തൃശൂർ: ഇത്തവണ ജനങ്ങൾ മനസറിഞ്ഞ് വോട്ടു ചെയ്യുമെന്നും തനിക്ക് ജനങ്ങളെ വിശ്വാസമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാാർഥി സുരേഷ്ഗോപി. തികഞ്ഞ വിജയപ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടെന്നും നാമനിർദ്ദേശപത്രിക സമർപിക്കുന്നതിനു മുന്നോടിയായി സുരേഷ്ഗോപി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നല്ല ആത്മവിശ്വാസമുണ്ട്. ജനങ്ങളോട് കൂടുതലായിട്ട് ഒന്നും പറയേണ്ടതില്ല. അവർക്കെല്ലാം അറിയാം. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മനസറിഞ്ഞ് വോട്ട് ചെയ്യും. അവർക്ക് വേണ്ടിയും അവരുടെ രാജ്യത്തിന് വേണ്ടിയുമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. അത് തന്നെയാണ് എന്റെ ആത്മവിശ്വാസവും. ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളെല്ലാം നടത്തി കാണിക്കണം. എന്താണ് ഉത്തരവാദിത്വം എന്നത് നല്ല രീതിയിൽ കാണിച്ചുകൊടുക്കും-സുരേഷ്ഗോപി പറഞ്ഞു. കരുവന്നൂരിലെ പണം കവർന്നവർക്കെതിരെ ഇ ഡി നടപടിയെടുത്തില്ലെങ്കിൽ ഇഡിയിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാകുമെന്ന് സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ പട്ടാളത്തെ നിർത്തിയിട്ടാണെങ്കിലും കരുവന്നൂരിലെ പണം കൊടുപ്പിക്കണം. ഇത് പ്രജാരാജ്യമാണെന്നും ജനങ്ങൾ ഉലയാതിരിക്കാനാണ് ഇഡിയെന്നും അവരെ അവരുടെ ജോലി…
Read MoreCategory: Top News
നടന്നു പോകുകയായിരുന്ന പതിനെട്ടുകാരിയെ പിന്നിൽ നിന്നെത്തി കടന്നു പിടിച്ചു; ഒളിവിൽപ്പോയ അറുപത്തിയാറുകാരനെ വലയിലാക്കി പോലീസ്
തിരുവല്ല: സഹോദരനൊപ്പം നടന്നു പോകുകയായിരുന്ന പതിനെട്ടുകാരിയെ നടുറോഡില്‍ കടന്നുപിടിച്ച സംഭവത്തില്‍ അറുപത്തിയാറു കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഓതറ പ്രയാറ്റ് പടിഞ്ഞാറേതില്‍ വീട്ടില്‍ മോഹനനാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് വയസുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ ഓതറ – കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് മോഹനന് പിന്നില്‍കൂടി എത്തി ശരീര ഭാഗങ്ങളില്‍ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ ഇയാള്‍ സംഭവം സ്ഥലത്തു നിന്നും സൈക്കിളില്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ തിരുവല്ല സിഐ ബി. കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു.
Read Moreവായ്പകളോ കുടിശികകളോ ഒന്നുംതന്നെ ഇല്ല; അനില്‍ ആന്റണിക്ക് വിദേശത്തടക്കം ഒരു കോടിയുടെ നിക്ഷേപം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് വിദേശ ബാങ്കുകളിലടക്കം 1,00,14,577.75 രൂപയുടെ നിക്ഷേപമുള്ളതായി സത്യവാങ്മൂലം. 50,000 രൂപയാണ് സ്ഥാനാര്‍ഥിയുടെ കൈവശമുള്ളത്. ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്എയിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിലായി 5.38 ലക്ഷം, 56,610 രൂപയുടെയും നിക്ഷേപങ്ങളുണ്ട്. വിദേശത്തുള്‍പ്പെടെ നടത്തിയിട്ടുള്ള ഇതര നിക്ഷേപ വിവരങ്ങളും ചേര്‍ത്താണ് സത്യവാങ്മൂലം തയാറാക്കിയിട്ടുള്ളത്. വസ്തു സംബന്ധമായ ഇതര ആസ്തികളോ വായ്പകളോ കുടിശികകളോ ഒന്നുംതന്നെ ഇല്ല.യുഎസ്എയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നു നേടിയിട്ടുള്ള മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മാനേജ്മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗാണ് അനിലിന്റെ വിദ്യാഭ്യാസ യോഗ്യത.
