ജിജി ലൂക്കോസ് ന്യൂഡൽഹി: തുറന്ന മനസോടെ ചർച്ചയാകാമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ക്ഷണം അംഗീകരിച്ച് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകൾ. ചൊവ്വാഴ്ച രാവിലെ 11നു ചർച്ച നടത്താൻ തയാറാണെന്നും തങ്ങളുടെ ആവശ്യങ്ങൾ ആദരപൂർവം കേൾക്കാൻ സർക്കാർ തയാറാകണമെന്നും കേന്ദ്രത്തിന് കൈമാറിയ മറുപടി കത്തിൽ കർഷക സംഘടനകൾ അറിയിച്ചു. സമരം ചെയ്യുന്ന കർഷകർക്കെതിരേ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുപ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമരം 31 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ തുറന്ന മനസോടെ ചർച്ചയാകാമെന്ന നിലപാട് കേന്ദ്രം അറിയിച്ചത്. ഇതിനു പിന്നാലെ ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഗുവിൽ ഇന്നലെ യോഗം ചേർന്ന 40 കർഷക സംഘടനകൾ, ചർച്ചയ്ക്കുള്ള ക്ഷണം അംഗീകരിച്ചതായി അറിയിക്കുകയായിരുന്നു. കർഷക നിയമങ്ങൾ പിൻവലിക്കുന്ന വിഷയത്തിലാകണം ചർച്ചയെന്നും സംഘടനാ നേതാക്കൾ കൈമാറിയ കത്തിൽ പറയുന്നു. നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം മിനിമം താങ്ങുവില…
Read MoreCategory: Top News
വാഗമണ്ണിലെ നിശാപാർട്ടി; ബ്രിസ്റ്റി ബിശ്വാസിനു പിന്നിലാര് ? അറസ്റ്റിലായ മറ്റു പ്രതികളുമായി നടിക്ക് അടുത്ത ബന്ധം; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
കോട്ടയം: വാഗമണ്‍ വട്ടപ്പതാൽ റിസോർട്ടിലെ നിശാപാർട്ടിയിൽ ലഹരിക്കേസിൽ അറസ്റ്റിലായ ഒന്‍പതാംപ്രതി ബ്രിസ്റ്റി ബിശ്വാസിനു നിരവധി പേരുമായി അടുത്തബന്ധം. നിശാപാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ് ഇവർ. യുവാക്കൾക്കൊപ്പം ആനന്ദം കണ്ടെത്തുവാൻ എത്തുന്ന ഇവർ പലസിനിമാസീരിയൽ താരങ്ങൾക്കൊപ്പം അടുത്തബന്ധം പുലർത്തുന്നുവെന്നാണു അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. നിശാപാർട്ടിയിൽ വിളന്പിയ ഏഴുതരം ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനൊടകം കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണു പ്രാഥമിക നിഗമനം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഇവരുടെ പ്രവർത്തനം. സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് എക്സൈസ് ഇന്റലിജൻസ് സൂചന നൽകി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ മുന്‍പും ഇത്തരത്തിൽ നിശാപാർട്ടികൾ നടന്നിട്ടുണ്ടെന്നും അവിടെയെല്ലാം വിലപിടിപ്പുള്ള ലഹരിവസ്തുക്കൾ ഇപ്പോൾ അറസ്റ്റിലായവർ എത്തിച്ചിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥരും പറയുന്നു. വിളന്പിയ മയക്കുമരുന്നുകളുടെ പേരുവിവരങ്ങളടക്കം വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുമുണ്ട്. എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എക്സ്റ്റസി പിൽസ്, എക്സ്റ്റസി പൗഡർ,…
Read Moreവീട്ടിലിരുന്നു പണം സമ്പാദിക്കാമെന്ന് സന്ദേശം വന്നിട്ടുണ്ടോ.? സൂക്ഷിക്കണമെന്ന് കേരള പോലീസ്; സന്ദേശത്തിനൊപ്പം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ…
