പാ​തി​രാ​ത്രി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ ബു​ള്ള​റ്റ് ക​ത്തി​ച്ച​ത് ര​ണ്ട് യു​വ​തി​ക​ൾ; എ​ല്ലാ പ്ലാ​നു​ക​ളും ശ​രി​യാ​യെ​ങ്കി​ലും യു​വ​തി​ക​ളെ ച​തി​ച്ച​ത് ഫോ​ൺ​പേ; കൊ​ല്ല​ത്തെ സം​ഭ​വ​മി​ങ്ങ​നെ

കൊ​ല്ലം: അ​ഞ്ച​ലി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി ആ​ര​തി, ഇ​ടു​ക്കി സ്വ​ദേ​ശി ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച​ൽ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ർ​ച്ച​ൽ പാ​ല​വി​ള വീ​ട്ടി​ൽ വി​വേ​കി​ന്‍റെ ബൈ​ക്ക് ആ​ണ് പ്ര​തി​ക​ൾ ക​ത്തി​ച്ച​ത്. വി​വേ​കും ആ​ര​തി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മാ​ണ് ബൈ​ക്ക് ക​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ബൈ​ക്ക് ക​ത്തി​ച്ച​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത കി​ട്ടാ​ത്ത​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യു​വ​തി​ക​ളെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. യു​വ​തി ഗൂ​ഗി​ൾ പേ ​വ​ഴി ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് പ​ണം ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് പോ​ലീ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. അ​തേ​സ​മ​യം, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ ആ​ര​തി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ…

Read More

മ​ക​നെ പ്ര​ണ​യി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ൻ​മാ​റ​ണം; യു​വ​തി​ക്ക് നേ​രെ മ​ർ​ദ​ന​വും ലൈം​ഗി​കാ​തി​ക്ര​മ​വും; കാ​മു​ക​ന്‍റെ അ​മ്മ​യ്ക്കും അ​മ്മാ​വ​നു​മെ​തി​രെ പ​രാ​തി​യു​മാ​യി യു​വ​തി

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റാ​ത്ത​തി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. യു​വ​തി​യു​ടെ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. യു​വ​തി​യെ മ​ർ​ദി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട​ര​പ്പ​വ​ൻ മാ​ല​യും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. മേ​യ് 19ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ത്ത​തി​നാ​ലാ​ണ് കാ​മു​ക​നാ​യ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. യു​വാ​വി​ന്‍റെ അ​മ്മ​യും അ​മ്മ​യു​ടെ സ​ഹോ​ദ​ര​നും ചേ​ർ​ന്നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

അ​മ്മേ​യെ​ന്നു​ള്ള ക​ര​ച്ചി​ൽ കാ​തിലേ​ക്ക് തു​ള​ച്ചു ക​യ​റി; ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് ന​ട​ക്കു​ന്ന കാ​ഴ്ച; തെ​രു​വു നാ​യ്ക്ക​ൾ വി​ല​സു​ന്ന​യി​ട​ത്ത് നി​ന്ന് അ​വ​ൾ​ക്ക് ര​ക്ഷ​ക​നാ​യി അ​റ്റ​ൻ​ഡ​ർ അ​നി​ൽ

