ചാരുംമൂട്: മുപ്പതുലക്ഷം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട മൂന്നു പ്രതികൾ പിടിയിൽ. വാഹന ഉടമ മലപ്പുറം വെളിയൻകോട് അണ്ടിപ്പാട്ടിൽ ഹൗസിൽ മുഹമ്മദ് ബഷീർ (40), മലപ്പുറം അയ്യോട്ടിച്ചിറ ചെറു വളപ്പിൽ അബ്ദുൾ റാസിഖ് (32), മലപ്പുറം വെളിയൻകോട് കുറ്റിയാടി റിയാസ് (38) എന്നിവരെയാണ് മലപ്പുറം പോലീസിന്റെ സഹായത്തോടെ നൂറനാട് പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. കഴിഞ്ഞ 13ന് പുലർച്ചെ 12.40ന് കായംകുളം-പുനലൂർ റോഡിൽ കറ്റാനം ഭാഗത്ത് ജിഎസ്ടി എൻഫോഴ് സ്മെന്റ് സ്ക്വാഡ് വാഹന പരിശോധന നടത്തിവരുന്ന സമയം പിക്കപ്പ് വാൻ കണ്ട് ഉദ്യോഗസ്ഥർ കൈകാണിച്ചു നിർത്താൻ ശ്രമിച്ചു. എന്നാൽ, വാഹനം നിർത്താതെ ഓടിച്ചുപോയി. തുടർന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ നൂറനാട് പോലീസിനെ വിവരമറിയിക്കുകയും പോലീസ് പിന്തുടർന്ന് വാഹനം നൂറനാട് മാർക്കറ്റ് ജംഗ്ഷൻ റോഡിനു സമീപം തടയുകയും…
Read MoreCategory: Top News
സര്‍ക്കാരിനെതിരെ അദൃശ്യമുന്നണി; സമരപാരമ്പര്യമില്ലാത്ത സതീശന് ചെയ്യുന്നത് ഇന്റേണ്ഷിപ്പാണെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അദൃശ്യമുന്നണിയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രമന്ത്രി വി.മുരളീധരന് എന്നിവരുടെ നേതൃത്വത്തിലാണ് അദൃശ്യമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. അതിനെ ചെറുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇവരെല്ലാവരും ചേര്‍ന്ന് നടത്തുന്ന നാടകം. ചാന്‍സലര്‍ പദവി ഉപയോഗിച്ച് ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങള്‍പോലെ കാവിവത്ക്കരണം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രവര്‍ത്തനങ്ങൾ. സമരപാരമ്പര്യമില്ലാത്തതിനാല് സതീശന് ചെയ്യുന്നത് ഇന്റേണ്ഷിപ്പാണെന്ന് മന്ത്രിയുടെ പരിഹാസം.