Read Moreസഹോദരൻ എൻഡിഎ സ്ഥാനാർഥി; ഇന്ദു വോട്ട് തേടുന്നത് കൊടിക്കുന്നിൽ സുരേഷിനുവേണ്ടി; താനും കുടുംബവും അടിയുറച്ച് കോൺഗ്രസിൽ തന്നെയുണ്ടാവുമെന്ന് ബൈജു കലാശാലയുടെ സഹോദരി
ചാരുംമൂട്: മാവേലിക്കര പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ സഹോദരി വോട്ടുതേടുന്നത് എതിർ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനുവേണ്ടി. മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് സെക്രട്ടറിയും സോഷ്യൽ മീഡിയ കോ – ഓർഡിനേറ്ററും സീരിയൽ താരവുമായ ഇന്ദു രാജനാണ് യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ളത്. കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായിരുന്ന സഹോദരൻ ബൈജു കലാശാല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം കോൺഗ്രസ് വിട്ടിരുന്നു. എന്നാൽ, ഇന്ദു രാജനും കുടുംബവുമെല്ലാം കോൺഗ്രസിൽ സജീവമാണ്. ബൈജു കലാശാല കഴിഞ്ഞ മാസം ബിഡിജെഎസിൽ ചേരുകയും മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥിയാവുകയും ചെയ്തുവെങ്കിലും തങ്ങളുടെ നിലപാടിലുറച്ചു നിൽക്കുകയാണ് ഇന്ദു രാജൻ. അപ്പുറത്ത് മത്സരിക്കുന്നത് സഹോദരനായാൽ പോലും യുഡിഎഫിനുവേണ്ടി പ്രവർത്തിക്കുകയാണ് നിലപാടെന്ന് ഇന്ദു പറഞ്ഞു. ബൈജുവിന്റെ യും ഇന്ദുവിന്റെയും വീട് നിൽക്കുന്ന താമരക്കുളം പഞ്ചായത്തിലെ 164-ാം ബൂത്തിലാണ് കൊടിക്കുന്നിൽ സുരേഷിനു വോട്ടു തേടി…
Read Moreഅരുണാചലിലെ മലയാളികളുടെ മരണം: മൂവരുടെയും മൃതദേഹം ഇന്നു നാട്ടിലെത്തിക്കും; പ്രാഥമിക പരിശോധനയിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം രക്തം വാര്‍ന്ന്
തിരുവനന്തപുരം: അരുണാചല്‍പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആയുര്‍വേദ ഡോക്ടര്‍മാരായ ദമ്പതികളുടെയും ഇവരുടെ സുഹൃത്തായ അധ്യാപികയുടെയും മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഇന്നു രാവിലെ 6.30നു ഗോഹട്ടിയില്നിന്നും വിമാനമാര്‍ഗം കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ ബംഗളൂരു വഴി ഉച്ചയ്ക്കു 12.30നു തിരുവനന്തപുരത്തെത്തിക്കും. മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41), സുഹൃത്ത് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി. നായര്‍ (29) എന്നിവരെയാണു ചൊവാഴ്ച ഉച്ചയോടെ സിറോ ലോവര്‍ സുബാന്‍സിരി ബ്ലുപൈന് ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരുടെയും ബന്ധുക്കള്‍ ഇന്നലെ ഉച്ചയോടെ ലോവര്‍ സുബാന്സിരിയിലെത്തി. നാഹര്ലഗന് തൊമോറിബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി (ട്രിന്‍സ്) ലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. തുടർന്ന് എംബാം ചെയ്ത മൃതദേഹം രാത്രി 8.45നു ഗോഹട്ടിയിലേക്ക് റോഡ്…
