ജിജി ലൂക്കോസ് ന്യൂഡൽഹി: കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തോടു കേന്ദ്ര സർക്കാർ വിട്ടുവീഴ്ചയില്ലാതെ മുഖംതിരിച്ചുനിൽക്കുന്നതിനിടെ, കടുത്ത പ്രക്ഷോഭ നടപടികളിലേക്കു കടന്ന കർഷക സംഘടനകൾ തിങ്കളാഴ്ച നിരാഹാര സമരം പ്രഖ്യാപിച്ചു. വിവിധ കർഷക സംഘടനാനേതാക്കളാണു നിരാഹാര സമരം നടത്തുക. റെയിൽവേ പാതകളും ദേശീയ പാതകളും ഉപരോധിച്ചും ടോൾ പ്ലാസയിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയും പ്രക്ഷോഭം കടുപ്പിക്കുന്നതിനിടെയാണ് കൂടുതൽ ശക്തമായ നീക്കവുമായി മുന്നേറാൻ കർഷക സംഘടനകളുടെ സമരം. അതേസമയം, പ്രക്ഷോഭകാരികളിൽ ദേശവിരുദ്ധരും സാമൂഹ്യവിരുദ്ധരും മാവോയിസ്റ്റുകളുമുണ്ടെന്നും അവരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നുമുള്ള ആരോപണവുമായി കേന്ദ്രമന്ത്രിമാർ രംഗത്തെത്തി. അങ്ങനെയെങ്കിൽ കേന്ദ്ര ഏജൻസികൾ അത്തരക്കാരെ പിടികൂടി അഴിക്കുള്ളിലാക്കണമെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത് വെല്ലുവിളിച്ചു. ഏതെങ്കിലും നിരോധിത സംഘടനയിലുള്ളവർ ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടെന്നു തങ്ങൾ കണ്ടിട്ടില്ല. ഇനിയും അങ്ങനെയുള്ളവരെ കണ്ടിട്ടുണ്ടെങ്കിൽ ഇവിടെ നിർത്തുകയില്ല, അവരെ തങ്ങൾ പറഞ്ഞയയ്ക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി…
Read MoreCategory: Top News
കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരും; ‘യാദവ കുലം’ പരാമർശത്തിൽ ചെന്നിത്തലയ്ക്കെതിരേ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ; സോഷ്യല്‍ മീഡിയയിൽ പ്രതിഷേധിച്ചും അനുകൂലിച്ചും പോരാട്ടം
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വിധി നിര്‍ണയത്തിന് മണിക്കൂറുകള്‍ അവശേഷിക്കെ രമേശ് ചെന്നിത്തലയുടെ “യാദവകുലം’ പരാമര്‍ശം വിവാദമാക്കി ബിജെപി. പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപിയുടെ അന്ത്യം കുറിക്കുമെന്നും കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പരാമര്‍ശമാണ് ബിജെപി വിവാദമാക്കുന്നത്. ബിജെപിയെ ആക്ഷേപിക്കാന്‍ ലക്ഷക്കണക്കിനു വരുന്ന യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ലെന്ന് കെ.സുരേന്ദ്രന് മറുപടി നല്‍കിയതോടെ യാദവകുലം തദ്ദേശതെരഞ്ഞെടുപ്പില്‍ വിവാദത്തിലേക്ക് മാറി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. അതേസമയം അനുകൂലിച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. പരസ്യപ്രചാരണം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ പുറത്തുവന്ന വാക്കുകളിലൂന്നിയാണിപ്പോള് ബിജെപി പ്രചാരണം നടത്തുന്നത്. സ്വര്ണക്കടത്തിലൂന്നി എല്‍ഡി എഫിനെ ആക്രമിക്കുന്ന ബിജെപി യാദവകുലത്തെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നാണ് പ്രചാരണത്തിലൂടെ ഉന്നയിക്കുന്നത്. യാദവകുലം പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഫേസ്ബുക്കിലൂടെ സുരേന്ദ്രന്, രമേശ് ചെന്നിത്തലയ്ക്ക് മറുപടിയും…
Read Moreഹേമന്ത് അത്ര നല്ല ആളൊന്നുമായിരുന്നില്ല ! ചിത്ര തിരഞ്ഞെടുത്തത് ഒരു തെറ്റായ പങ്കാളിയെ ആയിരുന്നുവെന്ന് നടിയുടെ അസിസ്റ്റന്റ് മുഹമ്മദ്; വിവാഹം ഉപേക്ഷിക്കാന്‍ അമ്മയും നിര്‍ബന്ധിച്ചു; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
