പ​ണം ഉ​ള്‍​ക്ക​ട​ലി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്നു വ​ന്ന ശ​ത​കോ​ടീ​ശ്വ​ര​നാ​യ വ്യ​വ​സാ​യി​യു​ടേ​ത് ! പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ജി ​ശ​ക്തി​ധ​ര​ന്‍

കേ​ര​ളാ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ര​വ​ധി ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി കൈ​തോ​ല​പ്പാ​യ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ പു​തി​യ ആ​രോ​പ​ണ​വു​മാ​യി ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി. ​ശ​ക്തി​ധ​ര​ന്‍. കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് കൊ​ണ്ടു പോ​യ പ​ണം എ​വി​ടെ​പ്പോ​യെ​ന്ന് ഒ​രു ധാ​ര​ണ​യു​മി​ല്ലെ​ന്ന് ശ​ക്തി​ധ​ര​ന്‍ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ഒ​രു ദേ​ശീ​യ പാ​ര്‍​ട്ടി​യു​ടെ ഇ​ര​ട്ട​ച്ച​ങ്ക​നാ​യ നേ​താ​വ് ഒ​റ്റ​യ്ക്ക് ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ര​സീ​തോ രേ​ഖ​യോ ഇ​ല്ലാ​തെ കോ​ടി​ക​ള്‍ കീ​ശ​യി​ലാ​ക്കി​യ സം​ഭ​വം താ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത് ശ​രി​യാ​യോ എ​ന്ന് ചി​ന്തി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കാ​യ നി​ഷ്‌​ക്ക​ള​ങ്ക​രാ​യ സ​ഖാ​ക്ക​ള്‍ ഉ​ണ്ടെ​ന്ന​ത് ശ​രി​യാ​ണെ​ന്നും ശ​ക്തി​ധ​ര​ന്‍ പ​റ​യു​ന്നു. ഇ​തഃ​പ​ര്യ​ന്തം പാ​ര്‍​ട്ടി​യെ ന​യി​ച്ച​വ​രു​ടെ ത്യാ​ഗ​ങ്ങ​ള്‍, ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ച​വ​ര്‍. വ​ര്‍​ഷ​ങ്ങ​ളോ​ളം കാ​രാ​ഗൃ​ഹ​ങ്ങ​ളി​ലെ ഇ​രു​ട്ടി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ അ​വ​രു​ടെ​യെ​ല്ലാം അ​ര്‍​പ്പ​ണ​ബോ​ധ​ത്തി​നു​മു​ന്നി​ല്‍ ഈ ​അ​ശു​പോ​ലു​ള്ള താ​ന്‍ ഒ​ന്നു​മ​ല്ല. ഇ​തു​പോ​ലു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് ജി ​ശ​ക്തി​ധ​ര​ന്മാ​ര്‍, മൗ​നം ഭ​ജി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ഭ​ര​ണം എ​ന്ന മി​ഥ്യ​യു​ടെ ഇ​ല​ക​ള്‍ കൊ​ഴി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ശ​ക്തി​ധ​ര​ന്‍ പ​റ​യു​ന്നു. ഉ​ള്‍​ക്ക​ട​ലി​ല്‍ നി​ന്ന്…

Read More

ഇടവഴിയിൽ വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; ബൈക്കിന്‍റെ നമ്പർ മറച്ച് വച്ചത് വെറുതേയായി; പെൺകുട്ടി യുവാവിനായി കുരുക്കൊരുക്കിയതിങ്ങനെ…

