മ​ണി​ക്കൂ​റി​ൽ 2,000 ച​പ്പാ​ത്തി! ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ക്കാ​രു​ടെ വി​ശ​പ്പ​ക​റ്റു​ന്ന മാ​ജി​ക്ക് യ​ന്ത്രം ഇതാണ്‌ ; എ​ത്ര​മാ​സം വേ​ണ​മെ​ങ്കി​ലും ഡ​ല്‍​ഹി​യി​ല്‍ താ​മ​സി​ക്കാ​നു​ള്ള ത​യാ​റെ​ടുപ്പില്‍ ക​ര്‍​ഷ​ക​ര്‍

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ര്‍​ഷ​ക​രു​ടെ പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്. നി​യ​മം പി​ന്‍​വ​ലി​ക്കു​ന്ന​ത് വ​രെ ഡ​ല്‍​ഹി വി​ട്ട് പോ​കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രും ത​മ്മി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും വി​ജ​യം ക​ണ്ടി​ല്ല. എ​ത്ര​മാ​സം വേ​ണ​മെ​ങ്കി​ലും ഡ​ല്‍​ഹി​യി​ല്‍ താ​മ​സി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യാ​ണ് ക​ര്‍​ഷ​ക​ര്‍ സ​മ​രം ചെ​യ്യു​ന്ന​ത്. സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കാ​യി ച​പ്പാ​ത്തി ഉ​ണ്ടാ​ക്കു​ന്ന ഒ​രു യ​ന്ത്ര​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ചാ വി​ഷ​യം. മ​ണി​ക്കൂ​റി​ല്‍ 2,000 ച​പ്പാ​ത്തി വ​രെ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കും ഈ ​യ​ന്ത്ര​ത്തി​ന്. സ​മ​ര​ക്കാ​ര്‍​ക്ക് ഈ ​യ​ന്ത്രം ന​ല്‍​കി​യ​ത് ഖ​ല്‍​സ എ​യ്ഡ് ഫൗ​ണ്ടേ​ഷ​നാ​ണ്. ഖീ​ര്‍, കു​പ്പി​വെ​ള്ളം എ​ന്നി​വ​യും സ്ത്രീ​ക​ള്‍​ക്കാ​യി 20 ശൗ​ചാ​ല​യ​ങ്ങ​ളും ഈ ​ഫൗ​ണ്ടേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.  

Read More

ഈ ​സ​ർ​ക്കാ​രി​നെ ഒ​ടു​ക്കി​യേ മ​തി​യാ​കൂ; ഇ​ട​തു​സ​ർ​ക്കാ​രി​നെ കാ​ലു​വാ​രി​യെ​ടു​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യ​ണം: 10 എംഎൽഎമാർ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ച് സു​രേ​ഷ് ഗോ​പി

ക​ണ്ണൂ​ർ: രാ​ജ്യം ഇ​തു​വ​രെ കാ​ണാ​ത്ത വൃ​ത്തി​കെ​ട്ട ഭ​ര​ണ​മാ​ണു പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​മെ​ന്നു രാ​ജ്യ​സ​ഭാ എം​പി​യും സി​നി​മാ താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി. ത​ളാ​പ്പി​ൽ ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ര​യും മോ​ശ​പ്പെ​ട്ട ഒ​രു ഭ​ര​ണം കേ​ര​ള​ത്തി​ലെ​ന്ന​ല്ല ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​ന​ത്തും ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ട്ടി​പ്പും വെ​ട്ടി​പ്പും കൊ​ള്ള​യു​മാ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര. ഈ ​സ​ർ​ക്കാ​രി​നെ ഒ​ടു​ക്കി​യേ മ​തി​യാ​കൂ. ഇ​ത്ത​രം സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ജ​ന​ങ്ങ​ളോ​ടു സ്മ​ര​ണ​യി​ല്ലാ​ത്ത ഇ​ട​ത് സ​ർ​ക്കാ​രി​നെ കാ​ലു​വാ​രി​യെ​ടു​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യ​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും ഒ​രു​പോ​ലെ പ​രാ​ജ​യ​മാ​ണ്. സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ളെ വി​ഷ​മി​പ്പി​ച്ചു. അ​ത്ത​ര​ത്തി​ൽ മൂ​ന്നാം മ​ണ്ഡ​ല​കാ​ല​മാ​ണി​ത്. പ​ത്തു ബി​ജെ​പി എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ത്ര ന​ന്നാ​യി​രു​ന്നെ​ന്ന് ചി​ന്തി​ച്ചു പോ​കു​ക​യാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന കൊ​ള്ള​യ്ക്കി​ട​യി​ൽ കൊ​ല​പാ​ത​ക​ത്തി​നു ചെ​റി​യ ശ​മ​നം വ​ന്ന​തി​ൽ ദൈ​വ​ത്തോ​ടു ന​ന്ദി പ​റ​യാം.…

