അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെയിൻ; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലധികം വർധന

കൊ​ല്ലം: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ. നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം-​പ​ന​വേ​ൽ റൂ​ട്ടി​ലാ​ണു സ​ർ​വീ​സ്. നാ​ളെ മു​ത​ൽ 2024 ജ​നു​വ​രി 17 വ​രെ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ് വ​ണ്ടി​ക​ൾ ഓ​ടു​ക. ആ​കെ 16 സ​ർ​വീ​സു​ക​ളു​ണ്ടാ​കും. സാ​ധാ​ര​ണ നി​ര​ക്കി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ന​ൽ​കേ​ണ്ടി വ​രും. നി​ല​വി​ൽ 165 രൂ​പ ടി​ക്ക​റ്റ് ചാ​ർ​ജി​ന് 385 രൂ​പ ന​ൽ​കേ​ണ്ടി വ​രും. ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് സ​ർ​വീ​സ്. നാ​ളെ രാ​വി​ലെ 11.40ന് ​നാ​ഗ​ർ​കോ​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന 06075 ട്രെ​യി​ൻ ബു​ധ​ൻ രാ​ത്രി 10.20 ന് ​പ​ന​വേ​ൽ എ​ത്തും. അ​ന്ന് രാ​ത്രി 11.50 ന് ​പ​ന​വേ​ലി​ൽ​നി​ന്ന് തി​രി​ക്കു​ന്ന 06076 ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി,…

Read More

വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ; കേ​ര​ള ബാ​ങ്കി​ന്‍റെ ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച  ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ആ​ൽ​ബ​ർ​ട്ട്  കൊ​ള​ക്കാ​ട് ക്ഷീ​ര​സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു

പേ​രാ​വൂ​ർ(കണ്ണൂർ): വായ്പാക്കെണിയിൽ സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പേ​രാ​വൂ​ർ കൊ​ള​ക്കാ​ട് ബാ​ങ്കി​ൽനി​ന്നു ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച ക​ർ​ഷ​ക​ൻ ജീവനൊടുക്കി. കൊ​ള​ക്കാ​ട് രാ​ജ​മു​ടി​യി​ലെ മു​ണ്ട​ക്ക​ൽ എം.​ആ​ർ. ആ​ൽ​ബ​ർ​ട്ടാ​ണ് (68) മരിച്ചത്. ഇ​ന്നു രാ​വി​ലെ ഭാ​ര്യ പ​ള്ളി​യി​ൽ പോ​യി തി​രി​ച്ചു വ​ന്ന​പ്പോ​ൾ ആ​ൽ​ബ​ർ​ട്ടി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. കേ​ര​ള ബാ​ങ്ക് പേ​രാ​വൂ​ർ ശാ​ഖ​യി​ൽനി​ന്ന് ആ​ൽ​ബ​ർ​ട്ടി​ന് ക​ഴി​ഞ്ഞ ദി​വ​സം ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് ലോ​ൺ തി​രി​ച്ച​ട​യ്ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം. ഞാ​യ​റാ​ഴ്ച കു​ടും​ബ​ശ്രീ​യി​ൽ നി​ന്ന് പണം ത​ര​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെന്നു പറയുന്നു. സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും നാ​ട്ടി​ലെ സ​ർ​വമേ​ഖ​ല​ക​ളി​ലെ​യും നി​റസാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു എം.​ആ​ർ. എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ആ​ൽ​ബ​ർ​ട്ട്. ക​ർ​ഷ​ക​നും ക്ഷീ​ര​ക​ർ​ഷ​ക​നു​മാ​യ ആ​ൽ​ബ​ർ​ട്ട് 25 വ​ർ​ഷം കൊ​ള​ക്കാ​ട് ക്ഷീ​ര​സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: വ​ത്സ.​ മ​ക്ക​ൾ: ആ​ശ, അ​മ്പി​ളി, സി​സ്റ്റ​ർ അ​നി​ത. മൃ​ത​ദേ​ഹം പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ.

