സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നു പറഞ്ഞ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര, നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി സ്റ്റാലിന് പറഞ്ഞത്. ഉദയനിധിയുടെ വാക്കുകള്‍ ഇങ്ങനെ…ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധര്‍മമെന്ന വാക്ക് സംസ്കൃതത്തില്‍ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാന്‍ കഴിയാത്തതെന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അര്‍ഥം. ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരേ ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. സനാതന ധര്‍മത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് നിര്‍മാര്‍ജം ചെയ്യണമെന്ന് പറഞ്ഞതിലൂടെ, ഭാരതത്തിലെ 80…
Read MoreCategory: Top News
മുതിർന്ന ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതി ! വനിതാ ഡോക്ടറുടെ മൊഴിയെടുക്കാൻ പോലീസ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേ യുവ വനിതാ ഡോക്ടര്‍ നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. നിലവില്‍ വിദേശത്തുള്ള വനിതാ ഡോക്ടറെ ഇ-മെയില്‍ വഴി എറണാകുളം സെന്‍ട്രല്‍ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. ഇവരുടെ മൊഴിയെടുത്ത ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. വനിത ഡോക്ടര്‍ സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാനായി അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവിഭാഗം വിജിലന്‍സ് സംഭവം അന്വേഷിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019 ഫെബ്രുവരിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് മുതിര്‍ന്ന ഡോക്ടര്‍ കടന്നു പിടിക്കുകയും…
Read Moreപത്തനംതിട്ടയുടെ കിഴക്കൻ വനമേഖലകളിൽ അപ്രതീക്ഷിത മഴയും ഉരുൾപ്പൊട്ടലും ! ലഘു മേഘവിസ്ഫോടനമെന്ന് സൂചന…
പത്തനംതിട്ട: നാല്പതുദിവസത്തെ ഇടവേളയ്ക്കുശേഷം മഴയുടെ പൊടിപൂരം. അപ്രതീക്ഷിമായെത്തിയ മഴ മണിക്കൂറുകളോളം നീണ്ടപ്പോള്‍ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വെള്ളമൊഴുക്ക് ശക്തമായതിനു പിന്നാലെ ചെറുഡാമുകളായ മൂഴിയാറും മണിയാറും തുറന്നു. പമ്പ, കക്കാട്ടാറുകളില് ജലനിരപ്പും വര്‍ധിച്ചു. ഗവി വനമേഖലയില്‍ കനത്ത മഴയേ തുടര്‍ന്ന് ഉള്‍വനത്തിലും മൂഴിയാറില്‍ സായിപ്പിന്കുഴിയിലുമാണ് ചെറിയ ഉരുള്പ്പൊട്ടലുകളുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ മഴവെള്ളം ഇരച്ചെത്തിയതോടെ മൂഴിയാര്‍ ഡാം രാത്രിയില്‍ തന്നെ തുറന്നു. നേരത്തെ ശബരിഗിരിയില്‍ ഉത്പാദനം വര്‍ധിപ്പിച്ച് മൂഴിയാര്‍ ഡാമില്‍ വെള്ളം നിറച്ചിരുന്നു. ഇന്നു നടക്കുന്ന ആറന്മുള ജലോത്സവത്തിനായി വെള്ളം തുറന്നുവിടേണ്ട സാഹചര്യത്തിലാണ് മൂഴിയാറിലേക്ക് ജലനിരപ്പ് ഉയര്‍ത്തിയത്. മൂഴിയാറില്‍ നിന്നുള്ള വെള്ളം പുറത്തേക്കു വിട്ടതിനു പിന്നാലെ കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളിലും വൈദ്യുതി ഉത്പാദനം കൂട്ടി. മണിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതം പിന്നീട് ഉയര്‍ത്തി. ആറന്മുള വള്ളംകളിക്കായി മണിയാര്‍ ബാരേജില്‍ വെള്ളം സംഭരിച്ചു…
Read More538 കോടിയുടെ ബാങ്ക് തട്ടിപ്പ് ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ
മുംബൈ: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ. 538 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂർ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. മുംബൈയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നരേഷ് ഗോയലിനെ ഇഡി ചോദ്യം ചെയ്തത്. നേരത്തെ സിബിഐ അന്വേഷിച്ചിരുന്ന കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു. കാനറ ബാങ്ക് നൽകിയ 538 കോടി രൂപയുടെ ക്രയവിക്രയത്തിലെ തിരിമറിയുടെ പേരിൽ നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനും ജെറ്റ് എയർവെയ്സിലെ മറ്റ് ചില മുൻ ജീവനക്കാർക്കുമെതിരെ കേസെടുത്തിരുന്നു.
