ഭാര്യയെ ശല്യപ്പെടുത്തിയതിന് തുടർന്ന് ഭർത്താവ് ഭാര്യാസഹോദരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം പല കഷണങ്ങളാക്കി മുറിച്ചു. ഷെയ്ഖ് എന്ന യുവാവാണ് തന്റെ ഭാര്യയുടെ പിതാവ് വളർത്തിയ 17 കാരനായ ഈശ്വർ പുത്രനെ കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹേംരാജ് രാജ്പുത് പറഞ്ഞു. തന്റെ ഭാര്യയെ ഉപദ്രവിച്ചതിനെ തുടർന്ന് ഇയാൾ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിർത്താതെ വന്നതിനെ തുടർന്ന് തിങ്കളാഴ്ച മുംബൈയിലെ ചെമ്പൂരിൽ വെച്ചാണ് പ്രതി ഈശ്വറിനെ കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് അടുക്കളയിൽ ഒളിപ്പിച്ചു. ഈശ്വറിനെ കാണാതായി രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രതിയുടെ ഭാര്യാപിതാവ് പുത്രനെ അന്വേഷിക്കുകയും, സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. എന്നാൽ പ്രതിയുടെ ഭാര്യ ഈശ്വറിനെ സഹോദരനായിട്ടാണ് കണ്ടിരുന്നതെന്നും, അവർ പരസ്പരം രക്തബന്ധമുള്ളവര ല്ലെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ചേർത്ത് ഇന്ത്യൻ…
Read MoreCategory: Top News
ഞാനൊരു മലയാളി, മണ്ണിൻ പോരാളി..! കര്‍ഷകരോട് കാണിച്ചത് അനീതി”; രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ല ; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ജയസൂര്യ
തിരുവനന്തപുരം: ആറ് മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ. നെല്ല് സംഭരണ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി നടന് ജയസൂര്യ. ഒരു മലയാള ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് താരത്തിന്റെ പ്രതികരണം. മന്ത്രി പി.രാജീവ് ക്ഷണിച്ചതനുസരിച്ചാണ് താന്‍ കളമശേരിയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വേദിയിലെത്തിയപ്പോള്‍ കൃഷിമന്ത്രി ഇവിടെയുള്ളതുകൊണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ആറ് മാസമായി കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത വിവരം തനിക്ക് നേരിട്ടോ, സമൂഹമാധ്യമങ്ങള്‍ വഴിയോ മന്ത്രി അറിയിക്കാമായിരുന്നു. എന്നാല്‍ ഇതിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് വിഷയം പൊതുവേദിയില്‍ ഉന്നയിച്ചത്. ആറ് മാസം മുമ്പ് ശേഖരിച്ച നെല്ല് ഇപ്പോള്‍ വിപണിയില്‍ എത്തിയിട്ടുണ്ടാകും. എന്നിട്ടും അതിന്റെ പണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഈ അനീതിക്കെതിരേ കര്‍ഷക പക്ഷത്തുനിന്നാണ് താന്‍ പ്രതികരിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല. പുതിയ തലമുറയില്‍ ആരും കൃഷിക്കാരാകുന്നില്ലെന്നാണ് മന്ത്രി പി.പ്രസാദ്…
Read Moreഎകെജി സെന്റർ പട്ടയഭൂമിയിൽ; ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ശേഷം ആർജവമുണ്ടെങ്കിൽ ഉത്തരം പറയാൻ ഗോവിന്ദന് രണ്ട് ചോദ്യം കൂടിയിട്ട് മാത്യു കുഴൽ നാടൻ
കൊച്ചി: ഭൂനിയമം ലംഘിച്ചു നിൽക്കുന്ന ഏറ്റവും വലിയ നിർമിതി എകെജി സെന്റർ. എകെജി സെന്റർ പട്ടയഭൂമിയിലാണെന്ന ഗുരുതര ആക്ഷേപവുമായി മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുകമറ ഉണ്ടാക്കാനാണ് ഗോവിന്ദന്റെ ശ്രമം. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണ്. ലൈസൻസ് പ്രകാരമാണ് താൻ ഹോം സ്റ്റേ നടത്തിയത്. വീണാ വിജയന് പ്രതിരോധം തീർക്കാനാണ് സിപിഎം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.എൻ. മോഹനനും സി.വി. വർഗീസിനും വരവിൽ കവിഞ്ഞ സ്വത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയില്ലെന്ന് പറയാനുള്ള ആർജവം ഗോവിന്ദന് ഉണ്ടോ എന്നും കുഴൽനാടൻ ചോദിച്ചു. എം.വി. ഗോവിന്ദന്റെ ചോദ്യങ്ങൾക്കുള്ള മാത്യു കുഴൽനാടന്റെ മറുപടി:- 1. പാർപ്പിട ആവശ്യത്തിനു പണിത കെട്ടിടമാണ് ചിന്നക്കനാലിലേത്, നിയമലംഘനമല്ല. എകെജി സെന്റർ ഭൂനിയമം ലംഘിച്ച് പട്ടയഭൂമിയിൽ നിർമിച്ചത്. 2. ചിന്നക്കനാലിൽ ഭൂമി…
