സ്വന്തം ലേഖകൻതൃശൂർ: പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ച് തൃശൂരിലും ലിവിംഗ് ടുഗെദർ നിശാപാർട്ടികൾ സജീവം. പാർട്ടിയിലേക്ക് ഒഴുകുന്നത് അതി മാരക മയക്കുമരുന്നുകൾ. കഴിഞ്ഞ ദിവസം എംഡിഎംഎ എന്ന മാരക മയക്കുമരുന്നും നാലുകിലോ കഞ്ചാവുമായി പിടിയിലായ കാസർകോട് സ്വദേശി അബ്ദുൾസലാമിനെ(29) എ്ക്സൈസ് പിടികൂടിയപ്പോഴാണ് എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള ലിവിംഗ് ടുഗെദർ രീതികൾ തൃശൂരിലും വേരുറച്ചതായി മനസിലായത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരെ അന്പരപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്തുവന്നത്.ലിവിംഗ് ടുഗെദർ സംസ്കാരം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് ഒരു യുവാവിനൊപ്പം മൂന്ന് നാല് യുവതികൾ പങ്കിടുന്ന പാശ്ചാത്യ സംസ്കാരം ഇപ്പോൾ കേരളത്തിലും അനുകരിക്കപ്പെടുന്നുവെന്നും ചിലപ്പോൾ മൂന്നു യുവാക്കൾക്കൊപ്പം ഒരു യുവതി എന്ന നിലയ്ക്കുമാണെന്നും ഇവിടേക്കെല്ലാം മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നുമായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. നിശാ പാർട്ടികളും ലിവിംഗ് ടുഗെദർ കേന്ദ്രങ്ങളും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വ്യാപകമാകുന്നുവെന്നും മനസിലായിട്ടുണ്ട്. തൃശൂരും ഒട്ടും പിന്നിലല്ലെന്നാണ്…
Read MoreCategory: Top News
ചിഹ്നം ആർക്കെന്നത് വീണ്ടും ചോദ്യചിഹ്നമായപ്പോൾ..! വീണ്ടും ഇളകി മറിഞ്ഞ് കേരള കോൺഗ്രസ് രാഷ്ട്രീയം; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ധാരണയായതിൽ ഇരുകൂട്ടരുടേയും നേട്ടം ഇങ്ങനെ…
കോട്ടയം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോസ് കെ. മാണിവിഭാഗത്തിന് അനുകൂലമായുള്ള തീരുമാനത്തിനു ഹൈക്കോടതി സ്റ്റേ വന്നതിലൂടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കലങ്ങുന്നു. സ്റ്റേ ലഭിച്ചതു വൻ നേട്ടമായെന്നു ജോസഫ് വിഭാഗം പറയുന്പോൾ ഒരു മാസത്തെ സ്റ്റേ താത്കാലിക നടപടി മാത്രമാണെന്നും അന്തിമ വിജയം തങ്ങൾക്കായിരിക്കുമെന്നും ജോസ് വിഭാഗം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ ചോർന്നുപോയ ആവേശം പതിന്മടങ്ങായി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ജോസഫ് വിഭാഗം. കമ്മീഷൻ തീരുമാനം വന്നതോടെ ജോസ് കെ. മാണി വിഭാഗത്തിനു മേൽക്കൈ ലഭിക്കുകയും അവർ വർധിതവീര്യത്തോടെ രംഗത്തിറങ്ങുകയും ചെയ്തത് ജോസഫ് വിഭാഗത്തെ ആശങ്കയിലാഴ്ത്തിരുന്നു. അവിടെനിന്നു തങ്ങൾക്കൊപ്പം പോന്നവരിൽ ചിലർ ജോസ് വിഭാഗത്തിലേക്കു മടങ്ങിയേക്കുമോയെന്ന ആകുലതയും അവർക്കുണ്ടായിരുന്നു. എന്തായാലും കോടതി നടപടിയിലൂടെ തത്കാലം ഇത്തരം ഭീഷണികളെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. അതേസമയം, കോടതി നടപടിക്രമങ്ങളുടെ ഭാഗമായുള്ള താത്കാലിക സ്റ്റേ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും കേസിന്റെ മെറിറ്റിലേക്കു…
Read Moreഏകാന്തവാസം മാനസിക സമ്മര്‍ദം കൂട്ടുന്നോ? വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന എൻജിനീയറായ യുവാവ് കഴുത്തു മുറിച്ച് മരിച്ചനിലയില്‍; നടുങ്ങി പയ്യന്നൂരുകാർ
പയ്യന്നൂര്‍: ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്തു മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി.കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ രവീന്ദ്രന്റെ മകന് ടി.വി.ശരത്തിനെ(30)യാണ് വീടിനകത്തെ ബാത്ത്റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് കഴിഞ്ഞ 28 നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇന്നു രാവിലെ വീടിന് സമീപത്തെ ഷെഡില്‍ ഭക്ഷണവുമായെത്തിയ ബന്ധു ശരത്തിനെ വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ എട്ടോടെ വീടിനകത്തെ ബാത്ത്റൂമില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് കത്രിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അമ്മ: ശകുന്തള. സഹോദരൻ: ഷാരോൺ.
