തന്റെ മാതാപിതാക്കള്‍ക്ക് ജീവന് നഷ്ടപ്പെടാന്‍ കാരണം പോലീസുകാരെന്ന് പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മകന്. ചോറു കഴിച്ചു കൊണ്ടിരിക്കേ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്നു പറഞ്ഞു പോലീസ് പിതാവിനെ വിളിച്ചിറക്കി എന്ന ആരോപണമാണ് ദമ്പതികളുടെ ഇളയ മകന് രഞ്ജിത്ത് ഉന്നയിക്കുന്നത്. അമ്മയ്ക്കുകൂടി എന്തെങ്കെിലും സംഭവിച്ചാല്‍ ഞങ്ങള്‍ എന്തിന് ജീവിക്കുന്നുവെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു കരയുന്ന മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നു രാഹുല്‍ പറഞ്ഞു. പോലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും ഇവര്‍ ആരോപിച്ചു. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ മാതാപിതാക്കളെ അടക്കാന്‍ അനുവദിക്കണമെന്ന് രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ രാജന്റെ മൃതദേഹം താമസിക്കുന്ന ഷെഡിനു സമീപം സംസ്കരിച്ചു. അമ്പിളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് സംസ്കരിക്കും.…
Read MoreCategory: Top News
പത്തുവയസുള്ള മകന് ഉള്ളതിനാല്‍ അമ്മ വിവാഹത്തിനു തയ്യാറായില്ല ! യുവതിയെ വിവാഹം കഴിക്കാന്‍ 10വയസുകാരനെ കൊലപ്പെടുത്തി 22കാരന്…
അമ്മയെ വിവാഹം കഴിക്കാന്‍ 10 വയസുള്ള മകനെ കൊലപ്പെടുത്തിയ 22കാരന് അറസ്റ്റില്‍. യുവതിയുടെ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന യുവതി, കുട്ടി ഉളളതിനാല്‍ പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നില്ല. കുട്ടിയെ ഒഴിവാക്കാനാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഡല്‍ഹിയിലാണ് സംഭവം. കൊല നടത്തിയ ശേഷം ഒന്നും അറിയാത്ത പോലെ ഇയാള്‍ കുട്ടിയുടെ അമ്മക്കൊപ്പം ചേര്‍ന്ന്, തെരച്ചലില്‍ അമ്മയെ സഹായിക്കുന്നതായി അഭിനയിക്കുകയായിരുന്നു. നവംബര്‍ 28 മുതല്‍ കുട്ടിയെ കാണാനില്ല എന്ന് കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വീട്ടില്‍ നിന്നും കടയില്‍ പോയ കുട്ടിയെ, പ്രത്യേക തരം പഴം പറിച്ചു തരാമെന്ന് പറഞ്ഞു അടുത്തുള്ള കാട്ടില്‍ എത്തിച്ചു കൊലപ്പെടുത്തുകയും മൃതദേഹം കുളത്തില്‍ ഇടുകയുമായിരുന്നു. അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ കുറിച്ച് പൊലീസിന് സംശയം…
Read Moreലുലു മാളിൽ യുവതിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു പോലീസ്
കൊച്ചി: കൊച്ചിയിലെ ലുലു മാളിൽ യുവതിക്കുനേരെ അശ്ളീല പ്രദർശനം നടത്തിയ ആളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്തുന്നതിനായാണു ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. യുവാവ് അശ്ളീല പ്രദർശനം നടത്തിയതായി കാട്ടി ആലപ്പുഴ സ്വദേശിനിയാണു പോലീസിൽ പരാതി നൽകിയത്. ക്രിസ്മസ് ദിനത്തിൽ മാളിലെ രണ്ടാം നിലയിൽവച്ചു യുവാവ് അശ്ളീല ആംഗ്യം കാട്ടിയെന്നാണു പരാതിയിൽ പറയുന്നത്. നേരത്തെ, ഇതേ ലുലു മാളിൽവച്ച് മലയാള നടിക്കു നേർക്ക് അപമാനശ്രമമുണ്ടായതു വാർത്തയായിരുന്നു. മലപ്പുറം സ്വദേശികളായ യുവാക്കൾ സംഭവത്തിൽ അറസ്റ്റിലായി. പ്രതികൾക്കു മാപ്പുനൽകാൻ നടി തയാറായെങ്കിലും കേസുമായി പോലീസ് മുന്നോട്ടുപോവുകയായിരുന്നു.