ആ​ല​പ്പു​ഴ; ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യും ന​ഴ്സ​സ് റൂ​മും മു​ൻ​ഭാ​ഗ​ത്താ​യ​തി​നാ​ലും, കു​ഞ്ഞി​നെ എ​റി​ഞ്ഞ ശു​ചി​മു​റി​യു​ടെ ജ​ന​ൽ കാ​ഷ്വാ​ലി​റ്റി​യു​ടെ തൊ​ട്ടു​പി​റ​കി​ലാ​യ​തി​നാ​ലും സാ​ധാ​ര​ണ നി​ല​യി​ൽ അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് കു​ഞ്ഞി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കാ​ൻ സാ​ധ്യ​ത വ​ള​രെ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ കു​ഞ്ഞി​നെ പു​റ​ത്തെ​റി​ഞ്ഞ ആ ​നി​ർ​ണാ​യ​ക നി​മി​ഷ​ത്തി​ൽ ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ കാ​തു​ക​ളി​ൽ ആ ​ക​ര​ച്ചി​ൽ എ​ത്തി​യ​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി. ശ​ബ്ദം കേ​ട്ട​യു​ട​ൻ ഒ​ട്ടും സ​മ​യം ക​ള​യാ​തെ ജീ​വ​ന​ക്കാ​ർ ട​വ​ലു​ക​ളു​മാ​യി ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. അ​വി​ടെ ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ന്ന കു​ഞ്ഞി​നെ കൈ​ക​ളി​ൽ കോ​രി​യെ​ടു​ത്ത് അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് ഓ​ടി​യെ​ത്തി​ച്ച​ത് അ​റ്റ​ൻ​ഡ​ർ അ​നി​ൽ ആ​യി​രു​ന്നു. ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ ത​ന്നെ അ​റ്റ​ൻ​ഡ​ർ അ​നി​ലി​ന്‍റെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും ഈ ​വേ​ഗ​ത​യേ​റി​യ ഇ​ട​പെ​ട​ൽ കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി. കു​ഞ്ഞി​നെ എ​റി​ഞ്ഞ നി​മി​ഷ​ത്തി​ൽ ത​ന്നെ…

Read More

ആ​ർ​ത്ത​വ​വേ​ദ​ന​യു​മാ​യി എ​ത്തി​യ പ​ത്തൊ​മ്പ​തു​കാ​രി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു; കു​ഞ്ഞി​നെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കെ​റി​ഞ്ഞു; മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​യാ​തെ വീ​ട്ടു​കാ​ർ

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച് യു​വ​തി. കു​ട്ടി​യു​ടെ ശ​ബ്ദം കേ​ൾ​ക്കാ​തി​രി​ക്കാ​ൻ ശു​ചി​മു​റി​യു​ടെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് എ​റി​ഞ്ഞ് അ​മ്മ​യു​ടെ ക്രൂ​ര​ത. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പു​റ​ത്ത് വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന ക​ഥ. വീ​യ​പു​രം വെ​ള്ളം​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ൻ​പ​തു​കാ​രി​യാ​ണ് പ്ര​സ​വ​വി​വ​രം മ​റ​ച്ചു​വെ​ച്ച് കു​ഞ്ഞി​നോ​ട് ഈ ​ക്രൂ​ര​ത കാ​ട്ടി​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് യു​വ​തി​യെ ശ​ക്ത​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പി​താ​വി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ർ​ത്ത​വ​സം​ബ​ന്ധ​മാ​യ ന​ടു​വേ​ദ​ന​യും വ​യ​റു​വേ​ദ​ന​യു​മാ​ണെ​ന്നാ​ണ് യു​വ​തി​യും വീ​ട്ടു​കാ​രും ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. യു​വ​തി പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വീ​ട്ടു​കാ​ർ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ രാ​ത്രി 12 മ​ണി​യോ​ടെ യു​വ​തി ശു​ചി​മു​റി​യി​ൽ ക​യ​റി. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​സ്റ്റ​ർ​മാ​രും ഡോ​ക്ട​ർ​മാ​രും അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ശു​ചി​മു​റി​യി​ൽ ര​ക്ത​വാ​ർ​ച്ച ക​ണ്ട​ത്. ഇ​തേ​സ​മ​യം ത​ന്നെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് പു​റ​കി​ൽ…

Read More

ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കി​യി​ല്ല; മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി കു​ടും​ബം ന​ട​ന്ന​ത് നാ​ല് കി​ലോ​മീ​റ്റ​ർ; സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ഹൈ​ദ​രാ​ബാ​ദ്: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ അ​ധി​കൃ​ത​ർ ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്, മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി കു​ടും​ബം ന​ട​ന്ന​ത് നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം. തെ​ലു​ങ്കാ​ന​യി​ലെ ഭ​ദ്രാ​ച​ലം സ്വ​ദേ​ശി കാ​ന്തി വെ​ങ്ക​ണ (45) യു​ടെ മൃ​ത​ദേ​ഹ​മ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ചു​മ​ലി​ലേ​റ്റേ​ണ്ടി വ​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യു​ണ്ടാ​യ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തെ തു​ട​ർ​ന്ന് സൂ​ര്യാ​ഘാ​ത​മേ​റ്റ കാ​ന്തി​യെ സ​മീ​പ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ വാ​ഹ​നം ല​ഭ്യ​മാ​യി​രു​ന്നി​ട്ടും അ​ധി​കൃ​ത​ർ അ​ത് വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. മ​റ്റ് സ​ഹാ​യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ചു​മ​ലി​ൽ ചു​മ​ന്ന് യാ​ത്ര തി​രി​ക്കേ​ണ്ടി വ​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് തെ​ലു​ങ്കാ​ന​യി​ൽ ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Read More