വീട്ടിലിരുന്ന് പണം സന്പാദിക്കാമെന്നു ജോലി വാഗ്ദാനം നൽകി വാട്സ്ആപ് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി പോലീസ്. സന്ദേശത്തിനൊപ്പം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്നും തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിച്ചേക്കാമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. പോലീസ് മുന്നറിയിപ്പിന്റെ പൂർണരൂപം: വീട്ടിലിരുന്ന് പണം സന്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്സ്ആപ് മുഖേന പുതിയ തട്ടിപ്പ് ശ്രദ്ധിക്കുക. വർക്ക് ഫ്രം ഹോം ജോലി അവസരങ്ങളാണ് ഓണ്‍ലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ. കൊറോണക്കാലമായതിനാൽ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. “There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users…
Read Moreദാമ്പത്യം തുടങ്ങി രണ്ടു മാസം പിന്നിടുമ്പോൾ ഭാര്യ ഷോക്കേറ്റ് മരിക്കുന്നു; 51 കാരിയും 26 കാരന്റെയും വിവാഹം ഇപ്പോൾ ചർച്ചയാവുന്നു; അരുൺ വിവാഹംകഴിച്ചത് സ്വത്ത് മോഹിച്ചാണെന്ന സംശവുമായി ബന്ധുക്കൾ
തിരുവനന്തപുരം: കാരണക്കോണത്ത് മധ്യവയസ്ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 51 വയസാണ് ശാഖയുടെ പ്രായം. അരുണിന് 26 വയസും. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിനു പിന്നാലെയാണ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Moreബിജെപിയുടെ നിയമസഭാ സ്ഥാനാർഥി പട്ടിക പുറത്ത് !വ്യാജമെന്ന് ബിജെപി; കേന്ദ്ര ഇന്റലിജൻസ് അന്വേഷിക്കുന്നു;പണിവന്ന വഴിയെക്കുറിച്ച് നേതാക്കളുടെ സംശയം ഇങ്ങനെ
കോഴിക്കോട്: ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നതിനിടെ നിയമസഭയിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്ത് ! സ്ഥാനാര്‍ഥികളുടെ പേരും അവര്‍ മത്സരിക്കാന്‍ സാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളും സഹിതമുള്ള തെരഞ്ഞെടുപ്പ് ചിത്രമാണ് പുറത്തായത്. അതേസമയം, ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ വ്യാജമാണെന്നും പാര്‍ട്ടി ചര്‍ച്ച പോലും ചെയ്യാത്ത വിഷയമാണിതെന്നുമാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വത്തെ സമീപിച്ചു. പ്രശ്നം നിസാരവത്കരിക്കരുതെന്ന ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നു കേന്ദ്രം വ്യാജ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. പട്ടികയിൽ പ്രമുഖർ സംസ്ഥാന അധ്യക്ഷനുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും എ.പി. അബ്ദുള്ളകുട്ടി, ശോഭാ സുരേന്ദ്രന്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ്, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ജി.മാധവന് നായര്‍,…
Read Moreനടൻ അനിൽ നെടുമങ്ങാടിന്റെ മുങ്ങി മരണം വിശ്വസിക്കാനാതെ ഞെട്ടിത്തരിച്ച് സിനിമാ ലോകം; കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമാർട്ടം കോട്ടയം മെഡിക്കൽ കോളജിൽ
