കൊല്ലം: മദ്യലഹരിയിൽ ദമ്പതികൾ ഒന്നര വയസുള്ള കുട്ടിയെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ. കൊല്ലം കുറമ്പാലത്ത് താമസിക്കുന്ന തമിഴ് വംശജരായ മുരുകൻ, മാരിയമ്മ എന്നിവരാണ് കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കുട്ടിയെ വലിച്ചെടുത്ത് വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. കുട്ടിയെ ആക്രമിച്ചതിന്റെ പേരിൽ ഇവർ പരസ്പരം ആരോപണം ഉന്നയിച്ചതോടെയാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
Read MoreCategory: Top News
പാക് സുന്ദരി സാറയുടെ നഗ്നതയില്‍ വീണപ്പോള്‍ കുരുല്‍ക്കര്‍ നല്‍കിയത് നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ! ബന്ധം തുടര്‍ന്നത് ഒരു വര്‍ഷത്തോളം
ഇന്ത്യന്‍ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുരുക്കി പാക് ചാരസുന്ദരിയെടുത്തത് രാജ്യത്തിന്റെ പ്രതിരോധം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ബ്രഹ്മോസ് അടക്കം ഇന്ത്യന്‍ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങള്‍. മേയ് മൂന്നിന് അറസ്റ്റിലായ ഡി.ആര്.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) ശാസ്ത്രജ്ഞന് പ്രദീപ് കുരുല്ക്കര്ക്കെതിരേ (59) മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് നല്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. പൂനെ യെര്‍വാദ ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍. ബ്രിട്ടനില്‍ സോഫ്റ്റ്വെയര് എന്‍ജിനിയര്‍ സാറ ദാസ്ഗുപ്ത എന്ന പേരില്‍ വാട്ട്സ്ആപ്പിലാണ് ചാരസുന്ദരി കുരുല്‍ക്കറിനെ പരിചയപ്പെട്ടത്. സാറ, ജുഹി അറോറ എന്നീ വ്യാജ അക്കൗണ്ടുകളുണ്ടാക്കി +44 ലണ്ടന്‍ കോഡുള്ള നമ്പരില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് കെണി ഒരുക്കി. 2022 ജൂണ്‍ മുതലുള്ള ചാറ്റുകളുണ്ട്. സംശയം തോന്നിയ ഡി.ആര്.ഡി.ഒ 2023 ഫെബ്രുവരിയില്‍ സാറയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. അപ്പോള്‍ മറ്റൊരു…
Read Moreസിനിമാ നടിയാകണമെന്ന അടങ്ങാത്ത മോഹം ! ഉന്നതരുമായി ബന്ധം; തട്ടിപ്പു കേസില്‍ പിടിയിലായ വനിതാ സിഐ ആള് ജഗജാല കില്ലാഡി
പണവിനിമയ തട്ടിപ്പുകേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത വനിതാ സിഐയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ആന്ധ്രയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വര്‍ണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധമുണ്ടെന്നാണ് വിവരം. കലശലായ സിനിമാമോഹമുള്ള സ്വര്‍ണലത, പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിലും അഭിനയിച്ചു. ഇന്‍സ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും സ്വര്‍ണലത സജീവമാണ്. സ്വര്‍ണലതയുടെ അറസ്റ്റ് ആന്ധ്രപ്രദേശ് പോലീസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പണം തട്ടിപ്പു കേസില്‍ അറസ്റ്റിലായ സ്വര്ണലതയ്ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഹോംഗാര്‍ഡ് എസ്എസ്ഐ ആയിരിക്കുമ്പോള്‍ നിയമനവുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരേ ഉയര്‍ന്നിരുന്നു. അന്ന് ഇവരെ വിജയവാഡയിലേക്കു സ്ഥലം മാറ്റി. കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ ശിപാര്‍ശയോടെ വിശാഖപട്ടണത്തിലേക്കു സ്ഥലംമാറ്റം. തുടക്കത്തില്‍ കുറച്ചുകാലം സിറ്റിംഗ് ട്രെയിനിംഗ് സെന്ററില്‍ ജോലിചെയ്തു. തുടര്‍ന്ന് ഹോംഗാര്‍ഡ്സ് റിസര്‍വ് ഇന്‍സ്പെക്ടറായി ചുമതലയേറ്റു. സ്വര്‍ണലതയ്ക്ക് ആദ്യം…
Read Moreപ്രവാസിയുടെ വീട്ടിൽ നിന്ന് 87 പവൻ കവർന്ന സംഭവം; നഷ്ടപ്പെട്ടത് മകന്റെ ഉപനയന ചടങ്ങിൽ അണിയാനെടുത്ത സ്വർണം; പോലീസിന്റെ സംശയം ഇങ്ങനെ…
തിരുവനന്തപുരം: മണക്കാട്ട് പ്രവാസിയുടെ വീട്ടിൽ നിന്നും 87.5 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മണക്കാട് മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം പ്രവാസിയായ ബാലസുബ്രഹ്മണ്യ അയ്യരുടെ വീടായ ഐശ്വര്യയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളും വിരലടയാളവും കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലസുബ്രഹ്മണ്യന്റെ മകൻ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങ് ബുധനാഴ്ചയായിരുന്നു. ഈ ചടങ്ങിന്റെ ആവശ്യത്തിന് ഉപയോഗിക്കാനായാണ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ എടുത്തത്. ഉപനയനം കഴിഞ്ഞ ശേഷം സ്വർണാഭരണങ്ങൾ ബാലസുബ്രഹ്മണ്യന്റെയും രാമകൃഷ്ണന്റെയും കിടപ്പുമുറിയിലെ അലമാരകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച കുടുംബസമേതം തൃശന്തൂർ ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. രണ്ടാം നിലയിലുള്ള ഇരുന്പ് വാതിലിലൂടെ അകത്ത് കടന്ന് മോഷ്ടാക്കൾ മുറികളോ അലമാരയൊ കുത്തി തുറക്കാതെ താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന…
