തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഇഷ്ടമുള്ള സ്ഥലത്തുനിന്നു മദ്യം വാങ്ങാം. ഉപഭോക്താവിന് ഇഷ്ടമുള്ള ഔട്ടലെറ്റ് തെരഞ്ഞെടുക്കാനും പിൻകോഡ് മാറ്റാനുമുള്ള സൗകര്യങ്ങൾ ബെവ്ക്യു ആപ്പിൽ ലഭ്യമായി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഈ സൗകര്യങ്ങൾ ആപ്പിൽ ലഭ്യമായതെന്ന് ആപ്പ് നിർമാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് പറഞ്ഞു. മദ്യം ബുക്ക് ചെയ്യാൻ ആപ്പിൽ ലോഗിൻ ചെയ്യുന്പോൾ തന്നെ പിൻകോഡിന്റെ കീഴിലുള്ള ഔട്ട്ലെറ്റുകളുടെ പട്ടിക ലഭിക്കും. ഇതിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ, കണ്‍സ്യൂമർ ഫെഡ് ഷോപ്പ്, കെറ്റിഡിസി, ബാറുകൾ എന്നിവ പ്രത്യേകം കാണിക്കും. പുതിയ ഓപ്ഷനുകൾ വന്നതോടെ സംസ്ഥാനത്ത് എവിടെനിന്നും മദ്യം വാങ്ങാൻ ടോക്കണ്‍ എടുക്കാൻ ഉപഭോക്താവിന് കഴിയും. ഓരോ ഔട്ട്ലെറ്റുകളിലെയും മദ്യത്തിന്റെ വിവരവും അറിയാൻ സാധിക്കും. മദ്യ ഉപഭോക്താക്കൾ ഏറെ നാളായി ആവശ്യപ്പെടുന്നതായിരുന്നു ഈ ഓപ്ഷനുകൾ. കോവിഡ് ലോക്ക്ഡൗണിനെ തുടർന്നാണു മദ്യ വിതരണം ബെവ്ക്യൂ ആപ്പ് വഴിയാക്കിയത്. എന്നാൽ ഔട്ട്ലെറ്റുകൾ തെരഞ്ഞെടുക്കുന്നതിന് മദ്യം വാങ്ങുന്നവർക്ക് അവസരം…
Read MoreCategory: Top News
വന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ല ! കോവിഡ് ഡ്യൂട്ടിയ്ക്കു പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന് കൊണ്ടുപോയത് 13 പവന്…
വന്ന് വന്ന് കള്ളന്മാരില് നിന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലെന്നായി. വീട് പൂട്ടി രാത്രിയില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന് കൊണ്ടുപോയത് 12.5 പവനും 13,000 രൂപയും. ഊക്കോട് ജംക്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്. ഗോപന്റെ വീട്ടിലാണ് മോഷണം. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ ജോലി. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാല്‍ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോയത്. കോവിഡ് ഡ്യൂട്ടിയായതിനാല്‍ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
Read Moreഇതു കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാവും ! ഡ്രൈവിംഗ് പഠനവും ലൈസന്‍സ് വിതരണവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ തിരക്കിട്ട നീക്കം; ഡ്രൈവിംഗ്സ്കൂളുകാര് ഉള്‍പ്പെടെയുള്ളവരുടെ കഞ്ഞികുടി മുട്ടിക്കാനുള്ള നീക്കങ്ങള്‍ ഇങ്ങനെ…
അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുമ്പോഴും ‘എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല’ എന്ന നയം പിന്തുടര്ന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ പുതിയ റോഡ് സുരക്ഷാ ബില്ലിന്റെ മറവില്‍ ഡ്രൈവിംഗ് പഠനവും ലൈസന്‍സ് വിതരണവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കമാണ് നടക്കുന്നത്. മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള സ്ഥാപനങ്ങള്‍ മാത്രമേ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുടെ മറവിലാണ് പുതിയ നീക്കത്തിന് കളമൊരുങ്ങുന്നത്. ഇത് നടപ്പിലായാല്‍ കാര്യങ്ങളെല്ലാം സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കലിന്റെ വഴിക്കാവും. മാത്രമല്ല ഡ്രൈവിംഗ് സ്കൂളുകാരുടെയും ഓട്ടോ കണ്സല്റ്റന്റുമാരുടെയുമെല്ലാം കഞ്ഞികുടി മുട്ടുകയും ചെയ്യും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിംഗ് പഠനം പല സംസ്ഥാനങ്ങളിലും പുനരാരംഭിച്ചെങ്കിലും കേരളത്തില്‍ അനുവദിക്കാത്തത് ഊരാളുങ്കളിന് വേണ്ടിയാണ്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള സഹകരണ സംഘമാണ് ഊരാളുങ്കല്‍. മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള…
