് ചെയ്തു തരാം..! സോ​ഫി​യ മോ​ളു​ടെ ര​ക്ഷ​യ്ക്കായി ഭ​ര​ണ​ക​ക്ഷി​യി​ലെ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രംഗത്ത്‌

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: വ്യാ​ജ ചി​കി​ത്സ​യെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​ജ വ​നി​ത ഡോ​ക്ട​റെ ര​ക്ഷി​ക്കാ​ൻ രാ​ഷ്്ട്രീയ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ത​ല​ശേ​രി ഒ.​വി റോ​ഡി​ലെ കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ ചി​കി​ത്സ ന​ട​ത്തി വ​ന്ന തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്പെ​രി​ങ്ങ​മ​ല വി​ല്ലേ​ജി​ൽ ഡി​സ​ന്‍റ് മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം ഹി​സാ​ന മ​ൻ​സി​ലി​ൽ ആ​രി​ഫാ ബീ​വി​യു​ടെ മ​ക​ൾ സോ​ഫി​യ മോ​ളു​ടെ ര​ക്ഷ​യ്ക്കാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ർ എ​ത്തി​യ വി​വ​രം പു​റ​ത്തു വ​ന്ന​ത്. പ​ത്താം ക്ലാ​സ് വി​ദ്യ​ഭ്യാ​സ​മു​ള്ള സോ​ഫി​യ മോ​ളു​ടെ ചി​കി​ത്സ​യെ തു​ട​ർ​ന്ന് പു​തി​യ​തെ​രു സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ണൂ​ർ ചി​റ​ക്ക​ൽ മൂ​പ്പ​ൻ​പാ​റ ക​ക്ക​റ​യി​ൽ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (52) മ​രി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് ഭ​ര​ണ​ക​ക്ഷി​യി​ലെ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ്യാ​ജ വ​നി​ത ഡോ​ക്ട​റെ ര​ക്ഷി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. അ​ഞ്ചു​മാ​സം നീ​ണ്ട വ​ൻ തു​ക ചി​ല​വാ​ക്കി​യു​ള്ള വ്യാ​ജ ചി​കി​ത്സ​ക്ക് ശേ​ഷം 2020 സെ​പ്റ്റം​ബ​ർ 24 ന് ​കോ​ഴി​ക്കാ​ട് സ്വ​കാ​ര്യ…

Read More

പോ​ലീ​സു​കാ​രി​യും വെ​ളി​പ്പെ​ടു​ത്തി​! മു​ഖ്യ​മ​ന്ത്രി​യെ കു​ടു​ക്കാ​ൻ സ്വ​പ്ന​യെ പ്രേ​രി​പ്പി​ച്ചു; ഇ​ഡി​ക്കെ​തി​രെ കേ​സെ​ടു​ത്ത് ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത്‌ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​യാ​ക്കാ​ൻ സ്വ​പ്ന സു​രേ​ഷി​നെ പ്രേ​രി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട റേ​റ്റി​നെ​തി​രെ (ഇ​ഡി) ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വ്യാ​ജ​മൊ​ഴി ന​ല്‍​കാ​ന്‍ പ്രേ​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ അ​ന്വേ​ഷി​ച്ച സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കേ​സെ​ടു​ക്കാ​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ്‌ പ്രോ​സി​ക്യൂ​ഷ​ൻ (ഡി​ജി​പി) ക​ഴി​ഞ്ഞ​ദി​വ​സം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക്‌ നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഡോ​ള​ര്‍ ക​ട​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി കൂ​ടി പ്രേ​രി​പ്പി​ച്ചി​ട്ടെ​ന്നാ​യി​രു​ന്നു സ്വ​പ്ന യു​ടെ മൊ​ഴി. ഇ​ത് ഇ​ഡി സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​ട്ടാ​ണെ​ന്ന് സു​ര​ക്ഷാ​ച്ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​രി​യും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഐ​പി​സി 116, 120 ബി, 167, 192, 193, 195 ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്‌​റ്റ​ർ ചെ​യ്യാ​നാ​ണ്‌ നി​യ​മോ​പ​ദേ​ശം. ജീ​വ​പ​ര്യ​ന്തം​വ​രെ ശി​ക്ഷ കി​ട്ടാ​വു​ന്ന ക​ള്ള​ത്തെ​ളി​വ്‌ സൃ​ഷ്ടി​ക്ക​ൽ, പൊ​തു​സേ​വ​ക​ൻ ക​ള്ള​രേ​ഖ ച​മ​യ്ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന, പ്രേ​ര​ണ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കു​ള്ള വ​കു​പ്പു​ക​ളാ​ണി​ത്‌.