Read Moreവടക്കൻ കേരളത്തിൽ മഴ ശക്തമാകും; കൊച്ചിയിലും കൊല്ലത്തും കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കൊച്ചിയിലും കൊല്ലത്തും കനത്ത മഴ തുടരുകയാണ്. കൊച്ചിയിൽ കടലാക്രമണവും രൂക്ഷമാണ്. കൊച്ചിയിൽ ഇന്ന് പുലർച്ചെയാരംഭിച്ച കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടുണ്ട്. കൊല്ലം ജില്ലയിൽ ഇന്നലെ രാത്രി മുതൽ ചെയ്യുന്ന കനത്ത മഴ ഇന്ന് രാവിലെയും തുടർന്നു. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇരവിപുരം, മയ്യനാട്, കൂട്ടിക്കട, പോളയത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കൊല്ലം ബീച്ച്, മുണ്ടയ്ക്കൽ, മുക്കം പ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. ഇത്തിക്കരയാറ്റിലും കല്ലടയാറ്റിലും പരവൂർ കായലിലും ജലനിരപ്പ് ഉയർന്നു. വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നവർ നാല് ദിവസമായി കടലിൽ പോകുന്നില്ല. വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ…
Read Moreപ്രിയങ്ക വരുമോ? വയനാട് ഉപതെരഞ്ഞെടുപ്പ് ചൂടേറിയ ചർച്ച; വയനാടിന്റെ രാഷ്ട്രീയ ചരിത്രം ഇങ്ങനെ…
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചാവിഷയമാകുന്നു. ഇനി സുപ്രീം കോടതിയിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. വിധി വന്ന ഉടൻ തന്നെ പരമോന്നത കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധി ഹർജി നൽകി രണ്ടു മാസത്തിനു ശേഷമാണ് ഗുജറാത്ത് ഹൈക്കോടതിയുടെ തീർപ്പ് വന്നത്. സുപ്രീംകോടതിയിലും കേസ് നീണ്ടു പോയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. അതിനിടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി അധികം വൈകാതെ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന അടക്കം നടത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതിയിൽ കേസിന്റെ വിധി എന്താകുമെന്ന ആകാംക്ഷയ്ക്കിടെ ഉപതെരഞ്ഞെടുപ്പ് തന്നെയാണ് ദേശീയതലത്തിലെയും ചർച്ചാ വിഷയം. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ കോണ്‍ഗ്രസിനു വേണ്ടി ആരു മത്സരിക്കണമെന്നതു സംബന്ധിച്ച് പ്രദേശികമായി കോണ്‍ഗ്രസിനുള്ളിൽ ചൂടേറിയ…
Read Moreആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് അത്രയ്ക്ക് പോരാ..! വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിനു പിഴ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന് പിഴ അടയ്ക്കാൻ നോട്ടീസ്. കാഞ്ഞിരപ്പള്ളി മുക്കാലി തൈപ്പറമ്പിൽ ടി.എം. സഹീലിനാണ് സൺ ഫിലിം ഒട്ടിച്ചു എന്ന പേരിൽ മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. എഐ കാമറയെ സംബന്ധിച്ച് വ്യാപക ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിനും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരിട്ട് ഫോട്ടോ എടുത്ത് അയച്ച നോട്ടീസിലാണ് തെറ്റ് കടന്നുകൂടിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മോട്ടോർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹീലിന്റെ മൊബൈൽ ഫോണിൽ മെസേജ് വരുന്നത്. തുടർന്ന് ഇതനുസരിച്ച് പരിവാഹൻ സൈറ്റിൽനിന്ന് ഇ-ചെലാൻ ഡൗൺലോഡ് ചെയ്തു. സൺ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. സഹീലിന്റെ കാർ വെള്ള നിറത്തിലുള്ള ഹ്യുണ്ടായി ഇയോണാണ്. എന്നാൽ, നോട്ടീസിനൊപ്പം കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളതാകട്ടെ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും. മോട്ടോർ വാഹന വകുപ്പിന്റെ…
Read Moreസൗഹൃദം സ്ഥാപിച്ച് ലോഡ്ജിൽ എത്തിച്ചു; മദ്യം വാങ്ങി നൽകിയ ശേഷം പീഡിപ്പിച്ചു; ചിത്രങ്ങൾ കാട്ടി പണവും സ്വർണവും കവർന്നെന്ന പരാതിയുമായി യുവതി
തിരുവല്ല: സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ; . തിരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായിൽ ശരൺ ശശി (32) നെയാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി യുവതി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ചെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. മദ്യം വാങ്ങി നൽകിയശേഷം ചിത്രങ്ങൾ പകർത്തിയെന്നും പലപ്പോഴായി പണവും ആഭരണങ്ങളും ഫോണും ഇയാൾ അപഹരിച്ചതായും പരാതിയിൽ പറയുന്നു. ഇയാളുടെ ഫോണിൽനിന്ന് യുവതിയുടെ ഫോട്ടോകൾ അടക്കം പോലീസ് പിടിച്ചെടുത്തു.
