ബ്രിസ്റ്റി ‘നല്ല ബെസ്റ്റ് പാര്‍ട്ടിയാ’ ! നടിയും മോഡലുമായ ബ്രിസ്റ്റിയ്ക്ക് ലഹരിമാഫിയയുമായി മുമ്പേതന്നെ ബന്ധം; പിടിച്ചെടുത്തത് ഏഴിനം ലഹരി മരുന്നുകള്‍; പുറത്തു വരുന്നത് സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരിമാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍…

വാഗമണിലെ നിശാപാര്‍ട്ടിയില്‍ വിളമ്പിയത് ഏഴു തരത്തിലുള്ള മയക്കുമരുന്നുകള്‍. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്‌സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരിമാഫിയയുടെ കണ്ണികളാണ് പിടിയായത് എന്നാണ് നിഗമനം. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഒമ്പതു പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം…

Read More

അതിവേഗ കോവിഡ് ബാധ;  കേരളം ഉൾപ്പെടെ 9 സംസ്ഥനങ്ങളിൽ യു​കെ​യി​ൽ​നി​ന്ന്  എ​ത്തി​യ​വ​രി​ൽ കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ

  ന്യൂ​ഡ​ൽ​ഹി: യു​കെ​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​വ​രി​ൽ കോ​വി​ഡ് ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു. യു​കെ​യി​ൽ പ​ട​രു​ന്ന അ​തി​വേ​ഗ കോ​വി​ഡ് ബാ​ധ​യാ​ണോ ഇ​വ​രി​ല്‍ ഉ​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. യു​കെ​യി​ൽ നി​ന്നെ​ത്തി​യ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തു തു​ട​രാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി.കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ആ​റ് ലാ​ബു​ക​ളും സ​ജ്ജ​മാ​ക്കി. രോ​ഗം സ്ഥീ​രി​ക​രി​ച്ച​വ​രി​ലെ വൈ​റ​സി​ന്‍റെ സ്വ​ഭാ​വം അ​റി​യാ​നാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ത്തി​നാ​യി ദി​വ​സ​ങ്ങ​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക അ​ട​ക്കം ഒ​ന്‍​പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​വം​ബ​ർ 25 മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ രാ​ജ്യ​ത്തെ​ത്തി​യ​വ​രി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മു​ണ്ടാ​ക​ണമെന്നും അധികൃതർ അറിയിച്ചു.

Read More

ഓസ്‌ട്രേലിയയില്‍ വാക്‌സിന്‍ എടുത്തവര്‍ ‘എച്ച്ഐവി പോസിറ്റിവ്’! കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു; വാക്‌സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്ന് കമ്പനി…

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ തെറ്റായ എച്ച്ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടര്‍ന്നാണിത്. ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ശരീരത്തില്‍ മറ്റു പാര്‍ശ്വ ഫലങ്ങളൊന്നും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. 216 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്ഐവി പരിശോധനയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ചിലരില്‍ ഇത് തെറ്റായ ഫലം നല്‍കുന്നു. ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്ഐവി പോസിറ്റിവ് റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വയ്ക്കുകയാണ്. വാക്സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ ഫയലിംഗില്‍ കമ്പനി അറിയിച്ചു.…

Read More

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ! എംപി സ്ഥാനം രാജിവയ്ക്കും; കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാവുമോ ?

പി.കെ കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമോ ? കഴിഞ്ഞ കുറേ നാളുകളായി കേരളം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തീരുമാനിച്ച സാഹചര്യത്തില്‍ ഈ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിക്കുമെന്നുറപ്പാണ്. യുഡിഎഫില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്നും മുസ്ലിംലീഗ് ശക്തിപ്രാപിക്കുന്നുവെന്നുമുള്ള വിലയിരുത്തലാണ് കുഞ്ഞാലിക്കുട്ടിയെ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി ലഭിച്ചെങ്കിലും മുസ്ലീംലീഗിന്റെ കോട്ടകളില്‍ അവര്‍ക്ക് കാര്യമായ ക്ഷീണം സംഭവിച്ചില്ലെന്ന് ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ ഉപതെരഞ്ഞെടുപ്പും വരും വിധമാകും കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി നല്‍കുക. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് താന്‍ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിനെ സിപിഎം വേര്‍തിരിഞ്ഞ് ആക്രമിക്കുകയും വര്‍ഗീയ പാര്‍ട്ടിയെന്ന് മുദ്ര കുത്തുകയും ചെയ്യുന്നതിനെതിരെ ക്യാംപെയ്ന്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. മതനിരപേക്ഷകരായി സ്വയം അവകാശപ്പെടുന്ന…