  കോ​ട്ട​യം: ചി​ങ്ങ​വ​ന​ത്ത് വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. മ​ന്ദി​രം ക​വ​ല സ്വ​ദേ​ശി സി​ബി ചാ​ക്കോ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി പോ​ലീ​സി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കോ​ടി​മ​ത സ്വ​ദേ​ശി​യാ​യ യു​വ​തി മൂ​ലം​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ഴാ​യി​രു​ന്നു പ​ട്ടാ​പ്പ​ക​ൽ പ്ര​തി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​ട​വ​ഴി​യി​ൽ ബൈ​ക്കി​ൽ​നി​ൽ​ക്കു​ക​യാ​യി​രു​ന്ന സി​ബി ചാ​ക്കോ യു​വ​തി ന​ട​ന്നു​വ​രു​ന്ന​തു​ക​ണ്ട് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സി​ബി​യു​ടെ അ​സ്വാഭാ​വി​ക പ്ര​തി​ക​ര​ണം ശ്ര​ദ്ധി​ച്ച യു​വ​തി മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. പി​ന്നീ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബൈ​ക്കി​ന്‍റെ ന​മ്പ​ർ മ​റ​ച്ച​നി​ല​യി​ലാ​യ​തി​നാ​ൽ പോ​ലീ​സ് ഒ​രാ​ഴ്ച തി​ര​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. ചി​ങ്ങ​വ​ന​ത്തു​നി​ന്ന് ഇ​യാ​ളെ ഞാ​യ​റാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ഡേ​റ്റിം​ഗ് സൈ​റ്റി​ലൂ​ടെ വി​ളി​ച്ചു​വ​രു​ത്തി യു​വാ​വി​ന്‍റെ പ​ണം തട്ടിയത് നാല് മലയാളികൾ; തമിന്‍റ്നാട് സ്വദേശിയെ വീട്ടിൽ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു; ഇടുക്കി സ്വദേശികൾ പിടിയിൽ

കോ​യ​മ്പ​ത്തൂ​ർ: സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ​ക്കായു​ള്ള ഓ​ൺ​ലൈ​ൻ ഡേ​റ്റിം​ഗ് സൈ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ ഐ​ടി തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ല് മ​ല​യാ​ളി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ആ​ർ. ഗോ​ഡ്‌​വി​ൻ(24), സ​ഞ്ജ​യ് വ​ർ​ഗീ​സ്(23), ആ​ർ. മ​നോ​വ(23), ആ​ർ. സൂ​ര്യ(23) എ​ന്നി​വ​രെ​യാ​ണ് കോ​യ​മ്പ​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ഗ​ര​ത്തി​ലെ നി​ർ​മാ​ണ​ക്ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന തെ​ങ്കാ​ശി സ്വ​ദേ​ശി‌​യാ​യ യു​വാ​വി​നെ​യാ​ണ് നാ​ലം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. സ്വ​വ​ർ​ഗാ​നു​രാ​ഗ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​യു​ള്ള ഡേ​റ്റിം​ഗ് സൈ​റ്റി​ലൂ​ടെ യു​വാ​വു​മാ​യി പ​രി​ച​യം സ്ഥാ​പി​ച്ച സൂ​ര്യ​യാ​ണ് ത​ട്ടി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സൂ​ര്യ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് വെ​ള്ളി​യാ​ഴ്ച ശ​ര​വ​ണം​പ്പെ​ട്ടി​യി​ലെ ഇ‌​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ വേ​ള​യിലാ​ണ് ‌യു​വാ​വ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​ക​ളാ​യ നാ​ല് പേ​രും ചേ​ർ​ന്ന് യു​വാ​വി​ന്‍റെ ഒ​ന്ന​ര​പ്പ​വ​ന്‍റെ മാ​ല നി​ർ​ബ​ന്ധി​ച്ച് ഊ​രി​വാ​ങ്ങി. യു​പി​ഐ അ​ക്കൗ​ണ്ട് വ​ഴി 7,800 രൂ​പ​യും ഇ​വ​ർ വാ​ങ്ങി​യെ​ടു​ത്തു. സം​ഭ​വ​ത്തി​ന് ശേ​ഷം യു​വാ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍; വിരുന്നിനെത്തിയപ്പോഴും മകൾ സന്തോഷവതിയായിരുന്നു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നവവധു വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍.പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോന ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെയും വിപിന്‍റെയും വിവാഹം. കഴിഞ്ഞ ദിവസം ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി മടങ്ങിയപ്പോഴും സന്തോഷവതിയാരുന്നു. യുവതി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിന്‍ ഓട്ടോഡ്രൈവറാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ 1056, 0471 2552056)

