കോയന്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഇഡ്ഡലി പുറത്തിറക്കി തമിഴ്നാട് ബിജെപി നേതാവ്. പാർട്ടി പ്രചാരവേലകളുടെ ചുമതലയുള്ള സെല്ലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷാണു മോദി ഇഡ്ഡലികൾ പുറത്തിറക്കുന്നത്. നാല് ഇഡ്ഡലികൾ അടങ്ങിയ ഒരു സെറ്റ് മോദി ഇഡ്ഡലിക്കു പത്തു രൂപയാണു വില. സേലത്താണ് ആദ്യ ഘട്ടത്തിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് മോദിയുടെയും മഹേഷിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ കൂറ്റൻ ഫ്ളക്സ്ബോർഡുകൾ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചുകഴിഞ്ഞു. താമരവീരൻ മഹേഷ് പുറത്തിറക്കുന്ന മോദി ഇഡ്ഡലി, സാന്പാർ ഉൾപ്പെടെ നാലെണ്ണത്തിനു പത്തുരൂപ എന്നാണു ബോർഡുകളിൽ പറയുന്നത്. തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സ്വദേശമാണു സേലം. പ്രതിദിനം 40,000 ഇഡ്ഡലികൾ വിൽക്കാൻ മഹേഷ് പദ്ധതിയിടുന്നു. തമിഴ്നാട്ടിലെ മറ്റ് 22 ഇടങ്ങളിൽകൂടി ഇത്തരത്തിൽ ഇഡ്ഡലി വിൽപ്പന ആരംഭിക്കാൻ പദ്ധതിയുണ്ടെന്നു ബിജെപി തമിഴ്നാട് സെക്രട്ടറി ഭരത് ആർ. ബാലസുബ്രഹ്മണ്യം പറഞ്ഞു. ഇതിന്റെ വിജയത്തിന്റെ…
Read MoreCategory: Top News
ഫോട്ടോ ഫേസ്ബുക്കിലിട്ടു! കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓണാഘോഷം നടത്തിയ സ്വകാര്യ ആശുപത്രിയിലെ അമ്പതോളം ജീവനക്കാര്‍ക്കെതിരേ കേസെടുത്തു
മുക്കം: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഓണാഘോഷം നടത്തിയ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കമുള്ള അമ്പതോളം ജീവനക്കാർക്കെതിരേ മുക്കം പോലീസ് കേസെടുത്തു. ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ രോഗ പകർച്ച ഉണ്ടായതിനെ തുടർന്ന് ആശുപത്രി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ ആയിരിക്കെയാണ് ഗൈനക്കോളജി,പീഡിയാട്രിക്സ് വിഭാഗങ്ങളിലെ ജീവനക്കാർ ഓണാഘോഷം നടത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരിപാടിയുടെ ഫോട്ടോ ശ്രദ്ധയിൽപ്പെട്ട പോലീസ് എപ്പിഡമിക് ആക്ട്, ഐപിസി എന്നിവ പ്രകാരം ആശുപത്രിയിലെ ജീവനക്കാർക്കെതിരെ കേസെടുക്കുകയായിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന ആളുകളോട് മുക്കം നഗരസഭ ആന്റിജൻ ടെസ്റ്റിന് വിധേയമാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ ഓട്ടോറിക്ഷയിൽ അഞ്ചിലധികം ആളുകളുമായി കുത്തിനിറച്ച് ടെസ്റ്റിന് വന്നത് വിവാദമായിരുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് വാഹനങ്ങളിൽ ടെസ്റ്റിന് എത്താൻ നിർദേശിച്ചിരുന്നെങ്കിലും അതവഗണിച്ച് വന്നതിനെത്തുടർന്ന് മുക്കം…
