കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീൽ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. വാളയാറിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി പതിമൂന്നിനാണു 12 വയസുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ താമസിച്ചിരുന്ന താത്കാലിക ഷെഡിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്കുശേഷം മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിൽ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷനു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു…
Read MoreCategory: Top News
കോട്ടയത്ത് കാണണമെന്ന് ആഗ്രഹിച്ച നടി ആര്? അറസ്റ്റുചെയ്യുന്നോ, ചെയ്തോളൂ, റിമാന്‍ഡ് ചെയ്യുമോ, ചെയ്തോളൂ… അറസ്റ്റിലും റിമാന്‍ഡിലും കൂസലില്ലാതെ അക്ബര്‍
പേരൂര്‍ക്കട: ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ വട്ടിയൂര്‍ക്കാവ് മരുതംകുഴിയിലെ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അറസ്റ്റിലായ യുവാവ് നിരവധി വിചിത്ര സ്വഭാവങ്ങള്‍ ഉള്ളയാള്‍. മലപ്പുറം പുളിക്കല്‍ കൊണ്ടോട്ടി സ്വദേശി ഫസല്ഉള്അക്ബര് (27) ആണ് റിമാന്‍ഡില്‍ കഴിയുന്നത്. ഡിസംബര്‍ മൂന്നിനാണ് ഇയാള്‍ കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടക്കുകയും നടന്റെ മകളെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തത്. ബിടെക് യോഗ്യതയുള്ള അക്ബര്‍ വളരെചെറുപ്പം മുതല്‍ താരാരാധന കൊണ്ടുനടക്കുന്നയാളാണ്. തെന്നിന്ത്യന്‍ നടിമാരെ കാണുക, പരിചയപ്പെടുക എന്നതാണ് ഇയാളുടെ വീക്ക്നെസ്. ഇതു സാധിച്ചെടുക്കുന്നതിനായി ഇയാള്‍ എന്തും സഹിക്കും, എന്തു പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ശ്രമിക്കും. എന്നാല്‍ ബംഗളൂരുവില്‍ അടുത്തിടെ തമിഴ്നടി ഖുഷ്ബുവിനെ കാണാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സുരക്ഷാജീവനക്കാര്‍ ഇയാളെ പുറത്താക്കിയതോടെയാണ് ബംഗളൂരുവില്‍വച്ച് ഖുഷ്ബുവിനെ നേരില്ക്കാണുകയെന്ന അക്ബറിന്റെ മോഹം പരാജയമായത്. അതേസമയം ഇയാള്‍ ഹൈദരാബാദിലും അടുത്തിടെ പോയതായി പോലീസിന് സൂചന ലഭിച്ചു. അവിടെ ഒരു നടിയെ കാണുന്നതിനാണ് പോയത്. എന്നാല്‍…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം!പെൺകുട്ടിയുടെ മാതാവും കാമുകനായ പൂജാരിയും അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുട്ടിയുടെ മാതാവും പൂജാരിയായ കാമുകനും അറസ്റ്റിൽ. പതിമൂന്നുകാരിയുടെ മാതാവായ പടിഞ്ഞാറെ കല്ലട സ്വദേശിനി(36),തിരുവല്ല നിരണം നിരണപ്പെട്ടി വീട്ടിൽ അഭിലാഷ്(40) എന്ന വിഷ്ണു നാരായണൻ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് ജ്യോതിഷ ആവശ്യങ്ങൾക്കായാണ് അഭിലാഷിനെ ആദ്യം സമീപിക്കുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും അഭിലാഷ് മുൻകൈയെടുത്ത് യുവതിയെയും, കുട്ടിയേയും ശൂരനാട്ടെ വാടക വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജകൾ നടത്തിവന്ന അഭിലാഷ് രണ്ടു കുട്ടികളുടെ പിതാവു കൂടിയാണ്. വാടക വീടുകളെടുത്ത് യുവതികളെ പാർപ്പിച്ച് പീഡിപ്പിക്കുന്നതും അനാശാസ്യം നടത്തുന്നതും ഇയാളുടെ പതിവാണ്. വാടകവീട്ടിൽ കഴിയവേയാണ് കുട്ടിയെ അഭിലാഷ് നിരവധി തവണ പീഡിപ്പിക്കാൻ ശ്രമിച്ചത്. മാതാവ് ഈ വിവരം പുത്തറിയിക്കാതെ ഒളിച്ചു വെക്കുകയായിരുന്നു. തുടർന്ന് കുട്ടി വിവരം അമ്മൂമ്മയെ അറിയിക്കുകയും അവരെത്തി കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ശൂരനാട് പോലീസിൽ വിവരം…
