ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ 4000 കടന്നു. കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ഉപവകഭേദമായ ജെഎൻ1 കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഞായറാഴ്ച 3,742 ആയിരുന്നു . കേരളത്തിലാണ് കുടുതല്‍ പ്രതിദിന കേസുകള്‍. 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 3128 ആയി. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 315 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. രാജ്യത്താകെ കോവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കോവിഡ് മരണങ്ങളാകട്ടെ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ താനെയില്‍ നവംബർ 30 മുതൽ പരിശോധിച്ച 20 സാമ്പിളുകളിൽ അഞ്ച് കേസുകളും…
Read MoreCategory: Top News
കൈകാൽ കെട്ടി, ഞരമ്പ് മുറിച്ചു, ശേഷം ജീവനോടെ കത്തിച്ചു; പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ട്രാൻസ്ജെൻഡർ
ചെന്നൈ: യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നന്ദിനി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി പ്രതി നന്ദിനിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ബ്ലെയ്ഡ് ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചതിന് പിന്നാലെ പ്രതി നന്ദിനിയെ ജീവനോടെ കത്തിച്ചു. നന്ദിനിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ശനിയാഴ്ച രാത്രിയാണ് ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും പരിസരവാസികൾ കണ്ടെത്തുന്നത്. ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മധുരയിൽ ഒരേ സ്കൂളിലാണ് മഹേശ്വരിയും നന്ദിനിയും പഠിച്ചിരുന്നത്. ഇവർ തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നന്ദിനി തുടർ പഠനത്തിനായി…
Read Moreവീണ്ടും കളത്തിലിറങ്ങാൻ ഒരുങ്ങി റോബിൻ ബസ്; നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് എംവിഡി
പത്തനംതിട്ട: നാളെ മുതൽ വീണ്ടും പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്ന് റോബിൻ ബസ് ഉടമ. മോട്ടോർ വാഹന വകുപ്പ് കോടതി നിർദേശപ്രകാരം ഇന്നലെ ബസ് വിട്ട് നൽകിയിരുന്നു. എന്നാൽ നിയമ ലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ മാസം 24 -ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബസ് വിട്ടുകൊടുക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് ഇന്നലെയാണ് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ബസ് വിട്ടുകൊടുത്തത്. ബസിന് നിലവിലെ നിയമപ്രകാരം മാത്രം സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് നാളെ മുതൽ വീണ്ടും സർവീസ് തുടങ്ങുമെന്ന് റോബിന് ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷ് പറഞ്ഞു. നിയമം പാലിച്ചാണ് ഇതുവരെ സര്‍വീസ് നടത്തിയതെന്നും…
Read Moreദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തു
രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിംഗ് ഫെഡറേഷൻ അധ്യക്ഷനായതിനെതിരേ ഗുസ്തിതാരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. ഡബ്ല്യുഎഫ്ഐയുടെ ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന ബ്രിജ് ഭൂഷന് സിംഗിന്റെ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായാണ് സാക്ഷി ബൂട്ടഴിച്ച് വച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ പദ്മശ്രീ തിരികെ നല്കി ബജ്റംഗ് പൂനിയയും ശക്തമായായി പ്രതിഷേധിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കേന്ദ്ര കായികമന്ത്രാലയത്തിന്റെ നിർണായക ഇടപെടലുണ്ടായത്.
Read Moreവയനാട്ടിൽ വീണ്ടും കടുവ ആക്രമണം; തൊഴുത്തിലെ പശുക്കിടാവിനെ കടിച്ചു കൊന്നു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ഭീതിപടർത്തിയ നരഭോജിക്കടുവയെ പിടികൂടിയതിനു പിന്നാലെ വാകേരി സിസിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. ഇന്നു പുലർച്ചെയാണ് സംഭവം. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്റെ ജഡമാണ് രാവിലെ കണ്ടെത്തിയത്. കടുവ പശുക്കിടാവിന്റെ ശരീരം പാകുതിയിൽ കൂടുതലും ഭക്ഷിച്ചു. കഴിഞ്ഞദിവസം കടുവയെ പിടികൂടിയ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണം. സുൽത്താൻ ബത്തേരിയിലും കടുവയുടെ ആക്രമണമുണ്ടായി. വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ കടിച്ചുകൊന്നു. വാകേരിക്കടുത്ത് കല്ലൂര്‍കുന്നിൽ ബുധനാഴ്ചയും കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടിച്ചുകൊന്ന കടുവയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്.
Read Moreവീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചു; സിപിഐ നേതാവിനെ പാർട്ടി പുറത്താക്കി
തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും സിപിഐ കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സി.സി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കും. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റാണ് സജിമോൻ. 2018 ലെ കേസിന് ശേഷം അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. പക്ഷേ പിന്നീട് പാർട്ടിയിൽ വീണ്ടും തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ ഇയാൾക്ക് നൽകി. എന്നാൽ ഇതിനിടെ ഇയാൾ വീട്ടമ്മയുടെ നഗ്നചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നു. ഗുരുതരമായ നിരവധി പരാതികൾ നേതൃത്വത്തിന് സി.സി സജിമോനെതിരെ ലഭിച്ചു. ഇതിനെ തുടർന്നാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടി.
