എരുമേലി: വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐക്ക് മര്‍ദ്ദനം. എസ്ഐ ശാന്തി കെ.ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ എലിവാലിക്കര സ്വദേശി കീച്ചേരില്‍ വി.ജി.ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി എലിവാലിക്കരയില്‍ ഞായറാഴ്ചയാണ് സംഭവം. 2013ല്‍ അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ അറസ്റ്റ് വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതി അതിക്രമം നടത്തുകയായിരുന്നു. പ്രതി ശ്രീധരന് വീടിനകത്തു കയറി വാതിലടയ്ക്കാന്‍ ശ്രമിച്ചു. വാതില്‍ തളളിത്തുറക്കാന്‍ പൊലീസും ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ വനിതാ എസ്ഐയെ ഇയാള്‍ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്യുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് പിന്നീട് കീഴ്പ്പെടുത്തിയത്. പ്രതി അയല്‍വാസികളുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഇയാളെ അന്വേഷിച്ചെത്തിയ പൊലീസുകാര്‍ക്കു നേരെ നായയെ അഴിച്ചുവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. എസ്ഐയെ ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.
Read MoreCategory: Top News
തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം;2018ന്റെ തിരക്കഥാകൃത്ത് അഖിൽ.പി.ധർമജൻ പാമ്പ് കടിയേറ്റു ചികിത്സയിൽ
2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍.പി.ധര്മജന് പാമ്പുകടിയേറ്റു. തലസ്ഥാനത്ത് പെയ്ത കനത്ത മഴയിലാണ് പാമ്പ് കടിച്ചത്. വെള്ളായനിയില്‍ പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അഖില്‍. പക്ഷേ അപ്രതീക്ഷിതമായ മഴയില്‍ കുടുങ്ങി പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന സഥലത്ത് വെള്ളം കയറി. വെള്ളം കയറിയ വീഡിയോ അഖിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നിലവിൽ തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങി എത്താം എന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ്…വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയിൽ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ ആണ്. കോളുകൾ എടുക്കാത്തതിൽ ഭയപ്പെടേണ്ട. വെള്ളക്കെട്ടിൽ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവിൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല.ആരോഗ്യത്തോടെ മടങ്ങിയെത്താം.
Read Moreകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു; വിദേശത്തുള്ള ഭാര്യയുമായി ഏറെ സംസാരിച്ചു; പുലർച്ചെ വീട്ടുകാർ കണ്ടത് മരിച്ചുകിടക്കുന്ന പേരക്കുട്ടിയേയും അച്ഛനേയും
മാന്നാർ (ആലപ്പുഴ): കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാറാ (ജോൺ-35) ണ് നാലു വയസുകാരൻ മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷംആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ 11 ഓടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. രാവിലെ ജോണിന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കണ്ടില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ കിടപ്പു മുറിയിൽ കട്ടിലിൽ കുഞ്ഞ് കിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ഫാനിൽ മിഥുൻ കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയിൽ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയുമായി ദീർഘനേരം സംസാരിച്ചതായി ഇയാളുടെ മാതാപിതാക്കൾ പറഞ്ഞു. മാന്നാർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreസ്വപ്നതീരം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞത്ത് ആദ്യ കപ്പലിന് പച്ചക്കൊടി വീശി മുഖ്യമന്ത്രി
വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്. വാട്ടര്‍ സല്ല്യൂട്ട് നല്കി കപ്പലിനെ ബര്‍ത്തിലേക്ക് സ്വീകരിച്ചു. കപ്പലിനെ ഔദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു. നാല് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യ അതിഥി ആയി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ശശി തരൂര്‍ എം.പി. എം.വിന്‍സെന്റ് എം.എല്‍.എ., മേയര്‍ ആര്യാ രാജേന്ദ്രന്, ചീഫ് സെക്രട്ടറി ഡോ. വി.വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്മാന് കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന്…
Read Moreമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം; കസ്റ്റഡിയിലെടുത്ത ഭിന്നശേഷി വിദ്യാർത്ഥികളെ വിട്ടയച്ചു
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു. വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും ഇവർ വഴിമാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത നാലു വിദ്യാർത്ഥികളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് മണിക്കൂർ ഇവരെ ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ. എന്നാൽ കസ്റ്റഡിയിൽ എടുത്ത ശേഷമാണ് നാലു വിദ്യർത്ഥികളും കേൾവിപരിമിതിയുള്ളതും സംസാര ശേഷിയില്ലാത്തവരാണെന്നും പോലീസിന് മനസിലായത്. തിരുവനന്തപുരത്ത് നിന്ന് അധ്യാപകൻ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. വിനോദ സഞ്ചാരത്തിനായി കേരളത്തിലേക്ക് എത്തിയതായാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ശക്തമായ മഴയെ തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
Read Moreപെൺ പ്രതിമ പരാമർശം; അലൻസിയറിനെതിരെ പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നടൻ അലൻസിയർ പുരസ്ക്കാര ശില്പത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. പരാമര്‍ശം പിൻവലിച്ച് അലൻസിയർ മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീല്‍ നോട്ടീസ് അയച്ചു. ‘നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനെയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം വേണം. അത് എന്ന് മേടിക്കാൻ പറ്റുന്നുവോ അന്ന് ഞാൻ അഭിനയം നിര്‍ത്തും.’ എന്നായിരുന്നു അലൻസിയറിന്റെ പരാമർശം. പുരസ്കാരത്തിനൊപ്പമുള്ള ശില്പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ല. പക്ഷേ ഒരു അഭിമുഖത്തിൽ അലൻസിയർ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ…
Read Moreതോരാതെ പെയ്യുന്ന മഴയിൽ തലസ്ഥാനം; പലയിടങ്ങളും വെള്ളത്തിൽ; വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ്
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തലസ്ഥാനത്ത് ഇന്നലെ രാത്രി നിർത്താതെ പെയ്ത മഴയില്‍ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ റോഡുകൾ മുങ്ങി. മഴ തുടരുന്നതിനാൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി. തേക്കുമൂട് ബണ്ട് കോളനിയിൽ 106 വീടുകളിൽ വെള്ളം കയറി. നഗര, മലയോര, തീര മേഖലകളില്‍ മഴ ശക്തമാകുന്ന സാഹചര്യമാണ് കാണുന്നത്. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല തുടങ്ങിയ പ്രദേശങ്ങളില്‍ മഴ ശക്തമാകുന്നു. നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്ക് മൂലം ഷട്ടറുകള്‍ 10 സെന്റിമീറ്റർ കൂടി ഉയര്‍ത്താനാണ് സാധ്യത. സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട,…
Read Moreമിനി ബസ് കണ്ടെയ്നറിലിടിച്ച് 12 മരണം; 23പേർക്ക് പരിക്ക്
