സ്വന്തം ലേഖകന്‍ കോഴിക്കോട്: പാർട്ടിയിലേക്കു വന്ന നടന് ഭീമന് രഘു നേതൃത്വത്തിന് പാരയായതോടെ സിനിമാ നടൻമാരടക്കമുള്ള കലാകാരന്മാരുടെ കാര്യത്തില്‍ സൂക്ഷിച്ച് ഇടപെടാന്‍ ബിജെപി. ജനകീയ മുഖമുള്ള പൊതുസമ്മതരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് ഒരുകൂട്ടം സിനിമാ നടന്മാരെ ബിജെപി ലക്ഷ്യമിട്ടത്. ഇ തില്‍ ആദ്യംതന്നെ ബിജെപിയില്‍ ചേര്‍ന്നയാളായിരുന്നു ഭീമന് രഘു. എന്നാല്‍ ഇദ്ദേഹം ബിജെപിയിലെ ഉള്ളുകള്ളികള്‍ പരസ്യമായി വെളിപ്പെടുത്തി പാര്‍ട്ടിവിട്ടത് വലിയ തലവേദനയായിരിക്കുകയാണ്. കെ. സുരേന്ദ്രനും ശോഭാസുരേന്ദ്രനും തമ്മിലുള്ള തര്‍ക്കവും തെരഞ്ഞെടുപ്പുകാലത്തെ പണപ്പിരിവും ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളാണ് ഭീമന് രഘു പരസ്യമായി ഉന്നയിച്ചത്. കേരള ബിജെപി ഇപ്പോള്‍ ഒരു കോക്കസിന്റെ കൈയിലാണ്. അത് മാറിയെങ്കില്‍ മാത്രമേ പാര്‍ട്ടി മുന്നോട്ട് പോകുകയുള്ളൂവെന്ന് തുറന്നടിച്ച ഭീമന് രഘു, താന്‍ നിയമസഭയിലേക്കു മത്സരിച്ച വേളയില്‍ സുരേഷ്ഗോപി പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തി. സുരേഷ് ഗോപിയെ നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ കെ. സുരേന്ദ്രനും വി.…
Read MoreCategory: Top News
കണ്ണൂർ തോട്ടടയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളുടെ തലവേർപെട്ട നിലയിൽ; 19 പേർക്ക് പരിക്ക്
കണ്ണൂർ: ദേശീയപാതയിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ് ബസും മിനി കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരൻ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ മരിച്ച ആളിന്റെ തല വേർപെട്ട നിലയിലാണ്. കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പുലർച്ചെ 12.45 ഓടെയായിരുന്നു അപകടം. മണിപ്പാലിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ് ബസും തലശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന മിനി കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ആന്ധ്രാപ്രദേശ് രജിസ്ട്രേഷനാണുള്ളത്. മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിന്റെ യാത്ര. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു. ബസിന്റെ പിന്നിലാണ് ലോറി ഇടിച്ചത്. അപകടത്തിൽപ്പെട്ട ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞുവെന്ന് ദൃക്സാക്ഷികൾ…
Read Moreചെട്ടിക്കുളങ്ങര സൈനികന്റെ കൊലപാതകം; ഇരുപത്തി മൂന്നാം വയസിൽ മുങ്ങിയ പ്രതി 28 വർഷത്തിന് ശേഷം പിടിയിൽ; 1995ൽ ക്ഷേത്ര മൈതാനത്ത് സംഭവിച്ചത്…
ആലപ്പുഴ: ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തുവീട്ടിൽ ജയപ്രകാശ് കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ 28 വർഷത്തിനുശേഷം മാവേലിക്കര പോലീസ് പിടികൂടി. ചെട്ടികുളങ്ങര മാടശേരി ചിറയിൽ വീട്ടിൽ ശ്രീകുമാർ (ചിങ്കു-51) ആണ് പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിത്താഴം ഭാഗത്ത് വീരാറ്റി തറയിൽ (ശ്രീശൈലം) എന്ന വിലാസത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. 1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. സൈനിക ഉദ്യോഗസ്ഥനായ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് ശ്രീകുമാറും ഒപ്പമുണ്ടായിരുന്ന പ്രദീപ്, ജയചന്ദ്രൻ എന്നിവരുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. ഗുരുതരമായി പരിക്കേറ്റ ജയപ്രകാശ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.മരണവിവരം അറിഞ്ഞ ശ്രീകുമാർ ഒളിവിൽ പോയി. മാവേലിക്കര പോലീസ് കൊലപാതക കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികൾ നേരിട്ടു. ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡിഷണൽ ഡിസ്ട്രിക് &…
Read Moreയുഎസിനെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് ! ജനസംഖ്യാ കുതിപ്പ് തൊഴില്‍ വര്‍ധിപ്പിക്കും…
അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ശക്തിയാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2075ഓടെ ഇന്ത്യ ജപ്പാനെയും ജര്‍മനിയെയും മാത്രമല്ല യുഎസിനെയും മറികടക്കുമെന്നാണ് പ്രവചനം. നിലവില്‍ യു.എസ്, ചൈന, ജപ്പാന്, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. സാങ്കേതിക വിദ്യയും നവീകരണവും ഉയര്‍ന്ന മൂലധന നിക്ഷേപവും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉന്നതിയിലെത്തിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുന്ന രണ്ട് ദശകങ്ങളില്‍ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം പ്രാദേശിക സമ്പദ്വ്യവസ്ഥകളില് വെച്ചേറ്റവും താഴ്ന്നതായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ സന്തനു സെന്‍ഗുപ്ത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇന്ത്യയിലെ ജനസംഖ്യാ കുതിപ്പ് തൊഴില്‍ ശക്തി വര്‍ധിപ്പിക്കും. അടുത്ത 20 വര്‍ഷത്തേക്ക് വന്‍കിട സമ്പദ്വ്യവസ്ഥകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ആശ്രിതത്വ അനുപാതം ഇന്ത്യയിലായിരിക്കുമെന്നും സെന്‍ഗുപ്ത പറയുന്നു. ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും സേവനമേഖല വളര്‍ത്താനും…
Read Moreയമുന കരകവിയുന്നു ! അംബാലയിലെ സ്കൂളില്‍ കുടുങ്ങിയത് 730 വിദ്യാര്‍ഥികള്‍; ഒട്ടേറെ നഗരങ്ങള്‍ വെള്ളത്തില്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്തമഴയെത്തുടര്‍ന്ന് ഒട്ടേറെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിപ്പ് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. ഡല്‍ഹിയില്‍ ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. സ്കൂളുകള്‍ക്ക് ഇന്നും അവധിയാണ്. ഹരിയാനയില്‍ അംബാലയിലുള്ള ചമന്‍ വാടിക കന്യാസ്കൂളില്‍ കുടുങ്ങിയ 730 വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ കരസേന സിരക്പുരിലേക്കു തിരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് അംബാലയിലേക്കുള്ള 24 ട്രെയിനുകള്‍ റദ്ദാക്കി. അംബാലയില്‍ ഹിമാചലില്‍ നിന്നു വന്ന ബസ് ഒഴുക്കില്‍ പെട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് ക്രെയിനും കയറും ഉപയോഗിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി. പ്രളയം തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സ്കൂളുകള്‍ 13 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ചണ്ഡിഗഢിലും മൂന്നു ദിവസമായി മഴയാണ്. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, യുപി, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 3 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം…
Read Moreമുതലപ്പൊഴിയില്‍ പ്രകോപനമുണ്ടാക്കിയത് മന്ത്രിമാര്‍;അപകടങ്ങൾക്ക് കാരണം സർക്കാരിന്റെ അനാസ്ഥ; വികാരി ജനറലിനെതിരായ കേസ് പിന്‍വലിക്കണമെന്ന് സതീശന്
തിരുവനന്തപുരം: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്തത് തീരദേശജനതയോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. തീരദേശത്തെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. മന്ത്രിമാര്‍ പ്രകോപനമുണ്ടുന്ന രീതിയില്‍ സംസാരിച്ച ശേഷം അതിന്റെ പേരില്‍ ഒരു വികാരി ജനറലിനെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും സതീശന് പറഞ്ഞു. അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട് മുതലപ്പൊഴിയെ സര്‍ക്കാര്‍ മരണപ്പൊഴി ആക്കി മാറ്റുകയാണ്. ഇവരുടെ പ്രശ്നം പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്. പ്രദേശത്ത് അപകടമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാമെന്ന് അന്ന് സഭയില്‍ മറുപടി പറഞ്ഞ മന്ത്രി ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരെ കാണാതായതും ഒരാള്‍ മരിച്ചതും അവിടെ തുടര്‍ച്ചയായി…
Read Moreഒമ്പതുകാരിയെ ചോക്ലേറ്റ് നല്‍കാമെന്നു പറഞ്ഞ് കൂട്ടബലാല്‍സംഗം ചെയ്തു ! പ്രായപൂര്‍ത്തിയാവാത്ത നാലുപേര്‍ പിടിയില്‍
