തൃശൂർ: വീട്ടിൽ തിരിച്ചെത്താൻ വൈകിയെന്നാരോപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. നരഹത്യാ ശ്രമം (വധശ്രമം) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ മതിലകം പോലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ 9-ന് രാത്രി 7.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടിലെത്താൻ വൈകിയതിനെച്ചൊല്ലി ശ്രീകുമാർ തർക്കമുണ്ടാക്കുകയായിരുന്നു. “തോന്നുന്ന സമയത്ത് വരാൻ ഇതെന്താ സത്രമാണോ?” എന്ന് ചോദിച്ച് ഇയാൾ ഭാര്യയുടെ ഇരു കരണങ്ങളിലും അടിക്കുകയും, തുടർന്ന് മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിനിടയിൽ ഭിത്തിയിൽ കൈവെച്ച് തടഞ്ഞതുകൊണ്ട് മാത്രമാണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാതെ ജീവൻ തിരിച്ചുകിട്ടിയതെന്നും, അല്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും ഭാര്യ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. മർദനത്തിന് ഇരയായ യുവതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ…
Read MoreCategory: Top News
മരണത്തിലേക്ക് ഓടിച്ചുകയറുന്നു കുട്ടിക്കളി… റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്നുപേരുടെ നിലഗുരുതരം
കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലുണ്ടായ സംഭവത്തിൽ കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ഹാൻഡിലുകൾ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു. ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറി. ഗുരുതരമായി പരുക്കേറ്റ മൂന്ന് യുവാക്കളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreമാലിന്യക്കൂമ്പാരവും ദുര്‍ഗന്ധവും; ഇന്‍ഫോപാര്‍ക്കിലേക്ക് ഭക്ഷണം എത്തിച്ചിരുന്ന മാസ്റ്റര്‍ കിച്ചന് പൂട്ടിച്ചു
കാക്കനാട്: വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തിരുന്ന എറണാകുളം കാക്കനാട് ചെമ്പുമുക്കിലെ മാസ്റ്റര്‍ കിച്ചന് തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ഇന്‍ഫോപാര്‍ക്കിലേക്കും നഗരത്തിലെ വിവിധ പരിപാടികളിലേക്കും ഭക്ഷണം വിതരണം ചെയ്തിരുന്ന മാസ്റ്റര്‍ കിച്ചന് ആണിത്. പുളിക്കില്ലം വെസ്റ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ ക്ലെയ്സ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിന്റെ കിച്ചനില്‍ ഗുരുതര ലംഘനങ്ങളാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടീനു സൈമണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ പുറത്തുവന്നത്. കിച്ചന് മുന്നിലും പിന്നിലും മാലിന്യക്കൂമ്പാരങ്ങള്‍, കഴുകാതെ കിടന്ന പാത്രങ്ങള്‍, അഴുക്കുവെള്ളം കെട്ടിക്കിടന്ന നില, മലിനജലം ടാങ്ക് നിറഞ്ഞ് പരിസരത്തേക്ക് ഒഴുകിയ അവസ്ഥ എന്നിവയും കണ്ടെത്തി. പരിശോധന നടക്കുന്നതിനിടയിലും തൊഴിലാളികള്‍ പൊറോട്ടയും കറികളും പാചകം ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ സമീപവാസികളും സമീപത്തുള്ള ഐടി സ്ഥാപനങ്ങളും പരാതി…
Read Moreവനംമന്ത്രിക്ക് വിവരമില്ല; മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലണം; ഹൈറേഞ്ചിൽ തങ്ങൾ വളർന്നത് വന്യമൃഗങ്ങളെനേരിട്ടെന്ന് എം.എം.മണി
ഇടുക്കി: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നേരിടാൻ അവയെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് എം.എം.മണി. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്ന് അദ്ദേഹം വിമർശിച്ചു. വന്യജീവി ആക്രമണത്തിന് “ഒറ്റമൂലി’ ഇല്ലെന്ന മന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക വേണമെന്നും ഒരു വഴിയുമില്ലെങ്കിൽ അവയെ കൊന്നുകളയുന്നതിൽ തെറ്റില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ച് മേഖലയിൽ തങ്ങൾ പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവിവാഹ വാഗ്ദാനം നൽകി ഓയോറൂമിലെത്തിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു; വിളപ്പിൽശാല ശരത്തിനെ തേടി പോലീസ്
കഴക്കൂട്ടം: വിവാഹവാഗ്ദാനം നൽകി യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മേനംകുളം പള്ളിത്തുറ രാജീവ് നഗറിൽ താമസക്കാരിയാണ് അതിജീവിത. യുവതി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുപിന്നിലുള്ള ഓയോറൂമിൽ എത്തിച്ചാണ് പ്രതി യുവതിയെ ക്രൂരമായി പീഡിപ്പിച്ചത് .തുടർന്ന് ദൃശ്യങ്ങൾ പകർത്തി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനം തുടരുകയുമായിരുന്നു. വലിയതുറ പോലീസ് സ്റ്റേഷനിൽ നൽകിയ കേസാണ് സംഭവം നടന്ന സ്ഥലം പരിഗണിച്ച് കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റിയത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.വിളപ്പിൽശാല സ്വദേശിയായ ശരത് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Read Moreഞങ്ങൾക്ക് വഴിനടക്കണ്ടേ? ബിജെപിയുടെ വഴിയടച്ചുള്ള സമരത്തെ ചോദ്യം ചെയ്ത് വയോധിക; പ്രതിഷേധം ഉദ്ഘാടനത്തോടെ അവസാനിപ്പിച്ച് ബിജെപി
തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് വയോധികയായ സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധിച്ചത്. വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പ്രവർ ത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്. പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിച്ചു.
