ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി; നാ​ടി​നു സ​മ​ർ​പ്പി​ച്ചു പ്ര​ധാ​ന​മ​ന്ത്രി; ചെ​ല​വു കു​റ​ഞ്ഞ ഇ​ന്ധ​നം ല​ഭ്യ​മാ​കു​ന്ന​ത് ആ​ശ്വാ​സ​മാകുമെന്ന് വിലയിരുത്തൽ

കൊ​ച്ചി: കൊ​ച്ചി-​മം​ഗ​ലാ​പു​രം പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ടി​നു സ​മ​ർ​പ്പി​ച്ചു. കേ​ര​ള, ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ​മാ​രു​ടേ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണു പ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്നു സു​പ്ര​ധാ​ന ദി​ന​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സം​യു​ക്ത സം​ര​ഭം ഫ​ലം ക​ണ്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​നും കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​മി​ട​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ്ര​യത്നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും അ​നു​മോ​ദി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന​ത്തെ സ്ഥ​ല​ദൗ​ർ​ല​ഭ്യ​ത പ​രി​ഗ​ണി​ച്ച് 20 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും ഭൂ​മി​ക്ക​ടി​യി​ലൂ​ടെ തു​ര​ങ്ക​മു​ണ്ടാ​ക്കി പൈ​പ്പ് ഡ്രി​ല്ലിം​ഗി​ലൂ​ടെ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. 300 മീ​റ്റ​ർ മു​ത​ൽ 2,000 മീ​റ്റ​ർ വ​രെ ദൈ​ർ​ഘ്യ​മു​ള്ള ഇ​ത്ത​രം 96 തു​ര​ങ്ക​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ചെ​ല​വു കു​റ​ഞ്ഞ ഇ​ന്ധ​നം ല​ഭ്യ​മാ​കു​ന്ന​ത് ആ​ശ്വാ​സ​മാ​കും.…

Read More

14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ൻ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി; പെൺകുട്ടിയെ വലയിലാക്കിയത് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന്‍റെ മ​റ​വി​ൽ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ച്; ഞെട്ടി കമ്പംമേട് പ്രദേശവാസികൾ…

  തൊ​ടു​പു​ഴ: 14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ൻ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി. ഇ​ടു​ക്കി ക​ന്പം​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം. ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണു കൗ​മാ​ര​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന്‍റെ മ​റ​വി​ൽ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചു ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി മാ​സ​ങ്ങ​ളാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​ണു ഗ​ർ​ഭി​ണി​യാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ന്പം​മെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത കൗ​മാ​ര​ക്കാ​ര​ൻ പ്ര​തി​യെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

അടിസക്കെ…കേട്ടിട്ട് കൊതിയാവുന്നു ! ക്ലാസില്‍ കയറുന്ന ഓരോ ദിവസവും വിദ്യാര്‍ഥിയ്ക്ക് കിട്ടുക 100 രൂപ വീതം; പെണ്‍കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ കിടിലന്‍ തന്ത്രവുമായി അസം സര്‍ക്കാര്‍…

സ്ത്രീശാക്തീകരണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നിരിക്കെ രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ചിലയിടത്ത് വിദ്യാഭ്യാസത്തിന് കാര്യമായ പ്രാധാന്യം നല്‍കുന്നതുമില്ല. എന്നാല്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ രൂപീകരിച്ച പുതിയ പദ്ധതിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി പുതിയ തന്ത്രം നടപ്പിലാക്കാനാണ് അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്. ക്ലാസില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍, ക്ലാസില്‍ കയറുന്ന ഓരോ ദിവസവും നൂറ് രൂപ വീതം പെണ്‍കുട്ടികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി വിശദീകരിച്ചത്. ക്ലാസുകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഉടന്‍ തന്നെ ഓരോ ദിവസവും നൂറ് രൂപ വീതം നല്‍കുമെന്നാണ് ഹിന്ത് ബിശ്വ ശര്‍മ്മ പറഞ്ഞത്. ഇതിന് പുറമേ…

Read More

പി.​സി. ജോ​ർ​ജി​നോ​ടും പി.​സി. തോ​മ​സി​നോ​ടും, ഘ​ട​കക​ക്ഷി​യി​ൽ ല​യി​ച്ചി​ട്ടു​വ​ന്നാ​ൽ നോ​ക്കാമെന്ന് എ ​ഗ്രൂ​പ്പ്; മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന​തി​നോ​ട് ഐ ​ഗ്രൂ​പ്പിന്‍റെ നിലപാട് ഇങ്ങനെ…