Read Moreപാചകവാതക വില 200 രൂപ കുറച്ചു;1,103 രൂപയിൽനിന്നു 903 രൂപയിലേക്ക്; നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില 200 രൂപയാണ് കുറച്ചത്. ഡൽഹിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽനിന്നു 903 രൂപയായി വില കുറഞ്ഞു. എന്നാൽ കേരളത്തിൽ ഇന്നുച്ചവരെ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടില്ല. ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കു സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടും. കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. 75 ലക്ഷം പുതിയ ഉജ്വൽ യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.വില കുറച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും കസേര ആടി തുടങ്ങിയെന്ന് നരേന്ദ്രമോദി തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്നും കോൺഗ്രസ് വിമർശിച്ചു. തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളും രാജ്യത്തെ പ്രതിപക്ഷ ഐക്യമായ “ഇന്ത്യ’ മുന്നണിയുടെ സമ്മർദവുമാണ് കേന്ദ്ര സർക്കാരിന്റെ…
Read More“പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്’; സെപ്റ്റംബര്‍ അഞ്ചിന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാം; ഇഡിക്ക് കത്തുനൽകി കെ സുധാകരൻ
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് സുധാകരന് ഇഡിക്ക് കത്ത് നല്കി. സെപ്റ്റംബര്‍ അഞ്ചിന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്നും കത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22ന് ഇഡി സുധാകരനെ ഒമ്പത് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് 30ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലില്‍ ഭയപ്പാടില്ല. ഇഡി വേട്ടയാടുകയല്ല, തന്റെ മറുപടിയില്‍ അവര്‍ തൃപ്തരാണെന്നും മൊഴി നല്കിയ ശേഷം സുധാകരന് പ്രതികരിച്ചിരുന്നു. ബാങ്ക് രേഖകള്‍ക്കൊപ്പം സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകളും ഇന്ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.മോന്സന് മാവുങ്കലുമായുള്ള സാമ്പത്തിക ഇടപെടലിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്തത്. സുധാകരന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ…
Read Moreപോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു; കാറിനെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പോലീസിന്റെ കള്ളത്തരം പൊളിച്ച് കുടുംബം