Read More

കുട്ടിക്ക് പാ​ലു​കൊ​ടു​ക്കു​മ്പോ​ൾ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ൻ; ബ​സ് മാ​റി​ക്കയ​റി​യിട്ടും പി​ൻ​തു​ട​ർ​ന്ന് ശ​ല്യപ്പെടുത്തി; ഒ​ടു​വി​ൽ ഭ​ർ​ത്താ​വും നാ​ട്ടു​കാ​രും ബസ് സ്റ്റോപ്പിൽ കാത്തുനിന്നു…

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. ഇ​ടു​ക്കി പെ​രു​വ​ന്താ​നം സ്‌​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ പെ​രു​വ​ന്താ​നം ത​ത്ത​ൻ​പാ​റ​യി​ൽ അ​ജാ​സ്‌​മോ​നെ​തി​രേ​യാ​ണ് (35) ന​ട​പ​ടി. കേ​സി​ൽ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ പൊ​ൻ​കു​ന്ന​ത്താ​ണു സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്ന് മു​ണ്ട​ക്ക​യ​ത്തേ​ക്ക് സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ ക​ട​ന്നു​പി​ടി​ച്ച​ത്. ഒ​ന്‍​പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യാ​ണ് യു​വ​തി ബ​സി​ല്‍ ക​യ​റി​യ​ത്. യാ​ത്ര​യ്ക്കി​ടെ യു​വ​തി കു​ഞ്ഞി​നു പാ​ലു​കൊ​ടു​ത്തി​രു​ന്നു. ഈ ​സ​മ​യ​ത്ത് അ​ജാ​സ് മോ​ന്‍ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. അ​തി​ക്ര​മം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ പൊ​ന്‍​കു​ന്ന​ത്ത് ബ​സ് ഇ​റ​ങ്ങി​യ യു​വ​തി മ​റ്റൊ​രു ബ​സി​ല്‍ ക​യ​റി. എ​ന്നാ​ല്‍, അ​ജാ​സ് മോ​നും യു​വ​തി​യെ പി​ന്തു​ട​ര്‍​ന്നെ​ത്തി ഇ​തേ ബ​സി​ല്‍ ക​യ​റി. ഇ​തോ​ടെ യു​വ​തി ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ബ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ യു​വ​തി ഇ​വി​ടെ​യി​റ​ങ്ങി. തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​യും ബ​സി​ല്‍…

Read More

മ​രു​മ​ക​ളോ​ടു​ള്ള വി​രോ​ധം; പി​ഞ്ചു​കു​ഞ്ഞി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു​കൊ​ന്ന് മു​ത്ത​ശ്ശി

ഗ​ജേ​ന്ദ്ര​ഗ​ഡ്: പേ​ര​ക്കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി മു​ത്ത​ശ്ശി. ക​ർ​ണാ​ട​ക​യി​ലെ ഗ​ജേ​ന്ദ്ര​ഗ​ഡ് താ​ലൂ​ക്കി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ന​വം​ബ​ർ 22 നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​തി​ന് ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. മ​രു​മ​ക​ൾ നാ​ഗ​ര​ത്‌​ന​യെ ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നാ​ൽ സ​രോ​ജ ഗൂ​ലി ത​ന്‍റെ ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കു​ട്ടി അ​ദ്വി​ക്കി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ നാ​ഗ​ര​ത്‌​ന അ​ദ്വി​ക്കി​ന് ജ​ന്മം ന​ൽ​കി. മൂ​ന്ന് മാ​സം മു​മ്പാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ന​വം​ബ​ർ 22 ന് ​വീ​ട്ടു​ജോ​ലി​ക്കാ​യി പോ​യി​രു​ന്നെ​ന്നും കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന​റി​ഞ്ഞ് തി​രി​ച്ചെ​ത്തി​യെ​ന്നും യു​വ​തി​യു​ടെ അ​മ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സ​രോ​ജ​യോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ തൃ​പ്തി​ക​ര​മാ​യ ഒ​രു മ​റു​പ​ടി​യും അ​വ​ർ ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​രോ​ജ കു​റ്റം സ​മ്മ​തി​ക്കു​ക​യും കു​ഞ്ഞി​നെ ക​ഴു​ത്ത് ഞെ​രി​ച്ച്…