എം.​ജെ.​ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: പി.​സി. ജോ​ർ​ജി​ന്‍റെ ജ​ന​പ​ക്ഷ​ത്തേ​യും പി.​സി. തോ​മ​സി​ന്‍റെ കേ​ര​ളാ കോ​ൺ​ഗ്ര​സി​നേ​യും യു​ഡിഎ​ഫി​ൽ എ​ടു​ക്കു​ന്ന​തി​ൽ എ ​ഗ്രൂ​പ്പി​നും ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ക​ടു​ത്ത എ​തി​ർ​പ്പ്. പി.സി. ജോ​ർ​ജി​ന്‍റെ കാ​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ എ​തി​ർ​പ്പ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കാ​നാ​ണ് ഇ​രു​കൂ​ട്ട​രു​ടേ​യും ശ്ര​മം. പി.​സി. ജോ​ർ​ജി​നെ മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന​തി​നോ​ട് ഐ ​ഗ്രൂ​പ്പി​ലെ കു​റ​ച്ചു​പേ​ർ​ക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും താ​ത്പ​ര്യ​മാ​ണ്. ര​മേ​ശു​മാ​യി പി.​സി. ജോ​ർ​ജ് മു​ന്ന​ണി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ എ ​ഗ്രൂ​പ്പ് പി.​സി. ജോ​ർ​ജി​നെ മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന​തി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ക​ക്ഷി​ക​ളെ മു​ന്ന​ണി​യി​ൽ എ​ടു​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് എ ​ഗ്രൂ​പ്പും ഉ​മ്മ​ൻ ചാ​ണ്ടി​യും. ഘ​ട​ക​ക്ഷി​യാ​യി ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​റ്റി​ല്ല, യു​ഡി​എ​ഫി​ലെ ഏ​തെ​ങ്കി​ലും ക​ക്ഷി​യി​ൽ ല​യി​ച്ചാ​ൽ അ​പ്പോ​ൾ ആ​ലോ​ചി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്ന് എ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പി.​സി. തോ​മ​സി​നോ​ട് ഉ​മ്മ​ൻ ചാ​ണ്ടി ത​ന്നെ നേ​രി​ട്ട്…

Read More

നരച്ചമുടി ‘ഡൈ’ അടിക്കേണ്ട കാര്യമില്ല ! മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് നല്‍കിയാല്‍ മതി; നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെയും പതിവായി തോല്‍ക്കുന്നവരെയും മാറ്റിയില്ലെങ്കില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ്…

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് താക്കീതുമായി യൂത്ത് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ പ്രമേയവും പാലക്കാട് സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് ക്യാമ്പ് എക്സിക്യൂട്ടീവ് പാസാക്കി. സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നതാണ് മുന്നറിയിപ്പോടെയുള്ളതാണ് പ്രമേയം. നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ഥിയാക്കരുത്. യുവാക്കള്‍ക്ക് അവസരം വേണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവസരം നല്‍കണം. മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനത്തില്‍ അധികം സീറ്റുകള്‍ നല്‍കരുത്, ബ്ലോക്ക് പ്രസിഡന്റ് ആക്കുന്നത് 50 വയസില്‍ താഴെയുള്ളവരെയാകണം,തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളെ രംഗത്തിറക്കി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് മുന്നില്‍ വെക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അമിത ആത്മവിശ്വാസം തദ്ദേശസ്ഥാപന…

Read More

ഓൺലൈൻ റമ്മിക്കിരയായി മരണം; പലരിൽ നിന്നും കടം വാങ്ങി കളിച്ചപ്പോൾ ഉണ്ടായത് 21 ലക്ഷം; അന്വേഷണവുമായി പോലീസ്; വി​നീ​തി​ന്‍റെ കൂ​ട്ടാ​ളി​ക​ളെ സം​ബ​ന്ധി​ച്ചും ഇ​ട​പാ​ടു​കാ​രെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം

