തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം കാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങിയാണ് അസ്ഥികൂടം പുറത്തെടുത്തത്. പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധരും ടാങ്കിനുളില്‍ ഇറങ്ങി. ഇന്നലെയാണ് കാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. കാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. തുടർന്ന് ഫോറൻസിക്ക് സംഘവും അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും ഇന്ന് രാവിലെ സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പരിശോധിക്കും.…
Read MoreCategory: Top News
നവജാത ശിശുവിനെ അമ്മ കൊന്ന് കുഴിച്ചു മൂടിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു
മലപ്പുറം: താനൂരിൽ അമ്മ കൊലപ്പെടുത്തി കുഴിച്ചു മുടിയ മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മൃതദേഹം മാറ്റി. മൂന്ന് ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ജന്മം നൽകിയ കുഞ്ഞിനെ താനൂർ സ്വദേശി ജുമൈലത്ത് കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ വീടിന് അടുത്തുള്ള പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി ഇവർ പോലീസിനോട് പറഞ്ഞു. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരുവര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിരിഞ്ഞാണ് ജുമൈലത്ത് താമസിക്കുന്നത്. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താന്‍ കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഫെബ്രുവരി 26ന് ആണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽവച്ച് കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന്…
Read Moreഅപസ്മാരം വന്ന് അവശനിലയിൽ ആദിവാസി യുവതി; റോഡ് സൗകര്യമില്ല, ആശുപത്രിയിലെത്തിച്ചത് 700 മീറ്റർ സ്ട്രക്ച്ചറിൽ ചുമന്ന്
പാലക്കാട്: അസുഖബാധിതയായ ആദിവാസി യുവതിയെ റോഡ് സൗകര്യമില്ലൈത്തതിനാൽ സ്ട്രക്ച്ചറിൽ ചുമക്കേണ്ടി വന്നത് 700 മീറ്റർ. വീടിനടുത്ത് ആംബുലൻസ് എത്താത്തതിനെ തുടർന്ന് ഷോളയൂർ വാഴക്കരപ്പള്ളത്തെ രങ്കി(48)യെയാണ് ചുമക്കേണ്ടി വന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. യുവതി അപസ്മാര ലക്ഷണത്തോടെ അവശനിലയിലായതായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വിവരമെത്തുകയായിരുന്നു. എന്നാൽ ആംബുലൻസ് യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി പോയെങ്കിലും വീടിനടുത്തേക്ക് എത്താനുള്ള റോഡ് സൗകര്യമില്ലായിരുന്നു. തുടർന്ന് ആംബുലൻസിൽ നിന്നും സ്ട്രക്ചർ കൊണ്ടുപോയി ഡ്രൈവർ രജിത്ത്മോൻ, നേഴ്സ് എബി എബ്രഹാം തോസ് എന്നിവരുടെ സഹായത്തോടെ പിന്നീട് യുവതിയെ ആംബുലൻസിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി നിലയിൽ ചികിത്സയിലാണ്.