Read More

ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ പെ​ട്രോ​ൾ വി​ല 100 രൂ​പ ക​ട​ന്നേ​ക്കും; കോ​വി​ഡ് വാ​ക്സി​ൻ വ​രു​ന്ന​തോ​ടെ ലോ​ക​മാ​ർ​ക്ക​റ്റി​ൽ ഉ​ണ​ർ​വ് കൈ​വ​രിക്കും; ഇരുട്ടടിയായി വിലയും ഉയർന്നേക്കാം

മാ​ഹി: ക്രൂ​ഡ് ഓ​യി​ൽ വി​ല ദി​നം പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ പെ​ട്രോ​ൾ വി​ല 2021 ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ 100 രൂ​പ ക​ട​ന്നേ​ക്കാ​ൻ സാ​ധ്യ​ത കോ​വി​ഡ് വാ​ക്സി​ൻ വ​രു​ന്ന​തോ​ടെ ലോ​ക​മാ​ർ​ക്ക​റ്റി​ൽ ഉ​ണ​ർ​വ് കൈ​വ​രി​ക്കു​ന്ന​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും വ​ർ​ധി​ക്കാ​നി​ട​യു​ണ്ട്. ഇ​താ​ണ് പെ​ട്രോ​ൾ വി​ല കൂ​ടു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക്രൂ​ഡ് ഓ​യി​ൽ വീ​പ്പ​യ്ക്ക് 35.79 ഡോ​ള​റാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 45.34 ഡോ​ള​റാ​യി ഉ​യ​ർ​ന്നു. 2021 തു​ട​ക്ക​ത്തി​ൽ ഇ​ത് 56 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണു നി​ഗ​മ​നം.ക​ഴി​ഞ്ഞ ന​വം​മ്പ​ർ 20ന് ​ശേ​ഷ​മാ​ണ് ഇ​ന്ധ​ന വി​ല ദി​നം പ്ര​തി കൂ​ടാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ര​ണ്ടു രൂ​പ​യ്ക്ക് മേ​ൽ വ​ർ​ധ​ന​യു​ണ്ടാ​യി.​കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ണ്ടു ത​വ​ണ​യാ​യി പെ​ട്രോ​ളി​ന് 17 രൂ​പ​യും ഡീ​സ​ലി​ന് 16 രൂ​പ​യും നി​കു​തി കൂ​ട്ടി​യി​രു​ന്നു. ഇ​ന്ന​ത്തെ ക​ണ്ണു​രി​ലെ പെ​ടോ​ൾ വി​ല 84. 11 രൂ​പ. ഡീ​സ​ലി​ന് 78.17.…

Read More

ത​ച്ച​ങ്ക​രി കേ​ര​ള പോ​ലീ​സ് ചീ​ഫാ​കും;  അ​രു​ൺ കു​മാ​ർ സി​ൻ​ഹ തി​രി​ച്ചു വ​രു​ന്നി​ല്ല; സു​ധേ​ഷി​നു നി​യ​മ​ക്കു​രു​ക്ക്;  വഴി ഒരുങ്ങുന്നത് ഇങ്ങനെ…

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ചേ​ക്കും. കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ൻ സിഎം​ഡി​യാ​ണ് ത​ച്ച​ങ്ക​രി​യി​പ്പോ​ൾ. ഇ​തു​വ​രെ വ​ഹി​ച്ച ചു​മ​ത​ല​ക​ളി​ലെ​ല്ലാം വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു വ​ന്ന ത​ച്ച​ങ്ക​രി​ക്കു പോ​ലീ​സ് ചീ​ഫി​ന്‍റെ പ​ദ​വി​യി​ലെ​ത്തു​ന്ന​ത​നു ത​ട​സ​മാ​യി നി​ന്ന കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​രു​ക്കു​ക​ൾ ഒ​രോ​ന്നും ഇ​തി​ന​കം ഒ​ഴി​വാ​യി​ട്ടു​ണ്ട്. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സു​ധേ​ഷ്കു​മാ​ർ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള എ​സ്പി​ജി ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍​കു​മാ​ര്‍ സി​ന്‍​ഹ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ചീ​ഫ് പ​ദ​വി​യി​ലേ​ക്കു പ​രി​ഗ​ണി​ക്ക​ണി​ക്ക​പ്പെ​ടു​ന്ന മ​റ്റ് ര​ണ്ടു പേ​ർ. സു​ധേ​ഷി​ന്‍റെ കു​രു​ക്ക്കെ​എ​സ്എ​ഫ്ഇ​യി​ലെ വി​വാ​ദ റെ​യ്ഡും മ​ക​ൾ പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത വി​വാ​ദ കേ​സും സു​ധേ​ഷ് കു​മാ​റി​നു പോ​ലീ​സ് ചീ​ഫ് പ​ദ​വി​യി​ലെ​ത്തു​ന്ന​തി​നു ത​ട​സ​മാ​ണെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കു​ന്നു. കെ​എ​സ്എ​ഫ്ഇ​യു​ടെ വി​ജി​ല​ൻ​സ് റെ​യ്ഡി​നെ മു​ഖ്യ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യം നോ​ക്കി മു​ന്നോ​ട്ടു​പോ​കാ​ൻ വി​ജി​ല​ൻ​സി​നു…