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയിൽ മിനി ബസ് കണ്ടെയ്നറിലിടിച്ച് 12 മരണം. അപകടത്തിൽ 23പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വകാര്യ ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജില്ലയിലെ എക്സ്പ്രസ് വേയിലെ വൈജാപൂർ പ്രദേശത്ത് പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് പിന്നിൽ നിന്ന് കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 12 യാത്രക്കാർ അപകടത്തിൽ മരിച്ചു. ഇവരിൽ അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുമുണ്ട്. പരിക്കേറ്റ 23 പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreതുമ്പിപ്പെണ്ണിന് പ്രായം വെറും ഇരുപത്തിനാല്; അനാശാസ്യത്തിന്റെ മറവിൽ ലഹരിമരുന്ന് കച്ചവടം; എടുപ്പിലും നടപ്പിലുമൊക്കെ അല്പം ഗുണ്ടാ പശ്ചാത്തലം; കോട്ടയത്തെ സൂസിമോളിന്റേത് വല്ലാത്തൊരു കഥ…
സ്വന്തം ലേഖിക കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്ന് അരക്കോടി രൂപയുടെ എംഎഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലു പേര് പിടിയിലായ സംഭവത്തില്‍ സംഘാംഗം കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറയില്‍ സൂസിമോള് എന്ന തുമ്പിപ്പെണ്ണ് (24) ലഹരി വിറ്റിരുന്നത് അനാശാസ്യത്തിന്റെ മറവില്‍. സ്റ്റേഡിയം ഭാഗത്ത് ആഡംബര കാറുകളില്‍ പതിവായി പെണ്‍കുട്ടികളെ എത്തിച്ചു നല്കുന്ന ആളാണ് തുമ്പിപ്പെണ്ണെന്നാണ് വിവരം. 19-29 വയസുള്ള പ്രായപരിധിയുള്ള യുവതികളെയാണ് തുമ്പിപ്പെണ്ണ് ആവശ്യക്കാര്‍ക്കായി എത്തിച്ചു നല്കുന്നതെന്നുമാണ് അറിയുന്നത്. കസ്റ്റമറിനൊപ്പം യുവതികളെ അയച്ച ശേഷം കാറില്‍ അവര്‍ വരുന്നതുവരെ തുമ്പിപ്പെണ്ണ് കാത്തുകിടക്കും. ഈ അനാശാസ്യത്തിന്റെ മറ പിടിച്ചായിരുന്നു പലപ്പോഴും ലഹരി വില്പന നടത്തിയിരുന്നതെന്നാണ് എക്സൈസ് സംഘം നല്കുന്ന വിവരം. കോട്ടയം സ്വദേശിനിയായ ഇവര്‍ മറ്റൊരു പ്രതിയായ അമീറിനൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. സംഘത്തിലെ നേതാവ് തുമ്പിപ്പെണ്ണ് തന്നെയായിരുന്നു. എടുപ്പിലും നടപ്പിലുമൊക്കെ അല്പം ഗുണ്ടാ പശ്ചാത്തലം സൂചിപ്പിക്കുന്ന പെരുമാറ്റമാണ് തുമ്പിപ്പെണ്ണിന്റേത്. കലൂര്‍…
Read Moreചരക്കുകപ്പലിലെ മലയാളി ഓഫീസറെ കടലില്‍ കാണാതായിതിൽ ദുരൂഹത; കാണാതായത് മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയെ
കോഴിക്കോട്: ചരക്കുകപ്പലിലെ മലയാളി ഓഫീസറെ ഡ്യൂട്ടിക്കിടയില്‍ അറബിക്കടലില്‍ കാണാതായി. മലപ്പുറം പൂക്കോട്ടുംപാടം ചേലോട് കൈനാരി കേശവദാസിന്റെയും ടി. ഗിരിജയുടെയും മകൻ മനേഷ് കേശവദാസി(43) നെയാണ് കഴിഞ്ഞ 11 മുതൽ കാണാതായത്. ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത ഡൈനാകോം എന്ന കമ്പനി യുടെ എം.ടി.പാറ്റ്മോസ് 1/ഐഎംഒ 9800245 എന്ന ഓയില്‍ ടാങ്കറിലെ സെക്കൻഡ് ഓഫീസർ ആണ് ഇദ്ദേഹം. മനേഷിനെ കാണാതായ വിവരം ഔദ്യോഗികമായി കപ്പല്‍ പ്രതിനിധികള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടുള്ള ഫ്ളാറ്റിലെത്തി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളോ മറ്റു പ്രശ്നങ്ങളോ ഒന്നുമില്ലാത്ത മനേഷിനെ കാണാതായത് ദുരുഹത ഉയര്‍ത്തുന്നു. മനേഷിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ അശ്വതി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ഒമാനിലെ ജബല്ദാന തുറമുഖത്തുനിന്ന് മലേഷ്യയിലെ പോര്‍ട്ട് ഡിക്സണിലേക്കുള്ള യാത്രയ്ക്കിടെ കാണാതായി എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഡൈനാകോം എന്ന കമ്പനിയുടെതാണ് ടാങ്കര്‍. കപ്പലിലെ ക്യാപ്റ്റന്‍ തമിഴ്നാട് സ്വദേശിയാണ്. ചീഫ് ഓഫീസറും…
Read More