Read Moreകൗണ്ട് ഡൗൺ വിജയകരം ! 125 ദിവസംകൊണ്ട് ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തെത്തും
ബംഗളൂരു: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെടുന്ന ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ-1 പേടകം 125 ദിവസംകൊണ്ടു ലക്ഷ്യസ്ഥാനത്തെത്തും. 11.50നാണു പേടകം കുതിച്ചുയരുക. ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ച 23 മണിക്കൂർ 40 മിനിറ്റ് കൗണ്ട്ഡൗണ്‍ വിജയകരമായാണു മുന്നോട്ടു നീങ്ങിയത്. പിഎസ്എൽവി-സി 57 ആണ് ആദിത്യ എൽ-1 മായി കുതിക്കുന്നത്. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം. അതാണ് ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1. ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെയാണിത്. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽനിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെനിന്ന് സൂര്യനെ നിരീക്ഷിക്കാം. ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ…
Read Moreആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം ! കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ മൃഗീയമായി കൊല ചെയ്ത കേസിലെ കുറ്റപത്രം എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചു. ബീഹാർ അറാനിയ സ്വദേശിയായ പ്രതി അസ്ഫാക്ക് ആലത്തിനെതിരേ (28) ചുമത്തിയ പത്ത് വകുപ്പുകൾ പ്രകാരം തയാറാക്കിയ കുറ്റപത്രത്തിൽ 800 പേജുകളാണുള്ളത്. ജൂലൈ 28ന് മുഹറം അവധി ദിനത്തിലാണ് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിഥിത്തൊഴിലാളി കൊല ചെയ്തത്. പ്രതിയെ അന്നു രാത്രി പിടികൂടിയെങ്കിലും കുട്ടിയെ ക്രൂരമായി കൊന്ന് ആലുവ മാർക്കറ്റിന് പിന്നിലെ ഒഴിഞ്ഞ പ്രദേശത്ത് ചാക്കിൽ കെട്ടി തള്ളിയ കാര്യം അടുത്ത ദിവസം രാവിലെയാണ് വ്യക്തമായത്. തുടർന്ന് രണ്ട് തവണ തെളിവെടുപ്പ് നടത്തി. സംഭവം നടന്ന് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്കേസില് നാല്പതിലധികം സാക്ഷികളാണുള്ളത്. പ്രതി കുട്ടിയെ വീടിന് സമീപത്തുനിന്ന് കൂട്ടിക്കൊണ്ട് പോകുന്നതും ആലുവ മാർക്കറ്റിന് പിന്നിലേക്ക് കൊണ്ടു പോകുന്നതും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ…
Read Moreഅപർണ മരണത്തിനു തൊട്ടു മുന്‍പും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ! ബന്ധുക്കളുടെ മൊഴിയെടുക്കും
തിരുവനന്തപുരം: സിനിമാ -സീരിയൽ നടി അപർണ നായരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയ സംഭവത്തിൽ ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും. ഇന്നലെ രാത്രി ഏഴരയോടെയാണ് അപർണയെ കരമനയിലെ തളിയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെ ത്തിയത്. അപർണയെ ബന്ധുക്കൾ കരമനയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ട ായിരുന്ന സമയത്തായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിനിമാ സീരിയലുകളിൽ സജീവമായി അഭിനയിച്ച് വരികയായിരുന്നു അപർണ. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ അപർണ പോസ്റ്റുകൾ ഇട്ടിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മകളുടെ ചിത്രമുൾപ്പെടെയുള്ള റീലുകൾ പോസ്റ്റ് ചെയ്തത്. എന്റെ ഉണ്ണി കളി പെണ്ണ് എന്ന് കാപ്ഷൻ നൽകിയ ഇളയമകളുടെ ചിത്രമുള്ള പോസ്റ്റാണ് അപർണ…
