ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.എന്‍സിഡിസി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂന, ഐജിഐബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിതരായി കണ്ടെത്തിയ എല്ലാവരെയും സിംഗിള്‍ റൂം ഐസൊലേഷനിലാക്കി. ഇവരുമായി സന്പര്ക്കത്തിലേര്പ്പെട്ടവരെയെല്ലാം ക്വാറന്റൈനിലുമാക്കി. പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്നവരെയും അവരുമായി സന്പര്ക്കത്തിലായിരുന്നവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ പറയുന്നു. നവംബര്‍ 25നും ഡിസംബര്‍ 23നും…
Read MoreCategory: Top News
‘കൂടത്തായി’സൈമണ്‍ നാളെ പടിയിറങ്ങും ! സബ് ഇന്‍സ്പെക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച സൈമണിന്റെ സര്‍വീസ് ജീവിതം സംഭവബഹുലമാകുന്നതിങ്ങനെ…
പത്തനംതിട്ട: 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ നാളെ കേരള പോലീസില്‍ നിന്നു പടിയിറങ്ങും. പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ജോലിക്ക് കയറിയ കെ.ജി. സൈമണ്‍, കേസുകളുടെ അന്വേഷണത്തില്‍ സര്‍വിസിന്റെ തുടക്കം മുതല്‍ കൗതുകവും ത്വരയും നിലനിര്‍ത്തിപ്പോന്ന ഉദ്യോഗസ്ഥനാണ്. കൂടത്തായി കൂട്ടക്കൊല കേസുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സാധിച്ചു. സ്വയം ആര്‍ജിച്ചെടുത്ത കഴിവും പോലീസിലെ പുത്തന്‍ സാങ്കേതികത്വവും സമന്വയിപ്പിച്ച് കേസ് അന്വേഷണരംഗത്തു തന്റേതായ പാത വെട്ടിത്തുറന്ന അദ്ദേഹം’കൂടത്തായി സൈമണ്‍’ എന്ന വിളിപ്പേര് സമ്പാദിച്ചു. മികവിന്റെ പേരാണ് സൈമണ്‍ കേരളാപോലീസിലെ അന്വേഷണ മികവേറിയ പോലീസ് ഉദ്യോഗസ്ഥരുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ ഏറ്റവും ആദ്യം എണ്ണപ്പെടുന്ന പേരുകളില്‍ ഒന്നാണ് കെ.ജി. സൈമണിന്റേത്. ബാഡ്ജ് ഓഫ് ഓണര്‍, സ്തുത്യര്‍ഹ സേവനപുരസ്കാരങ്ങള്‍, പ്രശംസാ പത്രങ്ങള്‍ കാഷ് അവാര്‍ഡുകള്‍ തുടങ്ങി 200ല്‍ പരം ബഹുമതികള്‍ സ്വന്തമാക്കി.…
Read Moreഎന്‍സിപി പിളര്‍പ്പിലേക്ക് ! വരുന്നെങ്കില്‍ ജനുവരിക്കുള്ളില്‍ വരണമെന്ന് മാണി.സി. കാപ്പനോട് യുഡിഎഫ്; കാപ്പന് പോയാല്‍ പോകട്ടേയെന്ന നിലപാടില്‍ എല്‍ഡിഎഫും…
തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് മാണി.സി. കാപ്പന് ഉള്‍പ്പെടുന്ന ഒരു വിഭാഗം യു ഡിഎഫിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായി. പി .ജെ ജോസഫ്, ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള നേതാക്കളുമായി മാണി.സി. കാപ്പന് ചര്‍ച്ച നടത്തി ധാരണയിലെത്തിയതായാണ് വിവരം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉള്‍പ്പടെയുള്ള എന്‍സിപിയിലെ മറുവിഭാഗം എല്‍ ഡി എഫില്‍ തുടരും. മാണി.സി.കാപ്പന് പോകുന്നെങ്കില്‍ പരമാവധി ആള്‍ക്കാരെ കൂടെ നിര്‍ത്താനുള്ള ശ്രമം എ.കെ. ശശീന്ദ്രന് ഉള്‍പ്പെടുന്ന വിഭാഗം ആരംഭിച്ചു കഴിഞ്ഞു. എല്‍ഡിഎഫ് വിട്ടു വന്നാല്‍ പാലാ സീറ്റ് മാണി.സി. കാപ്പന് നല്‍കാമെന്ന ഉറപ്പ് പി .ജെ. ജോസഫിന് പുറമെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്. മാണി.സി. കാപ്പനെ യുഡിഎഫിലെത്തിക്കാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് പി.ജെ ജോസഫാണ്. കഴിഞ്ഞ ദിവസം മാണി.സി. കാപ്പനും ജോസഫും യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂരും ചര്‍ച്ച…
