ഈരാറ്റുപേട്ട: കൊട്ടിഘോഷിച്ചു നടത്തിയ ഈരാറ്റുപേട്ട- വാഗമൺ റോഡ് നിർമാണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തകർന്നു. വേലത്തുശേരിയിലാണ് ടാറിംഗ് തകർന്നു റോഡിനു നടുവിൽ കുഴികൾ രൂപപെട്ടത്. കനത്ത മഴ മൂലമുണ്ടായ ഉറവയെത്തുടർന്നാണ് റോഡ് തകർന്നത്. വെള്ളമൊഴുക്കുള്ള സ്ഥലങ്ങളെ സംബന്ധിച്ചു മതിയായ പഠനം നടത്താതെയാണ് ടാറിംഗ് പൂർത്തിയാക്കിയതെന്നാണ് ആരോപണം. മഴക്കാലമാരംഭിച്ചപ്പോൾത്തന്നെ ഇതാണ് സ്ഥിതിയെങ്കിൽ വൈകാതെ റോഡിന്റെ അവസ്ഥ എന്താകുമെന്നാണ് ആശങ്ക ഉയരുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തീരാത്ത വിവാദംപതിറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡും റോഡ് നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ വാദപ്രതിവാദങ്ങളുമെല്ലാം ഏറെ ചർച്ചയായിരുന്നു. സംസ്ഥാനത്തെതന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിലേക്കുള്ള റോഡ് നിർമാണം സംബന്ധിച്ച പ്രശ്നങ്ങൾ ഹൈക്കോടതിയിൽ വരെ എത്തിയിരുന്നു. ആദ്യത്തെ കരാറുകാരൻ നിർമാണം പാതിവഴിയിൽ നിർത്തിയപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഇടപെടലിൽ റിസ്ക് ആൻഡ് കോസ്റ്റിൽ കരാറുകാരനെ ഒഴിവാക്കിയശേഷം ഊരാളുങ്കൽ ലേബർ കോർപ്പറേറ്റീവ് സൊസൈറ്റിയാണ് ടെൻഡർ…
Read MoreCategory: Top News
വെള്ളപ്പൊക്കകള്ളൻ വരും..! വീടുകളില്‍ മോഷണം നടക്കും, ഞങ്ങള്‍ വരില്ല സാറേ; വെള്ളം കയറി വീട്ടിൽ നിന്ന് ക്യാമ്പിലേക്ക് പോകാൻ മടിച്ച് വീട്ടുകാർ…
കോട്ടയം: വീടുകളില്‍ മോഷണം നടക്കും. എല്ലാം നഷ്ടപ്പെടും അതിനാല്‍ ഞങ്ങള്‍ വരില്ല സാറേ…. വെള്ളത്തില്‍ മുങ്ങിയവിജയപുരം പഞ്ചായത്തിലെ കൊശമറ്റം കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാന്‍ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനോടും മെംബര്‍മാരോടും വീട്ടുകാര്‍ പറഞ്ഞതാണിത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള വെള്ളപ്പൊക്കത്തില്‍ കൊശമറ്റം കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പില്‍ താമസമാക്കുന്ന ആളുകളുടെ വീടുകളിൽ മോഷണം പതിവാണ്. കട്ടിലും മേശയും ടിവിയും അലമാരയും പാത്രങ്ങളുമെല്ലാം മോഷണം പോയതായി പ്രദേശവാസികള്‍ പറഞ്ഞു. അതിനാല്‍ പലര്‍ക്കും വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് പോകാന്‍ മടിയാണ്. വീടിന്റെ മച്ച് പൊളിച്ചു വരെ അകത്തുകിടന്ന സാധന സാമഗ്രികള്‍ കൊണ്ടുപോയതായി കോളനി നിവാസികൾ പറഞ്ഞു. വെള്ളം ഇറങ്ങി ക്യാമ്പില്‍നിന്നും വീടുകളിലെത്തിയപ്പോള്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥായാണെന്നും അവർ പറഞ്ഞു. മോഷണത്തിനു പരിഹാരമുണ്ടാക്കാമെന്നും ക്യാമ്പിലേക്ക് മടങ്ങണമെന്നും അല്ലെങ്കില്‍ ആപത്താണെന്നുമുള്ള അധികൃതരുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശത്തിനൊടുവിലാണ് പലരും ക്യാമ്പിലേക്ക് പോയത്. കൊശമറ്റത്തു…
Read Moreസുമയ്യയ്ക്കും അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി
ലിവ് ഇന്‍ റിലേഷനില്‍ കഴിയുന്നമലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്കാന് ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി ഇരുവരും നല്കിയ ഹര്‍ജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന് ഉത്തരവിട്ടത്. അഫീഫയുടെ മാതാപിതാക്കളില്‍ നിന്നും കൂട്ടാളികളില്‍ നിന്നും പോലീസ് സംരക്ഷണം തേടിയാണ് ഹര്‍ജി. പുത്തന്‍കുരിശ് സ്റ്റേഷന് ഹൗസ് ഓഫിസര്‍, കൊണ്ടോട്ടി സ്റ്റേഷന് ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കാണു കോടതി നിര്‍ദേശം നല്‍കിയത്. നേരത്തേ അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചു സുമയ്യ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തനിക്കു വീട്ടുകാരോടൊപ്പം പോകാനാണ് താല്പര്യം എന്ന് അഫീഫ അറിയിച്ചതിനെ തുടര്‍ന്നു ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം