ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് പേര് വിയോജിച്ചതോടെയാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റീസ് എസ്.കെ.കൗളും മാത്രമാണ് സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തോട് യോജിച്ചത്. ജസ്റ്റീസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവര്‍ ഇതിനെതിരേ നിലപാടെടുക്കുകയായിരുന്നു. ഹര്‍ജിയില്‍ നാല് വിധിന്യായങ്ങളാണ് ഉണ്ടായിരുന്നത്. സ്പെഷല്‍ മാരേജ് ആക്ടില്‍ മാറ്റം വരുത്തി സ്വവര്‍ഗവിവാഹം കൂടി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ വാദത്തോട് യോജിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസിന്റെ വിധി ന്യായം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് നിയമസാധുതയെന്ന സ്പെഷല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ സ്പെഷല്‍ മാരേജ് ആക്ട് കോടതിക്ക് റദ്ദാക്കാന്‍ കഴിയില്ല. നിയമത്തില്‍ മാറ്റം വേണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗലൈംഗികത ഉന്നതവിഭാഗങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് അദ്ദേഹം…
Read MoreCategory: Top News
മണിപ്പൂരിൽ വർഗീയ കലാപം; ഇന്റർനെറ്റ് നിയന്ത്രണം വീണ്ടും നീട്ടി
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി. വർഗീയ കലാപം തുടരുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് നിരോധനം തുടരുന്നത്. ഒക്ടോബർ 21 ന് രാത്രി 7:45 വരെയാണ് നിയന്ത്രണം.വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾക്ക് തട ഇടുന്നതിനുമാണ് ഇന്റർനെറ്റ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വസതികളിലേക്കുള്ള ആൾക്കൂട്ട ആക്രമണം, സുരക്ഷാ സേനയും പൊതുജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ, പൊലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവ ചൂണ്ടി കാണിച്ച് ഡിജിപി ഉത്കണ്ഠ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. നിലവിലുള്ള അക്രമങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ആക്കം കൂട്ടാൻ സാധിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി. അതുകൊണ്ടാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം നീട്ടുന്നത്.
Read Moreഒന്നിച്ചു ജീവിക്കുന്നവരെ ഭാര്യാഭര്ത്താക്കന്മാരായി കാണാനാകില്ല; ഒപ്പം താമസിച്ചിരുന്ന യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി
കൊച്ചി: പരസ്പരം ഉടമ്പടിയുണ്ടാക്കി ഒന്നിച്ചു ജീവിക്കുന്നവരെ ഭാര്യാഭര്ത്താക്കന്മാരായി കാണാനാകില്ലെന്നു ഹൈക്കോടതി. ഇങ്ങനെ ജീവിച്ച യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭാര്യയോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി ഒപ്പം കഴിഞ്ഞിരുന്ന യുവാവിനെയും ബന്ധുക്കളെയും ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം താമസിച്ചിരുന്ന യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പാലക്കാട് സ്വദേശി നാരായണന്, സഹോദരന് രാധാകൃഷ്ണന് എന്നിവരെ വെറുതെവിട്ടാണ് ജസ്റ്റീസ് സോഫി തോമസ് വിധി പറഞ്ഞത്. 1997 സെപ്റ്റംബര്‍ ഒന്നിനാണ് നാരായണനും യുവതിയും ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ജീവിതം തുടങ്ങിയത്. ഏതെങ്കിലും നിയമപ്രകാരം ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. മൂന്നു മാസത്തിനുശേഷം ഡിസംബര്‍ 24 ന് യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസം. 29 നു ആശുപത്രിയില്‍ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് ഭാര്യയോടുള്ള ക്രൂരത, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ…
Read Moreപീഡനക്കേസ് പ്രതിക്ക് 104 വർഷം കഠിനതടവ്; ഇളയ സഹോദരിയെ പീഡിപ്പിച്ചതിന് ദൃക്സാക്ഷിയായിരുന്ന മൂത്ത സഹോദരിയേയും പിഡിപ്പിച്ചു; വിവരം മറച്ചു വെച്ച യുവതിക്ക് താക്കീത്