ജനപ്രിയ സീരിയല്‍ താരം വിജെ ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് പോലീസ്. ചിത്രയുടെ അമ്മ വിജയയുടെയും പ്രതിശ്രുത വരന് ഹേമന്തിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദ്ദത്തിനു കാരണമായെന്നും പോലീസ് പറയുന്നു. സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേമന്ത് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ചിത്ര തിരഞ്ഞെടുത്തത് തെറ്റായ പങ്കാളിയെ ആയിരുന്നുവെന്ന് താരത്തിന്റെ അസിസ്റ്റന്റ് മുഹമ്മദ് പറയുന്നു. ഹേമന്തിന്റെ മോശം സ്വഭാവം അറിഞ്ഞപ്പോള്‍ അയാളെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു.പ്രതിശ്രുത വരനും അമ്മയും നല്കിയ മാനസിക സമ്മര്‍ദമാണു ജീവനൊടുക്കാന്‍ ചിത്രയെ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം. തുടര്‍ച്ചയായ മൂന്നാം ദിനവും ഹേമന്തിനെയും ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു അസിസ്റ്റന്റ് കമ്മിഷണര്‍ ദീപ സത്യന് ഹേമന്തിനെ നേരിട്ടു ചോദ്യം ചെയ്തു. ചിത്ര മരിക്കുന്നതിനു മുന്‍പ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോണ്‍…
Read Moreകന്നിമാസത്തിൽ നാട്ടിലെ പട്ടികൾ വന്ന് ശല്യം തുടങ്ങി; പട്ടികളുടെ വരവു കൂടിയതോടെ വിസർജന വസ്തുക്കളും മറ്റും നീക്കം ചെയ്യുന്നത് പ്രശ്നമായി; ഇതിന് ഒരു പരിഹാരം കണ്ടെത്തിയതാണ് ഈ ക്രൂരതയെന്ന് യൂസഫ്
നെടുമ്പാശേരി: കാറിന് പിന്നിൽ നായയെ കെട്ടിയിട്ട് നടുറോഡിലൂടെ വലിച്ചെഴിച്ച് ക്രൂരമായി ഉപദ്രവിച്ച ച്ച സംഭവത്തിൽ കുന്നുകര ചാലയ്ക്ക കൊന്നം വീട്ടിൽ യൂസഫി (62) നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ ഐ പി സി 428 മൃഗസംരക്ഷണ നിയമം, സെക്ഷൻ 11 – എ, ബി വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളതെന്ന് ചെങ്ങമനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എ. ജോസ് അറിയിച്ചു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുവാനുള്ള നടപടികൾ മോട്ടോർ വാഹന ഡിപ്പാർട്ടുമെന്റ് ആരംഭിച്ചിട്ടുണ്ട്. നായയെ ക്രൂരമായി മർദ്ദിച്ചതിന് പിടിയിലായ യൂസഫിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കുന്നുകര-ചാലയ്ക്ക റോഡിലൂടെ കെ എൽ ജെ.6373-ാം നമ്പർ ടാക്സി കാറിന്റെ പിന്നിൽ കെട്ടിയിട്ടാണ് നായയെ കെട്ടിവലിച്ചത്. ഇതുവഴി മോട്ടോർ ബൈക്കിൽ വന്ന അങ്കമാലി കരിമ്പാത്തൂർ അഖിൽ വീഡിയോയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊതു സമൂഹം…
Read Moreസ്വർണക്കടത്ത് കേസ്; ഉദ്യോഗസ്ഥരിൽ നിന്ന് അടുത്തത് രാഷ്ട്രീയ ഉന്നതരിലേക്ക്; കരുതലോടെ ദേശീയ അന്വേഷണ ഏജൻസികൾ മുന്നോട്ട്; കൂടുതല്‍ അറസ്റ്റുകളിലേക്കു പോകുന്നതിന് മുന്നായി ഏജന്‍സികള്‍ യോഗം ചേര്‍ന്നു
ജോണ്സണ് വേങ്ങത്തടംകൊച്ചി: സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരില്‍നിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നു സൂചന. സ്വപ്നയുടെ രഹസ്യമൊഴി സംബന്ധിച്ച ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി തലവന്മാരുടെ യോഗം ചേര്‍ന്നു. അടുത്ത ഘട്ടം രാഷ്ട്രീയ ഉന്നതരെ ലക്ഷ്യമിടുന്നതായുള്ള സൂചനകളാണ് ലഭിക്കുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തന്നെയാണു ഞെട്ടിക്കുന്നത്. ഉന്നതബന്ധങ്ങളെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ ഇപ്പോഴത്തെ സ്ഥതി വിലയിരുത്തുന്നതിനും കൂടുതല്‍ അറസ്റ്റുകളിലേക്കു പോകുന്നതിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയായെന്നാണു സൂചന. ശിവശങ്കർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. അടുത്ത അറസ്റ്റിലേക്കു പോകുമെന്നു കരുതുന്നതു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ്. അദേഹത്തിന് ഇഡിയാണു നോട്ടീസ് നല്‍കിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമാകും മറ്റു ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുക. കസ്റ്റംസിനു പിന്നാലെ സ്വപ്ന സുരേഷിനെയും സരത്തിനെയും ചോദ്യംചെയ്യാന്‍ ഇഡി മുന്‍കൈയെടുക്കുന്നതും ഉന്നതരെ ലക്ഷ്യംവച്ചാണ്. കസ്റ്റംസിനോടു…
