തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആറ്റിങ്ങൽ- വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി – ജോയ്സ് ജോർജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ – എം.വി.ജയരാജൻ, കാസർകോട് – എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ. സിപിഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്, മാവേലിക്കരയില്‍ യുവനേതാവ് സി. എ. അരുണ്‍ കുമാര്‍, തൃശൂര്‍ വി. എസ്.…
Read MoreCategory: Top News
എന്താണ് പ്രോജക്ട് ഹോപ്പ്; കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പുവഴി ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്നത് 1,244 വിദ്യാര്‍ഥികൾ
കൊച്ചി: കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പ്(ഹെല്‍പ്പിംഗ് അദേഴ്സ് പ്രൊമോട്ട് എജ്യുക്കേഷന്‍)ലൂടെ സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്നത് 1,244 വിദ്യാര്‍ഥികള്‍. എഎസ്എല്‍സി പരീക്ഷയ്ക്ക് 79 പേരും പ്ലസ്ടു പരീക്ഷയ്ക്കായി 1165 പേരുമാണ് തയാറെടുക്കുന്നത്. തിരുവനന്തപുരം റൂറലില്‍ നിന്നാണ് കൂടുതല്‍ പേര് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇവിടെനിന്നും 15 പേരാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. രണ്ടാം സ്ഥാനം കൊല്ലം സിറ്റിക്കാണ് -12 പേര്. 11 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കൊരുങ്ങുന്ന കോഴിക്കോട് സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. എറണാകുളം ജില്ലയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ഇത്തവണ ആരും ഇല്ല. പ്ലസ്ടു പരീക്ഷ എഴുതുന്ന കുട്ടികളില്‍ 166 വിദ്യാര്‍ഥികളുമായി തിരുവനന്തപുരം റൂറലാണ് ഒന്നാം സ്ഥാനത്ത്. കോഴിക്കോട് റൂറലില്‍നിന്ന് 130 പേരും കോഴിക്കോട് സിറ്റിയില്‍നിന്ന് 122 പേരും പ്ലസ്ടു പരീക്ഷ എഴുതുന്നുണ്ട്. കൊച്ചി സിറ്റിയില്‍നിന്ന് 84 പേരും എറണാകുളം റൂറലില്‍നിന്ന് 64 പേരുമാണ് ഇത്തവണ…
Read Moreബിവറേജിൽ നിന്ന് കാണാതെ പോയത് 2 ലക്ഷത്തിന്റെ ജവാൻ; തട്ടിപ്പ് തടയാൻ 19 ലക്ഷത്തിന്റെ മദ്യം നശിപ്പിക്കാൻ ഉത്തരവ്; കുമളിയിലെ തട്ടിപ്പ് കഥയിങ്ങനെ…
കുമളി: ബിവറേജസ് കോർപറേഷന്റെ കുമളി ചില്ലറ മദ്യവില്പനശാലയിലെ എക്സൈസ് വിൽപ്പന നിരോധിച്ച മദ്യത്തിന്റെ സ്റ്റോക്കിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ ജവാൻ മദ്യം കാണാതായി. 315 ലിറ്റർ മദ്യമാണ് കാണാതായിരിക്കുന്നത്. വിൽപ്പന നിരോധിച്ച 361 കെയ്സ് സ്റ്റോക്കിൽനിന്നാണ് 2,01600 ലക്ഷം രൂപ വിൽപ്പന വിലയുള്ള മദ്യം നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു കെയ്സിനുള്ളിൽ ഒരു ലിറ്റർ വീതമുള്ള ഒൻപതു കുപ്പി മദ്യമാണുണ്ടായിരിക്കേണ്ടത്. ഒരോ കെയ്സിൽ നിന്നും മൂന്നും നാലും കുപ്പികൾ വീതമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 16 . 1 . 2019ൽ എക്സൈസ് താത്കാലികമായി വില്പന നിരോധിച്ച് ഫ്രീസ് ചെയ്തിരുന്ന 361 കെയ്സ് മദ്യത്തിൽ നിന്നാണ് 35 കെയ്സ് കാണാതായത്. മദ്യത്തിൽ കരട് ഉണ്ടെന്ന പരാതിയെ തുടർന്നാണ് എക്സൈസ് താത്കാലികമായി വില്പന തടഞ്ഞ് മദ്യം സ്റ്റോക്കു ചെയ്തിരുന്നത്. മദ്യ ശേഖരത്തിൽ നിന്ന് ആറ് കുപ്പി പരിശോധനാ സാന്പിളായി എക്സൈസ് എടുത്തിരുന്നു. 21.4.2022ൽ ചില്ലറ…