Read Moreപുതുവര്‍ഷ രാവില്‍ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകും ! ഉള്‍വനത്തിനുള്ളിലെ നിരവധി റിസോര്‍ട്ടുകള്‍ നിരീക്ഷണത്തില്‍; വന്‍തോതില്‍ മയക്കുമരുന്ന് സംസ്ഥാനത്തെത്തിച്ചതായി സൂചന…
കോഴിക്കോട്: പുതുവത്സര ദിനാഘോഷത്തിനായി വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലെത്തിയതായി ഇന്റലിജന്‍സ്. തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസും എക്സൈസും പരിശോധന ശക്തമാക്കുന്നതിന് മുമ്പേ തന്നെ മയക്കുമരുന്ന് കടത്ത് സംഘം സംസ്ഥാനത്തേക്ക് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചതായാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസും കരുതുന്നത്. ഇതേത്തുടര്‍ന്ന് പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനയും നിരീക്ഷണവും ശക്തമാക്കും.ഡിജെ പാര്‍ട്ടികള്‍ എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലായിരിക്കും. യുവാക്കളെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ വില്‍പ്പന നടത്തുവാന്‍ ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് മാഫിയ ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ഇത് തടയുന്നതിനുള്ള എല്ലാ സംവിധാനവും സേനാവിഭാഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വനത്തിനോട് ചേര്‍ന്നും മറ്റും നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താത്കാലിക സൗകര്യമൊരുക്കിയും ചിലര്‍ ആഘോഷം നടത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥലങ്ങളിലാണ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പല റിസോര്‍ട്ടുകളും ഉള്‍വനത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ വിവരങ്ങള്‍ ഇതിനകം എക്സൈസ് വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പുതുവത്സരം ആഘോഷിക്കാനെത്തുന്നവരുടെ വിവരങ്ങള്‍…
Read Moreഅരക്ഷിതാവസ്ഥയില്‍ മനസ്സു തകര്‍ന്ന് രാഹുലും രഞ്ജിത്തും ! മരണത്തിനു കീഴടങ്ങും മുമ്പ് രാജന് പറഞ്ഞേല്‍പ്പിച്ച കാര്യം ചെയ്യണമെന്ന ആഗ്രഹത്തോടെ മക്കള്‍;ഉയരുന്നത് പല വിധത്തിലുള്ള ആരോപണങ്ങള്‍…
നെയ്യാറ്റിന്‍കര: പൊന്നു പോലെ മക്കളെ കാത്ത മാതാപിതാക്കള്‍ കാണാദൂരത്തേക്ക് യാത്രയായി. വിധി തനിച്ചാക്കിയ രണ്ടു കുട്ടികള്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാരും ആശ്വാസവാക്കുകളുമായി വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും. എങ്കിലും രാഹുലിനും രഞ്ജിത്തിനും നാളെകളെക്കുറിച്ച് സ്വാഭാവികമായും മനസിലുണ്ടാവുക ആശങ്കകളുടെ കനല്‍ക്കൂട്ടം. കഴിഞ്ഞ ഒരാഴ്ചയായി വല്ലാത്ത മാനസിക സംഘര്‍ഷത്തിലാണ് പോങ്ങില്‍ സ്വദേശി രാജന്റെയും അന്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും. 22ന് പൊള്ളലേറ്റ അച്ഛനും അമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തില്‍ അച്ഛനും അമ്മയും ജീവനോട് മല്ലിട്ടു കിടക്കുന്പോള് പുറത്ത് ഉള്ളുരുകി കഴിയുകയായിരുന്നു രണ്ടു മക്കളും. കഴിഞ്ഞ ദിവസം ആദ്യം അച്ഛനും പിന്നാലെ വൈകുന്നേരത്തോടെ അമ്മയും ഈ ലോകത്തോടു യാത്ര പറഞ്ഞപ്പോള്‍ കരളില്‍ പലപ്പോഴായി അണകെട്ടി വച്ച സങ്കടവും അമര്‍ഷവും മൂര്‍ച്ചയുള്ള വാക്കുകളായും ചൂടുള്ള കണ്ണീരായും പുറത്തുവന്നു. പിതാവിന്റെ സംസ്കാരത്തിന് ഇളയവനായ രഞ്ജിത്ത് മണ്‍വെട്ടിയുമായി ആഴത്തില്‍ കുഴിയെടുക്കുന്പോള്‍ തടയാന്‍…
