വെഞ്ഞാറമൂട് : കിണറ്റിൽവീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിൽ കുടുങ്ങി. പൂച്ചയെ രക്ഷപ്പെടുത്താതെ കയറില്ലെന്ന് ഇയാൾ വാശി പിടിച്ചത് അഗ്നിരക്ഷാസേനയെ കുഴക്കി. മണിക്കൂറുകൾ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ കിണറ്റിലിറങ്ങിയ യുവാവിനെയും പൂച്ചയേയും വലയുപയോഗിച്ച് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മേലാറ്റ്മൂഴി കരിങ്കുറ്റിക്കര ഭാഗത്ത് ഞായറാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. കരിങ്കുറ്റിക്കര, കല്ലുവെട്ടാൻകുഴി വീട്ടിൽ ബിജു (40)വാണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. സ്ഥലത്തെ പഞ്ചായത്ത് കിണറ്റിലാണ് പൂച്ച വീണത്. കിണറ്റിലിറങ്ങിയ ബിജു കുറേസമയംകഴിഞ്ഞും തിരികെ കയറിവരാത്തതിനെതുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ടു പേർ കിണറ്റിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സേനാംഗങ്ങൾ കിണറ്റിനുള്ളിലേക്ക് റോപ്പ് എറിഞ്ഞുകൊടുത്തശേഷം കയറിവരാൻ ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. കിണറ്റിനുള്ളിൽ പൂച്ചയെ തപ്പിനടക്കുകയായിരുന്നു ഇയാൾ. തുടർന്ന് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അജീഷ് കുമാർ കിണറ്റിലേക്കിറങ്ങി മണിക്കൂറുകൾ നീണ്ട അനുനയ ശ്രമത്തിനിടെ ബിജുവിനെയും പൂച്ചയേയും വലയിൽകയറ്റി റോപ്പ്…
Read MoreCategory: Top News
അടയാളം ചുവന്ന തൂവാല! സമ്പന്ന വീട്ടമ്മമാരെയും വനിതാ ബിസിനസുകാരെയും കെണിയിലാക്കിയ മെയില്‍ സെക്സ് സര്‍വീസ് സംഘത്തില്‍ സിനിമയിലെ ജൂണിയര്‍ താരങ്ങളും…
സ്വന്തം ലേഖകൻ തലശേരി: സംസ്ഥാന വ്യാപകമായി സന്പന്ന സ്ത്രീകളെയും വനിതാ ബിസിനസുകാരെയും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഗൂഢ മെയില്‍ സെക്സ് സര്‍വീസ് സംഘത്തിൽ സിനിമാ താരങ്ങളും. ഇതോടൊപ്പം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽനിന്നു യുവാക്കളും ഇതിനായി കേരളത്തിൽ എത്തിയതായി റിപ്പോർട്ട്. മലയാളം – ഹിന്ദി സിനിമാ ലോകത്തെ ജൂണിയർ ആർട്ടിസ്റ്റുമാർ ഈ സംഘത്തിൽ കണ്ണികളാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രദീപികയാണ് ഈ സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറംലോകത്തെ അറിയിച്ചത്. ബംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽനിന്നു സുന്ദരന്മാരും ആരോഗ്യവാന്മാരുമായ യുവാക്കളും തമിഴ് – ഹിന്ദി – സിനിമകളിൽ സ്റ്റഡ് രംഗത്തും നൃത്തരംഗത്തും പ്രവർത്തിക്കുന്ന ചില യുവാക്കളും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിൽ ഉണ്ട്. ഇത്തരത്തിൽ ഇതര സംസ്ഥാനത്തുനിന്നെത്തുന്ന സുന്ദരന്മാരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കൾ സംഘം കസ്റ്റഡിയിൽ വയ്ക്കും. ഇടപാടുകാരുടെ അടുത്തേക്കു പോകുമ്പോൾ ധരിക്കേണ്ട വസ്ത്രങ്ങൾവരെ സംഘമാണ് നൽകുന്നത്.…
Read Moreനാട്ടുകാർ ഒറ്റിക്കൊടുത്തു, ഒറ്റ വാതിലിലൂടെ തിരക്കിട്ട് ഇറങ്ങി; അനധികൃത നിശാക്ലബ് പാർട്ടിയിലെ തിക്കിലും തിരക്കിലുംപെട്ട് 13 പേർ മരിച്ചു