Read More

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യെ​ങ്കി​ലും..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ സാ​ക്ഷി വി​സ്താ​രം മാ​റ്റി​വ​ച്ചു; കാരണം…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ സാ​ക്ഷി വി​സ്താ​രം മാ​റ്റി​വ​ച്ചു. കാ​വ്യ മാ​ധ​വ​ൻ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യെ​ങ്കി​ലും വി​സ്താ​രം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം. ഹാ​ജ​രാ​കേ​ണ്ട അ​ടു​ത്ത തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് താ​രം കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. കേ​സി​ല്‍ 300ല്‍ ​അ​ധി​കം സാ​ക്ഷി​ക​ളി​ല്‍ 127 പേ​രു​ടെ വി​സ്താ​ര​മാ​ണി​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി ആ​റ് മാ​സം കൂ​ടി സ​മ​യം വി​ചാ​ര​ണ കോ​ട​തി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Read More

പൂർവകാല കാമുകന്‍റെ കല്യാണം മുടക്കി രണ്ടു കുട്ടികളുടെ അമ്മ നാടുവിട്ടു;  തിരികെ നാട്ടിലെത്തിയപ്പോൾ കൈയൊഴിഞ്ഞ് ഭർത്താവ്; നിശ്ചയിച്ച യുവാവിന്‍റെ കല്യാണവും മുടങ്ങി; വൈക്കത്തെ ഒളിച്ചോട്ടക്കഥ സംഭവബഹുലം….

വൈ​ക്കം: ര​ണ്ടു മ​ക്ക​ളു​ള്ള പ​ഴ​യ കാ​മു​കി​യു​മാ​യി അ​വി​വാ​ഹി​ത​നാ​യ യു​വാ​വ് നാ​ടു​വി​ട്ടു. ഇ​രു​വ​രേ​യും തേ​ടി പോ​ലീ​സ് എ​ത്തി​യ​തോ​ടെ ക​ഥ മാ​റി. യു​വാ​വി​ന്‍റെ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​രു​ന്ന വി​വാ​ഹം മു​ട​ങ്ങു​ക​മാ​ത്ര​മ​ല്ല, തി​രി​ച്ചെ​ത്തി​യ വീ​ട്ട​മ്മ​യെ ഭ​ർ​ത്താ​വും കൈ​യൊ​ഴി​യു​ക​യും ചെ​യ്തു. വൈ​ക്ക​ത്തെ ഉ​ൾ​പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന യു​വാ​വി​ന്‍റെ ഭാ​ര്യ​യാ​ണ് 12 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്ര​ണ​യി​ച്ചി​രു​ന്ന ആ​ദ്യ കാ​മു​ക​നു​മാ​യി ഒ​ളി​ച്ചോ​ടി​യ​ത്. കാ​മു​ക​നു​മാ​യി വീ​ണ്ടും അ​ടു​പ്പ​ത്തി​ലാ​യ​തോ​ടെ 11 ഉം ​എ​ട്ടും വ​യ​സ് പ്രാ​യ​മു​ള്ള മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് വീ​ട്ട​മ്മ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ചേ​ർ​ത്ത​ല​യി​ലെ വി​പ്ല​വാ​ഭി​മു​ഖ്യ​മു​ള്ള പ്ര​ദേ​ശ​വാ​സി​യാ​യ യു​വ​തി ഒ​രേ സ​മ​യം നാ​ട്ടി​ലു​ള്ള​യാ​ളെ​യും വൈ​ക്ക​ത്തു​ള്ള യു​വാ​വി​നേ​യും പ്ര​ണ​യി​ച്ചു. ഒ​ടു​വി​ൽ നാ​ട്ടു​കാ​ര​നെ ത​ഴ​ഞ്ഞ് വൈ​ക്ക​ത്തു​ള്ള യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ചു. ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി പ്ര​ണ​യ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ക​ദ​ന ഭാ​ര​ത്താ​ൽ വി​വാ​ഹം വേ​ണ്ടെ​ന്നു​വ​ച്ചു ജീ​വി​തം ത​ള്ളി​നീ​ക്കി​യ യു​വാ​വി​നു ക​ച്ചി തു​രു​ന്പാ​യി മ​റ്റൊ​രു പ്ര​ണ​യം ല​ഭി​ച്ചു. പ​ഴ​യ​തി​ലും മി​ക​ച്ച ചു​റ്റു​പാ​ടു​ള്ള യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തോ​ടെ യു​വാ​വ് ഒ​രു ക​ര​പ​റ്റു​മെ​ന്ന നി​ല​യി​ലാ​യ​പ്പോ​ഴാ​ണ് പ​ഴ​യ…