Read Moreസമ്മാനം വരും പോകും, കല ആസ്വദിക്കാനും ആഘോഷിക്കാനും; 1980-ലെ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ താൻ സ്റ്റേജിൽകണ്ട സുന്ദരനെക്കുറിച്ച് വാചാലനായി മുകേഷ്
കോട്ടയം: തന്റെ കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പറഞ്ഞ് ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ. 1980 കാലഘട്ടത്തില്‍ കേരള യൂണിവേഴ്സിറ്റിയുടെ കലോത്സവം കോട്ടയം തിരുനക്കരയിലെ വേദിയില്‍ നടന്നപ്പോള്‍ മിമിക്രി, മോണോ ആക്ട് വേദിയിലെത്തിയ കാര്യമാണ് മുകേഷ് മത്സരാര്‍ഥികളെ ഓര്‍മിപ്പിച്ചത്. മിമിക്രി മത്സരത്തിന് സിദ്ദിഖ്, ലാല്‍, സൈനുദ്ദീന്‍ എന്നിവരും മുകേഷിനൊപ്പമുണ്ടായിരുന്നു. വിവിധ കോളജുകളില്‍നിന്നെത്തിയ ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സമ്മാനവും കിട്ടിയില്ല. സമ്മാനം വരും പോകും. കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും അവിടെ അഹംഭാവത്തിന് ഇടമില്ലെന്നും മുകേഷ് പറഞ്ഞു. കോട്ടയത്തു നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനു നേതൃത്വം നല്കിയ അന്നത്തെ യൂണിയന് ചെയര്മാന് സുമുഖനും സുന്ദരനുമായിരുന്ന കെ. സുരേഷ്കുറുപ്പിനെ വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് അന്നു കണ്ടിരുന്നതെന്നും മുകേഷ് അനുസ്മരിച്ചു. ലോകോത്തര നിലവാരത്തിലുള്ള കലാകാരന്മാരും കലാപ്രവര്‍ത്തകരും ആസ്വാദകരുമുള്ള നാടാണ് കേരളം. തങ്ങള്‍ കലാപ്രവര്‍ത്തനവുമായി വേദിയില്‍ വരുന്ന കാലത്ത് മുന്നിലിരുന്ന…
Read Moreഇങ്ങനെ പണികിട്ടിയാൽ വിയർപ്പൊഴുകും… തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയി; മേറ്റുമാര്‍ക്ക് സസ്പെന്ഷന്
പത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയ മൂന്ന് മേറ്റുമാര്‍ക്ക് സസ്പെന്ഷന്. ഒരു വര്‍ഷത്തേയ്ക്കാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡിലാണ് സംഭവം. തൊഴിലുറപ്പ് ജോലിക്ക് മേല്‍നോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാരും തൊഴിലാളികളും ഹാജര്‍ ഒപ്പിട്ട ശേഷം മനുഷ്യച്ചങ്ങലയ്ക്ക് പോയെന്നാണ് പരാതി ഉയര്‍ന്നത്. ബിജെപിയും കോണ്‍ഗ്രസും നല്കിയ പരാതിയില്‍ ഓംബുഡ്സ്മാന് ബിഎല്‍ഒയെക്കൊണ്ട് അന്വേഷണം നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ മേറ്റുമാര്ക്കെതിരേ നടപടിയെടുക്കുകയായിരുന്നു. ഇതേ കുറ്റം ചെയ്ത 70 തൊഴിലാളികള്‍ക്ക് ആ ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഓംബുഡ്സ്മാന്റെ ഉത്തരവില്‍ പറയുന്നു. അതേസമയം ഇത് രാഷ്ട്രീയപ്രേരിതമായ പരാതിയാണെന്നും മേറ്റുമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നുമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം.