Read More

ആ​രോ​പ​ണം തെ​ളി​ഞ്ഞാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​മോ? സ്വ​പ്ന​യും സ​രി​ത്തു​മാ​യി സാ​ധാ​ര​ണ ബ​ന്ധ​മ​ല്ല ഉള്ളത്; ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി സിപിഎം നേതാക്കളുടെ കള്ളപ്പണം വെളിപ്പിക്കുന്ന സ്ഥാപനം; സ്പീ​ക്കറെ വെല്ലുവിളിച്ച് സു​രേ​ന്ദ്ര​ൻ

  കോ​ഴി​ക്കോ​ട്: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ വെ​ല്ലു​വി​ളി​ച്ചു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ആ​രോ​പ​ണം തെ​ളി​ഞ്ഞാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സ്പീ​ക്ക​ർ ത​യ്യാ​റാ​കു​മോ എ​ന്നാ​ണു സു​രേ​ന്ദ്ര​ന്‍റെ വെ​ല്ലു​വി​ളി. സ്പീ​ക്ക​ർ​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് ഉ​റ​ച്ച ബോ​ധ്യ​ത്തോ​ടെ​യാ​ണ്. ആ​രോ​പ​ണ​ത്തി​ൽ ത​നി​ക്കെ​തി​രേ അ​ദ്ദേ​ഹം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്നും അ​തി​നെ​ന്താ​ണു ത​ട​സം. സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നു തെ​ളി​ഞ്ഞാ​ൽ പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യാ​ൻ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ത​യാ​റാ​കു​മോ​യെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല. നി​യ​മ​സ​ഭാ സ്പീ​ക്ക​റെ​ന്ന നി​ല​യി​ൽ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യൊ മ​ര്യാ​ദ​യൊ സ്പീ​ക്ക​ർ കാ​ണി​ച്ചി​ട്ടി​ല്ല. സ്പീ​ക്ക​ർ ഊരാ​ളു​ങ്ക​ലി​നു​വേ​ണ്ടി വ​ലി​യ അ​ഴി​മ​തി ന​ട​ത്തി. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി സി​പി​എം നേ​താ​ക്ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സി​പി​എ​മ്മി​ന്‍റെ പ്ര​മു​ഖ​നേ​താ​വാ​ണ്. പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞു ചെ​യ്ത അ​തേ അ​ഴി​മ​തി​യാ​ണു നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് സ്വ​പ്ന​യും സ​രി​ത്തു​മാ​യി സാ​ധാ​ര​ണ ബ​ന്ധ​മ​ല്ല ഉ​ള്ള​ത്. അ​ന്വേ​ഷ​ണ…

Read More

പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​റു​ടെ വാ​ച്ച് നോക്കിയില്ലായിരുന്നോ? മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ വോ​ട്ടി​ൽ പി​ഴ​വി​ല്ല; ക്ലീ​ൻ​ചി​റ്റ് ന​ൽ​കിയ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടിൽ പറ‍യുന്ന കാര്യം ഇങ്ങനെ…

