തിരുവനന്തപുരം: സിപിഎം നിലപാടെല്ലാം ഭരണം കിട്ടിയാൽ നടപ്പാക്കാനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് തുല്യനീതിയുടെ പ്രശ്നമുണ്ടെങ്കിലും ഇന്നത്തെ സമൂഹത്തിൽ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സാമൂഹിക സംഘർഷം ഒഴിവാക്കുക എന്നതാണ് പാർട്ടി നയം. ശബരിമല യുവതി പ്രവേശത്തിൽ സുപ്രീം കോടതി വിധിവരെ ക്ഷമിച്ചിരിക്കുക എന്നതാണ്. വിധി വന്നാൽ അതിന്റെ സ്വഭാവം പരിശോധിച്ച ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കും. ശബരിമലയിൽ തുല്യനീതിയുടെ പ്രശ്നം ഉണ്ടെങ്കിലും നമ്മൾ പുരുഷാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ യുവതി പ്രവേശനം നടപ്പാക്കാനാകില്ലെന്നും പിബി അംഗം വിശദീകരിച്ചു. ആർ.ബാലശങ്കറിന്റെ വിവാദ പ്രസ്താവന ബിജെപി വിഭാഗിയതയിൽ ശ്രദ്ധകിട്ടാൻ വേണ്ടി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണെന്നും ബേബി പറഞ്ഞു. കേന്ദ്ര ഏജൻസികൾ കുരച്ചുചാടുന്ന കേരളത്തിൽ ബിജെപി എന്ത് ഡീലാണ് സിപിഎമ്മുമായി…
Read MoreCategory: Top News
തെരഞ്ഞെടുപ്പ് മറയാക്കി തീം ഫിഷിംഗ്! തട്ടിപ്പ് ഓണ്‍ലൈന്‍ ലിങ്കിലൂടെ; ഈലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് മുട്ടന്‍പണി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് മറയാക്കി കേരളത്തിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ട് തീം ഫിഷിംഗ് ആക്രമണം വ്യാപകമാകുന്നു. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണിലെ ഡാറ്റ ചോര്‍ത്തലാണ് തീം ഫിഷിംഗ് അറ്റാക്കിലൂടെ ലക്ഷ്യമിടുന്നത്. സൈബര്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന ടെക്നിസാങ്റ്റ് എന്ന സ്റ്റാര്‍ട്ടപ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. വാട്സ് ആപ്പും ഫേസ്ബുക്കും വഴി പ്രചരിക്കുന്ന ഓണ്‍ലൈന്‍ ലിങ്കുകളിലൂടെയാണ് തട്ടിപ്പ്. ഓണ്‍ലൈന്‍ പോളുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് പ്രചരിക്കുന്ന ലിങ്കുകളിലെ ചതിക്കുഴി സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസിലാകില്ല. കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമോ, കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും തുടങ്ങിയ ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ പോളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരത്തില്‍ പിണറായി വിജയന്, ഉമ്മന്‍ചാണ്ടി, ഇ. ശ്രീധരന് തുടങ്ങിയവരുടെ പേരുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം വാട്സ് ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും ഈ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാനലുകളും ഏജന്‍സികളും നടത്തുന്ന സര്‍വേകള്‍ക്കൊപ്പം ഓണ്‍ലൈന്‍ പോളുകളിലും…
Read Moreവീണ്ടും കോവിഡ് പേടിയിൽ രാജ്യം! ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 ആയി
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. 24 മണിക്കൂറിൽ 35,871 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 102 ദിവസത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇതിനിടെ, ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 ആയി ഉയർന്നു. ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ അതിവേഗ വൈറസ് രണ്ടാഴ്ചയ്ക്കിടെ 158 പേർക്ക് ബാധിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നിവിടങ്ങളിലാണ് പ്രതിദിന രോഗബാധ കൂടുതൽ. എന്നാൽ, ഒരു മാസമായി കേരളത്തിൽ രോഗികളുടെ എണ്ണം കുറയുകയാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 24 മണിക്കൂറിൽ വിവിധ സംസ്ഥാനങ്ങളിൽ 172 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 17,741 പേർ രോഗമുക്തി നേടി. കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു.…
Read Moreനവജാത ശിശുവിന്റെ ശരീരത്തിൽ കോവിഡ് ആന്റിബോഡി! ലോകത്ത് പിറന്ന ശിശുക്കളിൽ, കണ്ടെത്തിയ ആദ്യത്തെ കുട്ടി; കാരണമായി പറയുന്നത് ഇങ്ങനെ…