Read Moreസുഹൃത്തുക്കളായ വീട്ടമ്മയും യുവാവും മരിച്ച നിലയില്‍; കൊല്ലത്തെ യുവതിയുടെ ഭർത്താവ് വിദേശത്ത്; ഇരുവരുടേയും മരണത്തിനിടയാക്കിയ സാഹചര്യം തേടി പോലീസ്
കൊല്ലം: യുവാവിനെയും വീട്ടമ്മയെയും ദുരൂഹ സാഹചര്യത്തിന് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ് മരിച്ചത്. യുവതിയുടെ തടിക്കാട്ടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിജു വൈകിട്ട് സിബിയുടെ വീട്ടില്‍ എത്തിയതിനു പിന്നാലെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. സിബിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreവീപ്പയിൽ കുത്തിനിറച്ച നിലയിൽ കൈ കാലുകളില്ലാത്ത വയോധികയുടെ മൃതദേഹം; സംഭവത്തിൽ ബന്ധുവായ യുവാവ് പോലീസ് പിടിയിൽ
ബംഗുളൂരു: വയോധികയെ കൊന്ന് കഷ്ണങ്ങളാക്കി മാലിന്യ വീപ്പയിൽ ഉപേക്ഷിച്ചു. കെ. ആർ. പുരം പോലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്ററുകൾക്കപ്പുറം നിസർഗ ലേ ഔട്ടിലാണ് പ്ലാസ്റ്റിക് ഡ്രമിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിലായി. കൈയും കാലും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടത് സജീവ രാഷ്ട്രീയ പ്രവർത്തകയായ സുശീലാമ്മയാണെന്ന് തിരിച്ചറിഞ്ഞതോടെ അഭ്യൂഹങ്ങളും പരന്നു. മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇതൊരു രാഷ്ട്രീയ കൊലയാണെന്ന സംശയവും ഉയർന്നുവന്നു. സുശീലാമ്മയ്ക്ക് ഇടയ്ക്കിടെ വീട് വിട്ടുപോകുന്ന സ്വഭാവമുള്ളതിനാൽ ശനിയാഴ്ചവരെ ഇവരെ കാണാതായിട്ടും മക്കൾ കാര്യമായി അന്വേഷിച്ചില്ലായിരുന്നു. ഞാറാഴ്ച പുലർച്ചെ വീപ്പ ചുമന്നു ഒരാൾ പോകുന്ന ദൃശ്യങ്ങൾ സിസിടിവി കാമറാ പരിശോധനയിൽ കണ്ടെത്തി. ഇത് സുശീലാമ്മയുടെ അകന്ന ബന്ധുവായ രമേശ് എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. സുശീലാമ്മ അടുത്തിടെ സ്ഥലം വിറ്റു…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്; റോഡ് ഷോ ഉണ്ടാവില്ല; സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതീക്ഷ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തലസ്ഥാനത്ത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.30ന് എത്തിച്ചേരുന്ന പ്രധാനമന്ത്രി അവിടെനിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം അദ്ദേഹം പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും. തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് തിരിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പി. സി. ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുളളത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
Read Moreനിരപരാധിയെന്ന് കിർമാണി മനോജ്, കുടുംബമുണ്ടെന്ന് അനൂപ്, ജയിലിൽ നല്ലനടപ്പായിരുന്നെന്ന് രാമചന്ദ്രൻ; ടി.പി.കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ കോടതിയില്‍ യാചിച്ച് പ്രതികള്‍
കൊച്ചി: ടി.പി.വധക്കേസിൽ കുറ്റവാളികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കേ, വധശിക്ഷ നല്‍കാനിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ ഹൈക്കോടതിയോട് യാചിച്ച് പ്രതികൾ ഓരോരുത്തരും പറഞ്ഞകാര്യങ്ങൾ ഇങ്ങനെ. പ്രതികളില്‍ ഓരോരുത്തരെയായി വിളിച്ച് കോടതി ഇക്കാര്യം ആരാഞ്ഞു. താന്‍ നിരപരാധി ആണെന്നായിരുന്നു ഒന്നാം പ്രതി എം.സി.അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും ഇയാള്‍ ആവശ്യപ്പെട്ടു. നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി അഭ്യര്‍ഥിച്ചു. തനിക്ക് 78 വയസുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്നും കേസില്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ട കെ.കെ.കൃഷ്ണന് കോടതിയില്‍ പറഞ്ഞു. തന്റെ സഹോദരന്…
Read Moreഇത്രയുംക്രൂരത ആരോടും പാടില്ല… പോസ്റ്റ്മോർട്ടത്തിന് വെള്ളമില്ല; മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കളെ കൊണ്ട് വെള്ളം കോരിച്ചു; സംഭവം കായംകുളം താലൂക്കാശുപത്രിയിൽ
കായംകുളം: പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ടാങ്കില്‍ വെള്ളം ഇല്ലാതെ വന്നതിനെത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും മൃതദേഹം കൊണ്ടുവന്ന ബന്ധുക്കളെയുംകൊണ്ട് വെള്ളം കോരിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആവശ്യത്തിന് വെള്ളം ഇല്ലാത്തതുമൂലം കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 11 മുതല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചത് അഞ്ച് മൃതദേഹങ്ങളാണ്. ഉച്ചയായിട്ടും പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ വിട്ടു നല്കാതാത്തതിനെത്തുടര്ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ആശുപത്രിയില്‍ വെള്ളമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയുന്നില്ലെന്ന് അപ്പോഴാണ് അധികൃതര്‍ അറിയിക്കുന്നത്. ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന മോട്ടോര്‍ തകരാറിലായതാണ് കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിഹാരം ഇല്ലാതായതോടെ ബന്ധുക്കളോടും ആംബുലന്‍സ് ഡ്രൈവര്‍മാരോടും വെള്ളം കോരിക്കൊണ്ടുവരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ ഉറ്റവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ പലരും സമീപത്തെ കിണറ്റില്‍നിന്നു വെള്ളം കോരാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ ചിലര്‍…
Read More