Read Moreകള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരള – തമിഴ്നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാല മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം തുടരുന്നതിന്റെ ഭാഗമായാണ് ഉയർന്ന തിരമാലയ്ക്ക് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Read Moreദക്ഷിണ റെയിൽവേയ്ക്ക് റിക്കാർഡ് വരുമാന വർധന; കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 12020 കോടി
കൊല്ലം: ദക്ഷിണ റെയിൽവേയ്ക്ക് കഴിഞ്ഞ സാമ്പത്തികവർഷം റിക്കാർഡ് വരുമാന വർധന. 2023-24 വർഷത്തെ മൊത്തവരുമാനം 12020 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വരുമാനവർധനയാണ് ഉണ്ടായിട്ടുള്ളത്. ദക്ഷിണ റെയിൽവേയെ സംബന്ധിച്ചിടത്തോളം ഇത് സർവകാല റിക്കാർഡാണ്. എല്ലാ മേഖലയിലും വരുമാനം കുതിച്ചുയർന്നു എന്നതാണ് ഏറ്റവും പ്രത്യേകത. യാത്രക്കൂലി ഇനത്തിൽ മാത്രം 7,151 കോടി രൂപ ലഭിച്ചു. 3,674 കോടിയാണ് ചരക്ക് ഗതാഗതത്തിൽനിന്നുള്ള വരുമാനം. ഇതര ഇനങ്ങളിൽനിന്ന് 1,194 കോടി രൂപയും ലഭ്യമായി. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണ റെയിൽവേ എട്ടു ജോഡി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് ആരംഭിച്ചത്. ഇതുവഴിയും ഗണ്യമായ വരുമാനവർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ‘ഒരു സ്റ്റേഷൻ, ഒരു ഉത്പന്നം പദ്ധതി’ പ്രകാരം വിവിധ സ്റ്റേഷനുകളിലായി 263 സ്റ്റാളുകൾ ആരംഭിച്ചു. ഇവ വഴി വിറ്റഴിച്ചത് 20 കോടി രൂപയുടെ ഉത്പന്നങ്ങളാണ്. അടുത്ത സാമ്പത്തികവർഷവും ഇത്തരം…
Read Moreസിംപിൾ രവീന്ദ്രന്റെ ആസ്തി അത്ര സിംപിളല്ല; ധൂർത്ത് മതിയാക്കു, സന്പാദ്യം ശീലമാക്കൂ ചാലക്കുടിയിലെ ഇടത് സ്ഥാനാർഥിയെ ട്രോളി നവമാധ്യമങ്ങൾ
കൊച്ചി: സൈക്കിളിൽ സഞ്ചാരം, സാധാരണ ഫോൺ… ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി സി.രവീന്ദ്രനാഥിന്റെ ജീവിത രീതി തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് വൈറലായിരുന്നു. എന്നാൽ നാമനിർദ്ദേശപത്രികയ്ക്കൊപ്പം അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നതോടെ മുൻമന്ത്രിയുടെ ലളിത ജീവിതത്തെ ട്രോളുകയാണ് പ്രതിപക്ഷ നവമാധ്യമ ഗ്രൂപ്പുകൾ. ലളിത ജീവിതം നയിക്കുന്ന ഇടത് സ്ഥാനാർഥിക്ക് 2.95 കോടിയുടെ സ്വത്തുണ്ടെന്നതാണ് പരിഹാസ വിഷയമായിരിക്കുന്നത്. രവീന്ദ്രനാഥിന് 1.55 കോടി രൂപയുടെ കാര്‍ഷികേതര ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഭാര്യ എം.കെ. വിജയത്തിന് 45 ലക്ഷം രൂപയുടെ കാര്‍ഷികേതര ഭൂമിയും പീച്ചി, പാണഞ്ചേരി, നെന്മണിക്കര വില്ലേജുകളിലായി 68.75 ലക്ഷം രൂപയുടെ കാര്‍ഷിക ഭൂമി അടക്കം 1.13 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. വിവിധ ബാങ്കുകളിലായി 1.27 ലക്ഷം രൂപയുടെ നിക്ഷേപമാണ് രവീന്ദ്രനാഥിനുള്ളത്. കൂടാതെ സര്‍വീസ് പെന്ഷന് ഇനത്തില്‍ 68,204 രൂപയും, എംഎല്‍എ പെന്‍ഷനായി 30,000 രൂപയും ലഭിക്കുന്നുണ്ട്. ട്രഷറി, സൊസൈറ്റി അടക്കമുള്ള വിവിധ ബാങ്കുകളിലായി…
