ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കമ്മീഷനുകളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് വിധി ലക്ഷ്യമിടുന്നത്. ജസ്റ്റീസുമാരായ റോഹിംഗ്ടന്‍ നരിമാന്, ബി.ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഗോവയില്‍ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധിക ചുമതല ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതാണെന്നും കോടതി പറഞ്ഞു. കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണമാരായി നിയമിച്ചിരിക്കുന്നത്.
Read MoreCategory: Top News
സസ്പെൻസ് തുടരുന്നു; ആകാംക്ഷയോടെ നേമം! മണ്ഡലം തിരിച്ചു പിടിക്കാൻ കോണ്‍ഗ്രസ്; ബിജെപിക്കും പരീക്ഷണം, ഇല്ലെങ്കില്‍ പ്രശ്നങ്ങൾ വഷളാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമം ആണ് ഇപ്പോൾ ശ്രദ്ധാ കേന്ദ്രം. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ഉയർന്നതിനെത്തുടർന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മണ്ഡലമായി നേമം മാറിയിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി വിജയിച്ചത് കോൺഗ്രസിന്റെ വിട്ടുവീഴ്ച കാരണമാണെന്ന വിമർശനത്തിന് ശക്തമായ മറുപടി ഇത്തവണ നൽകാനുറച്ച് തന്നെയാണ് കോൺഗ്രസ്. ഇന്ന് വൈകിട്ട് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവിടുന്പോൾ നേമത്തെ സ്ഥാനാർഥി ആരാകുമെന്ന ആകാംക്ഷയിലാണ് കേരളം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നീ മൂന്നു പേരുകളിൽ ഒന്നാകും മണ്ഡലത്തിലേക്ക് നിർദേശിക്കപ്പെടുകയെന്നത് ഏതാണ്ട് ഉറച്ച മട്ടാണ്. അതേസമയം ഉമ്മൻ ചാണ്ടിയെ മണ്ഡലം മാറ്റി മത്സരിപ്പിക്കുന്നതിനോട് എ ഗ്രൂപ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചാൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും യുഡിഎഫിന് ഗുണം ചെയ്യും എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.…
Read Moreഗണേഷിനെ തടഞ്ഞു കോവിഡും ന്യുമോണിയയും; അവശതകൾ വിസ്മരിച്ച് ആവേശം പകർന്ന് ആർ.ബാലകൃഷ്ണപിള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിൽ
പത്തനാപുരം:അവശതകൾ വിസ്മരിച്ച് ആവേശം പകർന്ന് ആർ.ബാലകൃഷ്ണപിള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിൽ. പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയും,മകനും, കേരള കോൺഗ്രസ് ബി വൈസ് ചെയർമാനുമായ കെ ബി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് പത്തനാപുരത്തു ബാലകൃഷ്ണപിള്ള എത്തിയത്. ഇടതുമുന്നണിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു നേതാക്കളെയും അണികളെയും കണ്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. സ്ഥാനാർഥിയായ കെ ബി ഗണേഷ് കുമാർ കോവിഡ് ബാധയെ തുടർന്ന് കൊട്ടാരക്കര ആശുപത്രിയിലായിരുന്നു. ഇതിനിടെ, ന്യുമോണിയ ബാധിച്ചതോടെ ഗണേഷ്കുമാറിനെ തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു. ഇതിനാൽസ്ഥാനാർഥിയെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഗണേഷ്കുമാറിന് ഇതുവരെ മണ്ഡലത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ പ്രായാധിക്യം മൂലമുള്ള അവശതകൾ ഉണ്ടെങ്കിലും ബാലകൃഷ്ണപിള്ള നേരിട്ട് രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ പ്രാവിശ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനും സംസ്ഥാനത്തെഎൽ ഡി എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രചരണ രംഗത്തു സജീവമായിരുന്നു പിള്ള. മുൻപ് തിരഞ്ഞെടുപ്പു കാലത്തു വേദികളിൽ നിന്ന് വേദികളിലേക്ക് തീപ്പൊരി പ്രസംഗം…