ഒമ്പതു വയസ്സുകാരിയെ ചോക്ലേറ്റ് നല്‍കാമെന്നു പറഞ്ഞ് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടും പതിനാലും വയസ്സു പ്രായമുള്ളവരാണ് കേസിലെ പ്രതികള്‍. അറസ്റ്റ് ചെയ്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഞ്ചാമനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലബുര്‍ഗി മഹിള പോലീസ് സ്റ്റേഷന് പരിധിയില്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ അടുത്തുള്ള വീടിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ പറയുന്നു. സ്കൂളില്‍നിന്ന് എത്തിയ കുട്ടി വീടിനു പുറത്തുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അവളെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അമ്മ കുട്ടിയെ ആശുപത്രിയിലേക്കു…
Read More“ആ അടികിട്ടിയത് കോടതിയുടെ മുഖത്ത്’: ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി; തിരുവാർപ്പിലെ സിഐടിയുടെ അക്രമത്തിൽ പോലീസിന് രൂക്ഷ വിമർശനം
കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സിഐടിയു അക്രമത്തില്‍ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ കേസില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയും ,സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ബസുടമയെ സിഐടിയുടെ നേതാവ് ആക്രമിച്ചപ്പോൾ എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് ചോദിച്ച കോടതി പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകും. ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. കോടതിക്ക് മുന്നിലും…
Read Moreവിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷം; കുട്ടികളില്ലെന്ന് പറഞ്ഞ് കളിയാക്കിയ മൂന്ന് അയൽവാസികളെ തലയ്ക്കടിച്ചു കൊന്നു; നടന്നത് തുറന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവർ റോബിൻ
ലുധിയാന: കുട്ടികളില്ലെന്ന് പറഞ്ഞ് കളിയാക്കിയ അയല്‍വാസികളായ മൂന്നുപേരെ യുവാവ് തലയ്ക്കടിച്ച് കൊന്നു. പഞ്ചാബിലെ ലുധിയാനയിലെ താബ്രിയിലാണ് സംഭവം. സുരീന്ദര്‍ കൗര്‍(70), ഭര്‍ത്താവ് ചമന്‍ലാല്‍(75), ഭര്‍തൃമാതാവ് സൂര്‍ജിത്(90) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റോബിന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവര്‍ഷം മുന്‍പായിരുന്നു റോബിന്റെ വിവാഹം. വിവാഹം കഴിഞ്ഞിട്ട് ഇത്രയും നാളുകളായിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ ചൊല്ലി അയല്‍വാസികളായ ഇവര്‍ റോബിനെ നിരന്തരം കളിയാക്കുമായിരുന്നു. ഭാര്യയുടെ മുന്നില്‍വച്ചും ഇക്കാര്യം പറഞ്ഞത് റോബിനില്‍ പകയുണ്ടായി. ഇതേതുടര്‍ന്ന് അയല്‍വാസികളുടെ വീട്ടിലെത്തിയ റോബിന് ചുറ്റിക കൊണ്ട് ഇവരുടെ തലയില്‍ അടിച്ചുകൊല്ലുകയായിരുന്നു. പാല്‍ക്കാരനാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണം റോബിനില്‍ എത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഓട്ടോ ഡ്രൈവറാണ് റോബിന്.
Read Moreടെറസിൽ ഓമനിച്ച് വളർത്തിയത് കഞ്ചാവ് ചെടി; സാധനം കിട്ടാതെ വന്നാൽ ഉപയോഗിക്കാൻ വേണ്ടിയാണ് സാറേ; കൊല്ലത്തെ യുവാവിന്റെ വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നത്…
കൊല്ലം വീട്ടിന്റെ ടെറസിൽ മൺകലത്തിനുള്ളിൽ നട്ടുവളർത്തിവന്ന കഞ്ചാവ് ചെടി പിടികൂടി .യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംങ്കൽ ആക്കോലിൽ കുന്നിൽ തെക്കതിൽ അനന്ദു രവി ആണ്പടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ റെയ്ഡിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത് . കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളർച്ച ഉള്ളതായി എക്സൈസ് പറഞ്ഞു. പിടിയിലായ അനന്ദു രവി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണ് . കഞ്ചാവ് വെളിയിൽ നിന്നും ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവിന്റെ അരികൾ ഇട്ട് നട്ടു പിടിപ്പിച്ചതാണെന്ന് ഇയാൾ പറഞ്ഞു. സ്ഥിരമായി കുറെ അധികം യുവാക്കൾ വീട്ടിൽ വന്ന് രാത്രികാലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ഇവരെ കുറിച്ചും അന്വേഷിക്കുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.റോബർട്ട്…
Read More