Read Moreട്രാക്ടർ ഓടിച്ചെത്താൻ വനിതകളും! കർഷകസമരം കരുത്താർജിക്കുന്നു; ഹരിയാനയിലെ സഫ ഖേരി ഗ്രാമത്തിൽ മാത്രം നൂറിലേറെ വനിതകള്‍ ട്രാക്ടർ ഓടിക്കാൻ പഠിക്കുന്നു
സ്വന്തം ലേഖകൻ ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലിയും കിസാൻ പരേഡും നടത്തുമെന്ന കർഷകരുടെ മുന്നറിയിപ്പിനു പിന്നാലെ തലസ്ഥാനത്തേക്ക് ട്രാക്ടർ ഓടിച്ചെത്താനൊരുങ്ങി കർഷക വനിതകളും. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ വനിതകൾ ട്രാക്ടർ ഓടിക്കാനുള്ള പരിശീലനത്തിൽ ഏർപ്പെട്ടുതുടങ്ങി. ഹരിയാനയിലെ സഫ ഖേരി ഗ്രാമത്തിൽ മാത്രം നൂറിലേറെ വനിതകളാണ് ട്രാക്ടർ ഓടിക്കാൻ പഠിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി ഡൽഹി ചെങ്കോട്ടയിലേക്കു കുതിക്കുമെന്നും അതൊരു ചരിത്ര മുഹൂർത്തമായിരിക്കുമെന്നും പരിശീലനം നടത്തുന്ന സിക്കിം നയിൻ പറഞ്ഞു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കർഷകർ നടത്തുന്ന സമരം സർക്കാരുമായുള്ള ആറാംഘട്ട ചർച്ചയിലും തീരുമാനമാകാതെ തുടരുകയാണ്. ജനുവരി എട്ടിനാണ് അടുത്ത ചർച്ച. തിങ്കളാഴ്ച നടന്ന ചർച്ചയ്ക്കുശേഷം, കർഷകരുടെ യഥാർഥ ശക്തി സർക്കാർ ഇനിയും കാണാൻ ഇരിക്കുന്നതേ ഉള്ളൂ എന്നാണ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവാൻ സിംഗ് പാന്ധേർ മുന്നറിയിപ്പു…
Read Moreഇനി ‘ഫിറ്റാകാന്‍’ വലിയ വിലകൊടുക്കേണ്ടി വരും! മദ്യത്തിന്റെ വില കൂടുന്നു; ലിറ്ററിന് 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: മദ്യത്തിന്റെ വില വീണ്ടും കൂടിയേക്കും. ലിറ്ററിന് 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് സൂചന. മദ്യത്തിന്റെ അടിസ്ഥാനവില വര്‍ധിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ബവ്കോ സര്‍ക്കാരിനു ശിപാര്‍ശ നല്കി. അടിസ്ഥാനവിലയുടെ ഏഴു ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടാണ് എക്സൈസ് കമ്മിഷണര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. സ്പിരിറ്റ് ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലകൂടിയതിനാല്‍ മദ്യത്തിന്റെ വിലവര്ധിപ്പിക്കണമെന്നു മദ്യകമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ അടിസ്ഥാനവിലയുടെ ഏഴുശതമാനം വര്‍ധനയ്ക്കു സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യാന്‍ കഴിഞ്ഞദിവസത്തെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബവ്കോയ്ക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തില്‍ പോയവര്‍ഷം രണ്ട് തവണ ടെണ്ടര്‍ പുതുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കോവിഡ് കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു. ആനുപാതികമായി നികുതിയും…
Read Moreറിലയന്‍സ് ജിയോ ടവേഴ്സ് വ്യാപകമായി നശിപ്പിച്ച സംഭവം ! കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാറിനും നോട്ടീസയച്ച് ഹൈക്കോടതി; കര്‍ഷക സമരത്തിനിടെ നശിപ്പിച്ചത് 1500ല്‍ അധികം മൊബൈല്‍ ടവറുകള്‍…
കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്. മൊബൈല്‍ ടവറുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും സംസ്ഥാനത്തെ തങ്ങളുടെ കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്യുന്ന അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. ചൊവ്വാഴ്ചയാണ് കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാരിനും നോട്ടീസ് ലഭിച്ചത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ 1500 ലധികം മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ളവര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും, കൂടാതെ റിലയന്‍സ് ജിയോക്കും അതിന്റെ മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് അല്ലെങ്കില്‍ കരാര്‍ കൃഷിയില്‍ പ്രവേശിക്കാന്‍ പദ്ധതിയില്ല എന്നും റിലയന്‍സ് ജിയോ തിങ്കളാഴ്ച നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് സുധീര്‍ മിത്തല്‍ മോഷന്‍ നോട്ടീസ് അയച്ചതായി റിലയന്‍സ് ജിയോയുടെ അഭിഭാഷകന് ആഷിഷ് മിത്തല്‍ പറഞ്ഞു. കേന്ദ്ര ചീഫ് സെക്രട്ടറി,…
Read Moreപക്ഷിപ്പനി ; ആലപ്പുഴ, കോട്ടയം ജില്ലകളിലായി പതിനായിരത്തിലേറെ താറാവുകളെ കൊല്ലും ;പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത
കോട്ടയം: പക്ഷിപ്പനി ബാധിച്ച താറാവിൻ കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ തുടങ്ങി. നീണ്ടൂർ പഞ്ചായത്ത് 14-ാം വാർഡിൽ പള്ളിത്താഴെ ഭാഗത്തെ രോഗം ബാധിച്ച താറാവുകളെയാണു നശിപ്പിക്കുവാൻ തുടങ്ങിയത്. ഇതിനായി വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകർമ സേനകളെ നിയോഗിച്ചു. പോലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പള്ളിത്താഴെ ഭാഗത്ത് എണ്ണായിരം താറാവിൻകുഞ്ഞുങ്ങളിലാണ് രോഗം കണ്ടെത്തിയത്. ഇതിൽ രണ്ടായിരത്തോളം താറാവുകൾ ചത്തു. ബാക്കിവരുന്ന താറാവുകളെയും സമീപത്തെ മറ്റു താറാവുകളെയുമാണു കൊല്ലുന്നത്. ഇന്ന് 6000 താറാവുകളെ കൊല്ലും. ചൊഴിയാപറയിൽ മൂഴികുളങ്ങര കൈമൂലയിൽ കെ.ജെ. ബാബു, ബാബു കല്ലുപറന്പിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള 60 ദിവസം പ്രായമായ താറാവ് കുഞ്ഞുങ്ങളാണു രോഗം ബാധിച്ചു ചത്തത്. കഴിഞ്ഞ ഞായറാഴ്ച മുതലാണു താറാവ് കുഞ്ഞുങ്ങളിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. തുടർന്നു കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് കൈപ്പുഴ ഗവണ്മെന്റ് മൃഗാശുപത്രിയിൽനിന്നു ഡോക്ടർ എത്തി പരിശോധനയ്ക്കായി സാന്പിൾ ശേഖരിക്കുകയുമായിരുന്നു. കഴിഞ്ഞ…
Read Moreജാക് മാ വീട്ടു തടങ്കലില്‍ ? ചൈനീസ് സര്‍ക്കാരിന്റെ പ്രതികാര നടപടി ആലിബാബയെ തകര്‍ക്കുമോയെന്ന ആശങ്കയുയരുന്നു; ഓഹരിയില്‍ വന്‍ ഇടിവ്…
ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ രണ്ടു മാസമായി കാണാനില്ലെന്ന വാര്‍ത്ത ഏവരെയും അമ്പരപ്പിക്കുകയാണ്. ഇദ്ദേഹത്തെ ചൈനീസ് ഭരണകൂടം അറസ്റ്റു ചെയ്തോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ടുമാസമായി പൊതുഇടങ്ങളിലൊന്നും കാണാത്തതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ആധാരം.