Read Moreഇതും സമരത്തിന്റെ ആവശ്യം ! ഷര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ള യുഎപിഎ തടവുകാരെ മോചിപ്പിക്കമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍…
ഡല്‍ഹിയില്‍ കര്‍ഷക സമരം കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടയ്ക്ക് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കര്‍ഷകര്‍ നടത്തിയ മറ്റൊരു പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. യുഎപിഎ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ മനുഷ്യാവകാശദിനത്തില്‍ പ്രതിഷേധിച്ചത്.ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്റ, വരവര റാവു, ഹാനി ബാബു, സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സ്റ്റാന്‍ സ്വാമി, ഗൌതം നവലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുള്‍പ്പെടെ 20 ലധികം തടവുകാരുടെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ചത്. യുഎപിഎ ഉപയോഗിച്ച് ഭരണകൂടം തടവിലാക്കിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മനുഷ്യാവകാശ ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ പുതിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 15 ദിവസമായി കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ഇതിനിടയിലാണ് ലോകമനുഷ്യാവകാശ ദിനമായ ഇന്നലെ യുഎപിഎ ചുമത്തി സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നവരെ…
Read More‘ജമാഅത്തെ ഇസ്ലാമിയെ അനുസരിക്കാൻ കഴിയാത്തവർ ചേന്ദമംഗല്ലൂർ വിട്ടു പോകണം’; സോഷ്യൽ മീഡിയയിലെ ശബ്ദ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു; വിവാദ ശബ്ദ സന്ദേശം ചർച്ചയാകുമ്പോൾ…
മുക്കം: ജമാഅത്തെ ഇസ്ലാമിയെ അനുസരിക്കാൻ കഴിയാത്തവർ ചേന്ദമംഗല്ലൂർ വിട്ടു പോകണമെന്ന് ഭീഷണി സന്ദേശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുക്കം നഗരസഭയിലെ “ചേന്ദമംഗല്ലൂരിൽ വെൽഫെയർ പാർട്ടിയോട് എതിരിടുന്നത് വെറുതെയാണെന്നും അതിനേക്കാൾ നല്ലത് നാടുവിടുകയാണെന്നുമാണ് ജമാഅത്തെ ഇസ്ലാമിക്കാരന്റെ ഭീഷണി. വെൽഫെയർ പാർട്ടി – യുഡിഎഫ് കൂട്ടുകെട്ട് സംബന്ധിച്ച വിവാദം കത്തി പടരുന്നതിനിടെയാണ് അതിനെ കുറിച്ചുള്ള വിവാദത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമിക്കാരൻ വാട്സ് ആപ്പിലൂടെ ഇങ്ങനെ പറയുന്നത്. വെൽഫെയർ പാര്‍ട്ടിയും യുഡിഎഫും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറ്റപ്പെടുത്തുന്നവരും ന്യായീകരിക്കുന്നവരും തമ്മിൽ വാട്സ്ആപ് ഗ്രൂപ്പുകളിൽ നടത്തുന്ന സംവാദമാണ് സഹിഷ്ണുതയുടെ സീമ ലംഘിച്ച് നാടുവിട്ടു പോകാൻ ആവശ്യപ്പെടുന്നതിൽ എത്തിയത്. കൂട്ടുകെട്ട് ഇഷ്ടപ്പെടാത്തവരും വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ശൈലി അംഗീകരിക്കാൻ കഴിയാത്തവരും ചേന്ദമംഗല്ലൂരിൽ നിന്ന് നാടുവിട്ട് പോകാൻ ആവശ്യപ്പെടുന്ന ഒരു ശബ്ദ സന്ദേശമാണ് വിവാദം കൊഴുപ്പിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖന്റെ മകനാണ് ശബ്ദ സന്ദേശത്തിതിന്റെ…
Read Moreതുണിയലക്കിക്കൊണ്ടിരുന്ന വീട്ടമ്മ പൊടുന്നൊനെ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നുപോയി ! പിന്നെ പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റില്‍; ഇരിക്കൂറില്‍ നടന്ന അസാധാരണ സംഭവം ഇങ്ങനെ…