Read Moreസെക്രട്ടേറിയറ്റിലെ തീ! കത്തിയത് 25 ഫയലുകൾ; കത്തിയതില്‍ 20 എണ്ണം വിജ്ഞാപനങ്ങള്‍; പ്രധാനപ്പെട്ട ഫയലുകള്‍ കത്തിയതിന്റെ കൂട്ടത്തില്‍ ഇല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിയഞ്ചോളം ഫയലുകളാണ് ഭാഗികമായി കത്തിയതെന്ന് ദുരന്തനിവാരണ കമ്മീഷണർ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇതിൽ 20 എണ്ണം വിജ്ഞാപനങ്ങളാണ്. പ്രധാനപ്പെട്ട ഫയലുകൾ കത്തിയതിന്റെ കൂട്ടത്തിൽ ഇല്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓണം കഴിഞ്ഞ് സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സംശയകരമായ സാഹചര്യമില്ലെന്നാണു പോലീസിന്റെയും വിലയിരുത്തൽ. ഭാഗികമായി കത്തിയ ഫയലുകളും മറ്റു കടലാസ് ഫയലുകളും സ്കാൻ ചെയ്തു നന്പരിട്ട് സീൽ ചെയ്ത അലമാരകളിൽ സൂക്ഷിക്കുന്നുണ്ട്. ആക്ഷേപങ്ങൾ ഒഴിവാക്കാനും ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താൽ, തെളിവെന്ന നിലയിൽ ഹാജരാക്കാനുമാണു ഫയലുകളുടെ പരിശോധന വീഡിയോയിൽ പകർത്തിയത്. അപകടത്തെക്കുറിച്ചുള്ള ഗ്രാഫിക്സ് വീഡിയോ തയാറാക്കും. തീപടർന്നതിന്റെ കാരണം വിശദീകരിക്കാനാണ് വീഡിയോ തയാറാക്കുന്നത്. ഫോറൻസിക് പരിശോധന കഴിഞ്ഞാൽ…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ്! സ്ഥാപന ഉടമയും ഭാര്യയും പോലീസിൽ കീഴടങ്ങി; പെണ്മക്കളെ പിടികൂടിയത് ഓസ്ട്രേലിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും ഭാര്യയും പോലീസിൽ കീഴടങ്ങി. ഇവരുടെ രണ്ട് പെണ്മക്കളെ കഴിഞ്ഞദിവസം ഡൽഹിയിൽ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപന ഉടമ കോന്നി വകയാർ ഇണ്ടിക്കാട്ടിൽ തോമസ് ദാനിയേൽ (റോയി), ഭാര്യ പ്രഭ തോമസ് എന്നിവർ ഇന്നലെ വൈകുന്നേരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെത്തി കീഴടങ്ങിയത്. ഇവരുടെ മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു. ഓസ്ട്രേലിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ഡൽഹിയിലെത്തിയ കേരള പോലീസ് സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ പത്തനംതിട്ടയിലെത്തിച്ചു. കോന്നി വകയാർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന് കേരളത്തിനകത്തും പുറത്തുമായി 276 ശാഖകളാണുണ്ടായിരുന്നത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ളവർ പണം ആവശ്യപ്പെട്ട് തിരികെ ലഭിക്കാതെ വന്നതിനെത്തുടർ…
Read Moreനിങ്ങൾ നിരീക്ഷണത്തിലാണ്; ഓണത്തിരക്കിൽ കോവിഡ് പ്രതിരോധം മറക്കരുത്; നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി
കോട്ടയം: ഓണത്തിരക്കിനിടയിൽ കോവിഡ് പ്രതിരോധം മറന്നു പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ ക്വിക് റെസ്പോണ്‍സ് ടീമുകളുടെ നിരീക്ഷണത്തിലാണ്. രോഗപ്രതിരോധ നിർദേശങ്ങൾ ലംഘിച്ചാൽ ഉറപ്പായും നടപടിയുണ്ടാകും. കോവിഡ് സന്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി രൂപീകരിച്ച ക്വിക് റെസ്പോണ്‍സ് ടീമുകൾ ജില്ലയിൽ എല്ലാ കേന്ദ്രങ്ങളിലും സജീവമായി പരിശോധന നടത്തിവരികയാണ്. അസിസ്റ്റന്റ് ഇൻസിഡന്റ് കമാൻഡർമാരായ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘങ്ങൾ പൊതുസ്ഥലങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലുമൊക്കെ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനായാണ് പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങളും കച്ചവട സ്ഥാപനങ്ങളും പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവ പാലിക്കാത്തവർക്കെതിരെയാണ് നടപടിയെടുക്കുക.
