ബാ​ർ കോ​ഴയിൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​റ് ചോ​ദ്യ​ങ്ങ​ൾ; മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മെ​ന്ന് വി. ​ഡി സ​തീ​ശ​ൻ

കൊ​ച്ചി: ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ സ​ർ​ക്കാ​രി​നോ​ട് ആ​റ് ചോ​ദ്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്. പ​റ​വൂ​രി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് വി. ​ഡി സ​തീ​ശ​ൻ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച​ത്.  1. ടൂ​റി​സം വ​കു​പ്പ് എ​ക്‌​സൈ​സ് വ​കു​പ്പി​നെ മ​റി​ക​ട​ന്ന​ത് എ​ന്തി​ന്? 2. ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​നാ​വ​ശ്യ തി​ടു​ക്കം എ​ന്തി​നു വേ​ണ്ടി​യാ​യി​രു​ന്നു? 3. ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ക​ള്ളം പ​റ​ഞ്ഞ​തെ​ന്തി​ന്?4. ഡി​ജി​പി​ക്ക് എ​ക്‌​സൈ​സ് മ​ന്ത്രി ന​ല്‍​കി​യ പ​രാ​തി അ​ഴി​മ​തി​യി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​ന​ല്ലേ? 5. കെ. ​എം മാ​ണി​ക്കെ​തി​രേ ബാ​ര്‍ കോ​ഴ ആ​രോ​പ​ണം ഉ​ണ്ടാ​യ​പ്പോ​ള്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത്. ആ ​മാ​തൃ​ക സ്വീ​ക​രി​ക്കാ​ത്ത​തെ​ന്ത്? 6. സ​ര്‍​ക്കാ​രി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ണ്ടാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം എ​ന്തു​കൊ​ണ്ട്? മ​ദ്യ​ന​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നി​ല്ലെ​ന്ന മ​ന്ത്രി​മാ​രു​ടെ പ്ര​സ്താ​വ​ന പ​ച്ച​ക്ക​ള്ള​മെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. മ​ദ്യ​ന​യം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ചു…

Read More

തലസ്ഥാനത്ത് ബ​സ് ത​ട​യ​ൽ 2.0; കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ദ​മ്പ​തി​ക​ൾ; പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ത​ടി​ത​പ്പി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ദ​മ്പ​തി​ക​ൾ. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റ​ത്താ​ണ് സം​ഭ​വം. ബ​സ് ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ബ​ഹ​ളം. ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബ​സി​നു കു​റു​കെ​യി​ട്ടാ​യി​രു​ന്നു വാ​ക്പോ​ര്. ഇ​വ​ർ 20 മി​നി​ട്ടോ​ളം ബ​സ് ത​ട​ഞ്ഞി​ട്ടു. ബ​സ് ഇ​ടി​ക്കാ​ൻ വ​ന്നി​ട്ടി​ല്ല​ന്നും തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും പ​റ​ഞ്ഞി​ട്ടും ദ​ന്പ​തി​ക​ൾ മാ​റി​യി​ല്ല. അ​വ​സാ​നം പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​യു​ട​ൻ ഇ​വ​ർ കാ​റു​മാ​യി സ്ഥ​ലം കാ​ലി​യാ​ക്കി. നാ​ഗ​ർ​കോ​വി​ൽ നി​ന്ന് ഹ​രി​പ്പാ​ട് പോ​യ ബ​സ് ആ​ണ് ദ​മ്പ​തി​ക​ൾ ത​ട​ഞ്ഞ​ത്. കാ​റു​ട​മ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ പ​റ​ഞ്ഞു.