Read More

അതു കെണി! മു​ല്ല​പ്പ​ള്ളി മ​ര​ത്തി​ൽ ക​ണ്ടു, സു​ധാ​ക​ര​ൻ മാ​ന​ത്തും; നേതാക്കൾക്ക് ആളെ അത്ര അങ്ങോട്ടു മനസിലായില്ലാന്നു തോന്നുന്നു; ആ രഹസ്യം ഇങ്ങനെ…

എം.​ജെ.​ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ധ​ർ​മ​ട​ത്തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കാ​ത്ത​തി​നു കാ​ര​ണം മ​ണ്ഡ​ല​ത്തി​ൽ ത​ള​യ്ക്ക​പ്പെ​ടു​മെ​ന്ന​ത​ല്ലെ​ന്നു സൂ​ച​ന. ഡി​സി​സി​യു​ടെ എ​തി​ർ​പ്പും അ​ത്ര വ​ലി​യ പ്ര​ശ്ന​മൊ​ന്നു​മ​ല്ല. ക​പ്പി​നും ചൂ​ണ്ടി​നും ഇ​ട​യി​ൽ നി​ൽ​ക്കു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള നീ​ക്ക​ത്തി​നു കു​രു​ക്കാ​കും എ​ന്ന​താ​ണ് യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കെ ​സു​ധാ​ക​ര​ന്‍റെ ആ​ഗ്ര​ഹ​വും ആ​ത്യ​ന്തി​ക ല​ക്ഷ്യ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ആ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പ​ല​വ​ട്ടം ച​ർ​ച്ച​ക​ളി​ൽ വ​ന്നെ​ങ്കി​ലും ഇ​തു​വ​രെ കെ​പി​സി​സി പ്ര​സി​ഡ​ൻ​റ് സ്ഥാ​നം ല​ഭി​ച്ചി​ട്ടി​ല്ല. ഗ്രൂ​പ്പ് സ​മ​വാ​ക്യ​വും മ​റ്റു നേ​താ​ക്ക​ളു​ടെ ക​ളി​ക​ളു​മാ​ണ് കെ.​സു​ധാ​ക​ര​ന് ആ ​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ഇ​തി​ൽ അ​ദ്ദേ​ഹം ഏ​റെ ദുഃ​ഖി​ത​നു​മാ​ണ്. നേ​തൃ​മാ​റ്റം എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു കോ​ൺ​ഗ്ര​സി​ൽ ക​ലാ​പം ന​ട​ത്തി​യി​ട്ടു​ള്ള കെ.​സു​ധാ​ക​ര​ൻ അ​പ്പോ​ഴെ​ല്ലാം ല​ക്ഷ്യം​വ​ച്ച​തു കെ​പി​സി​സി പ്ര​സി​ഡ​ൻ​റ് സ്ഥാ​നം ആ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ല്ല​പ്പ​ള്ളി മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​പ്പോ​ഴും സു​ധാ​ക​ര​ൻ മ​ന​സി​ൽ ക​ണ്ട​തു കെ​പി​സി​സി പ്ര​സി​ഡ​ൻ​റ്…