Read More

ഭ​ര്‍​ത്താ​വി​ന്‍റെ ചെ​വി ക​ടി​ച്ചെ​ടു​ത്ത് ഭാ​ര്യ; കാ​ര​ണം കേ​ട്ട ഭ​ർ​ത്താ​വ് ഞെ​ട്ടി; നാ​ൽ​പ​ത്തി​യ​ഞ്ചു​കാ​ര​ൻ പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റി​ൽ 

ന്യൂ​ഡ​ല്‍​ഹി: ഭ​ര്‍​ത്താ​വി​ന്‍റെ ചെ​വി ഭാ​ര്യ ക​ടി​ച്ചു മു​റി​ച്ച​താ​യി പ​രാ​തി. ഡ​ല്‍​ഹി​യി​ലെ സു​ല്‍​ത്താ​ന്‍​പു​രി മേ​ഖ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.  ക​ടി​യേ​റ്റ് വ​ല​തു ചെ​വി മു​റി​ഞ്ഞു പോ​യ​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​കേ​ണ്ടി വ​ന്നെ​ന്ന് 45വ​യ​സു​കാ​ര​ന്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം ഭാ​ര്യ​യ്‌​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ഭാ​ര്യ​യ്‌​ക്കെ​തി​രേ ഐ​പി​സി 324-ാം വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​വം​ബ​ര്‍ 20ന് ​രാ​വി​ലെ താ​ന്‍ വീ​ട്ടി​ലെ മാ​ലി​ന്യം പു​റ​ത്തു കൊ​ണ്ടു​പോ​യി തി​രി​ച്ചു വ​ന്ന​പ്പോ​ള്‍ ഭാ​ര്യ അ​കാ​ര​ണ​മാ​യി ത​ന്നോ​ട് വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.  വീ​ട് വി​റ്റ് ഷെ​യ​ര്‍ ന​ല്‍​കാ​ന്‍ ഭാ​ര്യ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​തി​നു ശേ​ഷം കു​ട്ടി​ക​ളു​മാ​യി മാ​റി​ത്താ​മ​സി​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ പ​ദ്ധ​തി​യെ​ന്നും യു​വാ​വ് പി​ന്നീ​ട് പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. കാ​ര്യ​ങ്ങ​ള്‍ അ​വ​രെ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കാ​ന്‍ താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ അ​വ​ര്‍ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും തു​ട​ര്‍​ന്ന്…

Read More

റോ​ബി​ൻ ബ​സ് ന​ട​ത്തി​പ്പു​കാ​ര​ൻ ഗി​രീ​ഷ് അറസ്റ്റിൽ; പക വീട്ടുകയാണെന്ന് കുടുംബം

കോട്ടയം: റോ​ബി​ൻ ബ​സ് ന​ട​ത്തി​പ്പു​കാ​ര​ൻ ഗി​രീ​ഷ് അ​റ​സ്റ്റി​ൽ. 2012 ലെ ​ചെ​ക്ക് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ൽ നി​ന്ന് പോലീ​സ് ഗി​രീ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഗി​രീ​ഷു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. മ​ര​ട് പോലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് മ​റ്റ് ന​ട​പ​ടി​ക​ൾ. 2012ൽ ​ഗി​രീ​ഷ് ഒ​രു വാ​ഹ​നം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ക്ക് കേ​സി​ലാ​ണ് ഗി​രീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗി​രീ​ഷി​നെ ഇ​ന്ന് ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് ശ്ര​മം. എ​ന്നാ​ൽ കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ ഗി​രീ​ഷി​നെ മ​ജി​സ്ട്രേ​റ്റി​ൻ്റെ വീ​ട്ടി​ൽ ഹാ​ജ​രാ​ക്കും. എ​ന്നാ​ൽ ഗി​രീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത് മു​ൻ വെെ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണി​തെ​ന്ന് ഇ​യാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. റോ​ബി​ൻ ബ​സു​ട​മ​യ്‌​ക്കെ​തി​രെ പ​രാ​തി​യു​മാ​യി സ​ഹോ​ദ​ര​ൻ ബേ​ബി ഡി​ക്രൂ​സ് രം​ഗ​ത്തെത്തി. മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഗി​രീ​ഷ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നും ബേ​ബി ഡി​ക്രൂ​സ് പ​റ​യു​ന്നു.

