കാല് കഴുകല്‍ വിഷയത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്. കാല് കഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും മെട്രോമാന് പറഞ്ഞു. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവര്‍ സംസ്കാരം ഇല്ലാത്തവര്‍ എന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരന് പറഞ്ഞു. കാല് കഴുകുന്നതും വന്ദിക്കുന്നതും മുതിര്‍ന്നവരോടുള്ള ബഹുമാനമാണെന്നും സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്റെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കിയ ശ്രീധരന് എതിരാളികളെ കുറ്റം പറയാനില്ലെന്നും വ്യക്തമാക്കി. സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരന് പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും ചിലര്‍ വലിയ വിവാദമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റ വിശദീകരണം. ശക്തമായ ത്രികോണ മല്‍സരമാണ് പാലക്കാട് നടക്കുന്നത്. മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും സിപിഎമ്മിലെ സി പി…
Read MoreCategory: Top News
പാവപ്പെട്ടവർക്ക് മാസം 6000 രൂപ, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും; ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം; കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും;ജനക്ഷേമ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ന്യായ് പദ്ധതിയും ആചാര സംരക്ഷണത്തിന് നിയമനിര്‍മാണവും ഉള്‍പ്പെടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ജനങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് യുഡിഎഫ് പ്രകടന പത്രികയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ന്യായ് പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസന്തോറും 6000 രൂപ നൽകും, ഇത്തരത്തിൽ ആകെ ഒരു വര്‍ഷം 72000 രൂപയാകും നൽകുക. ക്ഷേമപെന്ഷന് 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ പെൻഷൻ കമ്മീഷന് രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങളും പ്രകടന പത്രികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശശി തരൂർ എംപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ആശയങ്ങള്‍ സ്വരൂപിച്ചാണ് പ്രകടന പത്രിക രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷേമ പെന്ഷന്, തൊഴിലവസരം തുടങ്ങി ജനക്ഷേമ പദ്ധതികളില്‍ ഇടതുപക്ഷത്തെ മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് ഉള്ളത്. യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ *…
Read Moreഗൂഗിള്‍ പ്ലേസ്റ്റോറിനു ബദലായി ആപ്പ് സ്റ്റോര്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ! പുതിയ ആപ്പ് സ്റ്റോറിന്റെ വിവരങ്ങള്‍ ഇങ്ങനെ…
ഗൂഗിള്‍ പ്ലേസ്റ്റോറിനു ബദലായി തദ്ദേശീയമായി പുതിയ ആപ്പ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍.തദ്ദേശീയമായി ആപ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ഐടിവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആപ് സ്റ്റോറാണ് മൊബൈല്‍ സേവാ ആപ്പ് സ്റ്റോര്‍. വിവിധ സേവനങ്ങള്‍ നല്കുന്ന 965 ആപ്പുകളാണ് ഇതില്‍ ലഭ്യമാകുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടാണ് മന്ത്രി തദ്ദേശീയമായി ആപ്പ് സ്റ്റോര്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. ആപ്പ് സ്റ്റോര്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികളെ പിന്തുണയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.നിലവില്‍ മറ്റു സേവനദാതാക്കളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആപ്പ് സേവനം ലഭ്യമാക്കുന്ന ഹോസ്റ്റ് ആപ്പ് രീതിയാണ് നിലവില്‍ കമ്പനികള്‍ പിന്തുടരുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ വേണ്ട പ്രോത്സാഹനം കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ തദ്ദേശീയമായി ആപ്പ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.…
Read Moreവിവേകിന്റെ ജൂനിയറായിട്ട് പഠിച്ചതാ ഒന്നു കാണാന്‍ പറ്റുമോ ! ക്ഷേത്രപൂജാരിയെ ബിയര്‍ നല്കി മയക്കി ശരീരത്തിലെ സ്വര്‍ണവും മൊബൈലും കൊണ്ട് യുവതി മുങ്ങി…