Read Moreഇന്ത്യയില്‍ മാത്രം വകഭേദങ്ങള്‍ 19 എണ്ണം ! ആന്റിബോഡികളെ പ്രതിരോധിക്കാന്‍ നിരന്തരം ഘടന മാറി കൊറോണ;പുതിയ പഠനവിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപാന്തരം പ്രാപിക്കുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ തന്നെ ഇതിനകം വൈറസിന്റെ 19 വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 133 രാജ്യങ്ങളില്‍നിന്നുള്ള 2,40,000 വൈറസ് ജിനോം പരിശോധിച്ചതില്‍ 86 എണ്ണത്തില്‍ വകഭേദങ്ങള്‍ കണ്ടെത്തിയതായി സിഎസ്ഐര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ്, കര്‍ണൂല്‍ മെഡിക്കല്‍ കോളജ്, എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ 86 വകഭേദങ്ങളില്‍ പത്തൊന്‍പതും ഇന്ത്യയിലാണ്. വൈറസിനെതിരെ വാക്സിന് ഫലപ്രദമാവുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ വകഭേദങ്ങള്‍. വൈറസിനെ നേരിടാന്‍ പര്യാപ്തമായ ആന്റിബോഡികള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയാണ് വാക്സിനേഷനിലൂടെ ചെയ്യുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് സിഎസ്ഐര്‍ -ഐജിഐബി പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ വിനോദ് സ്കറിയ പറഞ്ഞു. വാക്സിന് ഫലപ്രദമാവില്ലെന്നല്ല, അതിന്റെ ശേഷി കുറയ്ക്കുമെന്നതാണ്…
Read Moreകൈയ്യടിക്കെടാ മക്കളേ ! പാവപ്പെട്ടവരെ ഊട്ടാനായി ചെലവിട്ടത് 50 ലക്ഷം രൂപ; സ്വന്തമായി വീടെന്ന സ്വപ്നം പരിത്യജിച്ച് പാവപ്പെട്ടവര്‍ക്കായി ‘റൈസ് എടിഎം’ സ്ഥാപിച്ച രാമു ദോസപതി എന്ന ചെറുപ്പക്കാരന്റെ കഥ…
ഹൈദരാബാദിലെ എല്‍ബി നഗറിലുള്ള പാവപ്പെട്ടവര്‍ക്ക് രാമു ദോസപതി എന്ന ചെറുപ്പക്കാരന് ദൈവതുല്യനാണ്. കാരണം പാവപ്പെട്ടവരെ ഊട്ടാനായി അദ്ദേഹം ആരംഭിച്ചത് ഒരു റൈസ് എടിഎമ്മാണ്. അരിയും പലചരക്കു സാധനങ്ങളും പാവപ്പെട്ടവര്‍ക്ക് ഇവിടെ നിന്നും ലഭിക്കും, അതും തികച്ചും സൗജന്യമായി. പാവപ്പെട്ടവര്‍ക്കായുള്ള ഈ എടിഎം അതിന്റെ യാത്ര ആരംഭിക്കുന്നത് ലോക്ക്ഡൗണിന്റെ തുടക്കത്തിലാണ്. ആ സമയത്തൊരു ദിവസം വീടിന് തൊട്ടടുത്തുള്ള കടയില്‍ ചിക്കന്‍ വാങ്ങിക്കാന്‍ പോയപ്പോളാണ് രാമു 2000 രൂപയ്ക്ക് ചിക്കന്‍ വാങ്ങിക്കുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ യാദൃശ്ചികമായി കാണുന്നത്. ഇത്രയധികം പൈസ മുടക്കി ചിക്കന്‍ വാങ്ങിക്കുന്നതിന്റെ കാരണം തിരക്കുമ്പോള്‍ രാമു അറിഞ്ഞിരുന്നില്ല വലിയൊരു ദൗത്യം ഏറ്റെടുക്കാനാണ് താന്‍ പോവുന്നതെന്നും തന്റെ ജീവിതത്തിന് പുതിയൊരു ലക്ഷ്യം ഉണ്ടാവുകയാണെന്നും. അവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊടുക്കാനാണ് ഇത്രയധികം ചിക്കന്‍ എന്ന് കേട്ടപ്പോള്‍ വലിയ അത്ഭുതമൊന്നും ആദ്യം രാമുവിന് തോന്നിയില്ല. എന്നാല്‍ തന്റെ ആകെ ശമ്പളമായ…