വസ്ത്രം അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു പോയ സംഭവം അമ്പരപ്പുളവാക്കുന്നു. മണ്ണിടിഞ്ഞ് താഴ്ന്നു പോയ യുവതി പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റിലാണ്. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമെബയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീടിന്റെ പിന്‍ഭാഗത്ത് വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ പെട്ടെന്ന് ഭൂമി താഴ്ന്ന് പോകുകയും പത്തു മീറ്റര്‍ ദൂരെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റില്‍നിന്ന് കരച്ചില് കേട്ട അയല്‍വാസിയായ സ്ത്രീ ഇവരെ കാണുകയും ബഹളമുണ്ടാക്കി അയല്‍വാസികളെ കൂട്ടുകയുമായിരുന്നു. എന്നാല്‍ ഉമെബക്ക് കാര്യമായ പരുക്കുകള്‍ ഏറ്റിട്ടില്ല. നാട്ടുകാര്‍ ചേര്‍ന്ന് അഗ്നിശമന സേനയെയും പോലിസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമൃഗങ്ങളോടുള്ള ഇതിലും വലിയ ക്രൂരത സ്വപ്നങ്ങളില്‍ മാത്രം! വളർത്തുനായയെ കാറിൽ കെട്ടിവലിച്ചയാൾ അറസ്റ്റിൽ; നായയെ ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ജീവനുള്ള നായയുടെ കഴുത്തില്‍ കുരുക്കിട്ടു കാറിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു കൊടുംക്രൂരത. കുന്നുകര ചാലാക്ക-കുത്തിയതോട് റോഡില്‍ ഇന്നലെ രാവിലെ 11ഓടെയായിരുന്നു മൃഗസ്നേഹികളുടെ നെഞ്ചുലച്ച സംഭവം. ടാക്സി കാറിന്റെ പിന്നിലാണു നായയെ കെട്ടിവലിച്ചത്. കുറെദൂരം കാറിനു പിന്നാലെ ഓടിയ നായ കുഴഞ്ഞു വീണിട്ടും ഡ്രൈവർ കാർ നിർത്തിയില്ല. ഒടുവിൽ പിന്നാലെ ബൈക്കിലെത്തിയ യുവാവ് കാർ തടഞ്ഞുനിർത്തുകയായിരുന്നു. നായയോടുള്ള ക്രൂരതയെ ചോദ്യംചെയ്ത യുവാവിനോടു “പട്ടി ചത്താൽ നിനക്ക് എന്താടാ…’ എന്നു ചോദിച്ചു കാർ ഡ്രൈവര്‍ തട്ടിക്കയറി. നായയെ പിന്നീടു വഴിയിൽ ഉപേക്ഷിച്ചു ഡ്രൈവർ സ്ഥലംവിട്ടു. യുവാവ് പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നായയെ കെട്ടിവലിക്കുന്നതു കണ്ടു മറ്റൊരു നായ കാറിനു പിന്നാലെ അസ്വസ്ഥതയോടെ ഓടുന്നതും വീഡിയോയിൽ കാണാം. മൃഗസ്നേഹികള്‍ ഇടപെട്ടതിനെത്തുടർന്നു കാര്‍ ഉടമ കൂടിയ ഡ്രൈവർ നെടുന്പാശേരി പുത്തൻവേലിക്കര സ്വദേശി യൂസഫിനെ ചെങ്ങമനാട് പോലീസ് അറസ്റ്റ്…
Read Moreഅടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്, ജാമ്യം ലഭിച്ചില്ലെങ്കില്‍ രക്തസ്രാവമുണ്ടാകാനും സാധ്യതയെന്ന്! ലഹരിമരുന്ന് കേസിൽ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം
ബംഗളൂരു: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് സഞ്ജനയ്ക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലായിരുന്നു നടപടി. ബംഗളൂരു ലഹരിമരുന്ന് കേസിൽ സെപ്റ്റംബർ എട്ടിന് ആണ് സഞ്ജന അറസ്റ്റിലായത്. നടി രാഗിണി ദ്വിവേദിയും സഞ്ജനയ്ക്കൊപ്പം അറസ്റ്റിലായിരുന്നു. എന്നാൽ ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല. തനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് ജാമ്യഹർജിയിൽ സഞ്ജന കോടതിയെ അറിയിച്ചത്. ഇതോടെ നടിയെ സർക്കാർ ആശുപത്രിയിൽ ആരോഗ്യ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. ആശുപത്രിയിലെ ആരോഗ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. നിശാപാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ഇവർ അറസ്റ്റിലായത്. ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമേ വിദേശത്ത് നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
Read More