Read Moreകുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ മരിച്ച സംഭവം! കുടിയൊഴിപ്പിക്കല്‍ നടപടി അപ്പീല്‍ പരിഗണിക്കുന്നതിനു തൊട്ടുമുമ്പ്; വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ച് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മാട്ടം കഴിഞ്ഞ് എത്തിയ അമ്പിളി യുടെ മൃതദേഹം പോങ്ങില്‍ ജംഗ്ഷനില്‍ നാട്ടുകാര്‍ തടഞ്ഞ് മൂന്ന് മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ നടന്ന റോഡ് ഉപരോധത്തില്‍ മരിച്ച അമ്പിളിയുടെ മക്കളായ രാഹുലും, രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു. സംഭവം അറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം പിരിഞ്ഞു പോകുവാന്‍ തയാറാവാതെ റോഡില്‍ കുത്തിയിരുന്നു. ആള്‍ക്കൂട്ടം വര്‍ധിക്കുന്നതിനാല്‍ പ്രതിഷേധം നെല്ലിമൂട് ജംഗ്ഷനിലേയ്ക്ക് മാറ്റാന്‍ നാട്ടുകാര്‍ തീരുമാനിച്ചെങ്കിലും അര മണിക്കൂറിനകം പരിഹാരം കാണാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. കുറ്റക്കാരയ പോലീസുകാര്‍ക്കെതിരെയും സമീപവാസിയായ വസന്തയ്ക്ക് എതിരെയും കേസ് എടുത്തല്ലാതെ മൃതദേഹം സംസ്കരിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. ഇതിനിടയില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്കിയ…
Read Moreകാണാന്‍ സുന്ദരി, പക്ഷേ..! യുവതിയുടെ വാടകവീട്ടിൽനിന്നു പിടികൂടിയത് 29 കിലോഗ്രാം കഞ്ചാവ്; വീടിനുള്ളിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മാവേലിക്കര: തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ വീടിനുള്ളിൽനിന്നും കാറിൽ നിന്നുമായി 29 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വാടകയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയെ അറസ്റ്റും ചെയ്തു. ജില്ലാ ആശുപത്രിക്കു പടിഞ്ഞാറ് വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്ന കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയെ(32) ആണു പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗുണ്ടാ നേതാവ് പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മനെ (40 ) ഒന്നാം പ്രതിയാക്കിയാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലിജു ഉമ്മൻ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് ആണു റെയ്ഡ് നടത്തിയത്. വീടിനുള്ളിൽനിന്നും മുറ്റത്തുണ്ടായിരുന്ന സ്കോഡ കാർ എന്നിവയിൽ നിന്നുമായി 29 കിലോഗ്രാം കഞ്ചാവ്, മൂന്നുപ്ലാസ്റ്റിക് കുപ്പികളിലായി നാലര ലീറ്റർ ചാരായം, രണ്ടു കന്നാസുകളിലായി 30 ലിറ്റർ കോട, വിവിധ സഞ്ചികളിലായി 1785…
Read Moreനിലവില്‍ ഇവര്‍ക്കെതിരേ പരാതിയൊന്നും നിലനില്ക്കുന്നില്ല, എന്നാലും..! കുടിയൊഴുപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ അയൽവാസി വസന്ത പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: കുടിയൊഴുപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ അയൽവാസിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നമുയർത്തിയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അയൽവാസി വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റിയത്. നിലവിൽ ഇവർക്കെതിരേ പരാതിയൊന്നും നിലനിൽക്കുന്നില്ല. എന്നാൽ മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ ഇവർക്കെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. വസന്തയെ പോലീസ് വീട്ടിൽ നിന്നും