ക്ഷേത്ര പൂജാരിയെ ബിയര്‍ നല്കി മയക്കി സ്വര്‍ണാഭരണങ്ങളും ഫോണുമായി യുവതി കടന്നു കളഞ്ഞു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേക്(26) ആണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു.വിവേകിന്റെ ജൂനിയറായി സ്കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ചാറ്റിംഗ് തുടങ്ങിയത്. തുടര്‍ന്ന് അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ രോഗക്കിടക്കയിലാണെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് 18ന് ഉച്ചയോടെ വിവേക് ആശുപത്രിയില്‍ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ ആണ് സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്. ഈ സമയം സുഹൃത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്കി. ബിയര്‍ കുടിക്കും മുമ്പ് യുവാവ് ശുചിമുറിയില്‍ പോയിരുന്നു. തിരികെ…
Read Moreഅഴിമതി ജനിച്ചത് കോൺഗ്രസിന്റെ ഗർഭപാത്രത്തിൽ; കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടി രാജ്യത്തില്ലെന്ന് നരേന്ദ്ര സിംഗ് തോമർ
ഗോഹട്ടി: കോൺഗ്രസിനെക്കാൾ വർഗീയമായ മറ്റൊരു പാർട്ടി രാജ്യത്തില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. അഴിമതി കോൺഗ്രസിന്റെ ഗർഭപാത്രത്തിലാണ് ജനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആസാമിലെ ഗോഹട്ടിയിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അസമിലും കേരളത്തിലും പശ്ചിമ ബംഗാളിലുമൊക്കെ വർഗീയ ശക്തികളുമായാണ് കോൺഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ അഴിമതി ജനിച്ചത് കോൺഗ്രസിന്റെ ഗർഭപാത്രത്തിലാണ്. ഇന്ത്യൻ മണ്ണിൽ കോൺഗ്രസിനെക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ല. ഒരു വശത്ത് മതനിരപേക്ഷത സംസാരിച്ച് മറ്റൊരു വശത്ത് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. കേരളത്തിൽ മുസ്ലീം ലീഗുമായും അസമിൽ ബദറുദ്ദീൻ അജ്മലുമായും കോൺഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നു. ഇവർ വർഗീയ ശക്തികളാണ്. അതുകൊണ്ട് തന്നെ മതനിരപേക്ഷതയെപ്പറ്റി സംസാരിക്കാൻ കോൺഗ്രസിനു യോഗ്യതയില്ല.അസമിലെ ജനത അവരുടെ സഖ്യത്തെപ്പറ്റി മനസിലാക്കുന്നില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ, അവർക്ക് കാര്യങ്ങളറിയാം, തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് മനസിലാവും. അസമിൽ, കഴിഞ്ഞ അഞ്ച്…
Read Moreശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇഡി സുപ്രീം കോടതിയിൽ; നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നു
ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. സർക്കാരിന്റെ സ്വാധീന ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി വാദം.അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വിശദീകരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരളാ പോലീസ് കേസെടുത്ത വിവരം ഇഡി സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തന്നെ തടസം നിൽക്കുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നുവെന്ന് വരുത്താൻ നീക്കം നടക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നൽകിപ്പിച്ചുവെന്നും ഇഡി ആരോപിക്കുന്നു.
Read Moreമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ പെട്ടെന്ന് അപ്രത്യക്ഷരാകും;പിന്നീട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തും; അന്വേഷണം എത്തിനിന്നത് പത്തൊമ്പതുകാരനിൽ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശി ഗോപി(19)ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം കൊലപ്പെടുത്തിയത്.ആറും, എട്ടും വയസുള്ള മെല്ലാംപുടി, വടേശ്വരം സ്വദേശികളായ കുട്ടികളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മെല്ലാംപുടി സ്വദേശിയായ ആറ് വയസുകാരന്റെ മരണത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗോപിയുടെ പങ്ക് വ്യക്തമായത്.മാർച്ച് 14 ന് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ഗോപിയ്ക്ക് പങ്കുള്ളതായി ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗോപി കുറ്റം സമ്മതിക്കുകയായിരുന്നു. ഫെബ്രുവരി 11 ന് വടേശ്വരത്തു നിന്നും കാണാതായ മറ്റൊരു കുട്ടിയുടെ കൊലപാതകത്തെക്കുറിച്ചും ഇയാൾ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.