Read Moreഅരുണാചലിൽ മരിച്ച ദമ്പതികളുടെയും സുഹൃത്തിന്റെയും മരണം കൊലപാതകമോ? ആര്യയുടെ വിടവാങ്ങൽ 27ന് വിവാഹം നടക്കാനിരിക്കെ
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്നു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ത്രീകളെ കൊന്ന ശേഷം നവീൻ ജീവനൊടുക്കിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള പോലീസ് സംഘം അരുണാചലിൽ എത്തിയ ശേഷം മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. ബ്ലാക്ക് മാജിക്കിന് ഇരകളായാണ് ദന്പതികളും യുവതിയും മരിച്ചതെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇവരുടെ ഫോണുകളും മറ്റും കൂടുതൽ വിശദമായി പരിശോധിച്ചതിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പരലോകത്തെപ്പറ്റിയുള്ള പ്രലോഭനങ്ങളും മരണകാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ ഇറ്റാനഗർ പോലീസുമായി കൂടുതൽ ആശയവിനിമയം നടത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദന്പതികൾ താമസിച്ചിരുന്ന മുറി പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മുറി തുറന്ന് പരിശോധിച്ച ശേഷവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മാത്രമെ കുടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകുവെന്നാണ് പോലീസ് പറയുന്നത്. നവീൻ തോമസ്, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരുടെ മൊബൈൽ…
Read Moreവണ്ടാനം മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിലെ കോൾഡ് റൂമിന്റെ പ്രവർത്തനം നിലച്ചു; രക്തം നൽകാനാവാതെ ദാതാക്കൾ; പുതിയ എച്ച്ഒഡി നിലപാടിൽ ജീവനക്കാർക്ക് അതൃപ്തി
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ബ്ലഡ് ബാങ്കിൽ കോൾഡ് റൂമിന്റെ പ്രവർത്തനം നിലച്ചു. 60 ലക്ഷത്തിൽപ്പരം രൂപ ചെലവിൽ സജ്ജീകരിച്ച് ഏതാനും മാസങ്ങൾക്കുമുമ്പ് പ്രവർത്തനമാരംഭിച്ച കോൾഡ് റൂമിന്റെ പ്രവർത്തനമാണ് ഏതാനും ദിവസം മുന്‍പ് നിലച്ചത്. കോൾഡ് റൂമിന്റെ പ്രവർത്തനം നിലച്ചതോടെ ആവശ്യക്കാർക്കു മതിയായ അളവിൽ രക്തം ലഭ്യമാകുന്ന സാഹചര്യവും ഇല്ലാതായി. കോൾഡ് റൂമിന്റെ പ്രവർത്തനച്ചുമതലയിൽനിന്ന് ടെക്നീഷ്യനെ ഒഴിവാക്കി പകരം ചുമതല അറ്റണ്ടർമാർക്കു കൈമാറിയിരുന്നു. മണിക്കൂർ ഇടവിട്ട് താപനില രേഖപ്പെടുത്തിയില്ല. സാങ്കേതിക പരിജ്ഞാനമില്ലാത്ത അറ്റണ്ടറുടെ പ്രവർത്തനരീതിയും പാളിച്ചകളായി. രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവിധ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ ഉൾപ്പെടെയുള്ള രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിൽനിന്നു മതിയായ അളവിലും സമയ കൃത്യത പാലിച്ചും രക്തം കിട്ടുന്നില്ലെന്ന പരാതി വ്യാപകമാകുന്ന ഘട്ടത്തിലാണ് ഇപ്പോൾ കോൾഡ് റൂമിന്റെ പ്രവർത്തനവും നിലച്ചത്. ഏറ്റവുമധികം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ…
Read More