മഹാരാഷ്ട്രയിലെ ആശുപത്രികളിലെ കൂട്ടമരണം; ചികിത്സാ അസൗകര്യങ്ങൾക്കെതിരെ മരിച്ചവരുടെ കുടുംബം

മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ൽ മ​രി​ച്ച​ത് 31പേ​ർ. ഇ​തി​ൽ 16 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഈ ​മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ചെ​യ്തെ​ങ്കി​ലും അ​വ​യെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. ചി​ല​ർ നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ണ് ചി​കി​ത്സ തേ​ടി എ​ത്തി​ത്. ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കാ​യി ആ​ഭ​ര​ണ​ങ്ങ​ൾ വരെ പണയം വച്ചവരുണ്ട്.  ന​ന്ദേ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​യ അ​ഞ്ജ​ലി​യെ ശ​നി​യാ​ഴ്ച ഡോ.​ശ​ങ്ക​ർ​റാ​വു ച​വാ​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം യു​വ​തി ആ​രോ​ഗ്യ​വാ​നാ​യ ആ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. എ​ന്നാ​ൽ കു​ഞ്ഞ് മ​രി​ച്ചു​വെ​ന്നും യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മു​ള്ള വാ​ർ​ത്ത​യാ​ണ് പിന്നീട് കു​ടും​ബം കേ​ൾ​ക്കു​ന്ന​ത്.  ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​ര​ണ​കാ​ര​ണം പ​റ​ഞ്ഞ​ത്  ര​ക്തം ന​ഷ്ട​പ്പെ​ട്ടന്നാണ്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് വേ​ണ്ട ര​ക്തം ഏ​ർ​പ്പാ​ട് ചെ​യ്തി​രു​ന്നെ​ന്നും  ഇ​വി​ടെ ശ​രി​യാ​യ ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്നും യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. ​അ​ഞ്ജ​ലി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബം പ​ലി​ശ​യ്ക്ക് പ​ണം ക​ടം വാ​ങ്ങി​യാണ്…

Read More

രാ​ഹു​ൽ മൂ​ന്നാം ദി​വ​സ​വും സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ൽ; സ്ഥലത്തെ കോൺഗ്രസ് നേതാക്കളെ കൂടെകൂട്ടിയില്ല; ഒപ്പം കെ.​സി. വേ​ണു​ഗോ​പാ​ൽ മാത്രം

ന്യൂ​ഡ​ൽ​ഹി: അ​മൃ​ത​സ​റി​ലെ സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ത​ങ്ങി സേ​വ​നം ചെ​യ്യു​ക​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ലും പ​ങ്കെ​ടു​ത്തു. ഓ​പ്പ​റേ​ഷ​ൻ ബ്ളൂ​സ്റ്റാ​ർ ഉ​ണ്ടാ​ക്കി​യ മു​റി​വു​ക​ൾ ഉ​ണ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ സു​വ​ർ​ണ ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം. 1984ൽ ​പ​ഞ്ചാ​ബി​ലെ സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ ബ്ലൂ​സ്റ്റാ​ർ കോ​ൺ​ഗ്ര​സി​നും സി​ഖ് സ​മു​ദാ​യ​ത്തി​നും ഇ​ട​യി​ലെ അ​ക​ൽ​ച​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സി​നെ അ​ട്ടി​മ​റി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ദി​വ​സം തു​ട​ർ​ച്ച​യാ​യി രാ​ഹു​ൽ ഗാ​ന്ധി പ​ഞ്ചാ​ബി​ൽ ത​ങ്ങു​ന്ന​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മു​റി​വു​ക​ൾ ഉ​ണ​ക്കാ​നും ബി​ജെ​പി​ക്കെ​തി​രെ പ​ഞ്ചാ​ബി​ലു​ള്ള വി​കാ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മാ​ണ് രാ​ഹു​ലി​ന്‍റെ നീ​ക്കം. സ്ഥ​ലം എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യാ​ണ് രാ​ഹു​ൽ സു​വ​ർ​ണ ക്ഷേ​ത്ര​ത്തി​ൽ സേ​വ​ന​ത്തി​ന് എ​ത്തി​യ​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ മാ​ത്ര​മാ​ണ് രാ​ഹു​ലി​ന് ഒ​പ്പ​മു​ള്ള​ത്.