വീട്ടുതടങ്കലിലാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകമാകെ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനീസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുള്‍പ്പടെയുള്ളവയുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാര്‍ത്ത പ്രചരിക്കുന്നത്. മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റില്‍ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു. ഒക്ടോബറില്‍ ഒരു പൊതുപരിപാടിയില്‍ മാ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് ആലിബാബയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്.…
Read Moreഖുഷ്ബുവിനെ കാണാന്‍ പോയി പരാജയപ്പെട്ടു, അഹാനയെ കാണാനെത്തി പിടിയിലായി; താരങ്ങളെ കാണാൻ എന്തും ചെയ്യും; ബിടെക് കാരനായ ഫസലിന്റെ വീരകഥകൾ രസകരം…
പേരൂര്‍ക്കട: ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ വട്ടിയൂര്‍ക്കാവ് മരുതംകുഴിയിലെ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അറസ്റ്റിലായ യുവാവ് നിരവധി വിചിത്ര സ്വഭാവങ്ങള്‍ ഉള്ളയാള്‍. മലപ്പുറം പുളിക്കല്‍ കൊണ്ടോട്ടി സ്വദേശി ഫസല്‍-ഉള്-അക്ബര്‍ (27) ആണ് റിമാന്‍ഡില്‍ കഴിയുന്നത്. ഞായറാഴ്ചയാണ് ഇയാള്‍ കൃഷ്ണകുമാറിന്റെ ഇരുനില വീടിന്റെ ഗേറ്റ് ചാടിക്കടക്കുകയും മകളും ചലച്ചിത്ര താരവുമായ അഹാനയെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തത്. ബി.ടെക് യോഗ്യതയുള്ള ഫസൽ വളരെ ചെറുപ്പം മുതല്‍ താരാരാധന കൊണ്ടുനടക്കുന്നയാളാണ്. തെന്നിന്ത്യന്‍ നടിമാരെ കാണുക, പരിചയപ്പെടുക എന്നതാണ് ഇയാളുടെ വീക്ക്നെസ്. ഇതു സാധിച്ചെടുക്കുന്നതിനായി ഇയാള്‍ എന്തും സഹിക്കും, എന്തു പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ശ്രമിക്കും. ബംഗളൂരുവില്‍ അടുത്തിടെ തമിഴ്നടി ഖുഷ്ബുവിനെ കാണാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സുരക്ഷാജീവനക്കാര്‍ ഇയാളെ പുറത്താക്കിയതോടെയാണ് ഖുഷ്ബുവിനെ നേരില്ക്കാണുകയെന്ന ഫസലിന്റെ മോഹം പരാജയമായത്. മലപ്പുറത്തുനിന്ന് ട്രെയിനിലാണ് ഇയാള്‍ ബംഗളൂരുവില്‍ എത്തിയതും നടിയെ കാണാന്‍ ശ്രമിച്ചതും. അതേസമയം ഇയാള്‍ ഹൈദരാബാദിലും അടുത്തിടെ പോയതായി…
Read Moreഗെയിൽ പൈപ്പ് ലൈൻ ഒടുവിൽ യാഥാർഥ്യമായി; നാടിനു സമർപ്പിച്ചു പ്രധാനമന്ത്രി; ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് ആശ്വാസമാകുമെന്ന് വിലയിരുത്തൽ
കൊച്ചി: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണു പദ്ധതി നാടിനു സമർപ്പിച്ചത്. കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇന്നു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സംരഭം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പ്രളയത്തിനും കോവിഡ് വ്യാപനത്തിനുമിടയിൽ പദ്ധതി പൂർത്തീകരിക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്റർ വീതിയിലാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്. പദ്ധതി കടന്നുപോകുന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും മറ്റു ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് ഡ്രില്ലിംഗിലൂടെയാണ് സ്ഥാപിച്ചിട്ടുള്ളത്. 300 മീറ്റർ മുതൽ 2,000 മീറ്റർ വരെ ദൈർഘ്യമുള്ള ഇത്തരം 96 തുരങ്കങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് ആശ്വാസമാകും.…
Read More