പോലീസിന്റെയും സ്ത്രീ സംരക്ഷണ സെല്ലിന്റെയും സഹായത്തോടെ വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയ ഇരുവരും പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. അഫീഫയെ വീട്ടുകാര്‍ വീണ്ടും തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read Moreകലിയടങ്ങാതെ… സംസ്ഥാനത്തു കാലവർഷം ശക്തം; തീരദേശത്തു കടലാക്രമണം രൂക്ഷം; മഴക്കെടുതിയിൽ കനത്തനാശനഷ്ടം; മഴ അലർട്ടുകൾ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമായി. വി ഴിഞ്ഞം മുതൽ കാസർഗോഡ് വരെ പലയിടത്തും കടൽ കയറി വൻനാശമുണ്ടായി. 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലത്തും എറണാകുളം കണ്ണമാലിയിലും കാസര്‍ഗോട്ടും കടലാക്രമണം രൂക്ഷമാണ്. കണ്ണമാലിയിൽ മൂന്നൂറിലധികം വീടുകളിൽ വെള്ളം കയറി. കൊല്ലം ബീച്ചിന്റെ വലിയൊരു ഭാഗം കടലെടുത്തു. എറണാകുളം ജില്ലയിൽ കണ്ണമാലി, നായരമ്പലം കണ്ണമാലി തുടങ്ങിയ തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്. കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. മലയോരമേഖലകളിലും അതീവ ജാഗ്രത തുടരണം. ചെറിയ ഉയരത്തിൽ വീശുന്ന വേഗമേറിയ കാറ്റിനും ചുരുങ്ങിയ സമയത്തിൽ കൂടുതൽ മഴ പെയ്യിക്കുന്ന കൂറ്റൻ മഴമേഘങ്ങൾക്കും സാധ്യത തുടരുകയാണ്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും…
Read Moreബംഗളൂരുവിൽ ആഡംബര ജീവിതം; ലഹരി തേടി മലയാളി യുവതികൾ; ലഹരിമാഫിയ സംഘത്തലവനെ കർണാടകയിൽനിന്നു പൊക്കി പോലീസ്
കോഴിക്കോട്: ബംഗളൂരുവിൽ ആഡംബര ഫ്ളാറ്റിൽ അടിപൊളി ജീവിതം. ഇവിടെ രാസലഹരി തേടി സ്ഥിരമായി എത്തുന്ന മലയാളി യുവതികൾ. ചുറ്റിനടക്കാൻ അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു ബൈക്ക്. ഉപയോഗിക്കുന്നത് പ്രീമിയം ഇനത്തിൽപ്പെട്ട ഡ്രസുകളും മറ്റു വസ്തുക്കളും. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാനെ (22) തേടി ബംഗളൂരുവിലെത്തിയ കോഴിക്കോട് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഷാരൂഖ്ഖാൻ എന്നാണ് പോലീസ് നൽകുന്ന വിവരം. ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ബംഗളൂരുവിലെ ആഡംബര ഫ്ളാറ്റിലേക്ക് ഇരച്ചുകയറിയ കോഴിക്കോട് സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് ഷാരൂഖ്ഖാനെ പൊക്കിയെടുക്കുകയായിരുന്നു. മോഡേണ്‍ ബസാറിലെ ട്രൈബ്സോൾ എന്ന റെഡിമെയ്ഡ് ഷോപ്പിൽ ഒരാൾ എംഡിഎംഎ വിൽപന നടത്തുന്നുണ്ടെന്ന് 2022 മേയ് ഒന്നിന് നല്ലളം പോലീസിനു ലഭിച്ച രഹസ്യ വിവരമാണ് ഷാരൂഖ്ഖാന്റെ പിറകെ കൂടാൻ പോലീസിനെ പ്രേരിപ്പിച്ചത്.…
Read Moreസർക്കാരും വീഡിയോ കണ്ടു, എട്ടിന്റെ പണിയും കൊടുത്തു; ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ഇടിച്ചുനിരത്തി
ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാളുടെ വീട് ഇടിച്ചുനിരത്തി. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കേസിലെ പ്രതിയായ പ്രവേശ് ശുക്ലയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. എന്നാല്‍, കേസിനാസ്പദമായ സംഭവം പഴയതാണെന്നും ഇലക്ഷന് അടുത്തതിനാല്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയതാണെന്നുമാണ് പ്രവേശ് ശുക്ലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം, സംഭവത്തില്‍ പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയസുരക്ഷാനിയമം, എസ്സി-എസ്ടി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. പ്രതിക്ക് സംഘപരിവാർ ബന്ധമുള്ളതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസമാണ് സമൂഹമനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ദസ്മത് രാവത് എന്ന ആദിവാസി യുവാവിനെയാണ് പ്രവേശ് ശുക്ല അപമാനിച്ചത്. നിലത്തിരിക്കുകയായിരുന്ന രാവത്തിന്റെ ദേഹത്ത് പ്രവേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതിയായ പ്രവേശ് ശുക്ലയെ ബുധനാഴ്ച പുലർച്ചെ അറസ്റ്റ്ചെയ്തത്. പ്രതിക്കെതിരേ കർക്കശനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ…