തൃ​ശൂ​ർ: മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ 6.55-ന് ​വോ​ട്ട് ചെ​യ്തെ​ന്ന വി​വാ​ദ​ത്തി​ൽ പി​ഴ​വി​ല്ലെ​ന്നു തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ. ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മ​ല്ലെ​ന്നും പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​റു​ടെ വാ​ച്ചി​ൽ ഏ​ഴു​മ​ണി​യാ​യി​രു​ന്നു​വെ​ന്നും ക​ള​ക്ട​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ വാ​ച്ചി​ൽ ഏ​ഴ് മ​ണി ആ​യ​പ്പോ​ഴാ​ണു വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കു ന​ൽ​കി. തൃ​ശൂ​ർ തെ​ക്കും​ക​ര​യി​ലെ ബൂ​ത്തി​ൽ രാ​വി​ലെ 6.55ന് ​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​രാ​തി. ഏ​ഴു മു​ത​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങു​ന്ന​ത്. പി​ന്നാ​ലെ എ.​സി. മെ​യ്തീ​ൻ ച​ട്ട വി​രു​ദ്ധ​മാ​യി വോ​ട്ട് ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്‍റ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ മ​ന്ത്രി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

നിന്നന്നിൽപ്പിൽ താഴ്ന്ന്പോയി, പിന്നെ പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ; എട്ട് മീറ്റർ അകലെയുള്ള കിണറ്റിൽ വീണ ഉമൈബയ്ക്ക് പരിക്കുകളൊന്നുമില്ല; രക്ഷകരായത് നാട്ടുകാർ

  മ​​​ട്ട​​​ന്നൂ​​​ർ: തു​​​ണി അ​​​ല​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് രൂ​​​പ​​​പ്പെ​​​ട്ട ഗ​​​ർ​​​ത്ത​​​ത്തി​​​ൽ താ​​​ഴ്ന്ന വീ​​​ട്ട​​​മ്മ അ​​​ടു​​​ത്ത വീ​​​ട്ടി​​​ലെ കി​​​ണ​​​റ്റി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ കൂ​​​ടാ​​​ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ആ​​​യി​​​പ്പു​​​ഴ​​​യി​​​ലാ​​​ണ‌് സം​​​ഭ​​​വം. ആ​​​യി​​​പ്പു​​​ഴ​​​യി​​​ലെ കി​​​ണാ​​​ക്കൂ​​​ൽ ആ​​​ല​​​ക്ക​​​ണ്ടി വീ​​​ട്ടി​​​ൽ ഉ​​​മൈ​​​ബ (46) ആ​​​ണ‌് സ്വ​​​ന്തം വീ​​​ട്ടു​​​മു​​​റ്റ​​​ത്ത‌് വ​​​സ‌്ത്രം അ​​​ല​​​ക്കു​​​ന്ന​​​തി​​​നി​​​ടെ രൂ​​​പ​​​പ്പെ​​​ട്ട‌ ഗ​​​ർ​​​ത്ത​​​ത്തി​​​ൽ താ​​​ഴ്ന്ന് എട്ട് മീറ്റർ അകലെയുള്ള അ​​​ടു​​​ത്ത വീ​​​ട്ടി​​​ലെ കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​ത‌്. 17 അ​​​ടി താ​​​ഴ‌്ച​​​യി​​​ൽ വീ​​​ണ ഉ​​​മൈ​​​ബ പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. കി​​​ണ​​​റ്റി​​​ൽ വ​​​ലി​​​യ ശ​​​ബ്ദ​​​ത്തോ​​​ടെ എ​​​ന്തോ വീ​​​ഴു​​​ന്ന ശ​​​ബ്ദം കേ​​​ട്ട​​​തോ​​​ടെ വീ​​​ട്ടു​​​കാ​​​ർ ഓ​​​ടി​​​യെ​​​ത്തി നോ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​യ​​​ൽ​​​വീ​​​ട്ടു​​​കാ​​​രി​​​യെ കി​​​ണ​​​റ്റി​​​ൽ ക​​​ണ്ട​​​ത്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് മ​​​ട്ട​​​ന്നൂ​​​രി​​​ൽ​​​നി​​​ന്ന് അ​​​ഗ‌്നി​​​ര​​​ക്ഷാ​​​സേ​​​ന എ​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​മ്പേ വീ​​​ട്ട​​​മ്മ​​​യെ നാ​​​ട്ടു​​​കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ടി.​​​വി. ഉ​​​ണ്ണി​​​ക്കൃ​​​ഷ‌്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഗ‌്നി​​​ര​​​ക്ഷാ സേ​​​ന​​​യും പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

Read More

ഒളിച്ചുകളിയാണ് പ്രശ്‌നം! ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യാ​ൻ നീ​ക്കം; ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് അ​ജി​ത് ഡോ​വല്‍