Read More

മ​ഹാ​രാ​ഷ്ട്ര​യി​ൽ 27 കാ​ര​നെ ന​ക്‌സലു​ക​ൾ വെ​ടി​വെ​ച്ചു കൊ​ന്നു; ഇ​ത് ഈ ​ആ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം

 മ​ഹാ​രാ​ഷ്‌ട്ര: കി​ഴ​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ളി ജി​ല്ല​യി​ൽ 27കാ​ര​ൻ ന​ക്‌സലു​ക​ളു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു. പൊ​ലീ​സ് ഇ​ൻ​ഫോ​ർ​മ​റാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വാ​വി​നെ ന​ക്‌സലു​ക​ൾ വ​ക​വ​രു​ത്തി​യ​ത്. അ​ഹേ​രി ത​ഹ​സി​ൽ ക​പെ​വ​ഞ്ച ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന രാം​ജി അ​ത്റാ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ​യാ​ഴ്ച മാ​ത്രം ന​ക്‌സലു​ക​ൾ ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്ന് പൊ​ലീ​സ്. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം അ​ക്ര​മി​ക​ൾ കൈ​കൊ​ണ്ട് എ​ഴു​തി​യ ഒ​രു കു​റി​പ്പ് കൂ​ടി വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. രാം​ജി അ​ത്‌​റാം ഒ​രു പൊ​ലീ​സ് ഇ​ൻ​ഫോ​ർ​മ​റാ​ണ്, ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ഒ​രു ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നെ​ന്നും വെ​ടി​വെ​പ്പി​ൽ ഒ​രു വ​നി​താ ന​ക്‌സൽ കൊ​ല്ല​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു കു​റി​പ്പി​ലെ സ​ന്ദേ​ശം. അ​തേ​സ​മ​യം ന​ക്‌സലു​ക​ൾ ഉ​ന്ന​യി​ക്കു​ന്ന അ​വ​കാ​ശ​വാ​ദം പോ​ലീ​സ് ത​ള്ളി. ഇ​യാ​ൾ ഇ​ൻ​ഫോ​ർ​മ​റാ​ണെ​ന്ന ആ​രോ​പ​ണം നു​ണ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ത്തി​ൽ പ​റ​യു​ന്ന ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത് 14 മാ​സം മു​മ്പാ​ണെ​ന്നും പൊ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കുസാറ്റ് ദുരന്തം; രണ്ട് പേരുടെ നില അതീവ ഗുരുതരം

കൊ​ച്ചി: ആ​ഘോ​ഷ​ക​ര​മാ​കേ​ണ്ട രാ​വ് ദു​ര​ന്ത​ത്തി​ൽ പ​ര്യ​വ​സാ​നി​ച്ച കൊ​ച്ചി കു​സാ​റ്റ് കോ​ളേ​ജ് ക​ണ്ണീ​ർ ക​ട​ലി​ലാ​ണ്ടു. ഇ​ന്ന​ലെ കോ​ളേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് പ​രിക്കേ​റ്റ് ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. കാ​യം​കു​ളം സ്വ​ദേ​ശി​നി ഗീ​താ​ഞ്ജ​ലി, മ​ല​പ്പു​റം സ്വ​ദേ​ശി​നി ഷേ​ബ എ​ന്നി​വ​രു​ടെ നി​ല​യാ​ണ് ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​ത്. ഇ​വ​ർ​ക്ക് ക​ര​ളി​നും ത​ല​ച്ചോ​റി​നും ശ്വാ​സ കോ​ശ​ത്തി​ലു​മാ​ണ് പ​രു​ക്കേ​റ്റ​ത്. എ​ന്നാ​ൽ ഷേ​ബ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ട്. ഗീ​താ​ഞ്ജ​ലി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. പ​ത്ത​ടി​പ്പാ​ലം കി​ൻ​ഡ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട 18 പേ​രി​ൽ 16 പേ​രെ​യും ഡി​സ്ചാ​ർ​ജ് ചെ​യ്തു. 2 പേ​ർ മാ​ത്ര​മാ​ണ് അ​വി​ടെ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. സ​ർ​വ​ക​ലാ​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ടി​ച്ചു ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നാ​ല് പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. പു​റ​ത്തു നി​ന്നു​ള്ള ആ​ളു​ക​ളും പ​രി​പാ​ടി​ക്കെ​ത്തി​യ​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം കൂ​ട്ടി.