Read Moreഒരു കുഞ്ഞിനെ തരാതെ ഇനിയൊന്നും തരില്ലെന്ന് ശാഖ തറപ്പിച്ചു പറഞ്ഞു ! ഇതോടെ അരുണ്‍ എല്ലാം തീരുമാനിച്ചു നടപ്പാക്കി; ശാഖയുടെ ജീവനെടുത്തത് കോടികളുടെ സ്വത്തിന് അവകാശി വേണമെന്ന ആഗ്രഹം…
വെള്ളറട(തിരുവനന്തപുരം): കുന്നത്തുകാല്‍ കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസില്‍ ശാഖാകുമാരി(51) യെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചും അടിച്ചും വൈദ്യുത ഷോക്കേല്പ്പിച്ചുമെന്ന് ഭര്‍ത്താവ് അരുണ്‍ (31) പോലീസിനോട് സമ്മതിച്ചതായി കേസിന്റെ അന്വേഷണ ചുമതലയുള്ള വെള്ളറട സി ഐ ശ്രീകുമാര്‍ പറഞ്ഞു. ക്രിസ്മസ് ദിനം രാത്രിയില്‍ സീരിയലും കോമഡി ഷോയും കണ്ടിരുന്ന ഇരുവരും കിടക്കമുറിയില് ചെന്നതുമുതല് വാക്കേറ്റത്തിലായിരുന്നുവെന്നും പതിവുപോലെ സാമ്പത്തികവും സ്വത്തും സ്വര്‍ണവും ആവശ്യപ്പെട്ട തന്നോട് ഒരു കുഞ്ഞ് വേണമെന്നും അത് സാധ്യമാകാതെ ഇനിയൊന്നും നല്‍കില്ലെന്നും ശാഖാ തറപ്പിച്ച് പറയുകയായിരുന്നു. ഇതോടെ ശാഖയെ ഹാളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിനിടെ നടന്നില്ല. പിന്നീട് ചവിട്ടിയും ശ്വാസം മുട്ടിച്ചും അബോധാവസ്ഥയിലാക്കിയ ശേഷം നിലത്തടിച്ച് വീഴ്ത്തി കൈകളില്‍ സീരിയല്‍ ലൈറ്റുകള്‍ ചുറ്റി ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നത് ശനിയാഴ്ച്ച വെളുപ്പിന് ഏകദേശം ഒന്നര മണിക്കായിരുന്നെങ്കിലും ശാഖയുടെ മരണം ഉറപ്പാക്കിയ അരുണ്‍ നേരം പുലരുംവരെയും ആരെയും…
Read Moreലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷനിലെത്തിയ റസിയുണ്ണിക്കു ശിവശങ്കറിനെ കുറിച്ച് എല്ലാം അറിയാം; ഇരുവരുടേയും വാട്സാപ്പ് സന്ദേശം കണ്ടെത്തിയിരുന്നു; ശിവശങ്കറിനെ കുറിച്ച് കൂടുതലറിയാൻ റസിയുണ്ണിക്ക് പിന്നാലെ ഇഡി
ജോണ്സണ് വേങ്ങത്തടംകൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എം.ശിവശങ്കറിനെ പ്രതിചേര്‍ത്തു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന റസിയുണ്ണി വൈദ്യുതവകുപ്പിന് കീഴിലുള്ള വകുപ്പിലെ ജീവനക്കാരിയെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇവര്‍ക്കു നോട്ടീസ് നല്കാന് തീരുമാനം. നിലവില്‍ സ്വര്‍ണക്കടത്തുമായി ഇവര്‍ക്കു പ്രത്യക്ഷത്തില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് ഇഡി. എന്നാല്‍ ഇവര്‍ക്കു ശിവശങ്കറിനെ കുറിച്ച് എല്ലാം അറിയാം. ഇത് കൂടുതല്‍ അറിയുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. ഇതിനായി നോട്ടീസ് നല്കി വിളിച്ചുവരുത്താനും ശ്രമിക്കും. ഇവര്‍ ഇടയ്ക്കു ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷനിലെത്തിയിരുന്നു. ശിവശങ്കറിനെ അറസ്റ്റു്ചെയ്തതോടെ അവധിയില്‍ പോയി എന്ന കണ്ടെത്തലിലാണ് ഇഡി. ഏതായാലും ഇഡി ഇവര്‍ക്കു പിന്നാലെയാണ്. മൊഴിയെടുക്കുംഭര്ത്താവിന്റെ പേരു ചേര്‍ത്താണ് എം. ശിവശങ്കര്‍ ഫോണില്‍ ജീവനക്കാരിയുടെ പേര് സേവ് ചെയ്തിരുന്നത്. ഇവരില്‍നിന്ന് മൊഴിയെടുക്കുന്നതിനെക്കുറിച്ച് ഇഡി ആലോചിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സുമായുള്ള ഇടപാടുകളെക്കുറിച്ചും എം.ശിവശങ്കര്‍ ജീവനക്കാരിയുമായി വാട്സ്ആപ്പില്‍ ദിവസേന…
Read Moreകുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; അറസ്റ്റിലായവരിൽ പ്രഫഷണലുകളും പോലീസ് ട്രെയിനിയും; 41 പേർ അറസ്റ്റിൽ; 339 കേസുകൾ രജിസ്റ്റർ
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ നാൽപ്പത്തിയൊന്ന് പേർ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായി. കുറ്റകൃത്യം ചെയ്തവരുടെ നിരകണ്ടു പോലീസ് പോലും അന്പരന്നു. ഉന്നത വിദ്യാഭാസവും ജോലിയുമുള്ള നിരവധി പേർ പോലീസിന്റെ റെയ്ഡിൽ കുടുങ്ങി. ഒരു ഡോക്ടറും ഐടി പ്രഫഷണലും പോലീസ് ട്രെയിനിയും അറസ്റ്റിലായവരിൽപെടുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിലാണ് വിദ്യാസന്പന്നരായവർ ഉൾപ്പെടെ അറസ്റ്റിലായത്. 339 കേസുകൾ ഇതിനൊടകം പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 459 സ്ഥലങ്ങളിലാണ് ഇന്നലെ സൈബർഡോമിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയത്. ഓപ്പറേഷൻ പി ഹണ്ടിൽ നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം ഘട്ട പരിശോധനയിലാണ് നാൽപ്പത്തിയൊന്നു പേർ ഇന്നലെ അറസ്റ്റിലായത്. കടുത്ത നടപടികളുമായി പോലീസ് മുന്നോട്ടു പോകുമെന്ന് എഡിജിപി മനോജ്…
Read Moreബെഡ്റൂമില്‍ വച്ച് കൊലപ്പെടുത്തി, മൃതദേഹം ഹാളില്‍ എത്തിച്ച് വൈദ്യുതി കടത്തി മരണം ഉറപ്പാക്കി; പുലരുവോളം സുഖമായി ഉറങ്ങി; പിന്നെ കാട്ടിക്കൂട്ടിയ അരുണിന്റെ അഭിനയം പൊളിഞ്ഞതിങ്ങനെ…
തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസില്‍ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ക്രിസ്മസ് ദിനത്തില്‍ ഭര്‍ത്താവ് അരുണ്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം ശാഖാകുമാരിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ബെഡ്റൂമില്‍ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഹാളില്‍ എത്തിച്ച് വൈദ്യുതി കടത്തി മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ശാഖ ഷോക്കേറ്റു വീണെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നും അരുണ്‍ സമീപവാസികളോടു പറഞ്ഞിരുന്നു. സമീപവാസികള്‍ എത്തുമ്പോള്‍ ശരീരത്തില്‍ വയറും അലങ്കാര ദീപങ്ങളും ചുറ്റിപ്പിണഞ്ഞ് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ശാഖയെ കണ്ടത്. മൂക്കില്‍ മുറിവേറ്റ് രക്തമൊലിച്ചതായും കാണപ്പെട്ടു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം മണിക്കുറുകള്‍ക്കു മുന്‍പ് നടന്നതായി കണ്ടെത്തിയതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസ് നടപടിക്കായി റിപ്പോര്‍ട്ടുചെയ്തു. അരുണിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിൽ നടത്തിയ തെരച്ചിലിൽ കട്ടിലിലും ബെഡ് ഷീറ്റിലും രക്തക്കറ കണ്ടെത്തി. ഏറെ പ്രായവ്യത്യാസമുള്ളതിനാല്‍ ചടങ്ങു നടത്തി…
Read Moreകലഹം പതിവായിരുന്നു! സ്വത്തു തട്ടിയെടുക്കാന്‍ അരുണ്‍ പ്രണയം നടിച്ചെത്തിയതാണ് ബന്ധുക്കളും നാട്ടുകാരും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം (വെള്ളറട): നിലമാമൂട് ത്രേസ്യാപൂരത്ത് ശാഖാനിവാസിൽ ശാഖാകുമാരി (52) ഷോക്കേറ്റു മരിച്ചത് കൊലപാതകമെന്നു പോലീസ്. മുപ്പതുകാരനായ ഭർത്താവ് അരുണിനെ പോലീസ് കസറ്റഡിയിലെടുത്തു. ഇവർ തമ്മിലുള്ള വിവാഹം രണ്ടു മാസം മുന്‍പായിരുന്നു. ഇന്നലെ രാവിലെ ഷോക്കേറ്റ് അബോധാവസ്ഥയിലായെന്നു പറഞ്ഞ് ശാഖാകുമാരിയെ കാരക്കോണത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അരുണിനൊപ്പം സമീപവാസികൾ വീട്ടിനുള്ളിൽ എത്തിയപ്പോൾ നിലത്തു കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് ശാഖാകുമാരിയെ കണ്ടത്. തുടർന്ന് സമീപവാസികളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനും മണിക്കൂറുകൾക്കു മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തുകയും അസ്വാഭാവിക മരണമായി റിപ്പോർട്ടു ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് വിടും പരിസരവും നിരീക്ഷിച്ച നാട്ടുകാരും പോലീസിനോട് സംശയം പറഞ്ഞു. ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി വീടിന്റെ അകത്തും പുറത്തും സീരിയൽ ബൾബുകളിട്ടിരുന്നു. ഇതിന് ഉപയോഗിച്ച വയറിൽ നിന്ന് ഷോക്കേറ്റെന്ന അരുണിന്റെ വാക്കുക്കൾ പോലീസും മുഖവിലയ്ക്കെടുത്തില്ല. വീടിനുള്ളിലേക്കു വയർ വലിച്ചിട്ടിരുന്നു.…
Read More