അടൂർ: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിയ്ക്കു 104 വർഷം കഠിനതടവും 4.20,000 രൂപ പിഴയും. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനിൽ വിനോദിനെ (32) യാണ് അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകണം. അല്ലാത്തപക്ഷം 26 മാസം കൂടി അധിക തടവ് അനുഭവിക്കണം. കുട്ടിയുടെ സഹോദരി മൂന്നര വയസുകാരിയെ വിനോദ് നേരത്തെ പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു എട്ടുവയസുകാരി. മൂന്നര വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് കഴിഞ്ഞ 11ന് ഇതേ കോടതി ഇയാളെ നൂറ് വർഷം കഠിനതടവിനും 4.20 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചിരുന്നു. അടൂർ പോലീസ് ഇയാൾക്കെതിരേ ചാർജ് ചെയ്ത കേസിലാണ് വിധി. സഹോദരിമാരെ പീഡിപ്പിച്ചതിനു രണ്ടു കേസുകളാണ് ഇയാൾക്കെതിരേ എടുത്തിരുന്നത്. പ്രതിയുടെ ബന്ധുവായ രാജമ്മയെ കേസിൽ…
Read Moreഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ നിയമപരമാകുമോ? സുപ്രിംകോടതിയുടെ സുപ്രധാന വിധി ഇന്ന്
സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികയിൽ സുപ്രീം കോടതി വിധി ഇന്ന്. പ്രത്യേക വിവാഹ നിയമത്തിന്റെയും വിദേശ വിവാഹ നിയമത്തിന്റെയും നിയമവശം മാത്രമാണ് നോക്കുന്നത്. ഭിന്നലിംഗക്കാരെ അംഗീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരിഷ്മ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. സ്വവർഗവിവാഹം അംഗീകരിക്കുന്നതിനെ സർക്കാർ തുടർച്ചയായി എതിർക്കുകയും ഈ വിഷയം തീരുമാനിക്കേണ്ടതും ചർച്ചചെയ്യേണ്ടതും പാർലമെന്റാണെന്ന് വാദിക്കുകയും ചെയ്തു. പത്ത് ദിവസത്തെ ഹിയറിംഗിന് ശേഷം മെയ് 11ന് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത് തടഞ്ഞു. ജുഡീഷൽ വ്യാഖ്യാനത്തിലൂടെയോ നിയമനിർമാണ ഭേദഗതികളിലൂടെയോ വിവാഹങ്ങൾ അംഗീകരിക്കുന്നതിന് കോടതികൾക്ക് അധികാരമില്ലെന്ന് വാദിച്ചുകൊണ്ട് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം…
Read Moreട്രാൻസ്ജെൻഡർ ഒരു ജാതിയായി പരിഗണിക്കില്ല; സുപ്രീം കോടതി
ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി പരിഗണിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ട്രാൻസ്ജെൻഡർ വിഭാഗത്തെ ജാതി സെൻസസ് പ്രക്രിയയിൽ ജാതി പട്ടികയില്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ട്രാന്‍സ്ജെന്‍ഡര്‍ ഒരിക്കലും ഒരു ജാതിയല്ല. പുരുഷന്, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ എന്നിങ്ങനെ ഇപ്പോള്‍ 3 കോളങ്ങളുണ്ട്. അതിനാല്‍ ഡാറ്റ ലഭ്യമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക കോളം നല്കിയിട്ടുള്ളതിനാല് അവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രത്യേക ജാതി എന്ന നിലയില്‍ നല്‍കാനാവില്ലെന്നും മൂന്നാം ലിംഗമെന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കാമെന്നും സുപ്രീം കോടതി പറഞ്ഞു.
Read Moreജോമോന് ഓണ്‍, ചാര്‍ളി ഓണ്‍..! തുമ്പിപ്പെണ്ണ് യുവാക്കളെ അടുപ്പിച്ചത് ടെലിഗ്രാമിലൂടെ; ഡിജിറ്റൽ കച്ചവടത്തിൽ സൂസിമോൾക്ക് സാധനം എത്തിച്ചിരുന്നത് കൊല്ലത്തുകാരൻ കമാൻഡർ സച്ചിൻ
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്ന് അരക്കോടി രൂപയുടെ എംഎഡിഎംഎയുമായി തുമ്പിപ്പെണ്ണിന്റെ സംഘം പിടിയിലായ കേസില്‍ പ്രതികള്‍ രാസലഹരി വിറ്റിരുന്നത് ടെലഗ്രാം വഴി. ടെലഗ്രാമില്‍ ജോമോന് ഓണ്‍, ചാര്‍ളി ഓണ്‍ എന്നീ കോഡ് ഭാഷകളില്‍ ഇവര്‍ സന്ദേശം കൈമാറും. ഇതിനോട് പ്രതികരിക്കുന്ന ആവശ്യക്കാര്‍ക്ക് സ്ഥലം പറഞ്ഞ് വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടും. തുടര്‍ന്ന് സാധനം എത്തിച്ചു നല്കി പണം വാങ്ങുന്ന രീതിയായിരുന്നു ഇവരുടേത്. ഹിമാലയന്‍ മെത്ത് എന്ന് വിളിപ്പേരുള്ള ഈ രാസ ലഹരിക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 4000 മുതല്‍ 7000 രൂപ വരെ ഈടാക്കിയിരുന്നു. ഒരു തവണ ഉപയോഗിച്ച സിം കാര്‍ഡുകള്‍ സംഘം പിന്നീട് ഉപയോഗിക്കാറില്ല . അതുകൊണ്ടുതന്നെ എക്സൈസ് സംഘത്തിന് ഇവരിലേക്ക് എത്താന്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാകാറുമുണ്ട്. കേസുമായി ബന്ധപ്പെട്ട് കോട്ടയം നാട്ടകം ചിങ്ങവനം മുട്ടത്താട്ടുചിറ വീട്ടില്‍ സൂസിമോള് എം. സണ്ണി (തുമ്പിപ്പെണ്ണ്-24), ആലുവ ചെങ്ങമനാട്…