Read More“അയൽക്കാർ ചന്ദ്രനിലെത്തി, പാകിസ്ഥാൻ ഭൂമിയിൽ തന്നെ”: രാജ്യപുരോഗതിക്ക് സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യം; ഇന്ത്യയെ പുകഴ്ത്തി പാക് മുൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്; ഇന്ത്യയുടെ വളർച്ചയെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷെരീഫ്. “നമ്മുടെ തകർച്ചയ്ക്ക് നമ്മളാണ് ഉത്തരവാദികൾ, അല്ലാത്തപക്ഷം ഈ രാജ്യം മറ്റൊരു നിലയിൽ എത്തുമായിരുന്നു. അയൽക്കാർ (ഇന്ത്യ) ചന്ദ്രനിൽ എത്തിയിട്ടും പാക്കിസ്ഥാൻ ഇപ്പോഴും ഭൂമിയിൽ നിന്നും ഉയർന്നിട്ടില്ലെന്നും, ഇങ്ങനെ പോയാൽ ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമബാദിൽ നടന്ന പിഎംഎൽ-എൻ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് നേരിട്ട വൈദ്യുത പ്രതിസന്ധിയെ അതിജീവിച്ചതിനെ പറ്റിയും ഷെറീഫ് സൂചിപ്പിച്ചു. “2013ൽ കടുത്ത ലോഡ് ഷെഡിംഗ് ആയിരുന്നു. ഞങ്ങൾ വന്നു, അത് അവസാനിപ്പിച്ചു. രാജ്യത്തുടനീളമുള്ള തീവ്രവാദം അവസാനിപ്പിച്ചു. സമാധാനം പുനഃസ്ഥാപിച്ചു. കറാച്ചിയിൽ ഹൈവേകൾ നിർമിച്ചു. വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗം ആരംഭിച്ചു’. തനിക്കെതിരെയും പിഎംഎല്‍ എന്‍ നേതാക്കള്‍ക്കെതിരെയും വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പുരോഗതിക്ക് മുന്‍ഗണന നല്കിയാല് മാത്രമേ രാജ്യം വികസിക്കൂ എന്നും സ്ത്രീകൾ വികസനത്തിന് തുല്യ…
Read Moreവാട്സ് ആപ്പ് സ്റ്റാറ്റസായി ഇരുപതുകാരനൊപ്പം വീട്ടമ്മയുടെ ഫോട്ടോ; ചിത്രത്തിന്റെ പേരിൽ കുടുംബക്കാർ തമ്മിൽ ഏറ്റുമുട്ടി; എല്ലാവരേയും നിശബ്ദരാക്കി സുഹൃത്തുക്കൾ ജീവനൊടുക്കി
മൈസൂരു: ഹുന്‍സൂരില്‍ ഇരുപത്തിയെട്ടുകാരിയായ വീട്ടമ്മയും ഇരുപതുകാരനായ ആണ്‍സുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലി കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ ശ്രുതി (28), സമീപവാസി കൂടിയായ മുരളി(20) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അയല്‍വാസികളായ ശ്രുതിയും മുരളിയും അടുത്ത സുഹൃത്തുക്കളായിരുന്നു.കഴിഞ്ഞദിവസം ശ്രുതിക്കൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോ മുരളി വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി, കുടുംബങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പേര് സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതിന് പിന്നാലെയാണ് ശ്രുതി വീടിനുള്ളില്‍ കയറി ഫാനില്‍ തൂങ്ങി മരിച്ചത്. വിവരമറിഞ്ഞ മുരളി തന്റെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം, ശ്രുതിയും മുരളിയും അടുത്ത സുഹൃത്തുകള്‍ മാത്രമായിരുന്നെന്നും മറ്റു ബന്ധങ്ങളൊന്നും ഇല്ലായിരുന്നെന്നും വ്യത്യസ്ത ജാതികളില്പ്പെട്ടതിനാലാണ് സംഘർഷമുണ്ടായതെന്നും ഇവരുടെ സുഹൃത്തുക്കള്‍…
Read Moreമാതാപിതാക്കളെ നിർദാക്ഷിണ്യം വെട്ടിക്കൊന്ന മകൻ തൂങ്ങിമരിച്ച നിലയിൽ; ഇരട്ടക്കൊലപാതകത്തിൽ നടുങ്ങി ചേറാടി ഗ്രാം