Read More

വാഗമണിലെ ലഹരി പാര്‍ട്ടിയില്‍ ‘കൊച്ചിയിലെ പ്രമുഖ മോഡലും’ ! ലഹരിപാര്‍ട്ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ പരിപാടി നടത്തിയതായി കണ്ടെത്തല്‍; പുതുവത്സരത്തില്‍ ലഹരി ഒഴുക്കാന്‍ കളമൊരുങ്ങുന്നതായി സൂചന…

വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തില്‍ കൊച്ചിയിലെ പ്രമുഖ മോഡലും ഉണ്ടായിരുന്നുവെന്ന് വിവരം. കൊച്ചി സ്വദേശിയായ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സിനിമ,മോഡലിംഗ് രംഗത്തെ നിരവധി ആളുകളുമായി സംഘത്തിനു ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്. എന്നാല്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തുമെന്നറിച്ച സിനിമാതാരങ്ങള്‍ ആരും സ്ഥലത്ത് എത്തിയില്ല. ഇതേ സംഘം പത്തിലധികം സ്ഥലങ്ങളില്‍ സമാനമായ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്്.കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവര്‍ നേരത്തെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. സല്‍മാന്‍, നബീല്‍ എന്നിവരാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാര്‍ട്ടിക്ക് എത്തിയവര്‍ക്ക് ലഹരിമരുന്നുകള്‍ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇവരടക്കം 58 പേരാണ് നിശാപാര്‍ട്ടി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അറിയാനും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചുമുള്ള അന്വേഷണങ്ങള്‍…

Read More

അതിവേഗ വൈറസ് തമിഴ്‌നാട്ടിലും ? ബ്രിട്ടനില്‍ നിന്നെത്തിയ 1088 പേര്‍ തമിഴ്‌നാട്ടില്‍ നിരീക്ഷണത്തില്‍; ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു…

അതിവേഗം പടരുന്ന കോവിഡ് വൈറസ് തമിഴ്‌നാട്ടിലുമെത്തിയെന്ന് സംശയം. ഈ സാഹചര്യത്തില്‍ പത്തു ദിവസത്തിനിടെ യുകെയില്‍ നിന്ന് ചെന്നൈയിലെത്തിയ 1,088 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ സി വിജയഭാസ്‌കര്‍ പറഞ്ഞു.ലണ്ടനില്‍ നിന്ന് ഡല്‍ഹി മാര്‍ഗം ചെന്നൈയിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീട്ടില്‍ ക്വാറന്റീനിലായിരുന്ന ഇയാളെ ചെന്നൈ കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചതായും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദമാണോ ബാധിച്ചതെന്നറിയാന്‍ ഇയാളുടെ സാമ്പിളുകള്‍ പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. കേരളം, കര്‍ണാടക സംസ്ഥാനാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രോഗലക്ഷണങ്ങളോടെ ലണ്ടനില്‍ നിന്ന് എത്തിയ 15 പേര്‍ നിരീക്ഷണത്തിലാണ്. തമിഴ്‌നാട്ടിലേക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും ആര്‍ടി പിസി ആര്‍ ടെസ്റ്റിന് വിധേയരാവണം.…

Read More

തൊഴിൽ -രാ​ഷ്‌ട്രീയം,  പക്ഷെ കോടീശ്വരനാണ്; കോട്ടയത്തെ രാഷ്ട്രീയ- സാമുദായിക- ഉന്നത ഉദ്യോഗസ്ഥരുടെ  സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ   ഇഡിക്ക് പരാതി

കോ​ട്ട​യം: ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ന​ധി​കൃ​ത സ്വ​ത്ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്ത​ിന് ഇ​ഡി എ​ത്തു​മോ? മി​ക്ക പൊ​തു പ്ര​വ​ർ​ത്ത​ക​ക​ർ​ക്കും മ​റ്റു തൊ​ഴി​ലു​ക​ളി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​രം​ഭ കാ​ല​ത്ത് ദ​രി​ദ്ര​രാ​യി​രു​ന്ന പ​ല​രും ഇ​പ്പോ​ൾ കോ​ടി​ക​ളു​ടെ ആ​സ്തി​യു​ള്ള​വ​രാ​ണ്. ഭൂ​മാ​ഫി​യ, റി​സോ​ർ​ട്ട് മാ​ഫി​യ, ബ്ലേ​ഡ് മാ​ഫി​യ ബി​നാ​മി​ക​ളാ​യി മാ​റി​യ പ​ല​ർ​ക്കും സ്വ​ന്ത​മാ​യി പാ​റ​മ​ട​ക​ളും മ​റ്റു വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഭൂ​മി ഇ​ട​പാ​ടു​ക​ളും ബി​നാ​മി പേ​രി​ൽ കോ​ടി​ക​ൾ വി​ല വ​രു​ന്ന വീ​ടു​ക​ളും ഫ്ളാ​റ്റും വി​ല്ല​ക​ളു​മു​ണ്ട്. ഇ​തെ​ല്ലാം കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് നേ​ടി​യി​ട്ടു​ള്ള​താ​ണ് പ​ല​രും. ഇ​ങ്ങ​നെ​യു​ള്ള​വ​രു​ടെ വ​രു​മാ​ന​ത്തി​ൽ ക​വി​ഞ്ഞ സ്വ​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് വ​കു​പ്പി​ന് (ഇ​ഡി) ആം ​ആ​ദ്മി ക​ൺ​വീ​ന​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​എ​സ് പ​ത്മ​കു​മാ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ്വത്തുക്കൾ ബിനാമി പേരിൽ?തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക്കൊ​പ്പം ന​ൽ​കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ത​ങ്ങ​ളു​ടെ സ്വ​ത്തു സം​ബ​ന്ധി​ച്ച കൃ​ത്യ​വി​വ​രം ന​ൽ​കാ​റി​ല്ലെ​ന്നും…