മുട്ടം (തൊടുപുഴ): ചലച്ചിത്ര നടന് അനില്‍ പി. നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മരണം സംഭവിച്ചത്. ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വൈകിട്ട് അഞ്ചരയോടെ സുഹൃുത്തകള്ക്കൊപ്പം മലങ്കര ഡാം സൈറ്റില്‍ എത്തിയ അനില്‍ ഡാമിനു സമീപം ജലാശയത്തില്‍ കുളിക്കാനിറങ്ങുകയും ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് വീണു പോവുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമപ്പെട്ട് അദ്ദേഹത്തെ കരയില്‍ എത്തിച്ചു. തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത്. മലങ്കര ഡാമില്‍ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാണ് മരണകാരണം എന്ന് നാട്ടുകാര്‍ പറയുന്നു. സച്ചി സംവിധാനം ചെയ്ത് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ റോളില്‍ ഗംഭീര പ്രകടനം നടത്തിയ അനില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ്…
Read Moreപാലക്കാട്ടെ ദുരഭിമാനക്കൊല; മൂന്നുമാസം മനസിൽ ഒളിപ്പിച്ചുവച്ച പക മകളുടെ ഭർത്താവിനെ നടുറോഡിൽ കുത്തി വീഴ്ത്തി; യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യാപിതാവും അമ്മാവനും അറസ്റ്റിൽ
പാലക്കാട്: തേങ്കുറുശിയിൽ കൊല്ലപ്പെട്ട അനീഷി(27)ന്റെ ഭാര്യാപിതാവ് പ്രഭുകുമാർ കസ്റ്റഡിയിൽ. കൊല നടത്തി ഒളിവിൽപ്പോയ ഇയാൾ കോയന്പത്തൂരിലെ ബന്ധുവീട്ടിൽവച്ചാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകമുണ്ടായ ഇന്നലെതന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എലമന്ദം സ്വദേശിയായ അനീഷിന്റേത് ദുരഭിമാനക്കൊലയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രഭുകുമാർ, സുരേഷ് എന്നിവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷമേ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാകൂ എന്ന് പോലീസ് അധികൃതർ അറിയിച്ചു. പ്രഭുകുമാർ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ സഹോദരൻ അരുണ്‍ പറഞ്ഞു. ഭീഷണിയെക്കുറിച്ച് പരാതി നൽകിയിട്ടും പോലീസ് അന്വേഷിച്ചിരുന്നില്ലെന്നാണ് ആരോപണം. മൂന്നുമാസമേ മഞ്ഞച്ചരടിനു മൂല്യമുണ്ടാകൂ എന്ന് പ്രഭുകുമാർ മകൾ ഹരിതയോട് ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ സഹോദരൻ പറയുന്നു. മൂന്നുമാസം മുന്‍പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. സ്കൂൾ കാലംമുതൽ പ്രണയത്തിലായിരുന്ന ഇവരുടേത് രജിസ്റ്റർ വിവാഹമായിരുന്നു. ഹരിതയുടെ വീട്ടുകാർക്ക് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നു. ജാതിവ്യത്യാസം ഉള്ളതിനാൽ മൂന്നുമാസത്തിൽ കൂടുതൽ ഒരുമിച്ചു കഴിയാൻ…
Read Moreസുഹൃത്തുമൊത്തുള്ള ചിത്രം ഫേസ്ബുക്കിൽ ഭാര്യ പോസ്റ്റു ചെയ്തു; ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നൽകി ഭർത്താവ്; കളമശേരിയിലെ ക്വട്ടേഷന്റെ പിന്നാമ്പുറകഥയിങ്ങനെ…
കൊച്ചി: ഭാര്യയുടെ സുഹൃത്തിനെ കൊലപെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒരു ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയശേഷമാണു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. കൃത്യം നടത്താനായി പ്രതികള്‍ ഉപയോഗിച്ച കത്തി കളമശേരി ഭാഗത്തുനിന്നുമാണു കണ്ടെടുത്തത്. കൃത്യത്തിനുശേഷം ഇതുവഴി രക്ഷപ്പെട്ട പ്രതികള്‍ കത്തി ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തെളിവെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നു ഇന്നലെ വൈകുന്നേരമാണു പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. എറണാകുളം ഹോമിയോ ആശുപത്രി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പാലക്കാട് സ്വദേശികളായ സുനീഷ് (30), അജീഷ് (35), മുളവുകാട് സ്വദേശി സുല്‍ഫി (36) ഇടുക്കി സ്വദേശി നിധിന് കുമാര്‍ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ഭര്‍ത്താവാണു ക്വട്ടേഷന്‍ നല്‍കിയത്. ഇയാളെയും പോലീസ് അറസ്റ്റ്…