മാറ്റുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. അവകാശവാദം ഉന്നയിച്ച ഭൂമി തന്റേത് തന്നെയാണെന്ന് വസന്ത നേരത്തെ പ്രതികരിച്ചിരുന്നു. സ്വന്തം ഭൂമി ലഭിക്കാൻ നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാൻ മക്കൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിയമവഴിയിൽ വിജയം നേടിയ ശേഷമേ ഭൂമി വിട്ടുകൊടുക്കൂ എന്നാണ് വസന്ത വ്യക്തമാക്കിയത്. കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലീസിന്റെയും മുന്നിലാണ് ദമ്പതികളായ രാജൻ (47), അമ്പിളി (40) എന്നിവർ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. രാജന്റെ മൃതദേഹം…
Read Moreശാഖയെ പരിചയപ്പെട്ടത് തമാശയ്ക്ക് ! പിന്നീട് കാര്യങ്ങള്‍ പ്രണയത്തിലെത്തിയപ്പോള് വിവാഹവും കഴിച്ചു; എന്നാല്‍ വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ടു പോയി; കുറ്റം സമ്മതിച്ച അരുണ്‍ പറയുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…
ഭാര്യയെ കൊലപ്പെടുത്ത കുറ്റം സമ്മതിച്ചതിനു ശേഷവും കുലുക്കമില്ലാതെ കാരക്കോണം കൊലക്കേസ് പ്രതി അരുണ്‍. തനിക്ക് എത്ര വര്‍ഷത്തെ ശിക്ഷ ലഭിക്കുമെന്നാണ് കുറ്റസമ്മതത്തിനു ശേഷം അരുണ്‍ പൊലീസിനോട് ചോദിച്ചത്. ‘സാറെ, എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക..15 ആണോ?’ എന്നാണ് കുറ്റസമ്മതത്തിനു ശേഷം അരുണ്‍ ചോദിച്ചത്. തമാശയ്ക്കായിരുന്നു ശാഖയെ പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും അരുണ്‍ പറയുന്നു. എന്നാല്‍ വിവാഹശേഷം വീട്ടുകാരുമായി അകന്നതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലുമായി. വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ടു പോയതോടെ ശാഖയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അരുണ്‍ പറഞ്ഞു. ശാഖയുമായുള്ള പ്രായവ്യത്യാസം എടുത്തുകാട്ടി അരുണിനെ സുഹൃത്തുക്കള്‍ കളിയാക്കിയിരുന്നു. ഇത് അരുണിനെ അസ്വസ്ഥനാക്കി. കൊല ചെയ്യാന്‍ തീരുമാനിച്ചത് ഇക്കാരണങ്ങള്‍ കൊണ്ടാണെന്ന് അരുണ്‍ സമ്മതിക്കുന്നു. ശാഖയെ ഇല്ലാതാക്കി സ്വത്ത് മുഴുവന്‍ സ്വന്തമാക്കാനും അരുണ്‍ ആഗ്രഹിച്ചിരുന്നു. ഇതിനിടെ, ശാഖയില്‍നിന്ന് പത്ത് ലക്ഷത്തോളം രൂപയും കാറും അരുണ്‍ സ്വന്തമാക്കിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ…
Read More“ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ എവിടെ?’ രഞ്ജിത്തിന്റെ ചൂണ്ടുവിരൽ ഇപ്പോഴും പോലീസിന് നേരെ;കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീ പടർന്നു ദന്പതികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുന്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്തുകൊണ്ടാണ് ഈ കുട്ടികളെ മറന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം: ഈ ചൂണ്ടുവിരൽ പിണറായി പോലീസിന് നേരെയാണ്.സംഭവം നടന്ന് മണിക്കൂറുകൾക്കകം ഒഴിപ്പിക്കൽ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാൽ ഇത് മുൻകൂട്ടി അറിഞ്ഞാണ് പോലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കൾ പറയുന്നത്. മൂന്ന് സെന്റിൽ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാൻ പോലീസ് വ്യഗ്രത കാട്ടിയത്.മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുന്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു അഗതികളായ 20 പേർക്കെങ്കിലും ആഹാരം നൽകിയ…
Read More