കാസര്‍ഗോഡ്: പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കുമ്പള പേരാല്‍ സ്വദേശി പരേതനായ അബ്ദുള്ളയുടെയും സഫിയയുടെയും മകനും അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഫര്‍ഹാസ് (17) ആണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 4.30ഓടെ കളത്തൂര്‍ പള്ളത്തായിരുന്നു മരണം. സംഭവത്തില്‍ അപകടത്തിന് കാരണക്കാരായ പോലീസുകാരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ട് നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അമ്മ സഫിയ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശകമ്മീഷനും നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25നാണ് അപകടമുണ്ടായത്. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് സഹപാഠികള്‍ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു ഫര്‍ഹാസ്. കത്തീബ് നഗറില്‍ വച്ച് കാറിന് പോലീസ് കൈകാണിച്ചതായും നിര്‍ത്താതെ പോയ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍, കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്തിയിരുന്നതായും ഒരു പോലീസ് ഉദ്യോഗസ്ഥന് കാറിന്റെ ഡോറില്‍ ചവിട്ടുകയും ചീത്തവിളിക്കുകയും ചെയ്തപ്പോള്‍ ഇവര്‍ ഭയന്ന് കാര്‍ പെട്ടെന്ന്…
Read Moreകുട്ടികളെ റൂമിലേക്ക് വിളിച്ച് പ്രിൻസിപ്പലിന്റെ ലൈംഗിക ചേഷ്ടകൾ;കടുവാ സാറിനെ പേടിച്ച് എല്ലാംഒതുക്കി വിദ്യാർഥിനികൾ; ഒടുവിൽ മുഖ്യമന്ത്രിക്ക് ചോരകൊണ്ട് കത്തെഴുതി കുട്ടികൾ
ലക്നോ: ഉത്തർ പ്രദേശിൽ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പലിനെതിരായി ചോര കൊണ്ട് പരാതിയെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച് വിദ്യാർഥിനികൾ. ഗാസിയാബാദ് സ്വദേശികളായ 12-15 വയസ് പ്രായക്കാരായ പെൺകുട്ടികളാണ് പ്രിൻസിപ്പലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ, അധ്യാപകനായ ഡോ.രാജീവ് പാണ്ഡെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.വിദ്യാർഥിനികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പാണ്ഡെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഓഫീസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ വന്നതോടെ സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് കുട്ടികളുടെ കുടുംബാംഗങ്ങൾ സ്കൂളിലെത്തി പ്രിൻസിപ്പലുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന്, വാക്പോരിനിടെ ചിലർ മർദിച്ചെന്നും സ്കൂളിൽ അതിക്രമിച്ച് കയറിയെന്നും ആരോപിച്ച് പ്രിൻസിപ്പൽ വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് കുട്ടികൾ മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. പോലീസ് തങ്ങളെ അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി…
Read Moreഅടിച്ചുപൊളിക്കാം, കൈനിറയെ പണം..!; കാമുകനൊപ്പം ജീവിക്കാൻ പ്രായപൂർത്തിയകാത്ത മകളെ വിറ്റ് യുവതി; ഇടനിലക്കാരിയായി യുവതിയും കമിതാക്കളും പിടിയിൽ
മുസാഫർപൂർ: കാമുകനോടൊപ്പം ജീവിക്കാൻ പ്രായപൂർത്തിയാകാത്ത മകളെ യുവതി വിറ്റതായി പരാതി. ഡൽഹിയിലുള്ള ജാർഖണ്ഡ് സ്വദേശിയായ യുവതിയാണ് 14കാരിയായ മകളെ 2.5 ലക്ഷം രൂപയ്ക്ക് വിറ്റത്. മുസാഫർപുരിലുള്ള ആൾക്കാണ് മകളെ യുവതി വിറ്റത്. ഒന്നര വർഷം മുൻപ് മുസാഫർപൂരിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോബർസാഹി പ്രദേശത്ത് സംഭവം നടന്നത്. ഗോബർസാഹിയിലെ ഒരു സ്ത്രീയാണ് പെൺകുട്ടിയെ വിൽക്കാൻ ഇടനിലക്കാരിയായത്. മുത്തച്ഛന്റെയും അമ്മാവന്റെയും പരാതിയെ തുടർന്ന് പോലീസ് ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ്, കാമുകൻ, കൂട്ടാളി എന്നിവരെ പോലീസ് പിടികൂടി. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി.