Read More

നവകേരള സദസിനെതിരെ പോസ്റ്റർ പതിച്ച് യൂത്ത് ലീഗ്

കോഴിക്കോട്: മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് ന​ട​ക്കും. എ​ന്നാ​ൽ മു​ക്ക​ന്നു ന​ട​ക്കു​ന്ന സ​ദ​സി​നെ​തി​രെ വി​വാ​ദ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ച് യൂ​ത്ത് ലീ​ഗ്. ഇ​ത് ന​വ​കേ​ര​ള സൃ​ഷ്ടി​യ​ല്ല, സാ​ധാ​ര​ണ​ക്കാ​രു​ടെ നി​കു​തി​പ്പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന ദൂ​ർ​ത്താ​ണെ​ന്നാ​ണ് ലീ​ഗ് ആ​രോ​പി​ക്കു​ന്ന​ത്. മു​ക്കം അ​ഗ​സ്ത്യ മു​ഴി​യ​ങ്ങാ​ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. മു​സ്ലീം യൂ​ത്ത് ലീ​ഗ് മു​ക്കം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി എ​ന്ന് പോ​സ്റ്റ​റി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. ന​വ കേ​ര​ള സ​ദ​സ്സി​നെ​തി​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം കു​സാ​റ്റ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

Read More

കുസാറ്റ് പരിപാടി കാണാൻ പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നു; സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് പുറത്ത്

കൊ​ച്ചി: നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ട​മാ​ണ് ഇ​ന്ന​ലെ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ടെ​ക് ഫെ​സ്റ്റി​നി​ടെ സം​ഭ​വി​ച്ച​ത്. നാ​ല് ദി​വ​സ​മാ​യി തു​ട​രു​ന്ന ടെ​ക് ഫെ​സ്റ്റാ​യ ‘ധി​ഷ​ണ’​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നലെ വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​വി​ഡ് കാ​ര​ണം ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നി​ല്ല. സ്‌​കൂ​ള്‍ ഓ​ഫ് എ​ഞ്ചി​നീ​യ​റി​ങി​ന്‍റെ ടെ​ക്‌​നി​ക്ക​ല്‍ ഫെ​സ്റ്റാ​യി​രു​ന്നു. ബോ​ളി​വു​ഡ് ഗാ​യി​ക നി​കി​ത ഗാ​ന്ധി​യു​ടെ സം​ഗീ​ത പ​രി​പാ​ടി​യാ​ണ് ന​ട​ക്കാ​നി​രു​ന്ന​ത്. എ​ന്നാ​ൽ പ​രി​പാ​ടി കാ​ണാ​ൻ പു​റ​ത്തു​നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ത​ള്ളി​ക്ക​യ​റി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് വി ​സി നി​യോ​ഗി​ച്ച സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്. കോ​ളേ​ജി​ൽ ന​ട​ന്ന ഫെ​സ്റ്റി​ൽ സ​മീ​പ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ളെ പ്രോ​ഗ്രാം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തു കൂ​ടാ​തെ വ​ലി​യ ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​രി​പാ​ടി കാ​ണു​ന്ന​തി​നാ​യി എ​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. പ​രി​പാ​ടി തു​ട​ങ്ങു​ന്ന സ​മ​യ​മാ​യ​പ്പോ​ൾ പു​റ​ത്തു കൂ​ടി നി​ന്ന​വ​ർ അ​ക​ത്തേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ചു. പെ​ട്ടെ​ന്ന് മ​ഴ…

Read More