Read Moreനഗ്നനാക്കി മർദിച്ചു, ആൾക്കൂട്ട വിചാരണ: സിദ്ധാർഥൻ അതിക്രൂര മർദനത്തിന് ഇരയായി; വെളിപ്പെടുത്തലുമായി വിദ്യാർഥികൾ
വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ മരിക്കുന്നതിന് മുൻപ് അതിക്രൂരമായ മർദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്ന് ദിവസം വരെ പഴക്കമുള്ള പരുക്കുകളാണ് ദേഹത്തുണ്ടായിരുന്നത്. എന്നാൽ സിദ്ധാർഥന്റേത് തൂങ്ങി മരണമാണെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം ആൾക്കൂട്ട വിചാരണയ്ക്ക് സിദ്ധാർഥൻ ഇരയായെന്നും വിദ്യാർഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സിദ്ധാർഥനെ പതിനാലാം തിയതി പ്രതികൾ സംഘം ചേർന്ന് ചോദ്യം ചെയ്തെന്നും തുടർന്ന് മർദിച്ചുവെന്നും വിദ്യാർഥികൾ പറഞ്ഞു. പതിനാറിന് കാംമ്പസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിന് സമീപവുംവച്ച് മർദിച്ചു. കൂടാതെ തൊട്ടടുത്ത ദിവസം ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചു പരസ്യമായി സിദ്ധാർഥനെ നഗ്നനാക്കി മർദിച്ചുവെന്നും ആൾക്കൂട്ട വിചാരണ ചെയ്തെന്നും വിദ്യാർഥികൾ വ്യക്തമാക്കി. പതിനെട്ടാം തിയതി രാവിലെ മർദിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ സിദ്ധാർഥന്റെ ശരീരത്തിൽ നിന്ന് പതിനെട്ടു മുറിവുകളാണ് കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം തൂങ്ങിയപ്പോൾ സംഭവിച്ചതാണ്. ഇവയാണ് മരണകാരണവും.…
Read Moreടി.പി വധക്കേസ് വിധി; മണ്ഡലം തിരിച്ചുപിടിക്കാമെന്ന സിപിഎമ്മിന്റെ ‘വടകരമോഹം’ കരിയുമോ?
കോഴിക്കോട്: കോവിഡ് കാലത്ത് ജനത്തെ ചേര്‍ത്തുപിടിച്ചു നടത്തിയ പോരാട്ടത്തിലൂടെ സ്റ്റാറായ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയിലൂടെ വടകര ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാമെന്ന സിപിഎം മോഹങ്ങള്‍ക്കു ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വിധി തിരിച്ചടിയായേക്കുമെന്നു വിലയിരുത്തൽ. ടി.പിയുടെ ഭാര്യ കെ.കെ. രമ നടത്തിയ നിയമപോരാട്ടം വിജയം കാണുമ്പോള്‍ അത് വടകരയില്‍ തീര്‍ക്കുന്ന മാറ്റൊലി ചില്ലറയല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എറ്റവും മികച്ച സ്ഥാനാര്‍ഥിയെന്ന വിശേഷണമുള്ള ശൈലജയ്ക്ക് നേരിടാനുള്ളത് കെ. മുരളീധരന് എന്ന പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയുള്ള ജനപ്രിയ േനതാവിനെ മാത്രമല്ല ‘ടിപി ഇഫക്ട്’ കൂടിയാണ്. ടി.പി രൂപം കൊടുത്ത ആര്‍എംപിഐ എന്ന പാര്‍ട്ടി തീര്‍ക്കുന്ന രാഷ്ട്രീയ കോട്ടയെയും മുരളീധരന്റെ രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധങ്ങളെയും മറികടന്നുവേണം ശൈലജയ്ക്ക് വിജയക്കൊടി പാറിക്കാന്‍. അതില്‍ വിജയിച്ചാല്‍ കേരളത്തിലെ സിപിഎമ്മിലെ മുന്‍ നിരനേതാക്കളുടെ ഗണത്തിലേക്കും ഭാവി മുഖ്യമന്ത്രി എന്ന വിശേഷണം അരക്കിട്ടുറപ്പിക്കാനും അവര്‍ക്കു കഴിയും. ഇല്ലെങ്കില്‍…