Read More

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​സി​പി പി​ള​ര്‍​ന്നു ! അ​ജി​ത് പ​വാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി, വി​മ​ത​നി​ര​യി​ല്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലും; ഒ​ന്നും അ​റി​യി​ല്ലെ​ന്ന് ശ​ര​ദ് പ​വാ​ര്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ല്‍ വീ​ണ്ടും നാ​ട​കീ​യ നീ​ക്ക​ങ്ങ​ള്‍. എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ര്‍ പാ​ര്‍​ട്ടി വി​ട്ട് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ-​ബി​ജെ​പി സ​ര്‍​ക്കാ​രി​ന്റെ ഭാ​ഗ​മാ​യി. എ​ന്‍​സി​പി​യു​ടെ ദേ​ശീ​യ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റ് പ്ര​ഫു​ല്‍ പ​ട്ടേ​ലും വി​മ​ത നി​ര​യ്‌​ക്കൊ​പ്പ​മാ​ണ് എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 13 എം​എ​ല്‍​എ​മാ​രു​മാ​യി എ​ന്‍​സി​പി പി​ള​ര്‍​ത്തി എ​ത്തി​യ അ​ജി​ത് പ​വാ​റി​ന് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി ന​ല്‍​കി​യാ​ണ് ബി​ജെ​പി സ​ഖ്യ​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. അ​ജി​ത്തി​നൊ​പ്പം എ​ത്തി​യ ഒ​ന്‍​പ​ത് എം​എ​ല്‍​എ​മാ​ര്‍​ക്കും മ​ന്ത്രി പ​ദ​വി​യും ന​ല്‍​കി. ഇ​വ​രെ​ല്ലാം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കു​ക​യും ചെ​യ്തു. അ​ജി​ത്ത് പ​വാ​ര്‍ കൂ​ടി അ​ധി​കാ​ര​മേ​റ്റ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യി. നി​ല​വി​ല്‍ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ണ്. വ​ള​രെ​ക്കാ​ല​മാ​യി ന​ട​ന്നി​രു​ന്ന രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഇ​ന്ന് എ​ന്‍​സി​പി പി​ള​ര്‍​പ്പ് പൂ​ര്‍​ത്തി​യാ​യ​ത്. രാ​വി​ലെ അ​ജി​ത് പ​വാ​ര്‍ ത​ന്റെ പ​ക്ഷ​ത്തു​ള്ള എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​ര​ത് പ​വാ​റി​ന്റെ മ​ക​ളും പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റു​മാ​യ സു​പ്രി​യ സു​ലേ നേ​രി​ട്ടെ​ത്തി അ​ജി​ത്തി​നെ നീ​ക്ക​ത്തി​ല്‍ നി​ന്ന്…

Read More

ഇ​എം​എ​സ് ഏ​ക​സി​വി​ല്‍​കോ​ഡി​ന്റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി​രു​ന്നു എ​ന്ന ച​രി​ത്ര​സ​ത്യം പി​ണ​റാ​യി വി​സ്മ​രി​ക്ക​രു​ത് ! യു​സി​സി വി​ഷ​യ​ത്തി​ല്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി

കേ​ര​ള​ത്തി​ലെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്ന​ട​ങ്കം യൂ​ണി​ഫോം സി​വി​ല്‍ കോ​ഡി​നെ എ​തി​ര്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് എ. ​പി അ​ബ്ദു​ള്ള​ക്കു​ട്ടി. സി​പി​എ​മ്മും സി​പി​ഐ​യും ഏ​കീ​കൃ​ത സി​വി​ല്‍​കോ​ഡി​നെ എ​തി​ര്‍​ക്കു​ന്ന​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. സ​ഖാ​വ് ഇ.​എം. എ​സ് ഏ​ക സി​വി​ല്‍ കോ​ഡി​ന്റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ ആ​യി​രു​ന്നു എ​ന്ന ച​രി​ത്ര സ​ത്യം പി​ണ​റാ​യി വി​ജ​യ​ന്‍ വി​സ്മ​രി​ക്ക​രു​തെ​ന്ന് എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. സി​ദ്ധാ​ന്ത​വും പ്ര​യോ​ഗ​വും ത​മ്മി​ല്‍ പു​ല​ബ​ന്ധ​മി​ല്ലാ​ത്ത പി​ണ​റാ​യി വി​ജ​യ​നോ​ട് ഇ​എം​എ​സി​നെ കോ​ട്ട് ചെ​യ്യു​ന്ന​ത് വൃ​താ​വി​ലാ​ണെ​ന്ന​റി​യാ​മെ​ന്നും മ​രു​മ​ക​ന്‍ റി​യാ​സി​നെ കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ആ​ക്കാ​ന്‍ ഇ​വി​ടു​ത്തെ യാ​ഥാ​സ്ഥി​തി​ക മു​സ്ലീ​ങ്ങ​ളു​ടെ വോ​ട്ട് കി​ട്ട​ണം എ​ന്ന ദു​രു​ദ്ദേ​ശ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​തെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ഉ​ത്ത​രാ​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ ഏ​ക സി​വി​ല്‍ കോ​ഡി​നെ കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ഒ​രു വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. അ​തി​ന്റെ മേ​ധാ​വി റി. ​ജ​ഡ്ജി ര​ഞ്ജ​ന പ്ര​കാ​ശ്…