ലിമ: പെറുവിൽ അനധികൃത നൈറ്റ്ക്ലബ് പാർട്ടിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പതിമൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാത്രി പോലീസ് റെയ്ഡ് നടത്തുന്നതിനിടയിലാണ് ആളുകൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ദുരന്തം സംഭവിച്ചത്. ലൈമയുടെ വടക്ക് ഭാഗത്തുള്ള ലോസ് ഒലിവോസിലെ തോമസ് റെസ്റ്റോബാർ നൈറ്റ് ക്ലബിൽ ഏകദേശം 120 പേർ ഉണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അനധികൃതമായി ക്ലബ്ബിൽ ആൾക്കൂട്ടം ഉള്ളത് അയൽക്കാർ പോലീസിനെ അറിയിച്ചിരുന്നു. പാർട്ടിയിൽ പങ്കെടുത്തവർ ഒരൊറ്റ വാതിലിലൂടെ രക്ഷപ്പെടാൻ ഓടിയതാണ് അപകടത്തിന് കാരണമെന്ന് പെറു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അകത്ത് കുടുങ്ങിയ ആളുകളെ സഹായിക്കാൻ ശ്രമിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Moreപ്ലാന്റിനുള്ള നാലേക്കർ കണ്ട് ഓഡിറ്റർമാർ അന്പരന്നു!പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഇക്കാര്യം രേഖപ്പെടുത്തിയതു വായിച്ചാല്‍ ആരും അന്തംവിട്ടുപോകും, ചിലര്‍ പൊട്ടിച്ചിരിച്ചുപോകും…
ഫ്രാങ്കോ ലൂയിസ് തൃശൂർ: മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ അരണാട്ടുകര ചണ്ടിപ്പുലിപ്പാടത്തിനു സമീപം കോർപറേഷൻ വാങ്ങിയ നാല് ഏക്കർ സ്ഥലം അതിരുകളില്ലാത്ത വെറും കായൽ. സെന്റിന് അന്‍പതിനായിരം രൂപ നിരക്കിൽ 1.96 കോടി രൂപയാണു സ്ഥലത്തിന്റെ വില. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ വില 2.16 കോടിയായി. സ്ഥലത്തിനു ബാധ്യതാരഹിത സർട്ടിഫിക്കറ്റോ കൈവശാവകാശ സർട്ടിഫിക്കറ്റോ ഇല്ല. നിർബന്ധമായും ഉണ്ടാകേണ്ട രേഖകളാണിവ. കോർപറേഷൻ സെക്രട്ടറിയുടെ പേരിൽ “നിലം’ വിഭാഗത്തിലുള്ള സ്ഥലത്തിന് ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പന്തികേടു തോന്നി സ്ഥലം പരിശോധിക്കാൻ ഇറങ്ങിത്തിരിച്ച സംസ്ഥാന ഓഡിറ്റ് വിഭാഗം അന്പരന്നുപോയി. ആ സ്ഥലം നിലംപോലുമല്ല, വെറും കായലാണ്. അനന്തമായ കായൽ. പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തിയതു വായിച്ചാൽ ആരും അന്തംവിട്ടുപോകും. ചിലർ പൊട്ടിച്ചിരിച്ചുപോകും. റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: കോർപറേഷൻ ഉദ്യോഗസ്ഥരേയും കൂട്ടിയാണു സ്ഥലം പരിശോധിക്കാൻ പോയത്. കായൽപോലെ വെള്ളം നിറഞ്ഞുകിടക്കുന്ന വിശാലമായ…
Read Moreഓണക്കോടിക്ക് പകരം കൊറോണ വാങ്ങി മടങ്ങരുത്! പ്രധാന നഗരങ്ങളിലും ടൗണുകളിലും കർശന നിയന്ത്രണം; ഓണാഘോഷം നിയന്ത്രണങ്ങള്‍ക്കുള്ളില്‍
കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നോര്‍ത്ത് കോട്ടച്ചേരി മുതല്‍ വ്യാപാരഭവന് വരെയുള്ള സ്ഥലത്ത് വഴിയോരക്കച്ചവടം കര്‍ശനമായി നിരോധിക്കും. ഓണത്തിന് വഴിയോര കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ അപേക്ഷ നല്‍കേണ്ടതാണ്. ഇവര്‍ക്ക് ആലാമിപള്ളി പുതിയ ബസ് സ്റ്റാൻഡില്‍ സൗകര്യം അനുവദിക്കും. ബസ് പാര്‍ക്കിംഗ്, മറ്റു വാഹനങ്ങളുടെ പാര്‍ക്കിംഗ്, പൂക്കച്ചവടം, വഴിയോര വ്യാപാരം തുടങ്ങി എല്ലാ മേഖലകള്‍ക്കും നിയന്ത്രണം ബാധകമാണ്. കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയായി നിജപ്പെടുത്തി. എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നിലും കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉണ്ടായിരിക്കണം. കടകളില്‍ സാധനം വാങ്ങാന്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരേസമയം കൂട്ടം കൂടരുത്. ബസുകളുടെ പാര്‍ക്കിംഗ് ഇനി മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡിലായിരിക്കും. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍…