Read Moreകരിപ്പൂരിൽ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം ! എത്തിച്ചത് കെനിയയിൽ നിന്ന്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉത്തരപ്രദേശ് സ്വദേശിയില്‍നിന്ന് 44 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടിയ സംഭവത്തില്‍ അന്വേഷണം യുപിയിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) കോഴിക്കോട് യൂണിറ്റാണ് കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളുമായി ഉത്തരപ്രദേശ് മുസാഫര്‍ നഗര്‍ സ്വദേശി രാജീവ് കുമാറിനെ (27) അറസ്റ്റ് ചെയ്തത്. 3.49 കിലോഗ്രാം കൊക്കെയ്നും 1.296 കിലോഗ്രാം ഹെറോയിനുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇയാളുടെ നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു യുപിയിലെ ഡിആര്‍ഐ യൂണിറ്റിന് വിവരം കൈമാറിയിട്ടുണ്ട്. നേരത്തെ ഇയാള്‍ ഇടപെട്ട മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസിന്റെ വിവരങ്ങള്‍ അവിടെനിന്ന് ശേഖരിക്കും. ഇയാളുടെ നാട്ടിലെ ബന്ധങ്ങളും അന്വേഷണത്തിനു വിധേയമാക്കും. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നിലേറെ ആളുകള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കൊക്കെയ്ന്‍, ഹെറോയിന്‍ അടക്കമുള്ള ലഹരിവസ്തുക്കള്‍…
Read Moreഅത്തം പത്തിന് 757 കോടി..! ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; മലയാളികൾ കുടിച്ച് തീർത്തത് ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാൻ
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മദ്യവില്‍പ്പന ഉണ്ടാകില്ല. ഇന്ന് സംസ്ഥാനത്ത് ശ്രീനാരായണ ജയന്തി ദിനം ആചരിക്കുന്നതിനാലും നാളെ ഒന്നാം തീയതി ആയതിനാലും തുടർlച്ചയായി രണ്ട് ദിവസം മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. അതേസമയം ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റത്. ഉത്രാടം വരെയുള്ള എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. ഈ മാസം 21 മുതൽ 28 വരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷം ഇത് 624 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഉത്രാടം വരെ നടന്നത്. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 116 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ്് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം…
Read Moreകടുവയെ പിടിക്കുന്ന കിടുവയോ ? സുപ്രീം കോടതി വെബ്സൈറ്റിന്റെ വ്യാജന് കിടന്ന് കറങ്ങുന്നുണ്ടെന്ന് സുപ്രീംകോടതി
സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി റജിസ്ട്രി. ആളുകളുടെ വ്യക്തിവിവരങ്ങള്‍ തേടി തട്ടിപ്പിനായാണ് വെബ്സൈറ്റ് ഉപയോഗിക്കുന്നത്. ജനങ്ങള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിലുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്ന വ്യാജ വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് വിവരം, പാന്‍ കാര്‍ഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാമാണ് ശേഖരിക്കുന്നത്. ഇവ പിന്നീടു തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് സുപ്രീം കോടതി റജിസ്ട്രി മുന്നറിയിപ്പ് നല്‍കിയത്. നല്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്. വ്യാജ വെബ്സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ (ടെക്നോളജി) പോലീസിന് പരാതി നല്കി. http://cbins/scigv.com, https://cbins.scigv.com/offence– എന്നീ യുആര്‍എല്ലുകളിലാണ് വ്യാജ വെബ്സൈറ്റുകളുള്ളത്.
Read More