ന്യൂയോർക്ക്: കോവിഡ്-19 രോഗത്തിനു കാരണമായ നോവൽ കൊറോണ വൈറസിനെതിരേയുള്ള ആന്റിബോഡി ജന്മനാ ശരീരത്തിലുള്ള നവജാത ശിശുവിന് യുവതി ജന്മം നൽകിയതായി ശിശുരോഗവിദഗ്ധർ അറിയിച്ചു. ഗർഭകാലത്ത് കോവിഡ്-19 വാക്സിനെടുത്ത മാതാവിനു ജനിച്ച കുട്ടിയിലാണ് കൊറോണ വൈറസ് ആന്റിബോഡി കണ്ടെത്തിയത്. ഗർഭിണിയായിരിക്കെ 36-ാം ആഴ്ച എംആർഎൻഎ വാക്സിൻ യുവതി സ്വീകരിച്ചിരുന്നു. മൂന്ന് ആഴ്ചയ്ക്കുശേഷം ജന്മം നൽകിയ പെൺകുട്ടിയിൽ സാർസ് കോവ്-2 വൈറസിനുള്ള ആന്റിബോഡി കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. കൊറോണ ആന്റിബോഡിയുമായി ലോകത്ത് പിറന്ന ശിശുക്കളിൽ, കണ്ടെത്തിയ ആദ്യത്തെ കുട്ടിയാണിതെന്നു ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലെ പോൾ ഗിൽബർട്ടും ചാഡ് റൂഡ്നിക്കും പഠനത്തിൽ പറയുന്നു. കുട്ടിയെ മുലയൂട്ടിയിരുന്ന സമയത്താണ് അമ്മ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഗർഭകാലത്ത് അമ്മയിൽനിന്ന് കുഞ്ഞിലേക്കു കോവിഡ് ആന്റിബോഡി എത്താൻ സാധ്യത കുറവാണെന്നാണു ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. അമ്മയിൽനിന്നു കുഞ്ഞിലേക്ക് ആന്റിബോഡി എത്തുന്നതു സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നു…
Read Moreഈ തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്, ജയിച്ചേ മതിയാകൂ! ഹരിപ്പാട്ടുകാർ തന്നെ ഹൃദയത്തോടാണു ചേർത്തു നിർത്തിയത്; രമേശ് ചെന്നിത്തല വിതുമ്പി ക്കൊണ്ട് പറയുന്നു…
ഹരിപ്പാട്: ഉയർച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങൾ കൂടെനിന്നു, ഒരു രാഷ്ട്രീയ നേതാവിന് ഇതിനേക്കാൾ വലിയ സന്പാദ്യം വേറെയെന്തുണ്ട്- തെരഞ്ഞെടുപ്പു കണ്‍വൻഷനിടെ യുഡിഎഫ് സ്ഥാനാർഥിയും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല വിതുന്പിക്കൊണ്ടാണ് ഇത്രയും പറഞ്ഞത്. ഹരിപ്പാട്ടുകാർ തന്നെ ഹൃദയത്തോടാണ് ചേർത്തുനിർത്തിയത്. ഹരിപ്പാട് തനിക്ക് അമ്മയെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. ജയിച്ചേ മതിയാകൂ. വിശ്വാസികളെ വിഡ്ഢികളാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ യെച്ചൂരിയുടെ അഭിപ്രായത്തെ തള്ളിപ്പറയാതെ കോടതിയിൽ സർക്കാർ നൽകിയ സത്യാവാങ്മൂലം മാറ്റി നൽകാതെ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ച പിണറായി വിജയൻ ഇപ്പോൾ ശബരിമല വിഷയത്തിൽ ചർച്ചയാകാമെന്നു പറഞ്ഞ് വിശ്വാസികളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ടുകാരുമായി നാലുതലമുറയുടെ ബന്ധമാണ് തനിക്കുള്ളതെന്നും ഹരിപ്പാടിന്റെ സമഗ്രവികസനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയർ ഊരിത്തെറിച്ചു! മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽപെട്ടു
പാലക്കാട്: പട്ടാമ്പി കൊപ്പത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയർ ഊരിത്തെറിച്ചു. മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് പാലക്കാടേയ്ക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനം നിയന്ത്രിച്ചു നിർത്താൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read Moreരാജ്യത്ത് ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്നതായി ആശങ്ക ! വകഭേദങ്ങള്‍ ബാധിച്ച 400 കേസുകളില്‍ 158 എണ്ണവും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍…
ജനിതകമാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് ശക്തിപ്പെടുന്നതായി ആശങ്ക. ബ്രിട്ടന്,ബ്രസീല്‍,ദക്ഷിണാഫ്രിക്കന്‍ വകഭേദം രാജ്യത്ത് 400 പേരില്‍ കണ്ടെത്തി. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തവയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് നാലിലെ കണക്കനുസരിച്ച് അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയ ആറുയാത്രക്കാരിലാണ് ആദ്യമായി പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടികൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. അതേസമയം, പുതിയ വൈറസ് വകഭേദം വീണ്ടും ബാധിച്ച കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ചാണ് അശ്വനി ചൗബ സഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി…