Read More

യു​പി​യി​ല്‍നി​ന്നു കേരളത്തിലേക്ക് വി​മാ​ന​ത്തി​ല്‍ എത്തും; രാത്രിയിൽ ട്രെ​യി​നു​ക​ളി​ല്‍ കവർച്ച നടത്തും; നാട്ടിലേക്ക് മടക്കം സമ്പന്നനായി വിമാനത്തിൽ തന്നെ…

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ളൂരു​വി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് ക​വ​ര്‍​ച്ച​ക്കാ​ര്‍ ഉ​ത്ത​ര​പ്ര​ദേ​ശി​ല്‍നി​ന്ന് എ​ത്തു​ന്ന​ത് വി​മാ​ന​ത്തി​ല്‍. കേ​ര​ള​ത്തി​ലെ രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ശേ​ഷം തി​രി​ച്ച് വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. യു​പി​യി​ല്‍​നി​ന്ന് വി​മാ​ന​മാ​ര്‍​ഗം ഗോ​വ​യി​ല്‍ എ​ത്തും. അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളി​ല്‍ ക​യ​റും.​ കി​ട്ടു​ന്ന​തെ​ല്ലാം ക​വ​രും. തി​രി​ച്ച് മം​ഗ​ലാ​പു​ര​ത്തെ​ത്തി വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കും. ക​വ​ര്‍​ച്ച ന​ട​ത്തി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി വി​മാ​ന​ത്തി​ല്‍ ക​യ​റാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​വ​ര്‍ ആ​ര്‍​പി​എ​ഫി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഉ​ത്ത​ര​പ്ര​ദേ​ശ് മി​ര്‍​സാ​പൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഭ​യ് രാ​ജ് സിം​ഗ് (26), ഹ​രി​ശ​ങ്ക​ര്‍ ഗി​രി (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് സ്വ​ര്‍​ണ പാ​ദ​സ​രം ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തി​ന് 16 പ​വ​ന്‍ തൂ​ക്കം വ​രും. ആ​റു​ല​ക്ഷം രൂ​പ​ വില വരുന്നതാണ് ആ​ഭ​ര​ണ​ങ്ങ​ള്‍. ഗോ​വ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ സ്ഥി​ര​മാ​യി ഇ​വ​ര്‍ യാ​ത്ര ചെ​യ്യു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു…

Read More

വൈറൽ പനിയിൽ വിറച്ച് കേരളം; തലപൊക്കി എലിപ്പനിയും ഡെങ്കിയും; ഇന്നലെ മാത്രം ചികിത്സ തേടിയത് 8587 രോഗികൾ

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. പനി മൂലം 8587 പേരാണ് ഇന്നലെ മാത്രം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. പകർച്ചപ്പനി ഈ മാസം മാത്രം നാലു മരണങ്ങൾ. വെെറൽ പനിക്ക് പിന്നാലെ തലപൊക്കി എലിപ്പനിയും ഡെങ്കിയും. കൂടുതൽ മരണങ്ങൾക്കും കാരണം എലിപനിയും ഡെങ്കിയും. 24 മണിക്കൂറിനിടെ 1400 രോഗികളാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. മഴ കാരണം പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത കൂടുതലാണ്. മഴ ശക്തമായതോടെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പകർച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 

Read More

ഡൽഹിയിൽ യുവാവിനെ അജ്ഞാത സംഘം വെട്ടി കൊലപ്പെടുത്തി; സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. ദീ​പ​ക് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഘ​മാ​യി വ​ന്ന അ​ജ്ഞാ​ത സം​ഘം ദീ​പ​ക്കി​നെ ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ശ​രീ​ര​ത്തി​ൽ കു​ത്തു​ക​യും ഇ​യാ​ളു​ടെ ത​ല​യി​ൽ സ്ലാ​ബ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്ചു. അ​ടു​ത്തു​ള്ള സി​സി​ടി​വി​യി​ൽ നി​ന്ന് കൊ​ല​പാ​ത​ക​ത്തി​ന്‍റെ  ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞു വ​രു​ക​യാ​ണെ​ന്നും ഉ​ട​ൻ പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

സിക്കിമിൽ മേഘ വിസ്ഫോടനം, പിന്നാലെ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായ്