Read More

മു​ന്‍​കൂ​റാ​യി പ​ണം വാ​ങ്ങി​യ​തി​നു ശേ​ഷം കോ​ള്‍​ഷീ​റ്റ് ന​ല്‍​കു​ന്നി​ല്ല ! സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍

പ​ണം മു​ന്‍​കൂ​റാ​യി വാ​ങ്ങി​യ​ശേ​ഷം കോ​ള്‍ ഷീ​റ്റ് ന​ല്‍​കാ​ത്ത ത​മി​ഴ് സി​നി​മ​യി​ലെ മു​ന്‍​നി​ര​താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കൊ​രു​ങ്ങി ത​മി​ഴ് സി​നി​മാ നി​ര്‍​മാ​താ​ക്ക​ള്‍. ജൂ​ണ്‍ 18ന് ​ന​ട​ന്ന ത​മി​ഴ് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പു​റ​ത്തു വി​ട്ട പ​ട്ടി​ക​യി​ല്‍ 14 താ​ര​ങ്ങ​ളാ​ണു​ള്ള​ത്. ചി​മ്പു, വി​ശാ​ല്‍, വി​ജ​യ് സേ​തു​പ​തി, എ​സ്.​ജെ. സൂ​ര്യ, അ​ഥ​ര്‍​വ, യോ​ഗി ബാ​ബു തു​ട​ങ്ങി​യ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന പ​ട്ടി​ക​യി​ലു​ള്ള​ത്. ആ​രോ​പ​ണ വി​ധേ​യ​രാ​യ താ​ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ത​മി​ഴ് താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ര്‍ സം​ഘ​വു​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. താ​ന്‍ നി​ര്‍​മി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പൂ​ര്‍​ത്തി​യാ​ക്കാ​തെ നി​ര്‍​ത്തി​പ്പോ​യ ന​ട​ന്‍ ധ​നു​ഷി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ തെ​നാ​ണ്ട​ല്‍ സ്റ്റു​ഡി​യോ ഉ​ട​മ മു​ര​ളി രാ​മ​സ്വാ​മി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്റെ ചി​ത്രം മു​ഴു​വി​പ്പി​ച്ച​തി​ന് ശേ​ഷ​മേ മ​റ്റു​ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​വൂ എ​ന്ന് ധ​നു​ഷി​നോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും മു​ര​ളി യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു. പ​ത്ത്…

Read More

മ​യ​ക്കു​മ​രു​ന്ന് കേ​സ്; ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ ഷീ​ല​യെ കു​ടു​ക്കി​യത് അടുത്ത ബന്ധു? പണികൊടുത്തത് ബംഗളൂരുവിൽ നിന്നെത്തി; യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

ചാ​ല​ക്കു​ടി: മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ചാ​ല​ക്കു​ടി​യി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ ഷീ​ല​യെ കു​ടു​ക്കി​യ​ത് ബ​ന്ധു​ക്ക​ളാ​ണെ​ന്ന സം​ശ​യം ശ​ക്ത​മാ​കു​ന്നു. ത​ന്‍റെ ഉറ്റ ബന്ധുവാ​ണ് കു​ടു​ക്കി​യ​തെ​ന്ന് ഷീ​ല എ​ക്സൈ​സി​നോ​ട് നേരത്തെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രുവി​ൽനി​ന്നെ​ത്തി​യ ഈ ബന്ധു ത​ന്‍റെ വാ​ഹ​ന​ത്തി​ലെ ബാ​ഗി​ൽ മ​യ​ക്കു​മ​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന വസ്തു വ​ച്ചെന്നാ​ണ് ആ​രോ​പ​ണം. എ​ന്താ​യാ​ലും എ​ക്സൈ​സ് കൊ​ണ്ടു പോ​യ എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് പോലുള്ള ഈ വസ്തു പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന​ല്ല, വെ​റും ക​ട​ലാ​സ് മാ​ത്ര​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ 72 ദിവസം വി​യ്യൂ​ർ ജ​യി​ലി​ൽ കി​ട​ന്ന ഷീ​ല​യെ മോചിപ്പിക്കുക​യാ​യി​രു​ന്നു. ആ​രോ വി​ളി​ച്ചു പ​റ​ഞ്ഞ​ത​നു​സ​രി​ച്ചെ​ന്നപോ​ലെ​യാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്‍റെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ വ​ന്ന് മ​റ്റൊ​ന്നും പ​രി​ശോ​ധി​ക്കാ​തെ ബാ​ഗ് മാ​ത്രം ചോ​ദി​ച്ച​ത്. ബാ​ഗ് സ്കൂ​ട്ട​റി​ലാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മ​ക​നെ വി​ളി​ച്ചു വ​രു​ത്താ​ൻ പ​റ​യു​ക​യും പി​ന്നീ​ട് ബാ​ഗെ​ടു​ത്ത് കൃ​ത്യ​മാ​യി അ​തി​ന്‍റെ അ​റ​യി​ൽ വ​ച്ചി​രു​ന്ന എ​ൽ​എ​സ്ഡി സ്റ്റാ​ന്പെ​ന്ന് പ​റ​യു​ന്ന​ത് വസ്തു എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നെന്ന് ഷീല പറഞ്ഞു.…