Read Moreകാലം പോയ പോക്കേ..! ഫേസ്ബുക്ക് വഴിയും ഹണി ട്രാപ്; നൂറോളം പേർ കുടുങ്ങി; തട്ടിപ്പുസംഘത്തെ പിടികൂടാൻ സൈബർ പോലീസ് രംഗത്ത്
തിരുവനന്തപുരം: സോഷ്യൽ മീഡിയയായ ഫെയ്സ്ബുക്കിലൂടെ ഹണിട്രാപ്പ് നടത്തി പണം തട്ടുന്ന സംഘത്തെ പിടികൂടാൻ സൈബർ പോലീസ് രംഗത്ത്. നൂറോളം പേരാണ് സംഘത്തിന്റെ കെണിയിൽപ്പെട്ടത്. നിരവധി ആൾക്കാരെ ചതിയിൽ വീഴ്ത്തി പണം തട്ടുന്നത് ഉത്തരേന്ത്യൻ സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ ഉള്ളതായി പോലീസ് പറഞ്ഞു. സ്ത്രീകളുടേതെന്ന രീതിയിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നവരുമായി സൗഹൃദം സ്ഥാപിച്ച് കെണിയിൽ വീഴ്ത്തുന്നതാണ് സംഘത്തിന്റെ ആദ്യ രീതി. തുടർന്ന് ഇവർ വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. നിരവധി പേർ ഇത്തരത്തിൽ ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്. വീഡിയോ കോളിലൂടെ പ്രദർശിപ്പിക്കപ്പെടുന്ന നഗ്നശരീര ദൃശ്യങ്ങൾ സംഘം സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് ഈ വിവരം പുറത്താക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പലരെയും ട്രാപ്പിൽ പെടുത്തുകയുമാണ് ചെയ്യുന്നത്. ദൃശ്യങ്ങൾ പുറത്താകാതിരിക്കണമെങ്കിൽ പണം നൽകണം എന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം.…
Read Moreഅനില്‍ നമ്പ്യാര്‍ക്കു ക്ലീന്‍ ചിറ്റില്ല? വിശദീകരിക്കാൻ വിഷമിച്ചു ബിജെപി; അന്ന് സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചിരുന്നു…
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവിയിലെ വാർത്താമേധാവി അനില്‍ നമ്പ്യാർക്കു സ്റ്റംസിന്റെ ക്ലീന്‍ ചിറ്റ് നൽകാതിരുന്നതു ബിജെപി കേന്ദ്രങ്ങളിൽ ആശങ്കയാകുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേതൃത്വത്തിലാണു സ്വർണക്കടത്തു കേസിൽ പ്രതിഷേധങ്ങൾ ശക്തമാക്കിയിരുന്നത്. ഇതിനിടയിൽ ഇടിത്തീ പോലെയാണിപ്പോൾ സ്വർണക്കടത്തു കേസിലെ മൊഴി പുറത്തുവന്നിരിക്കുന്നത്. മുൻപ് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ ബിജെപി സൗഹൃദം വിവാദമായതു നേരത്തെ തന്നെ ബിജെപിക്കു ക്ഷീണമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അനിൽ നന്പ്യാരുടെ മൊഴി വിശദമായി പരിശോധിച്ചശേഷം വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്നലെ അഞ്ച് മണിക്കൂറോളമാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. രാവിലെ പത്തോടെയാണു കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ അനിലിനു കഴിഞ്ഞില്ലെന്നാണ് കസ്റ്റംസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതുകൊണ്ടാണ് സ്വപ്നയുടെ മൊഴിയുമായി ചേർത്തു പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യുന്നതു പരിഗണിക്കും.…
Read Moreഒരൊറ്റ ചിത്രം മതി സകല ചരിത്രവുമറിയാന് ! പോലീസിനെ വെട്ടിച്ച് പോകുന്നവരെല്ലാം ഇനി കുടുങ്ങും; വാഹന പരിശോധനയ്ക്കായി വികസിപ്പിച്ച പുതിയ ടെക്നോളജി ഫ്രീക്കന്മാരുടെ ചങ്കിടിപ്പ് കൂട്ടുന്നത്…