Read Moreഖത്തറില്‍ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിനെ നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം നല്കി വീട്ടമ്മയില്‍നിന്നു തട്ടിയെടുത്തത് രണ്ടേകാല്‍ കോടി രൂപ; ഇമാം ഉള്‍പ്പെടെ രണ്ടു പേര് പിടിയില്‍
ആലുവ: ചെക്ക് കേസിൽ പ്രതിയായി ഖത്തറിൽ ഒളിവിൽ കഴിയുന്ന ഭർത്താവിനെ നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം നൽകി വീട്ടമ്മയിൽനിന്നു രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാഞ്ഞിരമറ്റം പള്ളിയിലെ ഇമാമായ പേഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴിയിൽ മുഹമ്മദ് അസ്ലം മൗലവി (50), കാഞ്ഞിരപ്പള്ളി പാലക്കൽ മുഹമ്മദ് ബിജ്ലി (54) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രവാസിയായ മൂവാറ്റുപുഴ സ്വദേശി പട്ടരുമഠം അലിക്കുഞ്ഞിന്റെ ഭാര്യ അനീഷയിൽനിന്നാണു പലപ്പോഴായി സംഘം പണം തട്ടിയെടുത്തത്. അസ്ലം മൗലവി അറബിക് കോളജ് ചെയർമാനാണെന്നും മുഹമ്മദ് ബിജ്ലി ഖത്തറിലെ വ്യവസായി ആണെന്നും അതിനാൽ ചെക്ക് കേസിൽനിന്ന് അലിക്കുഞ്ഞിനെ രക്ഷപ്പെടുത്താനാകുമെന്നുമാണ് അനീഷയെ വിശ്വസിപ്പിച്ചത്. അറ്റ്ലസ് രാമചന്ദ്രൻ ഉൾപ്പെടെ നിരവധി പ്രമുഖരെ തങ്ങൾ ഈവിധം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികൾ അവകാശപ്പെട്ടിരുന്നു. അനീഷ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്ന് ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തിലാണു പ്രതികളെ…
Read Moreകോവിഡ് പ്രോട്ടോക്കോളിൽ മാറ്റം! സമ്പര്‍ക്കത്തില്‍ വന്നവർക്കെല്ലാം ക്വാറന്റൈൻ വേണ്ട; മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ
തിരുവനന്തപുരം: കോവിഡ് രോഗിയുമായി സന്പർക്കത്തിൽപ്പെട്ടവരെല്ലാം ക്വാറന്റൈനിൽ പോകേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. പ്രാഥമിക സന്പർക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ മാത്രം ഇനി മുതൽ 14 ദിവസത്തെ ക്വാറന്റൈനിൽ പോയാൽ മതി. ലോ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ അനാവശ്യ യാത്രകളും വിവാഹം, പൊതുപരിപാടികൾ, ബന്ധുവീട് സന്ദർശനം തുടങ്ങിയവ ഒഴിവാക്കുകയും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും ചെയ്താൽ മതിയാകുമെന്നാണ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ മതിയാകുമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. അടിയന്തരഘട്ടങ്ങളിൽ ഏഴു ദിവസം വരെയുള്ള ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന വധൂവരന്മാർക്കും ക്വാറന്റൈൻ വേണ്ടെന്നു നേരത്തേ ഉത്തരവിറക്കിയിരുന്നു. പിപിഇ കിറ്റ് ധരിക്കാതെ രോഗിയെ പരിചരിച്ചവർക്കും 14 ദിവസം ക്വാറന്റൈൻ വേണം. ചികിത്സയ്ക്കുശേഷം ആശുപത്രി വിടുന്നവർ ഏഴു ദിവസം സാമൂഹിക അകലം പാലിക്കുകയും…