Read Moreഇനി ഞാൻ നിങ്ങൾക്കൊരു ശല്യമല്ല, എന്നെ തൂക്കിവിറ്റാൽ കൈ നിറയെ പണംകിട്ടും; റബർ കുരുവിനും പനംകുരുവിനും ഞെട്ടിക്കുന്ന വിലക്കയറ്റം
കോട്ടയം: വിലയില്ലാതെ വെറുതെ പോയിരുന്ന റബര്ക്കുരുവിനും തോട്ടപ്പയര്‍ വിത്തിനും നല്ല കാലം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍കൃഷി വ്യാപിച്ചതോടെ റബര്‍ നഴ്സറികള്‍ക്ക് തൈ കിളിര്പ്പിക്കാന് വിത്തു തികയുന്നില്ല. നന്നായി വിളഞ്ഞു പൊട്ടിവീണ കുരു കിലോയ്ക്ക് 200 രൂപ നിരക്കില്‍ റബര്‍ നഴ്സറികള്‍ സംഭരിക്കുന്നുണ്ട്. തോട്ടങ്ങളില്‍ തൈകള്‍ക്ക് തണുപ്പും വളക്കൂറും നൽകുന്ന നാടന്‍ പടല് എന്ന തോട്ടപ്പയര്‍ വിത്ത് കിലോയ്ക്ക് 1200 രൂപവരെ വിലയുണ്ട്. 450 രൂപയില്‍നിന്നു വില കുത്തനേ ഉയരുകയായിരുന്നു. മുന്‍പ് കര്‍ഷകര്‍ക്ക് ബാധ്യതയായിരുന്ന പനങ്കുരുവിനും ഡിമാന്ഡായി. പനങ്കുരു പരിപ്പ് കിലോയ്ക്ക് 10 രൂപ മുതല്‍ 20 രൂപ വരെ വിലയുണ്ട്. വടക്കേ ഇന്ത്യയില്‍ പാന്‍ ഉത്പന്നങ്ങള്‍ നിര്‍മാണത്തിൽ അസംസ്കൃതവസ്തുവായി ഇത് ഉപയോഗിക്കും. കട്ടപ്പന, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ വില്പന സജീവമാണ്. മിക്ക ജില്ലകളിലും വ്യാപാരം നടത്തുന്നു. കള്ളിനേക്കാള്‍ വരുമാനം കുരുവില്നിന്ന് ലഭിക്കുമെന്നതിനാല്‍ പനയുള്ളവര് ചെത്താന്‍ കൊടുക്കുന്നില്ല.
Read Moreകുംഭച്ചൂടിൽ കരിഞ്ഞുണങ്ങി കോട്ടയം; ഇന്നലെ 39.9 ഡിഗ്രിയെന്ന എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചു; രാത്രി താപനില 25 ഡിഗ്രിയിൽ
കോട്ടയം: താപനിലയില്‍ ഇന്നലെ കോട്ടയം എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചു – 39.9 ഡിഗ്രി. ഐഎംഡിയുടെ വടവാതൂര്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ ഇന്നലെ രണ്ടരയോടെയാണ് സാധാരണ തോതിനേക്കാള്‍ മൂന്നു സെല്‍ഷ്യസ് കൂടുതല്‍ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വടവാതൂരില്‍ രേഖപ്പെടുത്തിയത് 39 ഡിഗ്രിയായിരുന്നു. ഇന്നലെ മാത്രം ഒരു സെല്‍ഷ്യസ് വര്‍ധനയുണ്ടായി. വടവാതൂരിനു പുറമെ പൂഞ്ഞാറിലും കുമരകത്തുമാണ് ജില്ലയില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളുള്ളത്. പൂഞ്ഞാറില്‍ 36.9, കുമരകത്ത് 37.3 സെല്‍ഷ്യസായിരുന്നു ഇന്നലെ ഉയര്‍ന്ന താപനില. ഇന്ന് വടവാതൂരില്‍ 40 ഡിഗ്രിയിലെത്തി സംസ്ഥാനത്തെതന്നെ റിക്കാര്‍ഡില്‍ എത്തിയേക്കാം. പുനലൂരിലും പാലക്കാട്ടും മുന്‍പ് രേഖപ്പെടുത്തിയ 41 ഡിഗ്രിയെയും വരുംദിവസങ്ങളില്‍ കോട്ടയം മറികടന്നേക്കാം.മുന്‍പ് മാര്‍ച്ച് മാസത്തിലായിരുന്നു കോട്ടയത്ത് ചൂട് 37 ഡിഗ്രി കടന്നിരുന്നത്. ഫെബ്രുവരിയില്‍ത്തന്നെ ഇത്തരത്തിലുണ്ടായ പ്രതിഭാസം പല തലങ്ങളില്‍ പ്രഖ്യാഘാതമുണ്ടാക്കും. വരള്‍ച്ച, കൃഷിനാശം, രോഗങ്ങള്‍, ജീവജാലങ്ങള്‍ ചത്തൊടുങ്ങാനുള്ള സാധ്യത, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറെയാണ്. പുതുപ്പള്ളി റബര്‍…