Read More

കെഎസ്‌യു ക്യാമ്പിൽ മദ്യം എത്തിച്ചതിനെ ചൊല്ലി തർക്കം; പ്രവര്‍ത്തകര്‍ തമ്മിൽ കൂട്ടത്തല്ല്; നേതാക്കളെത്തി വീഡിയോ ഡിലീറ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു ക്യാ​മ്പി​ല്‍ കൂ​ട്ട​ത്ത​ല്ല്. നെ​യ്യാ​ര്‍ ഡാ​മി​ല്‍ ന​ട​ക്കു​ന്ന മേ​ഖ​ലാ ക്യാ​മ്പി​ലാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. ക്യാ​മ്പി​ൽ രാ​ത്രി ഡി​ജെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ർ ഇ​രു ചേ​രി​ക​ളാ​യി തി​രി​ഞ്ഞ് അ​ടി ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഞാ​യ​ർ പ​ക​ൽ ര​ണ്ടി​ന് ക്യാ​മ്പ് സ​മാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത് ക്യാ​മ്പി​നു​ള്ളി​ലേ​ക്ക് മ​ദ്യം എ​ത്തി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഘ​ർ​ഷ​ത്തി​ന്‍റെ വീ​ഡി​യോ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. പ​ക്ഷേ നേ​താ​ക്ക​ളെ​ത്തി അ​ത് ഡി​ലീ​റ്റ് ചെ​യ്യി​പ്പി​ച്ചു. മ​ർ​ദ​ന​മേ​റ്റ​വ​ർ പ​രാ​തി​യി​ല്ലെ​ന്നും മ​ർ​ദ​ന​മേ​റ്റി​ട്ടി​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. ചെ​റി​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ന​ട​ന്ന​തെ​ന്ന് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

Read More

മേ​യ​ർ-ഡ്രൈ​വ​ർ ത​ർ​ക്കം; ബ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ആ​​​​ർ​​​​ടി​​​​ഒ​​​​യ്ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു; ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ഓ​ഫീ​സ​ർ​ക്കു സ്ഥ​ലംമാ​റ്റം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​ർ ആ​​​​ര്യാ രാ​​​​ജേ​​​​ന്ദ്ര​​​​നും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഡ്രൈ​​​​വ​​​​ർ യ​​​​ദു​​​​വും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട ബ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ആ​​​​ർ​​​​ടി​​​​ഒ​​​​യ്ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ​​​​തി​​​​രേ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി. ബ​​​​സ് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്ത തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സ​​​​റെ സ്ഥ​​​​ലം മാ​​​​റ്റി. എ​​​​ടി​​​​ഒ മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​റി​​​​നെ​​​​യാ​​​​ണ് ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ലേ​​​​ക്ക് സ്ഥ​​​​ലം മാ​​​​റ്റി​​​​ക്കൊ​​​​ണ്ട് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. വി​​​​വാ​​​​ദ​​​​മാ​​​​യ മേ​​​​യ​​​​ർ-​​​​ഡ്രൈ​​​​വ​​​​ർ ത​​​​ർ​​​​ക്ക​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​നു വേ​​​​ഗ​​​​പ്പൂ​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ടി​​​​ഒ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. മേ​​​​യ​​​​റു​​​​മാ​​​​യു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്കം ന​​​​ട​​​​ന്ന​​​​തി​​​​ന്‍റെ പി​​​​റ്റേ​​​​ന്നു​​​​ത​​​​ന്നെ ബ​​​​സ് വീ​​​​ണ്ടും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ടി​​​​ഒ​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന. സ്പീ​​​​ഡ് ഗ​​​​വ​​​​ർ​​​​ണ​​​​ർ കേ​​​​ബി​​​​ൾ മാ​​​​റ്റി​​​​യ നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് ബ​​​​സി​​​​നു വേ​​​​ഗ​​​​പ്പൂ​​​​ട്ട് ഇ​​​​ല്ലെ​​​​ന്നു കാ​​​​ണി​​​​ച്ച് ആ​​​​ർ​​​​ടി​​​​ഒ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ആ​​​​ർ​​​​ടി​​​​ഒ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പി​​​​നു വ​​​​ലി​​​​യ നാ​​​​ണ​​​​ക്കേ​​​​ടു​​​​മു​​​​ണ്ടാ​​​​യി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് ബ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​ട്ടുകൊ​​​​ടു​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ സ്ഥ​​​​ലം മാ​​​​റ്റി​​​​യ​​​​ത്.