Read More

മാ​സ് ഡ​യ​ലോ​ഗു​മാ​യി ആ​ക്‌ഷൻ ഹീ​റോ​യു​ടെ എ​ൻ​ട്രി! സു​രേ​ഷ്ഗോ​പി​യും എ​ത്തി, ഒപ്പം ഭാ​ര്യ രാ​ധി​ക​യും; തൃ​ശൂ​രി​ൽ അ​ങ്ക​ത്ത​ട്ടു​ണ​ർ​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലേ​ക്കു പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി സു​രേ​ഷ്ഗോ​പി കൂ​ടി എ​ത്തി​യ​തോ​ടെ ശ​ക്ത​ന്‍റെ ത​ട്ട​ക​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ങ്ക​ത്ത​ട്ടു​ണ​ർ​ന്നു. യുഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി പ​ത്മ​ജ വേ​ണു​ഗോ​പാ​ലും എ​ൽഡിഎ​ഫി​ന്‍റെ പി.​ ബാ​ല​ച​ന്ദ്ര​നും നേ​ര​ത്തേത​ന്നെ പ്ര​ച​ാര​ണം സ​ജീ​വ​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കി​യ​തും അ​സു​ഖ​വു​മെ​ല്ലാം സു​രേ​ഷ്ഗോ​പി​യു​ടെ എ​ൻ​ട്രി വൈ​കി​ച്ചു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തും സു​രേ​ഷ്ഗോ​പി എ​ത്തി​യ​തു വൈ​കി​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ച​ാര​ണ​ത്തി​ൽ വ​ള​രെ പെ​ട്ട​ന്നുത​ന്നെ സ്കോ​ർ ചെ​യ്ത സു​രേ​ഷ് ഗോ പി ഇ​ത്ത​വ​ണ​യും ആ​രാ​ധ​ക​രെ കൈയി​ലെ​ടു​ക്കാ​നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്മ​ജ വേ​ണു​ഗോ​പാ​ലും ബാ​ല​ച​ന്ദ്ര​നും ത​ങ്ങ​ളു​ടെ പ​ര്യ​ട​ന​വു​മാ​യി മു​ന്നോ​ട്ടു​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​നി​യാ​ഴ്ച തൃ​ശൂ​രി​ലെ​ത്തു​ന്ന​തോ​ടെ ബാ​ല​ച​ന്ദ്ര​ന്‍റെ പ്ര​ച​ാര​ണ​ത്തി​ന് ആ​വേ​ശം വ​ർ​ധി​ക്കും. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ എ​ത്തി​ത്തു​ട​ങ്ങു​ന്ന​തേ​യു​ള്ളു.ബിജെപി​യു​ടെ സം​സ്ഥാ​ന ദേ​ശീ​യ നേ​താ​ക്ക​ൾ പ​ല​രും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ തൃ​ശൂ​രി​ൽ വ​ന്നു​പോ​കു​ന്നു​ണ്ട്. ദേ​ശീ​യ വ​ക്താ​വ് ഗോ​പാ​ല​കൃ​ഷ്ണ അ​ഗ​ർ​വാ​ളാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ലെ​ത്തി​യ​ത്.വ​രും ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളി​ലേ​യും കേ​ന്ദ്ര-​സം​സ്ഥാ​ന…

Read More

‘സ്ഥാ​നാ​ർ​ഥി’​യോ​ട് ആ​ലോ​ചി​ക്കാ​തെ സ്ഥാ​നാ​ർ​ഥി​യാ​ക്കി! എ​തി​ർ​പ്പു​മാ​യി അ​ന്ത​രി​ച്ച കോ​ൺ‌​ഗ്ര​സ് നേതാവിന്റെ ഭാര്യ; പു​ലി​വാ​ല് പി​ടി​ച്ച് ബി​ജെ​പി

കോ​ൽ​ക്ക​ത്ത: മാ​ന​ന്ത​വാ​ടി​ക്ക് പി​ന്നാ​ലെ “സ്ഥാ​നാ​ർ​ഥി’​യോ​ട് ആ​ലോ​ചി​ക്കാ​തെ സ്ഥാ​നാ​ർ​ഥി​യാ​ക്കി ബി​ജെ​പി അ​ങ്ങ് ബം​ഗാ​ളി​ലും പു​ലി​വാ​ല് പി​ടി​ച്ചു. ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൽ​ക്ക​ത്ത ചൗ​രം​ഗി മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജെ​പി​ക്ക് മ​റ്റൊ​രു തി​രി​ച്ച​ടി നേ​രി​ട്ട​ത്. അ​ന്ത​രി​ച്ച കോ​ൺ‌​ഗ്ര​സ് നേ​താ​വ് സ​മ​ൻ മി​ത്ര​യു​ടെ ഭാ​ര്യ ശി​ഖ മി​ത്ര​യാ​ണ് എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബി​ജെ​പി​യു​ടെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലാ​ണ് ശി​ഖ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ട​ത്. ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്ന് ശി​ഖ പ​റ​ഞ്ഞു. താ​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​വി​ടെ നി​ന്നും മ​ത്സ​രി​ക്കാ​നി​ല്ല. ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. അ​തു മാ​ത്ര​മ​ല്ല ബി​ജെ​പി​യി​ലേ​ക്ക് ഇ​ല്ലെ​ന്നും ശി​ഖ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ശി​ഖ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​മാ​യി ശി​ഖ നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​ർ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​താ​യി അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​ത്. നേ​ര​ത്തെ വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ലും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണ​മ​ണ്ഡ​ല​മാ​യ മാ​ന​ന്ത​വാ​ടി​യി​ല്‍ ബി​ജെ​പി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യ…

Read More