Read Moreചെന്നിത്തലയോ മുരളിയോ ഉമ്മൻചാണ്ടിയോ? അതോ…? ആകാംക്ഷയോടെ നേമം; ബിജെപിക്കും പരീക്ഷണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമം ആണ് ഇപ്പോൾ ശ്രദ്ധാ കേന്ദ്രം. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ഉയർന്നതിനെത്തുടർന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മണ്ഡലമായി നേമം മാറിയിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി വിജയിച്ചത് കോൺഗ്രസിന്റെ വിട്ടുവീഴ്ച കാരണമാണെന്ന വിമർശനത്തിന് ശക്തമായ മറുപടി ഇത്തവണ നൽകാനുറച്ച് തന്നെയാണ് കോൺഗ്രസ്. ഇന്ന് വൈകിട്ട് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വിടുന്പോൾ നേമത്തെ സ്ഥാനാർഥി ആരാകുമെന്ന ആകാംക്ഷയിലാണ് കേരളം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നീ മൂന്നു പേരുകളിൽ ഒന്നാകും മണ്ഡലത്തിലേക്ക് നിർദേശിക്കപ്പെടുകയെന്നത് ഏതാണ്ട് ഉറച്ച മട്ടിലാണ്. അതേസമയം ഉമ്മൻ ചാണ്ടിയെ മണ്ഡലം മാറ്റി മത്സരിപ്പിക്കുന്നതിനോട് എ ഗ്രൂപ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചാൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും യുഡിഎഫിന് അത് ഗുണം…
Read Moreപിണറായി വിജയനെ നേരിടാൻ പഴയ കമ്മ്യൂണിസ്റ്റുകാരനെ ഗോദയിലിറക്കി ബിജെപി; ദേവരാജൻ വരില്ല, കെ.സുധാകരൻ വരണമെന്ന് മമ്പറം ദിവാകരൻ
കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ പഴയ കമ്മ്യൂണിസ്റ്റുകാരനെ തന്നെ ഗോദയിലിറക്കി ബിജെപി. പാർട്ടി മുൻ പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ സി.കെ. പത്മനാഭൻ മത്സരിക്കും. പ്രഖ്യാപനം നാളെ വൈകുന്നേരം ഡൽഹിയിലുണ്ടാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിക്കെതിരേ സീനിയർ നേതാക്കളാരെങ്കിലും മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതേതുടർന്ന് സി.കെ. പത്മനാഭന്റെ പേര് ഐക്യകണ്ഠമായി തീരുമാനിക്കുകയായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനായി ബിജെപി നേതാക്കളെ പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദ ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, ജോർജ് കുര്യൻ, എം.ടി. രമേശ്, എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ ഇന്ന് ഉച്ചയോടെ ഡൽഹിലേക്ക് പുറപ്പെടും. കമ്യൂണിറ്റുകാരനായി അറിയപ്പെട്ടിരുന്ന സി.കെ. പത്മനാഭൻ 1969 ൽ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചാണ് ഭാരതീയ ജനസംഘത്തിൽ ചേർന്നത്. 1980 ൽ ബിജെപി രൂപംകൊണ്ടതു മുതൽ കോഴിക്കോട് ജില്ലാ ജനറൽ…
Read Moreസ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങിക്കോളൂ… ധര്മജന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ കോള്‍..! സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ ധര്മജന് ആക്ടീവ്
കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രമവശേഷിക്കെ സാധ്യതാ പട്ടികയിലുള്‍പ്പെട്ട നടന് ധര്മജന് ബോള്‍ഗാട്ടി പ്രതീക്ഷയില്‍. ബാലുശേരിയിലാണ് കോണ്‍ഗ്രസ് നേതൃത്വം ധര്‍മജന്റെ പേര് പരിഗണിച്ചത്. കെപിസിസി നേതൃത്വം അംഗീകരിച്ച പട്ടികയിലും ധര്മജന് ഇടം പിടിച്ചിരുന്നു. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്രതെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രഖ്യാപനമുണ്ടാവും. സ്ഥാനാര്‍ഥിയാവാന്‍ തയാറായിരിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നതായി ധര്മജന് രാഷ്ട്രദീപികയോട് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ബന്ധപ്പെട്ടിരുന്നു. സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങിയിരിക്കാനാണ് ഇവര്‍ വ്യക്തമാക്കിയതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും ധര്മജന് വ്യക്തമാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പു തന്നെ ധര്‍മജന്റെ ബോര്‍ഡുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒഐസിസി (ഒാവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) റിയാദ് കമ്മിറ്റിയുടെ പേരില്‍ കോക്കല്ലൂരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. കൈപ്പത്തി ചിഹ്നത്തില്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു ബോര്‍ഡ്. സമൂഹമാധ്യമങ്ങളിലും പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. നിയമസഭാ…
Read Moreകോൺഗ്രസിലെ ‘അസംതൃപ്തരെ’കാത്തു ബിജെപി! കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നു കഴിഞ്ഞ് ബിജെപി പട്ടിക; പ്രതീക്ഷ ഇങ്ങനെ…
റെനീഷ് മാത്യു കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതും കാത്ത് ബിജെപി. സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്ത കോൺഗ്രസിലെ അസംതൃപ്തരെ കാത്താണ് ബിജെപി സ്ഥാനാർഥി പട്ടികയും വൈകുന്നത്. സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയിട്ടുള്ള കോൺഗ്രസിലെ ചിലരുമായി ബിജെപി സംസ്ഥാന നേതൃത്വം ചർച്ച നടത്തി കഴിഞ്ഞതായാണ് സൂചന. ഇന്ന് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചാൽ രണ്ടുദിവസം കഴിഞ്ഞായിരിക്കും ബിജെപി സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുക. വിജയസാധ്യതയുള്ള എ ക്ലാസ് സീറ്റുകളിൽ മാത്രമാണ് ബിജെപി നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥാനാർഥികളുടെ ലിസ്റ്റിനെക്കുറിച്ചും അവർ മത്സരിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചും സംസ്ഥാന നേതാക്കൾ ഇന്നു ഡൽഹിയിൽ കേന്ദ്രനേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. 110 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. 25 മണ്ഡലങ്ങളിൽ ബിഡിജെഎസും. ബാക്കി അഞ്ച് സീറ്റുകൾ മറ്റു ഘടകകക്ഷികൾക്കു നൽകും. സുരേഷ് ഗോപി, കെ. സുരേന്ദ്രൻ, പിഎസ്സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ, മുൻ ഡിജിപി ജേക്കബ് തോമസ്,…
Read Moreപത്താംക്ലാസ് മാത്രം വിദ്യാഭ്യാസം! മാറാരോഗങ്ങൾ മാറ്റുമെന്ന് നവമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ചികിത്സ; സോഫിമോൾ ചെറിയ പുള്ളിയല്ല