Read More“സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്”; വിവാദ പരാമർശവുമായി എഐസിസി സെക്രട്ടറി; ഐപിസി 153 വകുപ്പ് ചുമത്തി പോലീസ്
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് . പിണറായി വിജയനെതിരേ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരേ പോലീസ് കേസെടുത്തു. എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരേയാണ് കേസ്. ഗേൾഫ്രണ്ട് എന്ന പരമാർശത്തിനെതിരേ കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കോൺഗ്രസ് സംഘടിപ്പിച്ച കമ്മീഷണർ ഓഫീസ് മാർച്ചിൽ പങ്കെടുക്കവേ കണ്ണൂരിൽ വച്ചാണ് വിശ്വനാഥ പെരുമാൾ വിവാദ പരാമർശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് നേതാവിന്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ആരോപിച്ച് സിപിഎം പ്രവർത്തകനായ പി.കെ. ബിജു പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടിയെടുത്തത്.
Read Moreഡിവൈഎഫ്ഐ പ്രവര്ത്തകന് ഹൈക്കോടതിയെ കബളിപ്പിക്കാനെത്തിയത് വ്യാജമാര്‍ക്ക് ലിസ്റ്റുമായി ! തിരുത്തിയത് ഒമ്പതു തവണ
കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് കോടതിയില്‍ ഹാജരാക്കിയത് വ്യാജ മാര്‍ക്ക് ലിസ്റ്റ്. മൊത്തത്തില്‍ ഒമ്പതു തവണയാണ് ഇയാള്‍ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തിയത്. ആപ്ലിക്കേഷന്‍ നമ്പറിലും ഫോണ്ടിലും ഫോര്‍മാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിനും മുമ്പും ഇയാള്‍ ഇത്തരം തരികിട പരിപാടികള്‍ ചെയ്തിട്ടുണ്ട്. 2021 ല്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രവേശനത്തിന് അതിലും കൂടുതല്‍ മാര്‍ക്ക് വേണ്ടതിനാല്‍ പ്രവേശനം നടന്നില്ല. സമിഖാനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊല്ലം ചിതറ ഒഴുകുപാറ മടത്തറയില്‍ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് സമി ഖാനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021-22 നീറ്റ് പരീക്ഷയില്‍ സമി ഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468…
Read More17കാരിയെ 32കാരന് വിവാഹം കഴിച്ച സംഭവം ! മാതാപിതാക്കള്‍ക്കും വരനുമെതിരേ കേസ്; നാലുപേരും ഒളിവില്‍
ചെര്‍പ്പുളശ്ശേരിയില്‍ തൂത ഭഗവതിക്ഷേത്രത്തില്‍ നടന്ന ബാലവിവാഹത്തില്‍ വരനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്ത്പോലീസ്. 17 വയസുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 32കാരന് വിവാഹം കഴിച്ച സംഭവത്തിലാണ് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം ചുമത്തി വരന് തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠന്, പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അന്വേഷണം നടത്തും. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ദൈന്യത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരേ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ജൂണ്‍ 29നാണ് ചെര്‍പ്പുളശേരി സ്വദേശിയായ 17കാരിയുടെ വിവാഹം നടന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറിലധികം പേര് വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം നടന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പോലീസിനോട് റിപ്പോര്‍ട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ…
Read Moreസംസ്ഥാനത്ത് തോരാമഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; ശക്തമായ കാറ്റിൽ നിരവധികൾക്ക് നാശനഷ്ടം; കടലാക്രമണം ശക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. കാസര്‍ഗോഡ് ജില്ലയില്‍ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല…
Read More