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര പീ​ഡ​നം; ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ ആ​സി​ഡ് കു​ടി​ച്ച് യു​വ​തി ജീ​വ​നൊ​ടു​ക്കി; കാ​സ​ർ​ഗോ​ട്ടെ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​ത്

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര പീ​ഡ​നം; ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ ആ​സി​ഡ് കു​ടി​ച്ച് യു​വ​തി ജീ​വ​നൊ​ടു​ക്കി; കാ​സ​ർ​ഗോ​ട്ടെ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​ത് കാ​സ​ർ​ഗോ​ഡ്: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ച​ർ​ല​ടു​ക്ക സ്വ​ദേ​ശി സു​ഫൈ​ദ​യാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. സു​ഫൈ​ദ​യു​ടെ ഭ​ർ​ത്താ​വ് ആ​ദി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം, സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പീ​ഡ​നം എ​ന്നി വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്തും മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ഇ​തെ​ല്ലാം പു​തി​യ പാ​ടു​ക​ളാ​ണെ​ന്നാ​ണ് ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സു​ഫൈ​ദ ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ആ​യി​രു​ന്നു ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വി​നെ​യും പ്ര​തി ചേ​ർ​ത്തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ല; ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; ആ​റ്റു​പ​റ​മ്പി​ൽ കു​മാ​ർ​ദാ​സ് ഏ​ഴ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ലെ പ്ര​തി

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ഐ​രാ​ണി​മു​ട്ടം ചി​റ​പ്പാ​ലം ആ​റ്റു​വ​ര​മ്പി​ൽ വീ​ട്ടി​ൽ കു​മാ​ർ​ദാ​സ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മേ​യ് 21ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​യി​രു​ന്നു പ്ര​തി​യു​ടെ ആ​ക്ര​മ​ണം. ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും വി​റ​കു​കൊ​ള്ളി ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. പി​ടി​യി​ലാ​യ കു​മാ​ർ​ദാ​സ് സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​മാ​ർ​ദാ​സ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Read More

ജ​ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഒ​രു നേ​താ​വു​മി​ല്ല; സു​കു​മാ​ര​ൻ നാ​യ​രെ വി​മ​ർ​ശി​ച്ചും വി.​ഡി. സ​തീ​ശ​നെ അ​നു​ഗ്ര​ഹി​ച്ചും ശ്രീ​കു​മാ​ര​ൻ ത​മ്പി

പ​റ​വൂ​ർ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ​യും പ​റ​വൂ​രി​ലെ സ്വീ​ക​ര​ണ വേ​ദി​യി​ൽ വി​മ​ർ​ശ​നം ആ​വ​ർ​ത്തി​ച്ച് ക​വി ശ്രീ​കു​മാ​ര​ൻ ത​മ്പി. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ രൂ​പം ന​ൽ​കി​യ സം​ഘ​ട​ന​യു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത പ്ര​തി​ക​ര​ണം. വ​ർ​ഗീ​യ​ത​യു​ടെ ചി​ഹ്ന​മാ​യി​ട്ട​ല്ല എ​ൻ​എ​സ്എ​സ് രൂ​പം കൊ​ണ്ട​തെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി ഓ​ർ​മി​പ്പി​ച്ചു. ‘നാ​യ​ർ ഭൃ​ത്യ ജ​ന സം​ഘം’ എ​ന്നാ​ണ് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ഈ ​സം​ഘ​ട​ന​യ്ക്ക് ആ​ദ്യം പേ​രി​ട്ട​ത്. ഇ​താ​ണ് പി​ന്നീ​ട് നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യാ​യ​ത്. സ​മു​ദാ​യ​ത്തെ സേ​വി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​തി​ന്‍റെ ല​ക്ഷ്യം. ച​ങ്ങ​നാ​ശേ​രി​യി​ലെ ആ ​ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന ഉ​ന്ന​ത​ൻ ഇ​പ്പോ​ൾ നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ ഭൃ​ത്യ​നാ​യി​ട്ടാ​ണോ പെ​രു​മാ​റു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ല്ല, ഒ​രു രാ​ജാ​വാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റു​ന്ന​തെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളാ​യി​രി​ക്ക​ണം എ​പ്പോ​ഴും മു​ന്നി​ൽ നി​ൽ​ക്കേ​ണ്ട​ത്. ജ​ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഒ​രു നേ​താ​വു​മി​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​വ​ർ​ക്കേ ന​ല്ല ഭ​ര​ണാ​ധി​കാ​രി…