പാലോട് : മാറാരോഗങ്ങൾ മാറ്റുമെന്ന് നവമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. പെരിങ്ങമ്മല ഡീസന്റുമുക്ക് ജംഗ്ഷനു സമീപത്ത് ഹിസാന മൻസിലിൽ സോഫിമോൾ (43) ആണ് പിടിയിലായത്. വർഷങ്ങളായി കാസർഗോഡ് ജില്ലയിൽ താമസിച്ച് ആദ്യ ഭർത്താവുമൊത്ത് വിവിധയിടങ്ങളിൽ ചികിത്സ നടത്തുകയും ഭർത്താവുമായി പിണങ്ങിയശേഷം ഇവർ പല പ്രദേശങ്ങളിൽ ചികിത്സ നടത്തി വരുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സോഫിയ റാവുത്തർ, വൈദ്യ ഫിയറാവുത്തർ തലശേരി എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഇവർ ചികിത്സക്കായി ആളുകളെ കണ്ടെത്തിയിരുന്നത്. തമിഴ്നാട്ടിലെ ഒരു മെഡിക്കൽ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും കളരിമർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും ഉപയോഗിച്ചായിരുന്നു പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവരുടെ തട്ടിപ്പ്. മടത്തറയിലുള്ള സ്ഥാപനത്തിൽ ചികിത്സ നടത്തുന്നതായുള്ള പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിടിയിലായത്. നെടുമങ്ങാട് ഡിവൈഎസ്പി ജെ ഉമേഷ്, പാലോട് ഇൻസ്പക്ടർ സി.കെ. മനോജ്, ജിഎസ്ഐമാരായ ഇർഷാദ്, ഷിബു, എഎസ്ഐമാരായ സജു, അനിൽകുമാർ, എസ്സിപിഒ രാജേഷ്, പ്രശാന്ത്,…
Read More“മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു’;ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാം;ഇഡിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ നിർബന്ധം ചെലുത്തിയെന്ന് സന്ദീപ് നായർ കത്തിൽ പറയുന്നു. ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിലാകുമെന്ന് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വേഷിച്ചില്ല. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. ഇഡി ഉദ്യോഗസ്ഥരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും കത്തിൽ പറയുന്നു.അതേസമയം, പ്രതിയുടെ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ സംശയം. സന്ദീപ് കസ്റ്റഡിയിൽ ഉള്ളപ്പോൾ ഇത്തരം പരാതി കോടതിയിൽ പറഞ്ഞില്ല. പോലീസുകാരും, പ്രതിയും ഇഡിയ്ക്കെതിരെ നൽകിയ മൊഴിയെക്കുറിച്ച് ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്.
Read Moreഒമ്പതാം വയസിൽ പാക്കിസ്ഥാനിൽ എത്തിപ്പെട്ട പെൺകുട്ടി! ഗീതയുടെ കണ്ണീർക്കഥ അവസാനിക്കുന്നു, അമ്മയെ കണ്ടെത്തി
പർഭനി (മഹാരാഷ്ട്ര): ഒന്‍പതാംവയസിൽ പാക്കിസ്ഥാനിൽ എത്തിപ്പെട്ട ഗീത എന്ന പെൺകുട്ടി ഇന്ത്യയിൽ തിരിച്ചെത്തി അഞ്ചുവർഷത്തിനുശേഷം സനാഥയായി. സംഝോതാ എക്സ്പ്രസിൽ അബദ്ധത്തിൽ പാകിസ്ഥാനിലേക്കു പോയി പന്ത്രണ്ടുവർഷത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ ബധിരയും മൂകയുമായ ഗീതയുടെ മാതാവ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലുണ്ടെന്ന് കണ്ടെത്തിയതു കഴിഞ്ഞദിവസമാണ്. അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രത്യേകതാത്പര്യത്തെത്തുടർന്ന് 2015ലാണ് ഗീത ഇന്ത്യയിൽ മടങ്ങിയെത്തിയത്. അന്നുമുതൽ ബന്ധുക്കളെ അന്വേഷിക്കുന്ന ഗീതയ്ക്ക് ഒടുവിൽ അമ്മയെ തിരികെ ലഭിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇധി ഫൗണ്ടേഷന്റെ സംരക്ഷണയിലായിരുന്നു ഗീത. ഫാത്തിമ എന്ന പേരാണ് അവർ ആദ്യം പെൺകുട്ടിക്കു നൽകിയത്. എന്നാൽ ഹിന്ദു പെണ്കുട്ടിയാണെന്നു മനസിലാക്കിയ അവർ ഗീത എന്ന് പുനർനാമകരണം ചെയ്തു. ഗീതയ്ക്കു സ്വന്തം അമ്മയെ ലഭിച്ച വിവരം അറിയുന്നതും ഇധി ഫൗണ്ടേഷനിൽനിന്നാണ്. ഫൗണ്ടേഷന്റെ നടത്തിപ്പുകാരിയായ ബിൽകിസ് ഇധിയോട് ഗീതതന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. മഹാരാഷ്ട്രയിലെ പർഭനി ജില്ലയിലെ ജിന്തൂരിൽ കഴിയുന്ന മീന വാഗ്മറെ…
Read More