തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നകേസിൽ പ്രതി ഒഡീഷ സ്വദേശി രജനീകാന്തയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി തള്ളിയിട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്. തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്. ട്രെയിനിന്റെ 11-ാമത് കോച്ചിന്റെ പിന്നിൽ വലതുവശത്തെ വാതിലിനു സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽനിന്ന് രണ്ടു കൈകൾ കൊണ്ടും തള്ളിയിട്ടുവെന്നും എഫ്ഐആറിൽ പറയുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് എറണാകുളം-പാറ്റ്ന എക്സ്പ്രസിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള റൂട്ടിൽ വെളപ്പായയിലാണു സംഭവം. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെ ടിടിഇയെ പ്രതി ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. തന്റെ കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ…
Read MoreCategory: Top News
കൈയിൽ പ്രത്യേക ആകൃതിയിലുള്ള മുറിവുകൾ; മരണാനന്തര ജീവിതത്തെക്കുറിച്ച് അന്വേഷിച്ചതിന് തെളിവ്; നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം
കോട്ടയം: ആയുര്‍വേദ ഡോക്ടര്‍മാരായ ദമ്പതികളെയും ഇവരുടെ സുഹൃത്തായ അധ്യാപികയെയും അരുണാചല്‍പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് പറയുന്നതിനെ. അന്ധവിശ്വാസത്തിനും ദുര്‍മന്ത്രവാദത്തിനും സാത്താന് സേവയ്ക്കും ബ്ലാക് മാജിക്കിനും ഇരയായാണ് ദമ്പതികളും സുഹൃത്തും ജീവനൊടുക്കിയതെന്നാണ് സൂചന. മൂവരുടെയും കൈഞരമ്പുകളില്‍ സ്വയംവരുത്തിയതായി കരുതുന്ന പ്രത്യേക ആകൃതിയിലുള്ള മുറിവുകള്‍ കണ്ടെത്തി.മരണാനന്തര ജീവിതത്തെക്കുറിച്ച് സ്ഥിരമായി ഇവര്‍ ഇന്റർനെറ്റിൽ തെരഞ്ഞിരുന്നതായി സൂചനയുണ്ട്. നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരുന്നു. ഇവര്‍ ബ്ലാക് മാജിക്കിന് അടിപ്പെട്ടതായി ദേവിയുടെ ബന്ധുകൂടിയായ പ്രമുഖ ആര്‍ട്ടിസ്റ്റ് സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം കേന്ദ്രീകരിച്ച് സാത്താന്‍സേവ പ്രചാരത്തിലുണ്ടെന്നും ഇദ്ദേഹം സൂചിപ്പിച്ചു. മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ ദേവി ബാലന് (39), ഇവരുടെ സുഹൃത്ത് ആര്യ നായര്‍ (27) എന്നിവരാണ് മരിച്ചത്. ലോവര്‍ സുബാന്സി ജിറോയിലുള്ള ബ്ലുപൈന് ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയില്‍ ഇന്നലെ ഉച്ചയോടെയാണ് ഇവരെ മരിച്ച…
Read Moreസന്തോഷകരമായി ഞങ്ങള്‍ ജീവിച്ചു ഇനി പോവുകയാണ്; മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചലിൽ മരിച്ച നിലയിൽ
ഇറ്റാനഗര്‍: മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കോട്ടയം മീനടം സ്വദേശികളായ നവീന്‍, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ വട്ടിയൂർകാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. ദേഹത്ത് മുറിവുകള്‍ വരുത്തി രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സന്തോഷകരമായി ഞങ്ങള്‍ ജീവിച്ചു ഇനി പോവുകയാണ് എന്നാണ് കുറിപ്പിലുള്ളത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു മരിച്ച ആര്യ. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ ഇതേ സ്കൂളില്‍ ആര്യയൊടൊപ്പം നേരത്തേ പഠിപ്പിച്ചിരുന്ന ദേവിയെയും ഭര്‍ത്താവിനെയും കാണാതായ വിവരം പോലീസിന് കിട്ടി. ഇവര്‍ മൂവരും ഒരുമിച്ച് വിമാനത്തില്‍ ഗോഹട്ടിയിലേക്ക് പോയതായി പിന്നീട് വിവരം ലഭിച്ചിരുന്നു. അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇറ്റാനഗറില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനും ദേവിയും ടൂര്‍ പോവുകയാണെന്ന്…
Read Moreനോവിന്റെ ആറുവർഷങ്ങൾ… കൂട്ടുകാരിയെ തേടിയെത്തിയ പതിനാലുകാരിയോട് ചെയ്തത് കൊടുംക്രൂരത; 42കാരന് ജീവപര്യന്തവും 68.5 വര്‍ഷം കഠിന തടവും വിധിച്ച് കോടതി
മഞ്ചേരി: പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത 42കാരന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജീവപര്യന്തം തടവിനു പുറമേ 68.5 വര്‍ഷം കഠിന തടവും 6,01,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് മൈത്ര തച്ചംപറമ്പ് അമ്പലത്തൊടി ബാബുവിനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. സംഭവ ദിവസം കൂട്ടുകാരിയെ തേടി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു അതിജീവിത. ഈ സമയം വീട്ടില്‍ തനിച്ചായിരുന്ന പ്രതി ബാലികയെ ബലമായി വീട്ടിലേക്ക് വലിച്ചു കൊണ്ടുപോയി ബാലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗില്‍ കുട്ടി അധ്യാപികയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന് വിവരം കൈമാറുകയും അരീക്കോട് പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.…
Read Moreസുരേഷ്ഗോപിയുമതോർത്തില്ല…!ശ്രീരാമഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് അബ്ദുള്ളക്കുട്ടി; പരാതിയുമായി എൽഡിഎഫ്
തൃശൂർ: സുരേഷ് ഗോപിക്കുവേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്ഥിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് എൽഡിഎഫിന്റെ പരാതി. ഹിന്ദുമതവിശ്വാസികളുടെ ആരാധനാദൈവമായ ശ്രീരാമന്റെ പേരുപറഞ്ഞ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ഥിച്ചെന്നാണു പരാതി. മാർച്ച് 30 ന് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു വോട്ട് അഭ്യർഥന. പ്രസംഗം ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവ് ആയിരുന്നു. ശ്രീരാമഭഗവാനെ മനസില്‍ ധ്യാനിച്ചുകൊണ്ട് സുരേഷ്ഗോപിക്കു വോട്ടുചെയ്യണമെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനാണു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്.
Read Moreപകൽ മാന്യമായി സംസാരിച്ചെത്തുന്ന സെയിൽസ് എക്സിക്യൂട്ടീവ്; രാത്രിയിൽ പൈജാമയും തലപ്പാവും അണിഞ്ഞെത്തുന്ന കള്ളനെ കണ്ട് വീട്ടമ്മമാർക്ക് ഞെട്ടൽ..
കാഞ്ഞങ്ങാട്: പകൽ വീടുവീടാന്തരം കയറിയിറങ്ങി സാധനങ്ങൾ വില്പന നടത്തുന്ന സെയിൽസ് എക്സിക്യൂട്ടീവായെത്തി ചുറ്റുപാടുകൾ കണ്ടുമനസിലാക്കി രാത്രിയിൽ മോഷണം നടത്തുന്ന യുവാവ് പിടിയിലായി. കഴിഞ്ഞ ജനുവരി 25ന് ചേറ്റുകുണ്ടിലെ രമ്യയുടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി (24) പിടിയിലായത്. സംഭവത്തിനുശേഷം മറ്റൊരു കവർച്ച കേസിൽ അറസ്റ്റിലായി സേലത്തെ ജയിലിൽ കഴിയുകയായിരുന്നു. വീടിന്റെ ജനാലയ്ക്കുള്ളിലൂടെ മരവടി കടത്തി മേശപ്പുറത്തു വച്ചിരുന്ന ബാഗ് എടുത്താണ് അതിനുള്ളിലുണ്ടായിരുന്ന 1,81,500 രൂപ വില വരുന്ന സ്വർണമാലയും കാൽ പവൻ തൂക്കം വരുന്ന സ്വർണമോതിരവും 1500 രൂപയും കവർന്നത്. പൈജാമയും വെളുത്ത തലപ്പാവും ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കവർച്ച നടന്ന വീട്ടിലെയും ബേക്കൽ കോട്ടക്കുന്നിലെ ചായക്കടയിലെയും സിസിടിവി കാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സംസ്ഥാന വ്യാപകമായി പോലീസ് പ്രചരിപ്പിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പകൽ നേരങ്ങളിൽ പാന്റ്സും ഷർട്ടും…
Read More‘ആർക്കറിയാം’…പത്തനംതിട്ട എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ പണം നൽകി പി.സി.ജോർജ്