Read More

രാ​ജ്‌​കോ​ട്ടി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ഒ​മ്പ​ത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​ർ​ക്കു ദാ​രു​ണാ​ന്ത്യം

രാ​ജ്‌​കോ​ട്ട്: ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ടി​ല്‍ കു​ട്ടി​ക​ളു​ടെ വി​നോ​ദ​കേ​ന്ദ്ര​മാ​യ ടി​ആ​ര്‍​പി ഗെ​യിം സോ​ണി​ലു​ണ്ടാ​യ‍ വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​ന്പ​തു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​ർ​ക്കു ദാ​രു​ണാ​ന്ത്യം. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തം നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ക​ഠി​ന​പ്ര​യ​ത്ന​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​പ​തോ​ളം കു​ട്ടി​ക​ളെ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ക്കാ​നാ​യെ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​യ​തി​നാ​ൽ കേ​ന്ദ്ര​ത്തി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.​പ്ര​ധാ​ന​കേ​ന്ദ്ര​ത്തി​നു സ​മീ​പം ഫൈ​ബ​ർ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച താ​ത്കാ​ലി​ക കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ പ​ടു​കൂ​റ്റ​ൻ നി​ർ​മി​തി നി​ലം​പ​തി​ച്ച​തു സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യെ​ന്ന് രാ​ജ്‌​കോ​ട്ട് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ രാ​ജു ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് ഒ​ട്ടേ​റെ കു​ട്ടി​ക​ൾ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം, ന​ഗ​ര​ത്തി​ലെ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം​അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും വ്യ​ക്ത​മാ​ക്കി. യു​വ​രാ​ജ് സിം​ഗ് സോ​ള​ങ്കി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ഇ​യാ​ൾ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര…

Read More

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി; പുലിപ്പേടിയിൽ വലഞ്ഞ് നാട്ടുകാർ

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ പു​ളി​യി​ല​പ്പാ​റ ജം​ഗ്ഷ​ന് സ​മീ​പം പു​ലി ഇ​റ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​തി​ര​പ്പി​ള്ളി​യി​ൽ പു​ലി ഇ​റ​ങ്ങി​യ​ത്. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ഇ​തു​വ​ഴി കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രാ​ണ് പു​ലി​യെ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി. ര​ണ്ട് സെ​ക്ക​ൻ​ഡ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ മാ​ത്ര​മേ അ​വ​ർ​ക്ക് ക​ഴി​ഞ്ഞു​ള്ളൂ. അ​ധി​ക​സ​മ​യം അ​വി​ടെ നി​ന്നാ​ൽ പു​ലി​യു​ടെ ക​ണ്ണി​ൽ​പ്പെ​ടു​മെ​ന്ന് ബോ​ധ്യ​മാ​യ യാ​ത്ര​ക്കാ​ർ ഭ​യ​ന്ന് അ​വി​ടെ നി​ന്നും പോ​യി. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ ശ​ല്യം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഭീ​തി കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ വ്യാ​പ​ക​മാ​യി പി​ടി കൂ​ടു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നു. പ​ത്ത​നം​തി​ട്ട​യി​ലും പു​ലി ഇ​റ​ങ്ങി. പോ​ത്തു​പാ​റ​യി​ൽ ഇ​റ​ങ്ങി​യ പു​ലി വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചു കൊ​ന്നു. വാ​ലു​പാ​റ സ്വ​ദേ​ശി സു​നി​ലി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ ആ​ണ് പു​ലി ക​ടി​ച്ചു​കൊ​ന്ന​ത്.          