Read Moreഅമ്മയ്ക്ക് 1,500 രൂപ നൽകി പെൺകുട്ടിയെ വാങ്ങി; വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനം ; പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ചപ്പോൾ പണി പാളി…
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തമിഴ്നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തി ആകാത്ത മകളെ 1500 രൂപ നൽകി വാങ്ങി എറണാകുളത്ത് നിന്നും കാട്ടാക്കടയിൽ എത്തിച്ചു വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയുടെ മാതാവ്, നെയ്യാർ ഡാം ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് ( 25, )ഇയാളുടെ പെൺ സുഹൃത്ത് കാട്ടാക്കട മൂങ്ങോടു വിനീഷാ ഭവനിൽ (വിനിഷ 24 ) എന്നിവർ ആണ് കാട്ടാക്കട പോലീസിന്റെ പിടിയിൽ ആയത്. നേരത്തെ ട്രെയിനിൽ വച്ചു പരിചയപ്പെട്ട യുവതിയുടെ 13 വയസായ മകളെ ഇക്കഴിഞ്ഞ അഞ്ചാം തീയതി എറണാകുളത്ത് നിന്നും മാതാവിന് 1500 രൂപ നൽകിയ ശേഷം പ്രതി അഖിൽ കാട്ടാക്കടയിൽ വിവിധ ഇടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു. ആദ്യം കാട്ടാക്കടയിൽ മുറിയെടുത്തും തുടർന്ന് പ്രതിയുടെ നെയ്യാർ ഡാമിലെ വീട്ടിൽ എത്തിച്ചും…
Read Moreബാങ്ക് മാനേജർമാരായ ദമ്പതികളും മക്കളും മരിച്ചനിലയില്‍; വാതിൽ തുറന്ന പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കോഴിക്കോട്: ബാങ്ക് മാനേജർമാരായ ദന്പതികളെയും രണ്ടു മക്കളെയും മലപ്പുറത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ മേലേക്കാട്ടില്‍ പറമ്പ് സബീഷ് (37), ഭാര്യ ഷീന (35), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരെയാണ് മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടകവീട്ടില്‍ മരിച്ചത്. കൂട്ട ആത്മഹത്യയാണെന്ന് കരുതുന്നു. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് സബീഷ്. കണ്ണൂര്‍ എസ്ബിഐ ശാഖയില്‍ കഴിഞ്ഞ ദിവസം മാനേജരായി ഷീന ചുമതലയേറ്റിരുന്നു. കണ്ണൂര്‍ സ്വദേശിനിയാണ് ഇവര്‍. ഹരിഗോവിന്ദ് മലപ്പുറം േകന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥിയാണ്.സബീഷിന്റെയും ഷീനയുടെയും മൃതദേഹങ്ങൾ അടുത്തടുത്ത മുറികളിൽ ഫാനിൽ തൂങ്ങിയനിലയിലായിരുന്നു. സബീഷ് തൂങ്ങി മരിച്ച മുറിയില്‍ കട്ടിലില്‍ മരിച്ചനിലയിലാണ് ശ്രീവര്‍ധന്റെ മൃതദേഹം കിടന്നിരുന്നത്. ഹരിഗോവിന്ദന്റെ മൃതദേഹം നിലത്ത് കിടക്കയില്‍ ആയിരുന്നു. ബന്ധുക്കള്‍ ഷീനയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ രാത്രി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് മരിച്ചുകിടക്കുന്ന…
Read More