Read Moreഅൺ ലോക്ക് നാലാം ഘട്ടം! സെപ്റ്റംബര്‍ 30 വരെ സ്കൂള്‍ തുറക്കില്ല; മെട്രോ ട്രെയിൻ സർവീസ് സെപ്റ്റംബർ ഏഴിനു പുനരാരംഭിക്കും
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി നാലാംഘട്ട അണ്‍ലോക്ക് മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. ഓണ്‍ലൈൻ ക്ലാസുകൾക്കായി 50 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താം . ഒൻപത് മുതൽ 12 വരെയുള്ള ക്ലാസിലെ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ സ്കൂളിൽ പോകാം. മെട്രോ ട്രെയിൻ സർവീസ് സെപ്റ്റംബർ ഏഴിനു പുനരാരംഭിക്കും. 100 പേരെ വരെ പങ്കെടുപ്പിക്കാവുന്ന രീതിയിൽ മത- സാംസ്കാരിക- രാഷ്ട്രീയ ചടങ്ങുകളും പൊതുപരിപാടികളും സെപ്റ്റംബർ 21 മുതൽ അനുവദിക്കും. സ്കിൽ വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങൾ, ഐടിഐകൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. പിഎച്ച്ഡി അടക്കമുള്ള ഗവേഷണം, സാങ്കേതിക സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദം എന്നിവയ്ക്കും പ്രവർത്തനം തുടങ്ങാൻ അനുവാദം. കണ്ടെയ്ന്റ്മെന്റ് സോണുകളിൽ ഈ പ്രവർത്തനങ്ങളൊന്നും അനുവദിച്ചിട്ടില്ല. കണ്ടെയ്ന്മെന്റ് അല്ലാത്ത ഭാഗങ്ങളിൽ മറ്റു നിയന്ത്രണങ്ങൾ അരുത്. സിനിമാ ഹാളുകൾ, നീന്തൽ കുളങ്ങൾ,…
Read Moreഅമ്മ സമരത്തിന്! മൂന്നു വയസുകാരന്റെ ദുരുഹ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ നീതിതേടി മാതാവ് അനിശ്ചിതകാല സമരത്തിൽ
ആലുവ: മൂന്നു വയസുകാരന്റെ ദുരുഹ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ നീതിതേടി മാതാവ് അനിശ്ചിതകാല സമരത്തിൽ. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം സ്വദേശിനി നന്ദിനിയുടെ മകൻ പൃഥ്വിരാജിനെ കഴിഞ്ഞ രണ്ടിന് നാണയം വിഴുങ്ങിയ നിലയിൽ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാരോപിച്ച് മാതാവ് നന്ദിനി ആശുപത്രിക്ക് മുമ്പിൽ ഇന്ന് അനിശ്ചിതകാല സമരമാരംഭിക്കും. പട്ടികജാതി പട്ടിക വർഗ ഏകോപന സഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമരമെന്ന് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ നിഷേധിക്കപ്പെട്ട പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലർച്ചെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുറ്റക്കാരായ ഡോക്ടർമാരെ…
Read Moreനാലു മിനിറ്റ് 22 സെക്കൻഡ്! സ്വപ്നയുടേയും അനില്‍ നമ്പ്യാരുടേയും സൗഹൃദവും പരസ്പര സഹായവും കസ്റ്റംസ് തിരിച്ചറിഞ്ഞു; അനിൽ നന്പ്യാർ കുരുങ്ങി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ മൊഴികള്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റർ അനില്‍ നമ്പ്യാര്‍ക്കു കുരുക്കാകുമെന്നു സൂചന. അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന സ്വപ്നയുടെ മൊഴിയാണു വിനയാകുന്നത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ സ്വപ്നയുടെ മൊഴിയില്‍ മൂന്നു പേജിലാണു അനില്‍ നമ്പ്യാരെപ്പറ്റി പരാമര്ശിക്കുന്നതെന്നാണു പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. ജൂലൈ അഞ്ചിന് നാല് മിനിട്ട് 22 സെക്കന്‍ഡാണു സ്വപ്നയുമായി അനില്‍ ഫോണില്‍ സംസാരിച്ചത്. ഇതു സംബന്ധിച്ച കാര്യങ്ങളിലുമാണു കസ്റ്റംസ് വിശദീകരണം തേടുന്നത്. ഒരു പ്രാവശ്യം മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും വാര്‍ത്ത സംബന്ധിച്ച വിശദീകരണത്തിനാണു വിളിച്ചതെന്നുമാണ് അനില്‍ വ്യക്തമാക്കിരുന്നത്. എന്നാല്‍ ഇവരുടെ സൗഹൃദവും പരസ്പര സഹായവും കസ്റ്റംസ് തിരിച്ചറിഞ്ഞതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. രണ്ടു വര്‍ഷംമുമ്പ് സരിത് വഴിയാണ് അനിലിനെ പരിചയപ്പെട്ടതെന്നാണു സ്വപ്നയുടെ മൊഴിയത്രേ. കേസില്‍പെട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്ന അനിലിനെ വിലക്ക് നീക്കാന്‍ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ…