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് പത്രിക സമർപ്പിക്കുന്നതിനുള്ള പണം നൽകി പി.സി.ജോർജ്. എൻഡിഎ പത്തനംതിട്ട പാർലമെന്റ് മണ്ഡലം കൺവെൻഷൻ വേദിയിൽ വച്ചാണ് പണം കൈമാറിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന ജോർജ് പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ജോർജിനെ തഴഞ്ഞ് അനിലിന് സീറ്റ് നൽകുകയായിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അനിലിനെതിരേ ജോർജ് രംഗത്തെത്തുകയും ചെയ്തിരുന്നു. അനിലിനെ മണ്ഡലത്തിൽ ആർക്ക് അറിയാം എന്നായിരുന്നു ജോർജിന്റെ പ്രതികരണം. പിന്നീട് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച ശേഷം അനിൽ ആന്റണി ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ കണ്ടിരുന്നു. ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവദേക്കറാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, സംസ്ഥാന സെക്രട്ടറി കരമന ജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളദേവി, സംസ്ഥാന ജനറൽ…
Read Moreഇഡി വരുമ്പോൾ മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിച്ചോയെന്ന് ചാണ്ടി ഉമ്മൻ; വെട്ടി തുണ്ടമാക്കിയാലും തന്റെ മക്കൾ ബിജെപിയിൽ പോകില്ലെന്ന് മറിയാമ്മ ഉമ്മൻ
കോട്ടയം: ഇഡിയും സിബിഐയും അന്വേഷിച്ചുവരുമ്പോൾ മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിക്കണമെന്നു ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നുണ പ്രചരണങ്ങളിലൂടെയും കള്ള വാർത്തകളിലൂടെയും തന്റെ പിതാവിനെ ഇപ്പോഴും സിപിഎം ആക്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ മക്കൾ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഭാര്യ മറിയാമ്മയും രംഗത്ത് വന്നിരുന്നു. വെട്ടി തുണ്ടമാക്കിയാലും തന്റെ മൂന്ന് മക്കളും ബിജെപിയിൽ പോകില്ലെന്നായിരുന്നു മറിയാമ്മ ഉമ്മന്റെ പ്രതികരണം. യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.
Read Moreചുട്ടുപൊള്ളി കേരളം: വെള്ളിയാഴ്ച വരെ ചൂട് കടുക്കും; 12 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണു സാധ്യത. വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടും. ഇവിടങ്ങളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള മേഖലകളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read More‘വാട്സാപ്പ് ബക്കറ്റിലിട്ടോ’..! പ്രചാരണത്തിനു പണമില്ല ; സഹായം അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായം അഭ്യർഥിച്ച് തലസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. വാട്സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് സഹായ അഭ്യർഥന എത്തിയിരിക്കുന്നത്. മറ്റ് സ്ഥാനാർഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്ഥാനാർഥി പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രന്റെ വാട്സാപ്പ് സന്ദേശം. അടുത്ത സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയാറാക്കിയതെങ്കിലും സന്ദേശം ഷെയർ ചെയ്ത് ഷെയർ ചെയ്ത് വൈറലായിരിക്കുകയാണ്. ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്ക് വലിയ തോതിലുള്ള പ്രതികരണമാണിപ്പോഴുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പറയുന്നു. ‘ഒരു ഓട്ടോ തൊഴിലാളി അയച്ചത് 20 രൂപയാണ്. എനിക്ക് 10 രൂപയായാലും 20 രൂപയായാലും പ്രശ്നമില്ല. അതെല്ലാം പിന്തുണയാണ്. ജനങ്ങളുടെ പിന്തുണ. പണം പെരുകി വരും. കോടികളില്ലേലും ലക്ഷങ്ങളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
Read More