Read More

മാലമോഷ്ടിച്ചത് ഏറ്റുപറഞ്ഞ് കള്ളൻ; തന്‍റെ മാല പൊട്ടിച്ചെടുത്തത് അയൽവാസിയായ രമേശെന്ന് ഉറപ്പിച്ച് പറഞ്ഞ് കാർത്യായനിയും;  അഞ്ചുവർഷത്തിന് മുമ്പ് സംഭവിച്ച കേസിൽ പുനരന്വേഷണം…

ആ​ല​പ്പു​ഴ: മ​റ്റൊ​രാ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​ട്ടും മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ മാ​ല മോ​ഷ​ണ​ക്കേ​സി​ൽ ര​മേ​ശ് കു​മാ​ർ എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് 47 ദി​വ​സം ജ​യി​ലി​ല​ട​ച്ച സം​ഭ​വ​ത്തി​ൽ മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ള്ള കേ​സ് ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ നി​യ​മ​പ്ര​കാ​ര​മ​ല്ലാ​തെ​യാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 2019 ന​വം​ബ​ർ 12നു ​ന​ട​ന്ന മോ​ഷ​ണ​ത്തി​ലാ​ണ് ര​മേ​ശ് കു​മാ​ർ എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ താ​നാ​ണ് ര​മേ​ശ​ൻ പ്ര​തി​യാ​യ കേ​സി​ലെ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ​നി​ന്നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യെ​ങ്കി​ലും തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ വി​ഭാ​ഗം നേ​രി​ട്ട് അ​ന്വേ​ഷി​ച്ചു. മാ​ല ന​ഷ്ട​മാ​യ കാ​ർ​ത്ത്യാ​യ​നി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രു​ടെ…

Read More

സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ അയച്ചു; സൈബർ ആക്രമണം തുടർന്ന് ഇനിയും പലതും പുറത്ത് പറയും; ഗുരുതര ആരോപണവുമായി ശക്തിധരന്‍

തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കൊല്ലാന്‍ നേരത്തെ സിപിഎം കൊലയാളി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിവരം ചോര്‍ന്നത് മൂലമാണ് സുധാകരന്‍ രക്ഷപ്പെട്ടതെന്നും പോസ്റ്റില്‍ സൂചനയുണ്ട്. “”എനിക്ക് ആരാണ് കെ.സുധാകരന്‍? വാടകകൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി അതല്ലേ സത്യം?” എന്നാണ് പരാമര്‍ശം. പാര്‍ട്ടിയിലെ ഉന്നതനേതാവ് നേരത്തെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചത് കൂലിപ്പടയുമായാണെന്നാണ് പോസ്റ്റിലെ മറ്റൊരു ആരോപണം. റഷ്യയിലെ വാഗ്നര്‍ മോഡലിലുള്ള കൂലിപ്പട്ടാളത്തിനൊപ്പം സന്ദര്‍ശനം നടത്താന്‍ വന്‍ തുക ചിലവാക്കിയെന്നാണ് ആക്ഷേപം. സൈബര്‍ ആക്രമണത്തിന് പിന്നാലെ തന്നെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തുകയാണെന്നും ശക്തിധരന്‍ പറഞ്ഞു. ഇത് തുടര്‍ന്നാല്‍ താന്‍ ഇനിയും പലതും വിളിച്ചു പറയുമെന്നും ശക്തിധരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Read More