Read More

രാ​ജ്യാ​ന്ത​ര അ​വ​യ​വ​ക്ക​ട​ത്ത് കേ​സ്;അ​വ​യ​വ​ക്ക​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ലൈം​ഗി​ക പീ​ഡ​ന​വും; കൊ​ച്ചി സ്വ​ദേ​ശി ഇ​റാ​നി​ലു​ണ്ടെ​ന്ന് സൂ​ച​ന

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​വ​യ​വ​ക്ക​ച്ച​വ​ട​ത്തി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ സ​ജി​ത്ത് ശ്യാ​മി​നെ ഇ​ന്ന് അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. അ​വ​യ​വ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ഇ​യാ​ള്‍ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സാ​ബി​ത്ത് നാ​സ​റി​ന്‍റെ ഫോ​ണ്‍ വി​വ​ര​ങ്ങ​ളും, അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നും സ​ജി​ത്തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ക്കു​ക​യു​ണ്ടാ​യി. കൊ​ച്ചി​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഉ​ച്ച​യോ​ടെ ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം കേ​സി​ല്‍ ആ​ദ്യം അ​റ​സ്റ്റി​ലാ​യ സാ​ബി​ത്ത് നാ​സ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. അ​വ​യ​വ​ക്ക​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ലൈം​ഗി​ക പീ​ഡ​ന​മെ​ന്ന പ​രാ​തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചുവൃ​ക്ക ക​ച്ച​വ​ടം ന​ട​ത്തി​യ യു​വ​തി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന പ​രാ​തി​യി​ല്‍ പ​ന​ങ്ങാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ണം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​പ്പി​ച്ച് ഏ​ജ​ന്‍റ് പീ​ഡി​പ്പി​ച്ചു. ഇ​ട​നി​ല​ക്കാ​ര​നെ​തി​രേ യു​വ​തി ഫേ​സ്ബു​ക്കി​ലി​ട്ട പ​രാ​തി​യും…

Read More

കാ​ഞ്ഞ​ങ്ങാ​ട് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യു​ടെ ജീ​വി​തം അ​ടി​മു​ടി ദു​രൂ​ഹ​ത; പ​ക​ൽ പു​റ​ത്തി​റ​ങ്ങി​ല്ല, രാ​ത്രി​സ​ഞ്ചാ​രം, കു​ട​കി​ൽ കാ​മു​കി…

കാ​ഞ്ഞ​ങ്ങാ​ട്: പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി സ​ലീ​മി​ന്‍റെ ജീ​വി​തം ഏ​റെ ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞ​ത്. ജ​നി​ച്ചു വ​ള​ർ​ന്ന​ത് ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ലാ​ണെ​ങ്കി​ലും മാ​തൃ​ഭാ​ഷ മ​ല​യാ​ള​മാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മെ​ല്ലാ​മു​ള്ള​ത് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ. 14 വ​ർ​ഷം മു​മ്പാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി​യെ ക​ല്യാ​ണം ക​ഴി​ച്ച​ത്. പി​ന്നെ ഇ​വി​ടെ വ​ന്ന് താ​മ​സ​മാ​ക്കു​ക​യാ​യി​ര​ന്നു.പ​ക​ൽ മു​ഴു​വ​നും വീ​ട്ടി​ൽ​ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഭ​ർ​ത്താ​വ് വീ​ട്ടി​ലു​ണ്ടെ​ന്ന് ഭാ​ര്യ പ​റ​യു​ന്ന​ത​ല്ലാ​തെ ഇ​യാ​ളെ നേ​രി​ട്ടു ക​ണ്ട അ​യ​ൽ​വാ​സി​ക​ൾ പോ​ലും ചു​രു​ക്ക​മാ​ണ്. ഭാ​ര്യ​യു​ടെ കു​ടും​ബ​ത്തി​ലെ​യോ നാ​ട്ടി​ലെ​യോ ച​ട​ങ്ങു​ക​ൾ​ക്കൊ​ന്നും ഇ​യാ​ൾ പോ​കാ​റു​മി​ല്ല. പ​ക​ൽ മു​ഴു​വ​ൻ വീ​ട്ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന ഇ​യാ​ളു​ടെ സ​ഞ്ചാ​രം മു​ഴു​വ​ൻ രാ​ത്രി​ക​ളി​ലാ​ണ്. രാ​ത്രി​യാ​യാ​ൽ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന ഇ​യാ​ൾ തോ​ട്ടി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നൊ​ക്കെ​യാ​ണ് പ​റ​യു​ക. നേ​രം പു​ല​ർ​ന്നാ​ലാ​ണ് തി​രി​ച്ചെ​ത്തു​ക. വി​ചി​ത്ര​മാ​യ ജീ​വി​ത​രീ​തി​യാ​ണ് ഇ​യാ​ൾ തു​ട​ർ​ന്നി​രു​ന്ന​ത്. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ൽ പ​ത്തു ദി​വ​സ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ആ​ന്ധ്ര​യി​ലെ അ​ഡോ​ണി…