മൂലമറ്റം: വയോധികരായ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ഇന്നു രാവിലെ വീടിനു സമീപത്തെ പുഴയോരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്(70) ഭാര്യ തങ്കമ്മ (65) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റു മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അജേഷിനായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂലമറ്റം കുറുങ്കയം ഭാഗത്ത് നാച്ചാര്‍ പുഴയോരത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.കാഞ്ഞാര്‍ എസ്എച്ച്ഒ ഇ.കെ.സോള്‍ജിമോന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ വെട്ടേറ്റു മരിച്ച കുമാരന്റെയും തങ്കമ്മയുടെയും മൃതദേഹങ്ങള്‍ ഇന്ന് ഇന്‍ക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച ഇരട്ടകൊലപാതകം നടന്നത്. കുമാരനും…
Read Moreഭരണഘടനാചുമതല നിര്‍വഹിക്കുന്നില്ല; പ്രോട്ടോക്കോള്‍ ലംഘിക്കുന്നു; ഗവര്‍ണര്‍ക്കെതിരേ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ പോലും ഗവര്‍ണര്‍ പിടിച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. മന്ത്രിമാര്‍ നേരിട്ട് പോയി സംസാരിച്ചിട്ടുപോലും സര്‍ക്കാരിന് അനുകൂലമായ ഒരു നിലപാടിലേക്ക് ഗവര്‍ണര്‍ എത്തുന്നില്ലെന്ന് കത്തില്‍ പറയുന്നു എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാര്‍ നിര്‍ത്തി റോഡില്‍ ഇറങ്ങിയ സംഭവവും കാലിക്കട്ട് സര്‍വകാശാലയില്‍ നടന്ന കാര്യങ്ങളും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ മിഠായിത്തെരുവില്‍ പോയി ജനങ്ങളുമായി ഇടപെട്ടത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Moreശബരി വിമാനത്താവളം; എരുമേലി വികസനകുതിപ്പില്‍; ശബരി എയർപോർട്ടിന്റെ വരവ് നാല് ജില്ലകളിലെ പ്രവാസികൾക്ക് അനുഗ്രഹം
കോട്ടയം: സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം കോട്ടയം ജില്ലയില്‍ മണിമല-എരുമേലി പഞ്ചായത്തുകള്‍ അതിരിടുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. എരുമേലിയില്‍ ഇതിനായി പ്രത്യേക ഓഫീസ് ഉടന്‍ തുറന്ന് സ്പെഷല്‍ തഹസീല്‍ദാരെ നിയമിക്കും. ഒന്നാം ഘട്ടമായി ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ 260 ഏക്കറും ഏറ്റെടുക്കും. അര്‍ഹമായ നഷ്ട പരിഹാരങ്ങളും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടി. എസ്റ്റേറ്റ് ഉടമസ്ഥതയെ ചൊല്ലി ബിലിവേഴ്സ് ചര്‍ച്ചുമായി വ്യവഹാരം തുടരുന്ന സാഹചര്യത്തില്‍ റവന്യു വകുപ്പ് നിശ്ചയിക്കുന്ന നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവയ്ക്കും. തുടര്‍ന്ന് നിര്‍മാണത്തിനാവശ്യമായ തുക സമാഹരിക്കാന്‍ സിയാല്‍ മോഡല്‍ കമ്പിനി രൂപീകരിക്കും.51 ശതമാനം ഓഹരി സര്‍ക്കാരിനും ശേഷിക്കുന്നവ സ്വകാര്യ വ്യക്തികള്‍ക്കുമാകും. കേന്ദ്ര സിവില്‍ വ്യോമയാന, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ സാങ്കേതിക അനുമതി ഏറെക്കുറെ ലഭ്യമായിട്ടുണ്ട്. മണിമല പഞ്ചായത്തിലെ മുക്കട മുതല്‍ എരുമേലി ഒരുങ്കല്‍ കടവ് വരെ…
Read Moreമുല്ലപ്പൂ വില്ക്കാനുണ്ടോ, കൈനിറയെ കാശുകിട്ടും! ഒരു മുഴത്തിന് 500; ഒരു കിലോയുടെ വില കേട്ടാൽ ഞെട്ടും
കോട്ടയം: ഒരു മുഴം മുല്ലപ്പൂമാല അണിയാന്‍ 500 രൂപ ഇപ്പോള്‍ ചെലവുവരും.മുല്ലമൊട്ട് വില മൂവായിരം അടുത്തതോടെ ചടങ്ങുകള്‍ക്കും അലങ്കാരങ്ങള്‍ക്കും ചെലവേറി. ഓണവിപണിയില്‍ 450 രൂപയായിരുന്ന മുല്ല വില മുന്നൂറിലേക്ക് കുറഞ്ഞിരുന്നു. നവംബര്‍ മുതലാണ് റിക്കാര്‍ഡ് വിലയേറ്റം. കല്യാണം, അലങ്കാരം, പൂജ തുടങ്ങിയ ചടങ്ങുകളില്‍ ഇനി മുല്ല കാശുകളയും. കേരളത്തില്‍ മുല്ലപ്പൂക്കാലത്തിന് ഫെബ്രുവരിയിലാണ് തുടക്കമാവുക. തിരുപ്പുര്‍, മൈസൂ രു, തേനി തോട്ടങ്ങളില്‍ മഴയും മഞ്ഞും കാരണം മൊട്ടുകള്‍ കുറഞ്ഞു.ശബരിമല തീര്‍ഥാടനം എത്തിയതും വില വര്‍ധിക്കാന്‍ കാരണമായി.