Read More

ഹ​ണി​മൂ​ൺ കാ​ല​മാ​ണ് ഒ​ളി​കാ​മ​റ​യെ സൂ​ക്ഷി​ക്ക​ണം; മ​ന്ത്രി​മാ​രെ അ​നു​മോ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രി​ൽ വി​വാ​ദ നാ​യ​ക​ർ, സം​ഭാ​ഷ​ണം ര​ഹ​സ്യ​മ​ല്ല; ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ഞെ​ട്ടി​ക്കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ​ഭ​യു​ടെ ഹ​ണി​മൂ​ണ്‍ കാ​ല​ത്തു​ത​ന്നെ ഒ​ളി കാ​മ​റ ഓ​പ്പ​റേ​ഷ​നു സാ​ധ്യ​ത​യെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും ഗ​സ്റ്റ്ഹൗ​സു​ക​ളി​ലും ഇ​വ​ർ എ​ത്തി​ച്ചേ​രു​ന്ന മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് വ​രു​ന്ന​ത്. അ​നു​മോ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രി​ൽ ചി​ല​ർ പോ​കാ​തെ അ​വി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​നി​ൽ​ക്കു​ന്നു. വി​വാ​ദ നാ​യ​ക​ർ അ​ട​ക്കം മ​ന്ത്രി​മാ​രെ കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്. സം​ഭാ​ഷ​ണ​ങ്ങ​ളും ര​ഹ​സ്യ​മ​ല്ല. ഈ ​അ​വ​സ​രം മു​ത​ലാ​ക്കാ​ൻ സ്റ്റിം​ഗ് ഓ​പ്പ​റേ​ഷ​ന് ഇ​ട​തു​മു​ന്ന​ണി​യെ അ​നു​കൂ​ലി​ക്കു​ന്ന ചി​ല സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ അ​ട​ക്കം ത​യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളി​ല​ട​ക്കം ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു. മ​ന്ത്രി​സ​ഭ ചു​മ​ത​ല ഏ​റ്റ​തു​മു​ത​ൽ അ​നു​മോ​ദി​ക്കാ​ൻ എ​ന്ന പേ​രി​ൽ വ​ലി​യ സം​ഘ​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്.

Read More

ഇ​ന്ധ​ന വി​ല​യി​ൽ കൈ​പൊ​ള്ളി സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ്; സ​ബ്സി​ഡി​യോ​ടെ ഡീ​സ​ല്‍ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ക​രി​ച്ച് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍. ഇ​ന്ധ​ന വി​ല​യി​ൽ വ​ർ​ധ​ന തു​ട​ർ​ന്നാ​ൽ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ള്‍ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ഗ​തി​കേ​ട് കൊ​ണ്ടാ​ണ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ന്‍ പ​റ​ഞ്ഞു. ഇ​ത് സ​മ​ര പ്ര​ഖ്യാ​പ​ന​മ​ല്ല. ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ചാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സ​ബ്സി​ഡി​യോ​ടെ ഡീ​സ​ല്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബ​സു​ട​മ​ക​ള്‍​ക്കി​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​സു​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്നും ഹം​സ ഏ​രി​ക്കു​ന്ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More