ചാലക്കുടി: പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ ചാലക്കുടി മേഖലാ സെക്രട്ടറി ജിയോ കൈതാരന്‍, ഷമിം, ഗ്യാനേഷ്, വില്‍ഫിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പോലീസ് ജീപ്പിന്റെ മുന്‍വശത്തെ കണ്ണാടിയാണ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ജീപ്പിനുള്ളിലുണ്ടായിരുന്ന പോലീസുകാരോട് ഇവര്‍ അസഭ്യം പറയുകയും ചെയ്തു. ഐടിഐ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെയുള്ള പ്രകടനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് പിഴ ഈടാക്കിയിരുന്നു. ഇതിനു പിന്നാലെ ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലനും സംഘവും എത്തി ഇന്നലെ ജീപ്പ് അടിച്ചു തകര്‍ത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം നിധിന് പുല്ലനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പോലീസുകാരെ തടഞ്ഞു. നിരവധി സമയത്തെ ബല പ്രയോഗത്തിലൂടെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചാലക്കുടി ഏരിയാ സെക്രട്ടറി…
Read MoreCategory: Top News
തലസ്ഥാനത്തെ കോൺഗ്രസ് മാർച്ച് പോർക്കളമായി; ടിയർ ഗ്യാസിൽ സുധാകരനു ദേഹാസ്വാസ്ഥ്യം; പ്രസംഗം പാതി വഴിയിൽ ഉപേക്ഷിച്ച് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ഡിജിപി ഓഫിസ് മാർച്ച് സംഘർഷത്തിൽ കലാശിക്കുന്നു. നവകേരള സദസിന്റെ പോസ്റ്ററുകളും ബോർഡുകളും പ്രവർത്തകർ തല്ലിത്തകർത്തു. പോലീസിനു നേരെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടപ്പോൾ ടിയർ ഗ്യാസും ജല പീരങ്കിയും ഉപയോഗിച്ച് പോലീസ്. മാർച്ച് പോർക്കളമായപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പ്രസംഗം പകുതിയിൽ നിർത്തി. പോലീസിന്റെ കണ്ണീർ വാതകത്തിൽ കെ. സുധാകരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബർ 18ന് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച നവകേരള സദസിന് ഇന്ന് തലസ്ഥാനത്ത് സമാപനം കുറിക്കുന്നതിനിടയിലാണ് ഇന്നു രാവിലെ പത്തിന് ഡിജിപി ഓഫിസിലേക്കു കോൺഗ്രസ്മാർച്ച് പ്രഖ്യാപിച്ചത്. കെപിസിസി ആസ്ഥാനത്തു നിന്നാരംഭിച്ച മാർച്ചിന് പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ,…
Read Moreവീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും വീട്ടിൽ നിന്നും പിടിച്ചിറക്കി കെട്ടിയിട്ട് മർദിച്ചു; സദാചാര ഗുണ്ടകൾക്ക് ആറുവർഷത്തിന് ശേഷം ശിക്ഷവിധിച്ച് കോടതി
കൊല്ലം: വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. സംഭവത്തിലെ പ്രതികൾക്ക് മൂന്ന് വർഷം തടവും രണ്ടായിരം രൂപ പിഴയുമാണ് കടയ്ക്കൽ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. കേസിൽ ഒന്‍പത് പ്രതികളാണുള്ളത്. കൊല്ലം കടയ്ക്കലില്‍ ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് വിധി. 2017 ജൂൺ 12 ന് രാത്രി 11നാണ് ദർപക്കാട് അംബേദ്കർ ഗ്രാമത്തിൽ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ പ്രതികൾ 46 കാരിയായ വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തറയിലൂടെ വലിച്ചിഴച്ച് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. സുധീർ, റിയാദ്, ഇർഷാദ്, സിറാജുദ്ദീൻ, അനസ്, ഷാഫി, ജിജു,സഫീർ,സിനു എന്നിവരാണ് സംഭവത്തിലെ പ്രതികൾ. വിവിധ വകുപ്പുകൾ പ്രകാരം മൂന്നു വർഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഒരു വർഷം തടവാണ് ശിക്ഷ. കടയ്ക്കൽ…
Read Moreശാഖയല്ല, സർവകലാശാലയാണ്; സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞസംഭവം; എസ്എഫ്ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്
കോഴിക്കോട്: കാലികട്ട് സര്‍വകാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. എസ്എഫ്ഐക്കാരുടെ പ്രതിഷേധം കാരണം ഗവര്‍ണറുടെ നോമിനികളായി എത്തിയവർക്ക് യോഗത്തില്‍ പങ്കെടുക്കാൻ സാധിച്ചില്ല. ഇതിനെതിരെ ബാലന് പൂതേരിയടക്കം എട്ട് സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്നലെ ചേരാൻ നിശ്ചയിച്ചിരുന്നത്. ഇതിൽ ഒൻപത് പേര് സംഘപരിവാർ അനുകൂലികളാണെന്ന് പറഞ്ഞായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. സംഘപരിവാര്‍ ബന്ധമുള്ള അംഗങ്ങളെ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു എസ്എഫ്ഐ. ശാഖ അല്ല ഇത് സർവകലാശാല ആണെന്നായിരുന്നു എസ്എഫ്ഐയുടെ വാദം. എസ്എഫ്ഐ നേതാക്കളായ അഫ്സല്, മുഹമ്മദ് അലി ഷിഹാബ്, കെ. വി അനുരാജ് എന്നിവര്‍ക്കാണ് ഹൈക്കോടതി പ്രത്യേക ദൂതന്‍വശം നോട്ടീസ് അയച്ചിരിക്കുന്നത്. 26 ന് അവധിക്കാല ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നാണ് ഉത്തരവ്.