Read Moreരാഹുലിനായി കോൺഗ്രസ്, മമത നിർദേശിച്ച പേര് കേജരിവാൾ ഉൾപ്പെടെ 12 പേർ പിന്തുണച്ചു; പ്രധാനമന്ത്രി സ്ഥാനാർഥിയുടെ പേര് അംഗീകരിച്ച് “ഇന്ത്യ” മുന്നണി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ തള്ളിക്കൊണ്ടാണെങ്കിലും പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദേശിച്ചതുവഴി “ഇന്ത്യ’ ഘടകക്ഷികൾ കോൺഗ്രസിന്റെ നേതൃത്വത്തെ ഫലത്തിൽ അംഗീകരിച്ചിരിക്കുകയാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്നു ജെഡിയു ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച് മമത ബാനർജി ഖാർഗെയുടെ പേര് മുന്നണി യോഗത്തിൽ മുന്നോട്ടുവച്ചത്. മമതയുടെ നിർദേശം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ പ്രതിപക്ഷകക്ഷികളിൽ 12 പേർ പിന്തുണച്ചു. അതേസമയം, കോൺഗ്രസ് ഈ നിർദേശത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. മല്ലികാർജുൻ ഖാർഗെ ആകട്ടെ തന്ത്രപരമായ പ്രതികരണം നടത്തി ഒഴിഞ്ഞുമാറുകയും ചെയ്തു. എന്നിരുന്നാലും കോൺഗ്രസിന്റെ നേതൃത്വത്തെ തത്വത്തിൽ അംഗീകരിച്ചതോടെ ഇന്ത്യ മുന്നണിയിലെ വലിയൊരു പ്രതിസന്ധിയാണ് ഒഴിയുന്നത്. 024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നതാണ് ആദ്യത്തെ കാര്യമെന്നും ആരു കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ കും എന്നത് രണ്ടാമത്തേതാണെന്നും ഖാർഗെ പറഞ്ഞു. ‘ആദ്യം…
Read Moreസെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്; പ്രവർത്തകരെ ഓടിച്ചിട്ട് അടിച്ച് പോലീസ്; രാഹുൽ മാങ്കൂട്ടത്തിലിന് തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം. പ്രവർത്തകരെ പോലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രണ്ട് പോലീസ് ബസിന്റെ ചില്ല് തകർത്തു. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ റോഡിൽ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ഗാന്ധിയൻമാർ ആണെന്ന തെറ്റിധാരണ ഉണ്ടങ്കിൽ അത് മാറ്റിയേക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇനി തെരുവിൽ തല്ലു കൊള്ളാനില്ല. തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കും. ഇത്രെയറേ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പോലീസ് തല്ലി പരിക്കേൽപിച്ച യൂത്ത് കോൺഗ്രസ്…
Read More