Read More

ചോ​ക്ലേ​റ്റ് തി​ന്ന് കൊ​ഴു​ത്തു​രു​ണ്ട പു​ഴു​ക്ക​ൾ… മി​ൽ​മ​യു​ടെ ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ക​വ​റി​നു​ള്ളി​ൽ നി​റ​യെ പു​ഴു​ക്ക​ൾ; പ​രാ​തി​യു​മാ​യി യു​വാ​വ്

കോ​ഴി​ക്കോ​ട്: കണികണ്ടുണരുന്ന മിൽമയുടെ ചോക്ലേറ്റ് കവർ പൊട്ടിച്ച യുവാവ് ഞെട്ടി. ഡാ​ർ​ക്ക് ചോ​ക്ലേ​റ്റി​ലിരുന്ന് നുരച്ചിറങ്ങിയത് എണ്ണി യൽ തീരാത്തത്ര പു​ഴു​. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​ണ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. താ​മ​ര​ശേ​രി ബ​സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ചോ​ക്ലേ​റ്റ് വാ​ങ്ങി​യ​ത്. ചോ​ക്ലേ​റ്റ് വാ​ങ്ങി ക​വ​ര്‍ പൊ​ളി​ച്ച് അ​ക​ത്തെ അ​ലൂ​മി​നി​യം ഫോ​യി​ല്‍ ക​വ​റും പൊ​ളി​ച്ച​പ്പോ​ഴാ​ണ് നി​റ​യെ പു​ഴു​ക്ക​ളെ ക​ണ്ട​ത്. പാ​ക്കിം​ഗ് ഡേ​റ്റ് 2023 ഒ​ക്ടോ​ബ​ര്‍ 16 നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2024 ഒ​ക്ടോ​ബ​ര്‍ 15 വ​രെ​യാ​ണ് എ​ക്‌​സ്പ​യ​റി ഡേ​റ്റ്. പ​രാ​തി​യെ​തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​ധി​കൃ​ത​ർ ക​ട​യി​ലെ​ത്തി സാ​പി​ൾ ശേ​രി​ച്ചു. മി​ഠാ​യി​യു​ടെ സ്റ്റോ​ക്ക് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

Read More

ഇ​ങ്ങ​നെ​യൊ​രു ച​തി വേ​ണ്ടാ​യി​രു​ന്നു; ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ച്ച കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു; പു​ല​ർ​ച്ചെ യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി നാ​ട്ടു​കാ​ർ

കോ​ട്ട​യം: ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി യാ​ത്ര ചെ​യ്ത സം​ഘം വ​ഴി​തെ​റ്റി​യെ​ത്തി​യ​ത് തോ​ട്ടി​ൽ. കു​റു​പ്പ​ന്ത​റ ക​ട​വു​പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് എ​ത്തി​യ യാ​ത്രാ​സം​ഘം മൂ​ന്നാ​റി​ല്‍​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് തോ​ട്ടി​ല്‍ വീ​ണ​ത്.ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും പ​ട്രോ​ളിം​ഗി​ന് ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും ചേ​ര്‍​ന്ന് യാ​ത്ര​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി. ഒ​രു സ്ത്രീ​യും മൂ​ന്ന് പു​രു​ഷ​ന്‍​മാ​രു​മാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. തോ​ട്ടി​ല്‍ മു​ങ്ങി​പ്പോ​യ കാ​ര്‍  കണ്ടെത്തി.

Read More