Read Moreകാക്കിക്കുള്ളിലെ കലിപ്പൻമാർ; ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തല്ലിച്ചതച്ച് പോലീസ്; നീ കഞ്ചാവല്ലേടായെന്ന് ചോദിച്ചായിരുന്നു മർദനം; സംഭവത്തെക്കുറിച്ച് കുട്ടി പറഞ്ഞതിങ്ങനെ…
കോഴിക്കോട്: ആദിവാസി വിദ്യാർഥിയെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. കോഴിക്കോട് കാട്ടാങ്ങലിലാണ് സംഭവം. അമ്മാവനുമായി വഴക്കിട്ടെന്ന പേരിലാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘം തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി പറഞ്ഞു. കാട്ടാങ്ങലിലെ അമ്മ വീട്ടിൽവച്ച് അമ്മാവനുമായി വഴക്കിട്ടുവെന്ന പേരിൽ കുന്ദമംഗലം സ്റ്റേഷനില്‍ നിന്നെത്തിയ എസ്ഐയും രണ്ട് പോലീസുകാരും തന്നെ മർദിച്ചെന്നാണ് പട്ടികവര്‍ഗ വിഭാഗക്കാരനായ ഒമ്പതാം ക്ലാസ് വിദ്യാര്ഥുയുടെ പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നതിനാല്‍ അമ്മവീട്ടിലായിരുന്നു കുട്ടി കുറച്ചു നാളായി താമസിച്ചിരുന്നത്. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയപ്പോൾ വൈകിയെന്ന പേരിൽ അമ്മാവൻ കുട്ടിയെ കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു. കുട്ടി മർദനം ചെറുക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയായിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി ബന്ധുക്കള്‍ കുന്ദമംഗലം പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ…
Read Moreനവകേരള സദസിന് ഇന്ന് സമാപനം; പ്രതിപക്ഷ പ്രതിഷേധം ശക്തം; തലസ്ഥാനത്ത് കനത്ത സുരക്ഷ
തിരുവനന്തപുരം: നവംബർ 18ന് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച നവകേരള സദസിന് ഇന്ന് തലസ്ഥാനത്ത് സമാപനം. 35 ദിവസം പിന്നിട്ടാണ് നവകേരള സദസ് ഇന്ന് സമാപിക്കുന്നത്. കടുത്ത പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിലും നവകേരള സദസ് നടന്നു വരികയായിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന യാത്രയിൽ തിരുവനന്തപുരത്തെ സ്ഥലങ്ങൾ താല്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. സർക്കാരിന്റെ നേട്ടങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു നവകേരള യാത്രയുടെ ലക്ഷ്യം. യാത്രയുടെ തുടക്കം മുതൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയായിരുന്നു പര്യടനം. ജനങ്ങളുമായി സംവദിച്ച് അവരുടെ പരാതികൾ ചെവികൊണ്ട് അവയ്ക്ക് പരിഹാരം കണ്ടെത്തി നൽകുക എന്നതായിരുന്നു നവകേരള സദസിന്റെ സുപ്രധാന ലക്ഷ്യം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ നടക്കുന്നത്. എന്നാൽ നവകേരള സദസിന്റെ സമാപന ദിവസം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ്…
Read Moreപറവൂരിന് പുറത്തുള്ള ലോകം സതീശന് കണ്ടത് പ്രതിപക്ഷ നേതാവായ ശേഷം; മാനേജ്മെന്റ് ക്വാട്ട മന്ത്രിയെന്ന ആക്ഷേപത്തിന് കടുത്ത മറുപടിയുമായി മന്ത്രി റിയാസ്
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തന്നെയും മന്ത്രിമാരെയും തെരഞ്ഞെടുത്തത് ഐകകണ്ഠേന. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷമില്ലാതെ പ്രതിപക്ഷനേതാവായ ആളാണ് സതീശനെന്ന് മന്ത്രി റിയാസ്. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണ് റിയാസെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് തിരിച്ചടിച്ച് മന്ത്രി റിയാസ്. സതീശന് താന്‍പ്രമാണിത്തത്തിന്റെ ആള്‍രൂപമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറവൂരിന് പുറത്തുള്ള ലോകം സതീശന് കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണെന്നും റിയാസ് പ്രതികരിച്ചു. സമര,സംഘടനാ പ്രവര്‍ത്തനത്തിലൂടെ വന്ന ആളല്ല സതീശന്. മറ്റ് ചിലര്‍ക്ക് ഭാവിയില്‍ പ്രതിപക്ഷ നേതാവാകാനുള്ള സീറ്റ് ബുക്കിംഗ് ടൗവ്വലാണ് അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓടുന്ന വണ്ടിക്ക് മുന്നിലേക്ക് ചാടിയാണ് നവകേരള സദസിനെതെിരേ പ്രതിഷേധിക്കുന്നത്. ചാടുന്നവന് കുഴപ്പമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് എന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത് ചാടുന്നവന് വണ്ടി തട്ടി മരിക്കുമ്പോള്‍ രക്തസാക്ഷിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