Read Moreമൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന ട്രാൻസ്ജെൻഡറിന് വധശിക്ഷ; ഒരു പെൺകുട്ടിയുടെ സുരക്ഷ സമൂഹത്തിന് പരമപ്രധാനമെന്ന് കോടതി
മുംബൈ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാൻസ്ജെൻഡറിന് വധശിക്ഷ. പോക്സോ കേസുകൾ പരിഗണിച്ച പ്രത്യേക ജഡ്ജി അദിതി കദം ആണ് വിധി പറഞ്ഞത്. എന്നാൽ ഒരു കൂട്ടുപ്രതിയെ സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ വെറുതെ വിട്ടു. 2021 മുംബൈയിലാണ് കേസ് ആസ്പദമായ സംഭവം നടന്നത്. 24 കാരനായ പ്രതി ജൂലൈയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ അങ്ങേയറ്റം ക്രൂരതയും അധഃപതനവും പ്രതിഫലിപ്പിക്കുന്നുവെന്ന് കോടതി പരാമർശിച്ചു. ഒരു പെൺകുട്ടിയുടെ സുരക്ഷ സമൂഹത്തിന് പരമപ്രധാനമാണ്. പ്രതികൾ കുറ്റകൃത്യം ചെയ്യാൻ പദ്ധതിയിടുകയും അത് കൃത്യമായി നടപ്പിലാക്കുകയുമായിരുന്നു. കൂടാതെ തെളിവ് നശിപ്പിക്കാൻ മൃതദേഹം ചതുപ്പുനിലത്ത് കുഴിച്ചിട്ടതായും ജഡ്ജി നിരീക്ഷിച്ചു.
Read Moreടി.പി. വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് കാരണഭൂതനെ; കുഞ്ഞനന്തൻ ശുദ്ധാത്മാവാണെന്ന് പറയുമ്പോൾ കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ കാരണഭൂതനെപ്പറ്റിയാണ് ഇനി അറിയേണ്ടത്. സുപ്രീം കോടതിയിൽ കാരണഭൂതനെപ്പറ്റി വ്യക്തമായ തെളിവുകൾ വരുമെന്നാണ് വിശ്വാസം. ഈ കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് ചെന്നിത്തല. നിഷ്ഠൂരമായ കൊലപാതകത്തെ സിപിഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുവെന്ന് ചെന്നിത്തല പറഞ്ഞു. ഈ കേസിൽ കൂടുതൽ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസം. കെ.കെ. രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനവർക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് അന്വേഷിക്കപ്പെടാതിരിക്കാൻ കാരണം അക്കാലഘട്ടത്തിലെ ഫോൺ കോളുകൾ സർവീസ് പ്രൊവൈഡേഴ്സ് നൽകാൻ വിസമ്മതിച്ചതാണ്. ഇനിയും അതിനുളള സാധ്യതകൾ തള്ളിക്കളയാനാവില്ല. സർവീസ് പ്രൊവൈഡേഴ്സാണ് ഈ കേസിലെ ഗുഢാലോചന അന്വേഷണത്തിനു തടസമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു…
Read Moreരാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു; ശ്രീലങ്കയിലെത്തി അമ്മയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ശാന്തന്റെ മരണം
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇയാൾ. രോഗിയായ അമ്മയെ കാണാന്‍ ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് ശാന്തന്റെ മരണം. ശ്രീലങ്കയിലേക്ക് പോകാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ. മോചിതനായ ശേഷം തൃച്ചി ശ്രീലങ്കന്‍ തമിഴ് പുനരധിവാസ ക്യാമ്പില്‍ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്.
Read More