കാ​ട്ടാ​ക്ക​ട: ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​യു​ടെ ഇ​ര​യാ​യി മാ​റി ഒ​ടു​വി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​നീ​തി​ന്‍റെ മ​ര​ണ​ത്തെക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ്. വി​നീ​തി​ന്‍റെ കൂ​ട്ടാ​ളി​ക​ളെ സം​ബ​ന്ധി​ച്ചും ഇ​ട​പാ​ടു​കാ​രെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും. ത​ല​സ്ഥാ​ന​ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി​ൽ വ്യാ​പ​രി​ക്കു​ന്ന​താ​യി ചി​ല സൂ​ച​ന​ക​ൾ പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ണ്ട്. വി​നീ​തി​ന്‍റെ ഫോ​ൺ പ​രി​ശോ​ധ​ന ന​ട​ത്തി അ​തി​ൽ നി​ന്നും കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടാ​നാ​ണ് നീ​ക്കം. ക​ടം ക​യ​റി കൂ​ടു​ത​ൽ പേ​ർ വി​ഷാ​ദ​രോ​ഗി​ക​ളാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും സൂ​ച​ന കി​ട്ടി​യ​തോ​ടെ ആ ​വ​ഴി​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കും. കു​റ്റി​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​ച്ച​ൽ ടൗ​ൺ വാ​ർ​ഡ് പ​ഞ്ചാ​യ​ത്ത് അം​ഗം വേ​ലാ​യു​ധ​ൻ​പി​ള്ള​യു​ടെ മ​ക​ൻ വി​നീ​ത് തൂ​ങ്ങി മ​രി​ച്ച​തി​നു പി​ന്നി​ൽ ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​യാ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് ഈ ​നീ​ക്കം . ത​ന്‍റെ 21 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ വി​നീ​ത് തൂ​ങ്ങി​മ​രി​ച്ച​ത്. ഡി​സം​ബ​ർ 31നാ​ണ് വി​നീ​തി​നെ മ​രി​ച്ച…

Read More

എസ്എഫ്‌ഐ പ്രവര്‍ത്തനം അവസാനിപ്പിച്ച് നേരെ പോയത് ഹരിദ്വാറിലേക്ക് ! ഇന്ത്യ മുഴുവന്‍ ചുറ്റിയ ശേഷം നാട്ടിലെത്തി ലോ കോളജില്‍ ചേര്‍ന്നു; തന്നെ ആരാധിച്ച പെണ്‍കുട്ടിയെ ജീവിതപങ്കാളിയാക്കി; പനച്ചൂരാന്റെ അസാധാരണ കവിജന്മം ഇങ്ങനെ…

ജീവിതം വ്യത്യസ്ഥമായി ജീവിച്ചും ജീവിക്കാന്‍ ബാക്കിവച്ചുമാണ് അനില്‍ പനച്ചൂരാന്‍ വിടപറയുന്നത്. മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ വന്ന് പനച്ചൂരാനെ കൂട്ടിയപ്പോള്‍ മലയാളികള്‍ക്കാകെ ഉണ്ടായത് ഞെട്ടലും വേദനയും മാത്രം. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പനച്ചൂരാന്‍ 1991ല്‍ രാഷ്ട്രീയം മടുത്തു നേരെ വണ്ടി കയറിയത് ഹരിദ്വാറിലേക്ക്. പിന്നീട് സന്യാസത്തിന്റെ നാളുകള്‍. കാവി വേഷത്തില്‍ ഇന്ത്യയിലെങ്ങും അലഞ്ഞു. ഒടുവില്‍ അതും മടുത്ത് ജന്മനാട്ടില്‍ തിരിച്ചെത്തി തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന ബാച്ചില്‍ ചേര്‍ന്നതായിരുന്നു ആദ്യത്തെ വിസ്മയം. കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേക്കു കൂടെക്കൂട്ടിയതും ഏവരെയും വിസ്മയിപ്പിച്ചു. മറ്റു കവികളെപ്പോലെ ആനുകാലികങ്ങളിലൂടെ വളര്‍ന്നു വന്ന കവിയായിരുന്നില്ല പനച്ചൂരാന്‍. കാസറ്റുകളിലൂടെയായിരുന്നു ആ കവിജന്മം പിറവിയെടുത്തത്. അഞ്ച് കവിതാ സമാഹാരങ്ങളും കസെറ്റിലൂടെ പ്രകാശിതമായി. ‘പ്രവാസിയുടെ പാട്ടു’മുതല്‍ ‘മഹാപ്രസ്ഥാനം’വരെയുള്ള സമാഹാരങ്ങളിലെ കവിതകള്‍ പനച്ചൂരാനെ കവിയരങ്ങുകളിലെ തീപ്പന്തമാക്കി. ഈ സമാഹാരത്തിലുള്ള ‘അനാഥന്‍’ എന്ന കവിത…

Read More

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ൻ അ​ന്ത​രി​ച്ചു; മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധു​ക്ക​ൾ