Read More

ഷാനവാസ് വെന്റിലേറ്ററിലാണ്,ഹൃദയമിടിപ്പ് നിലച്ചിട്ടില്ല; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് വിജയ് ബാബു…

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നിര്‍മാതാവും നടനുമായ വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷാനവാസിന്റെ മരണവാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം അത് പിന്‍വലിച്ചു. തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്

Read More

വാ​ഗ​മ​ണ്ണി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ സിനിമാ താരവും; കൊച്ചിക്കാരിയായ നടി പ്രമുഖ മോഡൽകൂടിയാണ്; “​ആട്രാ ആട്രാ’ എ​ന്ന വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാണ് ലഹരിപ്പാർട്ടിക്ക് എല്ലാവരും സംഗമിച്ചത്

  കൊ​ച്ചി: വാ​ഗ​മ​ണ്ണി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മോ​ഡ​ലും. തൃ​പ്പൂ​ണി​ത്തു​റ​ക്കാ​രി​യാ​യ മോ​ഡ​ൽ ചി​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ബം​ഗാ​ളു​കാ​രാ​ണ്. മോ​ഡ​ൽ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും കൊ​ച്ചി​യി​ൽ. ചി​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ 49 പേ​രെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് വി​ട്ട​യ​ച്ചു. ഡി​ഐ​ജി നേ​രി​ട്ട് ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. വാ​ഗ​മ​ണ്ണി​ൽ ല​ഹ​രി നി​ശാ​പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് അ​റ​സ്റ്റി​ലാ​യ ന​ബീ​ലും സ​ൽ​മാ​നു​മെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. “​ആട്രാ ആട്രാ’ എ​ന്ന വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ​യ​നും തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ജ്മ​ലും ആ​യി​രു​ന്നു വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​നു​ക​ൾ.മൂ​ന്നു പേ​രു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​ണു വാ​ഗ​മ​ണ്ണി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. ചെ​ല​വും ഇ​വ​രു​ടെ വ​ക​യാ​യി​രു​ന്നു. കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 17 പേ​രാ​ണ്. ല​ഹ​രി മ​രു​ന്നി​ൽ ഭൂ​രി​ഭാ​ഗ​വും എ​ത്തി​ച്ച​തു തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ സ​ഹീ​റെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. നി​ശാ​പാ​ർ​ട്ടി​ക്ക്…

Read More

ബ്രിട്ടനിലെ കൊലയാളി വൈറസ് ഇന്ത്യയിലും ? ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഏട്ടു പേര്‍ക്ക് കോവിഡ്; വൈറസിന്റെ മാരക വകഭേദമാണോയെന്ന് സംശയം…

അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടെത്തിയതോടെ ലോകരാജ്യങ്ങളിലെല്ലാം ഭീതി വര്‍ധിക്കുകയാണ്. വകഭേദം വന്ന വൈറസ് ഇതിനോടകം ഇറ്റലിയും ഓസ്‌ട്രേലിയയും അടക്കം നിരവധി രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ദില്ലി,കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വകഭേദം വന്ന വൈറസ് ആണോ ഇവരെ ബാധിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കി. മഹാരാഷ്ട്രയും പഞ്ചാബും നഗരങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. യുകെയില്‍ നിന്ന് വന്നവരെ ബാധിച്ചിരിക്കുന്നത് ബ്രിട്ടനില്‍ കണ്ടെ്തതിയ പുതിയ വകഭേദമാണോയെന്നറിയാന്‍ വിമാനയാത്രക്കാരില്‍ കൂടുതല്‍…

Read More