വാഹന പരിശോധന മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ഫ്രീക്കന്മാരാണ്. ഹെല്‍മറ്റില്ലാതെയും ട്രിപ്പിള്‍ അടിച്ചും വണ്ടിയില്‍ മോഡിഫിക്കേഷന് നടത്തിയും അങ്ങനെ ആസ്വദിച്ചു വരുമ്പോഴാണ് വഴിയില്‍ പോലീസിന്റെ പരിശോധന. ഇത്തരക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ടെക്നോളജി. വാഹന പരിശോധന കൂടുതല്‍ ഡിജിറ്റലാക്കാന്‍ പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) ഉപകരണവുമായി എത്തിയിരിക്കുകയാണ് മോട്ടര്‍ വാഹനവകുപ്പ്. കേന്ദ്രീകൃത സോഫ്റ്റ്വെയറായ പരിവാഹനുമായി ബന്ധിപ്പിച്ച ഇ-ചെലാന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ തയാറാക്കുക. പരിശോധിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം ഇ-പോസ് മെഷീന് വഴിയെടുത്താല്‍ വാഹനം സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കും. വാഹനം മുന്‍പ് ഏതെങ്കിലും കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ടോ, ഏതെങ്കിലും പിഴ അടയ്ക്കാന്‍ ബാക്കിയുണ്ടോ തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും. പിഴത്തുക ഓണ്‍ലൈനായോ എടിഎം കാര്‍ഡ് സൈ്വപ് ചെയ്തോ അടയ്ക്കാം. പണം ഇല്ലാത്ത പക്ഷം പിന്നീട് ഓഫിസിലെത്തിയോ നേരിട്ട് കോടതിയിലോ അടയ്ക്കാം. പിഴ…
Read Moreസുശാന്തിനെതിരേ ‘മീടു’ ആരോപണം ഉയര്‍ന്നിരുന്നു ! റിയ ചക്രബോര്‍ത്തിയുടെ പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു…
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബോര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ക്കെതിരേ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെ റിയ എന്‍ഡിടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുശാന്ത് മീടി ആരോപണം നേരിട്ടിരുന്നുവെന്നും ഇത് അദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെന്നും റിയ പറഞ്ഞു. അവസാന ചിത്രമായ ദില്‍ ബേച്ചാരയിലെ നായിക സഞ്ജന സംഘിയില്‍ നിന്ന് 2018ല്‍ താരം മീടു ആരോപണം നേരിട്ടുവെന്നും അത് സത്യമാണെന്ന് പലരും വിശ്വസിച്ചിരുന്നതായും റിയ പറയുന്നു. എന്നാല്‍ ഒന്നര മാസം കഴിഞ്ഞപ്പോള്‍ സഞ്ജന തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നു. രോഹിണി അയ്യര്‍ എന്ന വനിതയുമായും ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവര്‍ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മാനേജരായിരുന്ന ദിഷയുടെ മരണവുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടെങ്കില്‍…
Read Moreഓണത്തിന് കുടിക്കാൻ കിട്ടാതെ ആരും ബുദ്ധിമുട്ടരുത്! ടോക്കൺ നിയന്ത്രണം മാറ്റി, എപ്പോൾവേണമെങ്കിലും ബുക്ക് ചെയ്ത് മദ്യം വാങ്ങാം; ഓണക്കാലത്ത് മദ്യവില്പനയിൽ നൽകിയ സ്പെഷൽ ഓഫർ അറിയാം…
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് സംസ്ഥാനത്തെ മദ്യവില്പനയിൽ എക്സൈസ് വകുപ്പ് കൂടുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മദ്യവിതരണത്തിനായി നടപ്പാക്കിയ ബെവ്ക്യു ആപ്പിലൂടെ ഒരു ദിവസം 600 ടോക്കണ്‍ വരെ അനുവദിക്കും. നിലവിൽ ഒരു ദിവസം 400 ടോക്കണ്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. മദ്യവില്പന സമയം രാവിലെ ഒന്‍പത് മുതൽ രാത്രി വരെ ഏഴ് വരെയാക്കി. നിലവിൽ ഇത് അഞ്ച് വരെയായിരുന്നു. ഓണക്കാലത്തുണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനാണ് താൽക്കാലികമായെങ്കിലും നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഒരു തവണ ടോക്കണ്‍ എടുത്തു മദ്യം വാങ്ങിയവർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നിർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം. ബെവ്ക്യൂ വഴിയുള്ള മദ്യവില്പന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്കോ-കണ്‍സ്യൂമർ ഫെഡ് മദ്യവില്പനശാലകളിൽ മദ്യവില്പന കുറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ശിപാർശ ബെവ്കോയും, കണ്‍സ്യൂമർഫെഡും സർക്കാറിന് സമർപ്പിച്ചിരുന്നു. അതിന്റെ…
Read Moreചില പ്രമുഖ സിനിമ താരങ്ങള്‍ക്കും സംഗീതജ്ഞര്‍ക്കും മയക്കുമരുന്നു സംഘങ്ങളുമായി അടുത്ത ബന്ധം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…
സിനിമ രംഗത്തെ ചില പ്രമുഖര്‍ക്കും സംഗീതജ്ഞര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി അടുത്തബന്ധമാണുള്ളതെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ വിലയിരുത്തല്‍. മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെല്ലാം നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ബംഗളുരുവിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ മയക്കുമരുന്നും രണ്ടര ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു. ബംഗളുരുവിലെ കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റ് ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് 145 എംഡിഎംഎ ഗുളികകളും 2.20 ലക്ഷം രൂപയും പിടിച്ചെടുത്തത്. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ ബംഗലൂരുവിലെ നികൂ ഹോംസില്‍ നിന്നും 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും കണ്ടെടുത്തു. ഇതിന് പിന്നാലെ മയക്കുമരുന്ന് വിതരണത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന വനിതയെ പൊലീസ് പിടികൂടി. ഇവരുടെ ദോഡാഗുബ്ബിയിലെ വീട്ടില്‍ നിന്നും 270 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് എം അനൂപ്, ആര് രവീന്ദ്രന്, അനിഖ എന്നിവരെ പൊലീസ്…
Read Moreഒരു കോടിയുടെ ദുരൂഹത! ലോക്കറിലെ പണം എവിടെനിന്ന്? സ്വപ്ന നല്കിയ മൊഴി അന്വേഷണ ഏജന്‍സികള്‍ പൊളിച്ചടുക്കി; നിർണായകമായ വിവരങ്ങള്‍ പുറത്ത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ മൊഴി പൊളിയുന്നു. ലോക്കറില്‍നിന്നു കണ്ടെത്തിയ പണം തനിക്ക് കമ്മീഷനായി ലഭിച്ചതാണെന്നു സ്വപ്ന നല്കിയ മൊഴിയാണു അന്വേഷണ ഏജന്‍സികള്‍ പൊളിച്ചടുക്കുന്നത്. ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി സ്വപ്നയ്ക്ക് കമ്മീഷന് നല്‍കിയിട്ടില്ലെന്നു പദ്ധതിയുടെ നടത്തിപ്പുകാരായ സെയ്ന് വെഞ്ച്വേര്‍സ് ഡയറക്ടര്‍ പി.വി. വിനോദിന്റെ മൊഴിയും പുറത്തുവന്നതോടെ സ്വപ്നയുടെ നില കൂടുതല്‍ പരുങ്ങലിലായി. എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിലാണു കേസിലെ നിർണായകമായ വിവരങ്ങള്‍ പുറത്തുവന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം വെളിപ്പെടുത്തിയിരുന്നില്ലെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ലോക്കറില്‍നിന്നു കണ്ടെടുത്ത സ്വര്‍ണം വിവാഹ സമയത്ത് പിതാവ് നല്കിയ സമ്മാനമായിരുന്നുവെന്നും പണം ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂരില്‍ 150 വീട് നിര്‍മാണവുമായി ബന്ധപ്പെട്ട്…
Read More