  കാ​യം​കു​ളം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കാ​യം​കു​ളം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ മാ​വേ​ലി​ക്ക​ര മ​റ്റം ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ അ​നി​ൽ പ​ന​ച്ചൂ​രാ​നെ ഉ​ട​ൻ​ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​റും നാ​ട്ടു​കാ​രും ചേ​ർ​ന്നു ത​ട്ടാ​ര​മ്പ​ല​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശിപ്പിക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടത്തെ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സിറ്റീവാ​ണെ​ന്നും ക​ണ്ടെ​ത്തി. ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​വും പ്ര​ക​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് അ​വി​ടെ​നി​ന്നു ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്നു തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​തി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ശ​രീ​ര​ത്തി​ൽ​നി​ന്നു ര​ക്ത സ്രാ​വം ഉ​ണ്ടാ​യി. ആ​രോ​ഗ്യ​പ​ര​മാ​യി മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തിരു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തി​നാ​ൽ മ​ര​ണം കാ​ര​ണം അ​റി​യ​ണ​മെ​ന്നും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ഭാ​ര്യ മാ​യ​യു​ടെ മൊ​ഴി പ്ര​കാ​രം പ​ന​ച്ചൂ​രാ​ന്‍റെ ബ​ന്ധു​വാ​ണ് കാ​യം​കു​ളം പോ​ലീ​സി​ൽ ഇ​ന്നു രാ​വി​ലെ പ​രാ​തി…

Read More

യുവതിയുടെ അനുജത്തിയെ കാമുകിയാക്കാന്‍ വിചിത്രമായ തന്ത്രം പയറ്റി 18കാരന്‍ ! ചേച്ചിയുടെ മോര്‍ഫ് ചെയ്ത ചിത്രം കാട്ടി അനുജത്തിയെ ഭീഷണിപ്പെടുത്തി പ്രണയം നേടാന്‍ ശ്രമിച്ച കൗമാരക്കാരന്‍ കുടുങ്ങി; പ്രേരണയായത് ടിവി ഷോ…

ടിവിഷോയുടെ പ്രേരണയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാനാണ് കൗമാരക്കാരന്‍ വിചിത്രമായ പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു. 18 വയസുള്ള ബിഎസ്സി ഐടി വിദ്യാര്‍ഥിയാണ് പിടിയിലായത്. സോഷ്യല്‍മീഡിയയിലൂടെ യുവതിയെ അപമാനിക്കാനാണ് 18കാരന്‍ ശ്രമിച്ചത്. ഇതിലൂടെ യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാന്‍ സാധിക്കുമെന്നാണ് ഇയാള്‍ കരുതിയത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് സഹോദരിമാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മൂന്ന് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ തുടങ്ങി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു കൊടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസിലാണ് സുമിത് അഗേരയെന്ന വിദ്യാര്‍ഥി അറസ്റ്റിലായത്. സകൂള്‍ കാലം മുതല്‍ യുവതിയുടെ ഇളയ സഹോദരിയെ അഗേരയ്ക്ക് ഇഷ്ടമായിരുന്നു. കൂടുതല്‍ അടുക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ സഹോദരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയ്ക്കും സഹോദരിക്കും…

Read More

കോവിഡ് വാക്‌സിനെതിരേ വിവാദ പ്രസ്താവനയുമായി അഖിലേഷ് യാദവ് ! രാജ്യത്ത് നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്‌സിന്‍’എന്നും ഇത് സ്വീകരിക്കില്ലെന്നും യുപി മുന്‍ മുഖ്യമന്ത്രി; അഖിലേഷിനെതിരേ വ്യാപക പ്രതിഷേധം…

കോവിഡ് വാക്‌സിനെതിരേ വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്സിന്‍’ ആണെന്നും ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അതിനാല്‍ താന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ലെന്നുമാണ് അഖിലേഷ് പറഞ്ഞത്. ഓക്സ്ഫഡ് സര്‍വകലാശാല നിര്‍മിച്ച കൊവിഡ് വാക്സിന് വെള്ളിയാഴ്ച അനുമതി നല്‍കിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. ‘ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക ? ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ല്യമാക്കും. ബിജെപിയുടെ വാക്സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’ അഖിലേഷ് പറഞ്ഞു. അതേസമയം അഖിലേഷിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തുവന്നു. രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമാണ് അഖിലേഷിന്റെ വാക്കുകള്‍. അദ്ദേഹം മാപ്പ് പറയണമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള…

Read More