സി​ക്കി​മി​ൽ മേ​ഘ​ വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് മി​ന്ന​ൽ പ്ര​ള​യം. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ലൊ​നാ​ക് ത​ടാ​ക​ത്തി​ന് മു​ക​ളി​ലാ​ണ് മേ​ഘ​ വി​സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഇ​ത് ടീ​സ്റ്റ ന​ദി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. 23 സൈ​നി​ക​രെ കാ​ണാ​താ​യ​താ​യ് റി​പ്പോ​ർ​ട്ട്. പ്ര​ദേ​ശ​ത്ത് സൈ​നി​ക​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.  ചു​ങ്താ​ങ് അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ട്ട​തോ​ടെ ന​ദി 15 മു​ത​ൽ 20 അ​ടി വ​രെ ഉ​യ​ര​ത്തി​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കി. ടീ​സ്റ്റ ന​ദി​ക്ക​ടു​ത്തു​ള്ള റോ​ഡി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ  പകർത്തിയ വീഡിയോയിൽ വ്യക്തമാണ്. എ​ന്നാ​ൽ സി​ക്കി​മി​ന്‍റെ വ​ട​ക്ക് കി​ഴ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നേ​ര​ത്തെ വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ സി​ക്കി​മി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ഉ​ണ്ടാ​യ​ത്. മേ​ഘ​ വി​സ്ഫോ​ട​ന​ത്തി​ന് ശേ​ഷം ന​ദി​യി​ലെ ജ​ല​നി​ര​പ്പ് നി​ര​ന്ത​രം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഗ​സോ​ൾ​ഡോ​ബ, ഡൊ​മോ​ഹാ​നി, മെ​ഖ​ലി​ഗ​ഞ്ച്, ഗി​ഷ് തു​ട​ങ്ങി​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ ഇ​ത് ബാ​ധി​ച്ചേ​ക്കാം.…

Read More

മദ്യനയ അഴിമതി; എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

എ​എ​പി എം​പി സ​ഞ്ജ​യ് സിം​ഗി​ന്‍റെ  വ​സ​തി​യി​ൽ ഇ​ഡി റെ​യ്ഡ്. ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ലാ​ണ് റെ​യ്ഡ്. 2020ൽ ​മ​ദ്യ​ശാ​ല​ക​ള്‍​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ സ​ഞ്ജ​യ് സിം​ഗി​നും പ​ങ്കു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ്. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ഇ​ഡി സം​ഘം സിം​ഗി​ന്‍റെ വീ​ട്ടി​ൽ എ​ത്തി.  ഇ​തേ കേ​സി​ല്‍ എ​എ​പി നേ​താ​വും ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ ജ​യി​ലി​ലാ​ണ്.  മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് എം​പി​യു​ടെ വ​സ​തി​യി​ലെ റെ​യ്ഡ്. എ​ന്നാ​ൽ  അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു സം​സ്ഥാ​ന ഖ​ജ​നാ​വി​ന് ന​ഷ്ട​മു​ണ്ടാ​ക്കി എ​ന്നി​വ​യാ​ണ് സ​ഞ്ജ​യ് സിം​ഗി​ന്‍റെ മേ​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍. അ​തേ​സ​മ​യം  ബി​ജെ​പി ക​ള്ള കേ​സ് ചു​മ​ത്തി എ​എ​പി നേ​താ​ക്ക​ളെ  ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു. 

Read More

വിശന്നു കരയുന്ന മക്കൾ; ദാരിദ്രത്തിന്‍റെ പടുകുഴിയിൽ നിന്ന് രക്ഷിക്കാൻ മക്കൾക്ക് വിഷം നൽകി കൊന്നു അമ്മ; നടക്കം മാറാതെ ഗ്രാമം…

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ലെ കാ​ൺ​പു​ർ ഗ്രാ​മ​ത്തി​ൽ സ​ഹോ​ദ​രി​മാ​രാ​യ മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ ഇ​രു​മ്പു​പെ​ട്ടി​ക്കു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ദാ​രി​ദ്ര്യം മൂ​ലം കു​ട്ടി​ക​ള്‍​ക്കു വി​ഷം ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ്മ പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. കാ​ഞ്ച​ന്‍ (നാ​ല്), ശ​ക്തി (ഏ​ഴ്), അ​മൃ​ത (ഒ​മ്പ​ത്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ക്സു​ദാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​വ​രെ കാ​ണാ​താ​യെ​ന്ന പ​രാ​തി ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തു​മ്പോ​ള്‍ മ​ക്ക​ളെ ക​ണ്ടി​ല്ല എ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നി​ടെ ഇ​രു​മ്പ്പെ​ട്ടി​യി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. ആ​കെ അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ദ​മ്പ​തി​ക​ള്‍​ക്കു​ണ്ടാ​യി​രു​ന്ന​ത്.