Read Moreസ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ ബിജെപി വെള്ളം കുടിക്കുന്നു! കൂടുതൽ നേതാക്കൾ മുൾമുനയിൽ; കേസിൽ ഇടപെടില്ലെന്നു ബിജെപി കേന്ദ്രനേതൃത്വം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ബിജെപി- ആർഎസ്എസ് പിന്തുണയുള്ള ചാനലിലെ വാർത്താമേധാവി സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ പുറത്തായതോടെ ബിജെപിയിലെ കൂടുതൽ നേതാക്കൾ ആശങ്കയിൽ. അനിൽ നന്പ്യാരുമായി അടുത്ത ബന്ധം പുലർത്തുന്ന പല നേതാക്കൾക്കും സ്വപ്നയുമായും അടുപ്പമുണ്ടെന്ന സൂചനകളിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബിജെപിയെ സഹായിക്കാൻ യുഎഇ കോൺസുലേറ്റിനോടു പറയണമെന്നു അനിൽ നന്പ്യാർ നിർദേശിച്ചതായി സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ നേതാക്കളെയും സംശയനിഴലിൽ ആക്കിയിരിക്കുന്നത്. പാർട്ടിയെന്ന നിലയിൽ ബിജെപിക്കു കോൺസുലേറ്റിന്റെ എന്തു സഹായമാണ് പ്രതീക്ഷിക്കുന്നതെന്ന സംശയാണ് ബാക്കിയാകുന്നത്. ബിജെപിയിലെ ഏതെങ്കിലും നേതാക്കളുടെ ഇടപാടുകൾക്കു വേണ്ടിയാണോ ഈ നിർദേശം മുന്നോട്ടുവച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ പലർക്കും ദുബായിൽ അടക്കം ബെനാമി ബിസിനസുകളും സാന്പത്തിക ഇടപാടുകളുമുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിട്ടുള്ളതാണ്. മാത്രമല്ല, അനിൽ നന്പ്യാർക്ക് യുഎഇയിൽ സാന്പത്തിക ഇടപാടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.…
Read Moreഇരിങ്ങാലക്കുടയിലെ അമ്മയുടെയും മകന്റെയും മരണം! കാണാതായ മകനുവേണ്ടി അന്വേഷണം ഊര്‍ജിതം; ഇരിങ്ങാലക്കുടയ്ക്ക് വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ തൃശൂർ: ഇരിങ്ങാലക്കുടയിൽ അമ്മയേയും മകനേയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാണാതായ മൂത്ത മകനുവേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. മകന്റെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് ടവർ ലൊക്കേഷൻ നോക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇരിങ്ങാലക്കുട നടവരന്പ് കല്ലംകുന്നിലാണ് കരുവാപ്പടി കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണന്റെ ഭാര്യ ചക്കന്പത്ത് രാജി(54), ഇളയ മകൻ വിജയ് കൃഷ്ണ(26) എന്നിവരെ രാജിയുടെ അമ്മവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂത്തമകൻ വിനയ്കൃഷ്ണനെയാണ് കാണാതായിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. എന്നാൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വിനയ്കൃഷ്ണൻ അവസാനമായി ഉണ്ടായിരുന്നത് എറണാകുളത്തു തന്നെയാണെന്നും മരണം നടന്ന ഇരിങ്ങാലക്കുട ഭാഗത്തേക്കു വന്നിട്ടില്ലെന്നുമാണ് മനസിലായതെന്ന് പോലീസ് പറഞ്ഞു. വിനയ്കൃഷ്ണൻ ഫോണ്‍ ഉപയോഗിക്കാതെ എവിടേക്കെങ്കിലും വന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല.…
Read More