Read More‘ഇത് ഞങ്ങൾക്കുള്ള നീതി’; ഹിജാബ് നിരോധനം പിൻവലിക്കാനുള്ള തീരുമാനത്തിന് സർക്കാരിന് നന്ദിയറിയിച്ച് മുസ്കാൻ
ബംഗളൂരു: കർണാടക സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുസ്കാൻ. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചപ്പോൾ ബിജെപി സർക്കാരിനും സംഘപരിവാറിനുമെതിരെ ശബ്ദമുയർത്തിയ പെൺകുട്ടിയാണ് മുസ്കാൻ. ഹിജാബ് നിരോധനം പിൻവലിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രി സമീർ അഹമ്മദ് ഖാൻ, നിയമസഭാ സ്പീക്കർ യു.ടി ഖാദർ എന്നിവർക്കും മുസ്കാൻ നന്ദി പറഞ്ഞു. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണെന്നു വ്യക്തമാക്കിയാണ് പ്രഖ്യാപനം. ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്നു ബിജെപി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ തീരുമാനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമാകും. ഹിജാബ് നിരോധനം പിൻവലിച്ചതോടെ…
Read Moreനവകേരളത്തിൽ തല്ലുമാല; തലസ്ഥാനം യുദ്ധക്കളം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ് ഇന്ന് സമാപിക്കാനിരിക്കെ തലസ്ഥാന നഗരത്തിൽ അടിയോടടി. രാവിലെ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് തുടങ്ങിയതിന് പിന്നാലെ തുടങ്ങിയ സംഘർഷം പകൽ അവസാനിക്കാറിയിട്ടും കെട്ടടങ്ങിയിട്ടില്ല. കോൺഗ്രസിന്റെ മാർച്ചിന് പിന്നാലെ ബിജെപി കൂടി തെരുവിൽ ഇറങ്ങിയതോടെ പോലീസിന് ആകെ പൊല്ലാപ്പായി. അതിനിടെ ജഗതിയിലെ സ്വന്തം വസതിക്ക് മുന്നിൽ കറുത്ത വേഷം അണിഞ്ഞ് ചാണ്ടി ഉമ്മൻ എംഎൽഎ കുത്തിയിരിപ്പ് നടത്തി. തൊട്ടപ്പുറത്തായി ഡിവൈഎഫ്ഐ “രക്ഷാപ്രവർത്തകരും’ നടുക്ക് പോലീസും നിലയുറപ്പിച്ചതോടെ ഇവിടെയും സംഘർഷ അന്തരീക്ഷമാണ്. 35 ദിവസമായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ കൂടി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രയുടെ അവസാനദിനം പ്രതിപക്ഷ പ്രതിഷേധങ്ങൾ കൊണ്ട് സംഘർഷഭരിതമായി. കല്യാശേരിയിൽ തുടങ്ങി ‘രക്ഷാപ്രവർത്തനം’ കണ്ണൂർ ജില്ലയിലെ കല്യാശേരി മണ്ഡലത്തിലാണ് പിണറായി കണ്ടെത്തിയ ‘രക്ഷാപ്രവർത്തനം’ ഡിവൈഎഫ്ഐക്കാർ തുടങ്ങിയത്. പിന്നീട് മുഖ്യമന്ത്രി സഞ്ചരിച്ച വഴികളിലെല്ലാം കറുത്ത തുണി ഉയർത്തിയ…
Read Moreകറുത്ത വേഷമണിഞ്ഞ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം; നവകേരള ബസ് പോകുന്നതിനാൽ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ ഒറ്റയാൾ പോരാട്ടം. വീടിനു മുന്നിലൂടെ നവകേരള ബസ് കടന്നു പോകുന്നതാണ്. അതുകൊണ്ട് തന്നെ കറുത്ത വേഷമണിഞ്ഞ് ചാണ്ടി ഉമ്മൻ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി. എന്നാൽ തന്റെ വീടിനു മുൻപിൽ ഏത് വേഷമണിഞ്ഞ് ഇരിക്കണമെന്നത് താൻ തീരുമാനിക്കുമെന്നും അത് സ്വന്തം ഇഷ്ടമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിനെതിരെ ചോദ്യം വന്നാൽ അതിനെ നേരിട്ടുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപോലീസിന്റെ ആദ്യ ടിയർ ഗ്യാസ് പ്രയോഗം സുധാകരനെ ലക്ഷ്യംവച്ച്; മാത്യു കുഴൽനാടൻ
തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് നടത്തിയ അസാധാരണ നീക്കം കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ലക്ഷ്യംവച്ചാണോ എന്ന് സംശയിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കെപിസിസി അധ്യക്ഷന്‍ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് വ്യക്തമായി അറിയാമായിട്ടും പോലീസ് ഇത്തരത്തിൽ ടിയർ ഗ്യാസ് പ്രയോഗവും കണ്ണീർവാതകവും നടത്തിയതിൽ ദുരൂഹതയുണ്ട്. വിഷയത്തിൽ ഡിജിപിയുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ പോലീസ് നടപടിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. പിന്നെ ആരാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും നാളിതുവരെ കണ്ടിട്ടില്ലാത്ത പോലീസ് നടപടിയാണ് തലസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനെതിരേ ഉണ്ടായതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ഡിജിപി ഓഫിസ് മാർച്ചിലാണ് സംഘർഷം ഉണ്ടായത്. നവകേരള സദസിന്റെ പോസ്റ്ററുകളും ബോർഡുകളും പ്രവർത്തകർ തല്ലിത്തകർത്തു. പോലീസിനു നേരെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടപ്പോഴാണ് ടിയർ ഗ്യാസും…
Read More