Read More“ഹൃദയമിടിപ്പ് തടയാൻ കഴിയില്ല”: ആറാം മാസത്തിൽ ഗർഭഛിദ്രം അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ആറാം മാസത്തിൽ ഗർഭഛിദ്രം നടത്താനുള്ള യുവതിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. കുട്ടിയിൽ അസ്വാഭാവികതയൊന്നുമില്ലെന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാഹിതയായ യുവതിയുടെ ആവശ്യം കോടതി നിരസിച്ചത്. യുവതിയ്ക്ക് 26 ആഴ്ചയും പൂർത്തിയായിരുന്നു. ഗർഭഛിദ്രം അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിലെ സെക്ഷൻ 3, 5 എന്നിവയുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. അമ്മയ്ക്ക് അപകടകരമായ സാഹചര്യമില്ലാത്തതിനാലും കുഞ്ഞിന് മറ്റ് കുഴപ്പങ്ങളില്ലാത്തതിനാലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് തടയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കഴിഞ്ഞ ഹിയറിംഗിൽ കോടതി ഉത്തരവിലൂടെ കുട്ടിയെ കൊല്ലാൻ അനുവദിക്കണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യത്തിലല്ലെന്നും യുവതി പറഞ്ഞു.
Read Moreവൺ,ടൂ,ത്രീ..! പ്രസംഗം കേൾക്കാൻ വേദിയിൽ പത്തിൽ താഴെ ആളുകൾ മാത്രം; കലി തുള്ളി വേദി വിട്ട് എം.എം. മണി
ഉദ്ഘാടന പരിപാടിയിൽ ആളില്ലാത്തതിനാൽ ക്ഷുഭിതനായി വേദി വിട്ട് എംഎൽഎ എം.എം മണി. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പുതുതായി പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലാണ്സംഭവം. എന്നാൽ പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. ആളുകൾ കുറയാനുള്ള കാരണമാണ് എം.എം മണിയെ പ്രകോപിപ്പിച്ചത്. പേരിന് ഉദ്ഘാടനം നടത്തിയെന്നുവരുത്തി തീർത്ത് മണി ഉടന്‍ തന്നെ വേദി വിട്ടു. അതേസമയം എം.എം മണി പറഞ്ഞതുകൊണ്ടാണ് ചടങ്ങ് നേരത്തെ ആക്കിയത്. ആതാണ് ആളുകള്‍ കുറയാന്‍ കാരണമെന്ന് സംഘാടകര്‍ പറഞ്ഞു. ആറ് മണിക്ക് നടക്കേണ്ട പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടി വന്നാൽ ആരെങ്കിലും വരുമോ എന്നാണ് പ്രഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സിന്റെ ചോദ്യം. ആളെകൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിര്‍ക്കുമെന്ന് എം.എം മണി പറഞ്ഞു.
Read Moreഉത്സവകാലം: യാത്രക്കാരെ പിഴിയാന്‍ വിമാനക്കമ്പനികള്‍; ഇത്തിഹാദിന് പുറമേ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യയും
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് പതിവുപോലെ ഇത്തവണയും വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയാന്‍ തയാറെടുക്കുന്നു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയിരിക്കുന്നത്. ഇത്തിഹാദ് എയർവേയ്സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ സാധാരണ 15,000 ത്തിന് താഴെയാണ്. ഇത് 75,000 രൂപയ്ക്കു മുകളിലാക്കി. ബിസിനസ് ക്ലാസിലിത് 1,61,213 രൂപയാണ്. കരിപ്പൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽനിന്നും സമാനമായ വർധനയുണ്ട്. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്. ജനുവരി ഒന്നുമുതൽ കരിപ്പൂർ- ദുബായ്, നെടുംമ്പാശേരി -ദുബായ്, തിരുവനന്തപുരം- ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്. ഇത്തിഹാദ് എയർലൈൻസ് നിരക്ക് വർധിപ്പിക്കുന്നതോടെ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വർധിപ്പിക്കും. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്ന് ആഴ്ചയിൽ…
Read More