Read Moreഎണ്ണം തെറ്റി, ഉത്തരവും മുട്ടി..! ജലീലിന്റെ നില പരുങ്ങലിൽ; കണക്കുകൾ എൻഐഎക്കു നൽകാൻ എൻഫോഴ്സ്മെന്റ്
കെ. ഇന്ദ്രജിത്ത്തിരുവനന്തപുരം: നയതന്ത്ര ബാഗേജെന്ന വ്യാജേന സംസ്ഥാനത്ത് എത്തിച്ച പായ്ക്കറ്റിന്റെ ഭാരവും അതിന്റെ വിശദീകരണവും സംബന്ധിച്ച പൊരുത്തക്കേട് മന്ത്രി കെ.ടി.ജലീലിനു വിനയാകുന്നു. വിമാനത്താവളത്തിൽ എത്തിച്ചെന്നു പറയുന്ന പാഴ്സലുകളുടെ ഭാരവും മന്ത്രി വിതരണം ചെയ്തെന്നു പറയുന്ന പറയുന്ന മതഗ്രന്ഥങ്ങളുടെ ഭാരവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നതാണ് മന്ത്രിയെ കുരുക്കുന്നത്. വിമാനത്താവള ത്തിലെ എയർ വേ ബില്ലുകൾ അനുസരിച്ചു 4,479 കിലോ ഭാരമടങ്ങിയ 250 പായ്ക്കറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. ഒരു പായ്ക്കറ്റിൽ 576 ഗ്രാം വീതം ഭാരം വരുന്ന 31 മതഗ്രന്ഥങ്ങൾ വീതമാണുണ്ടായിരുന്നത്. കണക്കുപ്രകാരം 250 പായ്ക്കറ്റുകളിൽ 7,750 മതഗ്രന്ഥങ്ങൾ കാണേണ്ടതാണ്. എന്നാൽ, ജലീലിന്റെ കീഴിലുള്ള സി- ആപ്റ്റിന്റെ രേഖകൾ പ്രകാരം 32 പായ്ക്കറ്റുകളാണു വിതരണം ചെയ്തത്. 7,750 മതഗ്രന്ഥങ്ങളിൽ 6,758 എണ്ണം എവിടെ വിതരണം നടത്തിയെന്ന എൻഫോഴ്സ്മെന്റിന്റെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയാണ് മന്ത്രി കെ.ടി ജലീൽ. കാണാതായത് മതഗ്രന്ഥം…
Read Moreപ്രണയിച്ചപ്പോൾ പ്രായം ചോദിക്കാൻ മറന്നുപോയി; വീട്ടുകാർ അറിയാതെ കൂട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ താലിചാർത്തി ;വീട്ടിലെത്തിയപ്പോഴേക്കും ചെറുക്കന്റെ കൈയിൽ വിലങ്ങും
കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയി വിവാഹം കഴിച്ച യുവാവിനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു. പഴയ ധാരാപുരം പഴനി ഗാന്ധിപുരം വിഘ്നേഷ് (23) ആണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. വെള്ളലൂർ കോണവായ്ക്കാൽ പാളയം കറുപ്പരായൻ കോവിൽവീഥിയിൽ താമസിക്കുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ മകളെ കാണാനില്ലെന്നു കാണിച്ച് പോത്തന്നൂർ പോലീസിൽ നല്കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഘ്നേഷ് അറസ്റ്റിലായത്. വെൽഡിംഗ് തൊഴിലാളിയായ വിഘ്നേഷ് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം കഴിക്കുകയുമായിരുന്നു. യുവാവിനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു.