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ത​ല​വ​ന്‍​മാ​രു​ടെ യോ​ഗം ചേ​രും. ക​സ്റ്റം​സ്, ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​യോ​ഗം ചേ​ര്‍​ന്നു തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ജി​ത് ഡോ​വ​ലാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി​യി​ല്‍ നി​റ​യു​ന്ന ഉ​ന്ന​ത​രി​ലേ​ക്കു അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് നീ​ക്കം. സ്വ​പ്‌​ന സു​രേ​ഷി​ന്റെ മൊ​ഴി​യി​ല്‍ ഉ​ന്ന​ത​രാ​ഷ്ടീ​യ നേ​താ​ക്ക​ളാ​ണ് നി​റ​യു​ന്ന​ത്. ഇ​തു രാ​ഷ്ട്രീ​യ​കേ​ര​ളം ഞെ​ട്ടു​ന്ന പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യ​ത്തു എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​ക്കു വ​ള​രെ ക്ഷീ​ണം ന​ല്‍​കു​ന്ന മൊ​ഴി​ക​ളാ​ണ് സ്വ​പ്‌​ന ന​ല്‍​കി​യ​തെ​ന്ന​റി​യു​ന്ന​ത്. ഇ​താ​ണ് അ​ടി​യ​ന്ത​ര യോ​ഗം​ചേ​ര്‍​ന്നു തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ന്റെ ഒ​ളി​ച്ചു​ക​ളി​യാ​ണ് പ്ര​ശ്‌​നം. അ​ന്വേ​ഷ​ണ​ത്തോ​ടു ഒ​രു ത​ര​ത്തി​ലും സ​ഹ​ക​രി​ക്കാ​ത്ത ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​ണോ എ​ന്നു വ​രെ ആ​ലോ​ച​ന​യു​ണ്ട്. കൂ​ടാ​തെ സ്വ​ത്ത് വി​വ​ര​മെ​ല്ലാം ഇ​ഡി ശേ​ഖ​രി​ച്ച സ​ഹ​ച​ര്യ​ത്തി​ല്‍ ഭാ​ര്യ​യെ ചോ​ദ്യം…

Read More

നടി ചിത്രയുടെ മരണം കൊലപാതകമോ ? ഹേമന്ദുമായി വാക്കു തര്‍ക്കമുണ്ടായതായി സൂചന; മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് താരത്തിന്റെ മാതാപിതാക്കള്‍…

സീരിയല്‍ നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ചിത്ര മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പും പോസ്റ്റുകളിട്ടിരുന്നു. അവസാനം കാണുമ്പോഴും സന്തോഷവതിയായിരുന്നെന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നത്. ചിത്ര ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവില്ലെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളുമൊക്കെ ഒരേസ്വരത്തില്‍ പറയുന്നത്. നടിയുടെ മരണത്തില്‍ ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ സംശയങ്ങളുന്നയിക്കുന്നുണ്ട്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ചിത്രയുടെ മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. മകള്‍ മനോധൈര്യമുള്ളവളാണെന്ന് ചിത്രയുടെ അമ്മ പറയുന്നു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പോലീസില്‍ പരാതിനല്‍കി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ചിത്രയുടെ ഭര്‍ത്താവ് ഹേമന്ദ് സംശയനിഴലിലാണ്. മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായി പറയപ്പെടുന്നുണ്ട്. അതേസമയം, ഷൂട്ടിംഗ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയില്‍ തിരിച്ചെത്തിയതെന്നാണ് ഹേമന്ദ് മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇയാളെ പോലീസ് ചോദ്യംചെയ്തുവരുകയാണ്. മൃതദേഹത്തില്‍ മുഖത്ത് വലതുഭാഗത്തും കൈയ്യിലും കണ്ട മുറിപ്പാടുകളും സംശയമുണര്‍ത്തുന്നു. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. ഇക്കാര്യം…

Read More

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ… സ്വപ്നയെ ആരും ജയിലിലെത്തി ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ഭീഷണിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സ്വപ്‌നയും…

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര വനിത ജയിലിലെത്തി ആരും ഭീഷണിപ്പെടുത്തിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. എന്നാല്‍ ഭീഷണി ആരോപണത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന മൊഴി നല്‍കിയതായാണ് സൂചന. സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മുമ്പ് സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡിഐജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി തെളിവെടുപ്പ് നടത്തി. ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. ബന്ധുക്കളും ഇ ഡി, കസ്റ്റംസ്, വിജിലന്‍സ് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ജയിലിലെത്തി സ്വപ്നയെ കണ്ടിട്ടില്ലന്നാണ് അന്വേഷണത്തിലെ നിഗമനം. പരാതിയേ കുറിച്ച് സ്വപ്നയോട് ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് സൂചന. ഭീഷണിയുള്ളതായി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ…

Read More