Read Moreവെടിവയ്പ്പു നടത്തിയ 21കാരന് ലൈംഗികാസക്തി മൂത്ത് നിയന്ത്രണം നഷ്ടപ്പെട്ടയാള്‍ ! മസാജ് പാര്‍ലറുകള്‍ എപ്പോഴും പ്രലോഭിപ്പിച്ചിരുന്നതായും യുവാവ്…
അമേരിക്കയിലെ അറ്റ്ലാന്റിയില് മസാജ് പാര്‍ലറുകളില്‍ വെടിവയ്പ്പ് നടത്തിയ 21കാരന് ലൈംഗികതയ്ക്ക് അടിമയെന്ന് റിപ്പോര്‍ട്ട്. റോബര്‍ട്ട് ആരോണ്‍ ലോങ് എന്ന യുവാവാണ് പിടിയിലായത്. ഇയാളെ നേരത്തെ പരിചയമുള്ള ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോര്‍ജിയ സ്വദേശിയായ റോബര്‍ട്ട് ആരോണ്‍ കഴിഞ്ഞദിവസമാണ് അറ്റ്ലാന്റയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ ആറ് ഏഷ്യക്കാരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ആക്രമണം ഏഷ്യക്കാരെ ലക്ഷ്യമിട്ടാണെന്ന വാദങ്ങള്‍ തള്ളിക്കളയുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. അറസ്റ്റിലായതിന് ശേഷം പ്രതി നല്കിയ മൊഴികളും മറ്റു വെളിപ്പെടുത്തലുകളും അടിസ്ഥാനമാക്കിയാണ് വംശീയ ആക്രമണമാണെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നത്. വംശീയവെറി മാത്രമാണ് ആക്രമണത്തിന് കാരണമെന്ന് പറയാനാകില്ലെന്നും പ്രതിയുടെ ലൈംഗിക ആസക്തിയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ലൈംഗികാസക്തി മൂത്ത് നിയന്ത്രണം നഷ്ടമായ പ്രതി അശ്ലീലചിത്രങ്ങളുടെ സ്ഥിരം പ്രേക്ഷകനായിരുന്നു. സ്പാകളും മസാജ് പാര്‍ലറുകളും തന്നെ പലപ്പോഴും…
Read Moreഇത്തവണയും മഞ്ചേശ്വരത്ത് ഐസ്ക്രീം നുണഞ്ഞു കൊണ്ട് അയാളുണ്ട് ! കഴിഞ്ഞ തവണ കെ.സുരേന്ദ്രന്റെ തോല്‍വിയില്‍ നിര്‍ണായകമായത് കെ. സുന്ദര പിടിച്ച വോട്ടുകള്‍…
ബിജെപിയ്ക്ക് കേരളത്തില്‍ ഏറ്റവും നിരാശ പകര്‍ന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തേത്. വെറും 89 വോട്ടുകള്‍ക്കാണ് മുസ്ളിം ലീഗിന്റെ പിബി അബ്ദുള്‍ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന് പരാജയപ്പെട്ടത്. കപ്പിനും ചുണ്ടിനുമിടയില്‍ കെ സുരേന്ദ്രന് വിജയം നിഷേധിച്ചതിനു പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്. കെ സുന്ദര എന്ന ബിഎസ്പി സ്ഥാര്‍നാര്‍ത്ഥി. പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്ക്രീം ചിഹ്നത്തിലാണ് സുന്ദര മത്സരിച്ചത്.പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഒന്നര വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പ്രചാരണ രംഗത്ത് കൂടുതല്‍ സജീവമാകാനും സുന്ദര തീരുമാനിച്ചിട്ടുണ്ട്.
Read Moreഐഎസ് ബന്ധം! യുവതികളെക്കൂടി ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ; തീര്‍ഥാടനത്തിന്റെ മറവില്‍ യുവാക്കളെ കാശ്മീരില്‍ കൊണ്ടുപോയി; എന്‍ഐഎ പറയുന്നത് ഇങ്ങനെ…
കൊച്ചി: ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറസ്റ്റിലായവരുമായി ബന്ധമുള്ള രണ്ട് യുവതികളെക്കൂടി ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ. ഇരുവരോടും കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാൽ ഇവരോട് എത്താൻ പറഞ്ഞിട്ടുള്ള ദിവസവും സമയവും വെളിപ്പെടുത്താൻ എന്‍ഐഎ ഉദ്യോഗസ്ഥര്‍ തയാറായില്ല. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ താണയിലെ വീട്ടില്‍ എന്‍ഐഎ പരിശോധന നടത്തി തീവ്രവാദ ബന്ധമുള്ള തെളിവുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നോട്ടീസ് നല്കിയ യുവതിയുടെയും യുവാവിന്റെയും അറസ്റ്റ് ഇന്നലെ എന്‍ഐഎ രേഖപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ കൂടി ചോദ്യം ചെയ്യാന്‍ എന്‍ഐഎ ഒരുങ്ങുന്നത്. അറസ്റ്റിലായ യുവതി ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നതിനിടെ ഇറാനിലെ ടെഹ്റാന് എയര്‍പോര്‍ട്ടില്‍ വച്ച് ഇറാക്കി സൈന്യത്തിന്റെ പിടിയിലാകുകയും പിന്നീട് ഇവരെ തിരികെ ഇന്ത്യയിലേക്ക് അയയ്ക്കുകയുമായിരുന്നു. ഇവര്‍ കണ്ണൂരില്‍ താമസിച്ച് കേരളത്തിലടക്കം ഐഎസ് റിക്രൂട്ട്മെന്റ്…
Read More