Read Moreഇന്ത്യയിൽ ആക്രമണം നടത്തിയ ശേഷം ഐഎസിൽ ചേരാനായി രാജ്യം വിടാനായിരുന്നു ഉദ്ദേശം! അബു യൂസഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിൽ ചേരാനായി രാജ്യം വിടാനായിരുന്നു ഉദ്ദേശമെന്ന് ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അബു യൂസഫിന്റെ വെളിപ്പെടുത്തൽ. രാജ്യം വിടുന്നതിന് മുന്‍പായി ഡൽഹിലും മറ്റുമായി ആക്രമണം നടത്താൻ നിർദേശം കിട്ടിയത് ഐഎസിൽ നിന്നാണെന്നും ഡൽഹി പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കി. ഇന്ത്യയിൽ ആക്രമണം നടത്തിയ ശേഷം ഐഎസിൽ ചേരാനായി രാജ്യം വിടാനായിരുന്നു ഉദ്ദേശം. കുടുംബവുമായി അഫ്ഗാനിലോ സിറിയയിലോ പോകാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും അബു യൂസഫ് പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലാണ് ഡൽഹി പോലീസ് ഏറ്റുമുട്ടലിലൂടെ അബു യൂസഫിനെ പിടികൂടിയത്. യുപിയിലെ ബൽറാംപുർ സ്വദേശിയാണ് ഇയാൾ. കോടതിയിൽ ശനിയാഴ്ച ഹാജരാക്കിയ ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനായി എട്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി നഗരത്തിലെ കരോൾബാഗിനും ദൗള കുവായ്ക്കും ഇടയിലുള്ള റിഡ്ജ് റോഡിലാണ് ഏറ്റുമുട്ടലിലൂടെ അബു യൂസഫിനെ ഡൽഹി പോലീസ് സ്പെഷൽ സെൽ കീഴടക്കിയത്. കഴിഞ്ഞ…
Read Moreഅഞ്ചുവപന്റെ മാല വീട്ടിൽ നിന്നും കാണാതായി; പരാതി നൽകി വീട്ടിലെത്തിയപ്പോഴേക്കും നേതാക്കളുടെ വിളിയും; പകരം മൂന്നു പവൻ മുറ്റത്തുനിന്ന് കിട്ടി; കളമശേരി മോഷണത്തിലെ രാഷ്ട്രീയ ഇടപെടൽ ആരെ രക്ഷിക്കാൻ…
കളമശേരി: വീട്ടിലെ മേശയ്ക്കു മുകളിൽ ഊരി വച്ചിരുന്ന നാലര പവന്റെ താലിമാല കാണാതായത് പരാതി നൽകിയ ഫോട്ടോഗ്രാഫറെ പ്രതിയാക്കി പോലീസിൽ പരാതി. എച്ച്എംടി കവലയിൽ സ്റ്റുഡിയോ നടത്തുന്ന ബിജുവിനെയാണ് രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ വെട്ടിലാക്കിയിരിക്കുന്നത്. കളമശേരി പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന ബിജുവിന്റെ വീട്ടിൽ കഴിഞ്ഞ ഒൻപതിന് ഭാര്യാ സുഹൃത്തും കുടുംബവും എത്തിയിരുന്നു. അതിനു ശേഷമാണ് കുളിക്കുന്നതിന് മുമ്പ് മേശയുടെ മേൽ ഊരി വച്ച മാല കാണാതായത്. വീട്ടിൽ ആരും വന്നിട്ടില്ലാത്തതിനാൽ സ്വാഭാവികമായും വീട്ടിലെത്തിയ ദമ്പതിമാരോട് വിവരം അറിയിച്ചു. അവർക്ക് അറിയില്ലെന്നും മാല കണ്ടില്ലെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പോലീസിൽ പരാതി നൽകി. പിന്നീടാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞത്. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ പെട്ടവരും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയിൽ പെട്ടവരും ഫോൺ വിളി തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീടിന് മുന്നിലെ വാതിലിൽ…
Read Moreഉത്രയെ ഇല്ലാതാക്കാൻ ഗൂഢാലോചന, പിടിക്കപ്പെടാതിരിക്കാൻ തെളിവ് നശിപ്പിക്കൽ; ഉത്ര കൊലക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
അടൂർ: ഉത്ര കൊലക്കേസിൽ പ്രധാന പ്രതിയായ സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അടൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും കൊട്ടാരക്കരയിലേക്ക് കൊണ്ടുവന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ഇരുവരെയും നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ സംഘം കേസിലെ ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചതാണ്. ഇതിൽ സൂരജാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം കുറ്റപത്രത്തിൽ സൂജരിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുടെ പങ്ക് കൃത്യമായി വ്യക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
Read More