Read More‘ഹാഫ് ഡേ സ്റ്റഡി, ഹാഫ് ഡേ ഫൺ’; കോട്ടയിലെ ആത്മഹത്യാ കേസുകൾ തടയാൻ പുതിയ രീതികൾ വരുന്നു
കോട്ടയിൽ വർധിച്ചുവരുന്ന ആത്മഹത്യാ കേസുകളെ സംബന്ധിച്ച് നടത്തിയ യോഗത്തിൽ ആത്മഹത്യാ പ്രവണതയുള്ള വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് മനഃശാസ്ത്രപരമായ കൗൺസിലിംഗ് നൽകാൻ തീരുമാനം. പ്രവൃത്തിദിവസങ്ങൾ ‘ഹാഫ് ഡേ സ്റ്റഡി, ഹാഫ് ഡേ ഫൺ’ എന്നിങ്ങനെ മാറ്റാനും തീരുമാനിച്ചു. വീഡിയോ കോൺഫറൻസിലൂടെ പ്രിൻസിപ്പൽ സെക്രട്ടറി (ഉന്നത, സാങ്കേതിക വിദ്യാഭ്യാസം) ഭവാനി സിംഗ് ദേതയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും ഹോസ്റ്റൽ അസോസിയേഷന്റെയും പ്രതിനിധികളും പങ്കെടുത്തതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിർദേശപ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ കൂടിയാണ് ഭവാനി ദേത. സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി സെപ്റ്റംബർ രണ്ടിന് കോട്ട സന്ദർശിക്കും. വിദ്യാർത്ഥികളുടെ കോഴ്സുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ വിഷയ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടോടൊപ്പം എല്ലാ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്നതിനായി വിദഗ്ധരുടെ ഓൺലൈൻ മോട്ടിവേഷണൽ സെഷനുകൾ നടത്താനും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാനും ഇൻസ്റ്റിറ്റ്യൂട്ടുകളോട്…
Read Moreഎൻട്രൻസ് കോച്ചിംഗ് സമ്മർദം; 4 മണിക്കൂറിനുള്ളിൽ 2 ആത്മഹത്യകൾ; 2022-ൽ 15 ആത്മഹത്യകൾ നടന്നപ്പോൾ 2023ൽ ആത്മഹത്യകൾ 23എണ്ണം
രാജസ്ഥാനിലെ കോട്ടയിലെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ നാല് മണിക്കൂറിനുള്ളിൽ നടന്നത് രണ്ട് ആത്മഹത്യകൾ. ഈ വർഷം ആകെ 23 മരണങ്ങളാണ് സംഭവിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള അവിഷ്കർ ഷാംബാജി കാസ്ലെ (17), ബിഹാറിൽ നിന്നുള്ള ആദർശ് രാജ് (18) എന്നിവരാണ് ഞായറാഴ്ച നഗരത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത്. ഒരാൾ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടിയും, മറ്റെയാൾ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലുമാണ് തൂങ്ങിയുമാണ് ആത്മഹത്യ ചെയ്തത്. ഇതോടെ 2023ൽ 23 ആത്മഹത്യകൾ ഇതിനകം തന്നെ സംഭവിച്ചു. കോവിഡിന് ശേഷം ആത്മഹത്യകളുടെ എണ്ണം 60 ശതമാനമായി വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്യാർഥികളുടെ മരണങ്ങളുടെ നിരക്ക് നിയന്ത്രിക്കുന്നതിന് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും രക്ഷിതാക്കളുടെയും സമീപനത്തിൽ മാറ്റം ആവശ്യമാണെന്ന് കോട്ട മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ ഭരത് സിംഗ് ഷെഖാവത്ത് പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് വിദ്യാർഥികൾ വീട്ടിലായിരുന്നതിനാൽ…
Read More