Read Moreജോസ് വിഭാഗത്തിന് വൻ തിരിച്ചടി! പി.ജെ. ജോസഫിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു; ‘രണ്ടില’യ്ക്കു ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ; സ്റ്റേ ചെയ്തത് ഒരു മാസത്തേക്ക്
കൊച്ചി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കു ഹൈക്കോടതി സ്റ്റേ. ഒരു മാസത്തേക്കാണു സ്റ്റേ ചെയ്തത്. പി.ജെ. ജോസഫിന്റെ ഹർജി ഫയലിൽ സ്വീകരിച്ചാണു ഹൈക്കോടതി സ്റ്റേ വിധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്താണു ജോസഫ് കോടതിയെ സമീപിച്ചത്. വസ്തുതകൾ പരിശോധിക്കാതെയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ. മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചതെന്നു ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കെ.എം. മാണിയുടെ മരണത്തെത്തുടർന്നു യഥാർഥ കേരള കോണ്‍ഗ്രസ് ആരെന്ന തർക്കം നിലനിൽക്കെ കഴിഞ്ഞയാഴ്ചയാണു രണ്ടില ചിഹ്നം ജോസ് കെ. മാണി പക്ഷത്തിനു നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചത്. കമ്മീഷണർ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം. നേരത്തെ ജോസ് കെ. മാണിയെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിൽനിന്നു തടയാൻ കോടതി വിധിയിലൂടെ ജോസഫിനു കഴിഞ്ഞിരുന്നു.
Read Moreമുഖ്യമന്ത്രിസ്ഥാനം! ചെന്നിത്തല യോഗ്യൻ, പക്ഷേ… മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചു രാഷ്ട്രദീപികയോട് മനസ് തുറന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
കോട്ടയം: അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതു വലതു മുന്നണികള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞിരിക്കുന്പോൾ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചു മനസ് തുറന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം യുഡിഎഫ് നേതൃത്വത്തെക്കുറിച്ചും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും സൂചിപ്പിച്ചത്. എംപിയായി ഡൽഹിയിൽ പ്രവർത്തനം കേന്ദ്രീകരിച്ചിരുന്ന മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണവും വന്നിരിക്കുന്നത്. ഭേദപ്പെട്ട അഭിപ്രായം നേടി നീങ്ങിക്കൊണ്ടിരുന്ന പിണറായി സർക്കാരിനു മേൽ സ്വർണക്കടത്തു കേസ് ആഞ്ഞടിച്ചതു മുതലാണ് യുഡിഎഫിനു പുതുജീവൻ കിട്ടിയത്. സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ശിവശങ്കരനുമായുള്ള ബന്ധത്തെത്തുടർന്ന് ഉയർന്ന വിവാദങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കു സ്വർണ-ലഹരി മരുന്നു കേസിൽ പിടിയിലായ ചിലരുമായുണ്ടായിരുന്ന അടുപ്പം സർക്കാരിനു…
Read Moreവഴിയിൽ ഒരു പൊതി, ഒന്നു കാലു കൊണ്ട് തട്ടി നോക്കി; കിട്ടിയത് ലക്ഷങ്ങൾ! പോളിന്റെ മനസ് മാറിയില്ല; പണമിപ്പോൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ…