Read Moreഎന്ത് വസ്ത്രം ധരിക്കാം, എന്ത് കഴിക്കാമെന്നത് നിങ്ങളുടെ ഇഷ്ടം; കർണാടകയിൽ ഹിജാബ് നിരോധനം പിന്‍വലിക്കുമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം ഇല്ല. സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ഉടന്‍ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. എന്ത് വസ്ത്രം ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും നിങ്ങളുടെ ഇഷ്ടമാണ്. ഞാന്‍ എന്തിന് നിങ്ങളെ തടസപ്പെടുത്തണം. ഞാന്‍ മുണ്ട് ധരിക്കുന്നു. നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു’. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ് കാ സാത്ത്, സബ് കാ വികാസ്’ മുദ്രാവാക്യം വ്യാജമാണെന്നും വസ്ത്രം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ബിജെപി ജനങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലും പങ്കുവെച്ചിരുന്നു. 2022ല്‍ ബിജെപി സര്‍ക്കാരാണ് കര്‍ണാടകയില്‍ ഹിജാബ് നിരോധനം കൊണ്ടുവന്നത്.
Read Moreകാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ: പണത്തിനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പരാതിയുമായി ഭർത്താവ്
ചെന്നൈ: ഭാര്യയും കാമുകനും ചേര്‍ന്നു മകനെ വിറ്റെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന് ദിനേശിനുമെതിരേ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാലു കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന് ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയശേഷം മറ്റ് മൂന്നു കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു കഴിഞ്ഞത്. കഴിഞ്ഞദിവസം ദിനേശ് ഇവിടെയെത്തി രണ്ടു കുട്ടികളെ പിടിച്ചുകൊണ്ടുപോയി. ഇവരെയും വില്‍ക്കാനാണ് പദ്ധതിയെന്നും ശരവണന് ആരോപിച്ചു. ഇയാളുടെ പരാതി കളക്ടര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.
Read Moreമന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ; സ്ത്രീകളെ എത്തിക്കാന്‍ ഏജന്റുമാർ
കുന്നമംഗലം: മന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാവന്നൂർ തൃപ്പനച്ചി നെല്ലിച്ചുവട് സിദ്ദീഖിയാ മൻസിൽ അബ്ദുറഹിമാനെ (32)യാണ് കുന്നമംഗലം പോലീസ് വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒമ്പതിന് വീട്ടിലെത്തിയ ഭർതൃമതിയെ രോഗം മാറ്റിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് മടവൂരിലെ മഖാമിന് സമീപത്തെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. മക്കാം സിയാറത്തിനാണെന്ന് പറഞ്ഞായിരുന്നു മടവൂരിൽ എത്തിച്ചത്. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ മറ്റൊരു സ്ത്രീക്കൊപ്പമാണ് ഇവരെ കൊണ്ടുവന്നത്. മറ്റൊരു റൂമിൽ വച്ച് സ്ത്രീയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. 2019 ൽ ഇയാൾക്കെതിരേ കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് നിലവിലുണ്ട്. മന്ത്രവാദ ചികിത്സക്കായി ആളുകളെ അബ്ദുറഹ്മാന്റെ അടുത്തെത്തിക്കാൻ ഏജന്റുമാരായി സ്ത്രീകളടക്കമുള്ളവർ പ്രവർത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Read More