Read Moreചോരക്കളി അവസാനിക്കുന്നില്ല; ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു; യൂത്ത് ലീഗ് പ്രവർത്തകൻ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ്; കാഞ്ഞങ്ങാട്ടെ സംഭവികാസങ്ങൾ ഇങ്ങനെ…
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. യൂത്ത് ലീഗ് പ്രവർത്തകൻ ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹിയായ കല്ലൂരാവി സ്വദേശി ഔഫ് അബ്ദുല്‍ റഹിമാനാ(32)ണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ തലയ്ക്കു വെട്ടേറ്റ യൂത്ത് ലീഗ് പ്രവര്ത്തകന് ഇര്‍ഷാദി(32)നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔഫിന്റെ ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷുഹൈബിനും കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ വച്ചായിരുന്നു സംഭവം. ഇരുവരും ബൈക്കിലാണ് സംഭവസ്ഥലത്തെത്തിയത്. മറ്റൊരു ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഔഫിന്റെ മരണം സംഭവിച്ചിരുന്നു. സംഭവം നടന്ന പ്രദേശം ലീഗിന്റെ ശക്തികേന്ദ്രമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പഴയ കടപ്പുറത്തെ കുഞ്ഞബ്ദുള്ള മുസലിയാരുടെയും ആയിഷയുടെയും മകനാണ് ഔഫ്…
Read Moreഇത് പൊലീസോ കൊള്ളക്കാരോ ? തമിഴ്നാട്ടിലെ വിനോദസഞ്ചാരങ്ങളില്‍ പോകുന്ന മലയാളികളില്‍ നിന്ന് പണം തട്ടാന്‍ അവസരം പാര്‍ത്ത് തമിഴ്നാട് പോലീസ്; പകല്‍ക്കൊള്ള ഇങ്ങനെ…
കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ വിനോദസഞ്ചാരത്തിനായി പോകുന്ന മലയാളികളില്‍ പലരും തങ്ങള്‍ക്ക് തമിഴ്നാട്ടിലെ കച്ചവടക്കാരില്‍ നിന്നും മറ്റും നേരിട്ട തട്ടിപ്പിന്റെ കഥകള്‍ പലതവണ പങ്കുവെച്ചിട്ടുണ്ട്. വരുന്നയാള്‍ മലയാളിയാണെങ്കില്‍ എങ്ങനെയും ഇവരെ ചൂഷണം ചെയ്യണം എന്നു വിചാരിക്കുന്നവരാണ് തമിഴ്നാട്ടിലെ പല കച്ചവടക്കാരും. എന്നാല്‍ ഇപ്പോള്‍ കച്ചവടക്കാരുടെ പാത തമിഴ്നാട് പോലീസും പിന്തുടരുകയാണെന്ന വിവരമാണ് ലഭിക്കുന്നത്. പാസുണ്ടെങ്കിലും ഇല്ലാത്ത നിയന്ത്രണങ്ങളുടെ പേരു പറഞ്ഞാണ് തമിഴ്നാട് പോലീസ് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളില്‍ നിന്ന് പണം തട്ടുന്നത്. ഇത്തരത്തില്‍ ആയിരക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുക്കുന്നത്. ഇതിനു പുറമെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന് ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും തട്ടുന്ന സംഘവും സജ്ജീവമാണ്. ഇതുസംബന്ധിച്ച് മലയാളി കൂട്ടായ്മകള്‍ തമിഴ്നാട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് അടച്ച പൂട്ടിയ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മലയാളികള്‍ക്ക് ഉള്‍പ്പെടെ ഊട്ടി,…
Read More