ചിങ്ങവനം: നാട്ടകം ഇലക്ട്രിക്കൽ സെക്ഷനിൽ കരാർ വ്യവസ്ഥയിൽ വാഹനം ഓടിക്കുന്ന പാക്കിൽ സ്വദേശി അറയ്ക്കൽ പടിക്കൽ 49കാരനായ പോൾ തോമസിന് ഇന്നലെ വൈകുന്നേരം അഞ്ചിനാണ് ഇരയിൽകടവ് ബൈപാസ് റോഡിൽ നിന്ന് ലക്ഷങ്ങൾ അടങ്ങിയ പൊതി ലഭിച്ചത്. മൂലേടത്തെ ഓഫീസിൽ നിന്നും കളക്ടറേറ്റിലെ ലൈറ്റ് ഹൗസിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്നു പോൾ. ഈരയിൽ കടവ് പാലത്തിനു സമീപം എത്തിയപ്പോൾ വഴിയിൽ ഒരു പൊതി കിടക്കുന്നതുകണ്ട് വണ്ടി തിരിച്ചു വെറുതെ ഒന്നു കാലു കൊണ്ട് തട്ടി നോക്കിയതാണ്. വാഹനങ്ങൾ കയറിയിറങ്ങി ഒരു പരുവമായ പൊതി പരിശോധിച്ചതോടെ പണമാണെന്ന് മനസിലായി. ഉടൻ തന്നെ ഓഫീസുമായി ബന്ധപ്പെട്ടു പണമടങ്ങിയ പൊതി പോലീസ് സ്റ്റേഷനിൽ എത്തിച്ചു ഉദ്യോഗസ്ഥർക്ക് കൈമാറി. അടയാള സഹിതം രേഖകളുമായി ചിങ്ങവനം പോലീസുമായി ബന്ധപ്പെടുന്ന ഉടമയ്ക്ക് പണം തിരികെ ലഭിക്കും. ഗൾഫുകാരനായ കൂട്ടുകാരൻ വാങ്ങിയ നല്കിയ മാക്സിമോ വണ്ടി കെഎസ്ഇബിക്ക് വേണ്ടി 14…
Read Moreമോഷ്ടിച്ച ബൈക്ക് കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ചു, ഡ്രൈവര്‍ ഇറങ്ങി നോക്കിയപ്പോള്‍ ഇടിച്ചത് കോട്ടയത്ത് പാര്‍ക്ക് ചെയ്ത തന്റെ ബൈക്ക്; പിന്നെ നടന്നത്…
കോട്ടയം: ബൈക്ക് മോഷ്്ടിച്ച കേസിൽ കെ എസ്്ആർടിസി ഡ്രൈവറും കണ്ടക്്ടറും ചേർന്നു പിടികൂടിയത് പെരുംകള്ളനെ. പോലീസ് പിടിയിലായതോടെ ഇയാൾ നല്കിയ പേരും മേൽവിലാസവും വ്യാജമായിരുന്നു. പിടികൂടിയപ്പോൾ ഇയാൾ നല്കിയ വിലാസം ചങ്ങനാശേരി പെരുന്ന സ്വദേശി ജിജോ എന്നാണ്. എന്നാൽ കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നല്കിയ പേരും മേൽവിലാസവും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ യഥാർഥ പേര് ഷാജൻ തോമസ് എന്നാണ്. പത്തനംതിട്ട നിരണം സ്വദേശിയായ ഇയാളുടെ പേരിൽ 2010 മുതൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് കോട്ടയം വെസ്റ്റ് പോലീസ് പറഞ്ഞു. ഇന്നലെ കോട്ടയം ഡിപ്പോയിലെ ഡ്രൈവർ മാഞ്ഞൂർ സ്വദേശിയുടെ ബൈക്കാണ് ഷാജൻ ഡിപ്പോയിൽ കയറി മോഷ്്ടിച്ചത്. രാവിലെ ഡ്യൂട്ടിയ്ക്ക് എത്തിയ ഇയാൾ ബൈക്ക് സ്റ്റാൻഡിനുള്ളിൽ വച്ചശേഷം എറണാകുളത്തേക്കു ബസിൽ ജോലിയ്ക്കു കയറുകയും ചെയ്തു. പകൽ സമയത്ത് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം ധരിച്ച്…
Read Moreമന്ത്രി ഇ.പി. ജയരാജന് കോവിഡ്! കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു; ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്തശേഷമായിരുന്ന തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയും ജയരാജനും ഉൾപ്പെടെ ആറ് മന്ത്രിമാർ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു ജയരാജൻ. തോമസ് ഐസക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവായി. മുഖ്യമന്ത്രിക്ക് ഇത് രണ്ടാമത്തെ തവണയാണ് കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ, കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച് വന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക്…
Read More