Read Moreഭ്രൂണലിംഗ നിർണയം കുറ്റകരം; ഗർഭിണിയായ ഭാര്യയെ മർദിച്ചു കുഞ്ഞിനെ കൊന്നു; ക്രൂരമായി കുട്ടിയെ കൊന്നത് മൂന്നാമതും പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ
ഡെറാഡൂൺ: ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കുഞ്ഞ് മരിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിൽ ഡെറാഡൂണിലെ വികാസ് നഗറിന് സമീപം താമസിക്കുന്ന സീമ (26) എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ യുവതിയെ ഡൂൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലുള്ള കുഞ്ഞിനെ പുറത്തെടുത്തു. യുവതി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഹരിയാനയിലെ പാനിപ്പത് സ്വദേശിയായ ബബ്ലു എന്നയാളാണ് അറസ്റ്റിലായ ഭർത്താവ്. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിയും പെൺകുട്ടിയാണെന്ന് ഭ്രൂണലിംഗ നിർണയ പരിശോധനയിലൂടെ മനസ്സിലാക്കിയതിനെത്തുടർന്നാണ് പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവരാൻ പോകുന്ന ദോഷം തിരിച്ചറിഞ്ഞില്ല; വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു; യുവതിയുടെ വാഗ്ദാനത്തിൽ വീണത് ക്ഷേത്രപൂജാരി
ഹരിപ്പാട്: വിവാഹവാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ഹരിപ്പാട് സ്വദേശിയിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശ്ശൂർ ഇരിങ്ങാലക്കുട മൂർക്കനാട് സ്വദേശിനി മഹേശ്വരിക്ക് (36) എതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ നടപടി. ചേർത്തലയിലെ പ്രമുഖ ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്തിരുന്ന ഹരിപ്പാട് കുമാരപുരം സ്വദേശിയായ പരാതിക്കാരനുമായി ക്ഷേത്രത്തിൽ വച്ചാണ് യുവതി പരിചയപ്പെടുന്നത്. താൻ വിവാഹബന്ധം വേർപിരിഞ്ഞു കഴിയുകയാണെന്നും ഡാൻസ് ടീച്ചറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച യുവതി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് കൂടുതൽ അടുപ്പം സ്ഥാപിച്ചു. തുടർന്ന് കുടുംബപ്രശ്നങ്ങൾ കാരണം താൻ വാടകയ്ക്കാണ് താമസിക്കുന്നതെന്നും കാലിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും പറഞ്ഞ് യുവതി പരാതിക്കാരനിൽ നിന്നു പലതവണയായി പണം കടം വാങ്ങി. പിന്നീട്, തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ…
Read Moreസ്വകാര്യതിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ ഉദാഹരണം; വീഡിയോകൾക്ക് അനാവശ്യ ക്യാപ്ഷൻ നൽകുന്നു; യൂട്യൂബ് ചാനലുകൾക്ക് ലൈസൻസ് വേണമെന്ന് രമേഷ് പിഷാരടി
തിരുവനന്തപുരം: നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നെന്ന് രമേഷ് പിഷാരടി എംഎൽഎ. അവരോട് സലിം കുമാറിന്റെ മകന് ചന്തു ദേഷ്യത്തോടെ പെരുമാറിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു പറ്റം മൊബൈൽ മാധ്യമപ്രവർത്തകർ സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി. പലവട്ടം അഭ്യർഥിച്ചിട്ടും മാറാൻ അവർ തയാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിന്റെ മകനും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി. സ്വകാര്യതിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ ഉദാഹരണമാണ് അവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്. എന്നിട്ട് ആ വീഡിയോകള്‍ അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റില്ല. യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് കൊണ്ടുവരുന്നത് നല്ലതാണെന്നും…
Read Moreആക്ഷൻ ഹീറോ പോലീസ്… ബിജെപി കൗൺസിലറെ അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങൾ; പോലീസ് ആകാശത്തേക്ക് വെടിവെച്ചു; സുഗതൻ വധശ്രമക്കേസിലെ പ്രതി
തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന കൗൺസിലറെ അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങൾ. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഒരു വിഭാഗം പോലീസിനെ വളഞ്ഞു. സ്ഥിതിഗതികൾ കൈവിടുമെന്ന് മനസിലായതോടെ എസ്എച്ച്ഒ വിപിൻ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടർന്നാണ് കൗൺസിലറെ പോലീസിന് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. നേരത്തെ തന്നെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സുഗതന്റെ സ്ഥാനാർത്ഥിത്വം വലിയ രീതിയിൽ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. വധശ്രമ കേസിലെ പ്രതിയായ സുഗതൻ ഏറെ നാളായി ഒളിവിലായിരുന്നു. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കർശന നിർദേശം കോടതി നൽകിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് വെടിവെപ്പ് അടക്കമുള്ള നാടകീയ രംഗങ്ങളിലൂടെ പ്രതിയെ പിടികൂടിയത്.
Read More