Read More

എ​ൻ​ഐ​എ പാരിതോഷികം പ്രഖ്യാപിച്ച ഐ​എ​സ്ഐ​സ് ഭീ​ക​ര​ൻ ഷാ​ഫി ഉ​സ​മ അറസ്റ്റിൽ; ഡൽഹിയിൽ സ്ഫോടന പരമ്പരകൾക്കും ഉ​ന്ന​ത​നേ​താ​ക്ക​ളെ വധിക്കാനും ലക്ഷ്യമിട്ടു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ​ഐ​എ) മോ​സ്റ്റ് വാ​ണ്ട​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഐ​എ​സ്ഐ​സ് ഭീ​ക​ര​ൻ ഷാ​ഫി ഉ​സ​മ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷാ​ന​വാ​സ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ ജ​യ്പു​രി​ൽ അ​റ​സ്റ്റി​ൽ. ഒ​ളി​യി​ട​ത്തി​ൽ​നി​ന്നു ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​ദൗ​ത്യ സം​ഘ​മാ​ണ് മൂ​ന്നു ഭീ​ക​ര​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഹ​മ്മ​ദ് വാ​സി, മു​ഹ​മ്മ​ദ് റി​സ്വാ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു പേ​ർ. അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രും ബി​ടെ​ക് ബി​രു​ദ​ധാ​രി​ക​ളാ​ണ്. ഇ​വ​രെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ എ​ൻ​ഐ​എ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ന്നു ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു. മും​ബൈ, ഗു​ജ​റാ​ത്ത്, ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ഐ​പി​ക​ളെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യു​മാ​ണ് സം​ഘം ല​ക്ഷ്യ​മി​ട്ട​ത്. ഇ​വ​രു​ടെ യാ​ത്രാ​വ​ഴി​ക​ളി​ൽ ഐ​ഇ​ഡി സ്ഫോ​ട​ന​മാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘം പ​രീ​ക്ഷ​ണാ​ർ​ഥം സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ…

Read More

കൊല്ലുന്ന ആപ്പുകൾക്ക് ലോക്കിട്ട് കേരള പോലീസ്; വ്യാജ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കംചെയ്ത് പോലീസ്; നീക്കം ചെയ്തത് എ​ഴു​പ​തോ​ളം ആ​പ്പു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ലോ​ണ്‍ ആ​പ്പു​ക​ളി​ൽ കു​ടു​ങ്ങി​യു​ള്ള ആ​ത്മ​ഹ​ത്യ​ക​ളു​ടേ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കേ​ര​ള പോ​ലീ​സ്. എ​ഴു​പ​തോ​ളം വ്യാ​ജ ലോ​ണ്‍ ആ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്ത​താ​യി കോ​ര​ള​പോ​ലീ​സ് അ​റി​യി​ച്ചു. പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കേ​ര​ളാ പോ​ലീ​സ് സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ ടീം ​ആ​ണ് എ​ഴു​പ​തോ​ളം വ്യാ​ജ ലോ​ൺ ആ​പ്പു​ക​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത്. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​ത്ത​തി​ലൂ​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ 94 97 98 09 00 എ​ന്ന ന​മ്പ​റി​ൽ 24 മ​ണി​ക്കൂ​റും പോ​ലീ​സി​നെ വാ​ട്സാ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാം എ​ന്നും പോ​ലീ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ അ​റി​യി​ച്ചു. ടെ​ക്സ്റ്റ്, ഫോ​ട്ടോ, വീ​ഡി​യോ, വോ​യി​സ് എ​ന്നി​വ​യാ​യി മാ​ത്ര​മാ​ണ് പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യു​ക. നേ​രി​ട്ടു​വി​ളി​ച്ച് സം​സാ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൈ​ബ​ർ പോ​ലീ​സി​ന്റെ…

Read More