Read More149 രാജ്യങ്ങളുടെ പട്ടിക! ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്രയെന്ന് അറിയുമോ? പട്ടിക തയാറാക്കിയത് ഇങ്ങനെ…
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷഭരിതമായ രാജ്യമെന്ന ഖ്യാതി വീണ്ടും നേടി ഫിന്‍ലന്‍ഡ്. തുടർച്ചയായ നാലാം തവണയാണ് ഫിൻലൻഡ് ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി അരക്കിട്ടുറപ്പിക്കുന്നത്. 149 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിൻലൻഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യുഎൻ തെരഞ്ഞെടുത്തത്. ഓരോ രാജ്യങ്ങളിലുമുള്ള പൗരൻമാരുടെ സന്തോഷത്തിന്റെ അളവ്, ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തികൾക്ക് നൽകുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഗാലപ് വേള്‍ഡ് പോളിന്റെ റിപ്പോർട്ട് അനുസരിച്ച് യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലെത്തിയത്. ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലൻഡ്, നെതര്‍ലന്‍ഡ്സ് യഥാക്രമം രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ ഇടം നേടിയത്. ന്യൂസിലൻഡ് ആണ് ആദ്യ പത്തിൽ ഇടംനേടിയ ഏക നോൺ-യൂറോപ്യൻ രാജ്യം. ലെസോതോ, ബോട്സ്വാന, റവാണ്ട, സിംബാബ്വെ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് സന്തോഷം കുറഞ്ഞ രാജ്യങ്ങൾ. ഇന്ത്യയാകട്ടെ 140-ാം സ്ഥാനത്താണ്.
Read Moreരാജ്യസഭാംഗത്തിനു ചിഹ്നത്തിൽ മത്സരിക്കാനാകില്ല; സുരേഷ്ഗോപിക്കെതിരെ പരാതി നൽകുമെന്ന് ടി.എൻ. പ്രതാപൻ; തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നത്…
തൃശൂർ: രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ട അംഗത്തിനു പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നു ടി.എൻ. പ്രതാപൻ എംപി. ഇതിനെതിരെ പരാതി നൽകുകയും നിയമപരമായ നടപടികളിലേക്കു കോണ്‍ഗ്രസ് നീങ്ങുകയും ചെയ്യുമെന്ന് പ്രതാപൻ പറഞ്ഞു. രാജ്യസഭാംഗത്വം രാജിവച്ചു മത്സരിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രപതി നോമിനേറ്റ് ചെയ്ത ആളെന്ന നിലയിൽ സുരേഷ് ഗോപി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതു രാഷ്ട്രപതിയെ വരെ അവഹേളിക്കുന്നതിനു തുല്യമാണ്. നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു പ്രതാപൻ വ്യക്തമാക്കി. എന്നാൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ തടസമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുരേഷ് ഗോപി ആറുമാസത്തിനുള്ളിൽ ബിജെപി അംഗത്വം എടുത്തുവെന്നും രേഖകൾ വ്യക്തമാക്കുന്നു.
Read Moreകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപം; പുന്നപ്ര-വയലാർ സ്മാരകത്തിൽ ബിജെപി സ്ഥാനാർഥിയുടെ പുഷ്പാർച്ചന; വിവാദം പുകയുന്നു
ആലപ്പുഴ: പുന്നപ്ര-വയലാർ സ്മൃതിമണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി പുഷ്പാർച്ചന നടത്തിയത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് സ്ഥാനാർഥി സന്ദീപ് വചസ്പതി പ്രവർത്തകർക്കൊപ്പം എത്തി സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ചത്. ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയായിരുന്നു സ്ഥാനാർഥിയുടെ പുഷ്പവൃഷ്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപമെന്ന് സന്ദീപ് ആരോപിച്ചു. തെറ്റിദ്ധരിച്ചാണ് രക്തസാക്ഷികളായവർ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുക്കാനെത്തിയത്. മുതിരയിട്ട് വെടിവയ്ക്കുമെന്നായിരുന്നു നേതാക്കൾ ഇവരെ തെറ്റിദ്ധരിപ്പിച്ചത്. സാധാരണക്കാരെ തോക്കിൻ മുനയിലേക്ക് ബോധപൂർവം തള്ളിവിടുകയായിരുന്നുവെന്നും ബിജെപി സ്ഥാനാർഥി ആരോപിച്ചു. വെടിവയ്പ്പിൽ മരിച്ച ആളുകളുടെ കൃത്യമായ കണക്കുപോലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പക്കലില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വഞ്ചനയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരമർപ്പിക്കാനാണ് താനെത്തിയതെന്നും സന്ദീപ് വ്യക്തമാക്കി. അതേസമയം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപി സ്ഥാനാർഥിയുടേതെന്നും പുന്നപ്ര-വയലാർ രക്തസാക്ഷികളെ ബിജെപി അപമാനിച്ചുവെന്നും എൽഡിഎഫ് സ്ഥാനാർഥി പി.പി.ചിത്തരഞ്ജൻ ആരോപിച്ചു. സംഭവത്തിൽ ബിജെപി…
Read More