കോൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തെ ഹ്രസ്വ, ദീർഘദൂര ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സർക്കാർ ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര. പദ്ധതിയുടെ ഭാഗമായി ക്യൂആർ കോഡ് അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കും. ഗുണഭോക്താവിന്റെ ഫോട്ടോയും പേരും സ്മാർട്ട് കാർഡിൽ ഉണ്ടാകും. ഇതിനായി സ്ത്രീകൾ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കോ സബ് ഡിവിഷണൽ ഓഫീസർക്കോ അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം ഫോട്ടോയും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. സ്മാർട്ട് കാർഡുകളുടെ വിതരണം വൈകിയാലും ജൂൺ ഒന്നിന് പദ്ധതി നടപ്പിലാക്കും. സ്മാർട്ട് കാർഡ് കിട്ടുന്നതുവരെ ഫോട്ടോയോടു കൂടിയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് സൗജന്യ യാത്ര നടത്താമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ…
Read MoreCategory: Top News
ബിജെപിയിൽ നിന്ന് ചിലർ പണം പറ്റി: നേമം തോൽവിയിൽ സിപിഎമ്മിൽ ‘തമ്മിൽതല്ല്’
തിരുവനന്തപുരം: നിയമസഭാ ഇലക്ഷനിൽ നേമം മണ്ഡലത്തിലെ തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ തമ്മിൽതല്ലും ചേരിതിഞ്ഞാക്രമണവും. ബിജെപിയിൽ നിന്ന് ചിലർ പണം പറ്റിയെന്നും ഇത് തോൽവിക്ക് കാരണമായെന്നും വിമർശനം ഉയർന്നു. എം.വി.ജയരാജൻ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്തരം ഒരു വിമർശനം ഉയർന്നത്. പാർട്ടി കമ്മീഷനെവച്ചാൽ തെളിവുകൾ നൽകാൻ തയാറാണെന്നും ഒരു വിഭാഗം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പാർട്ടിയെ തളർത്തുമെന്ന് ചിലർ വ്യക്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മണ്ഡലം പിടിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയെയാണ് രാജീവ് പരാജയപ്പെടുത്തിയത്. കെ.എസ്. ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി.
Read Moreബക്രീദ്: 27, 28 തീയതികളിൽ പൊതുഅവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിരുന്ന 27ലെ അവധിക്ക് പുറമേ 28 നും പൊതുഅവധിയായിരിക്കും. കലണ്ടർ പ്രകാരം 27നായിരുന്നു പെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാൾ ആഘോഷം 28 ലേക്ക് മാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 28-ാം തീയതിയും കൂടി അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടർച്ചയായി രണ്ട് ദിവസം അവധിയായിരിക്കും.
Read More‘പ്രോഗ്രാം ചെയ്യുമ്പോൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ എന്തെങ്കിലുമുണ്ടാകും, അത് സ്വാഭാവികം’: ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്
കൊച്ചി: നടൻ ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്. ‘അമ്മ’യിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ‘അമ്മ’യിൽ തന്നെ പറഞ്ഞു തീർക്കണം. ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി. അംഗങ്ങളെല്ലാവരും അദ്ദേഹത്തിന്റെ കൂടത്തന്നെ നിൽക്കുമെന്ന് പ്രിയങ്ക പറഞ്ഞു. അമ്മയിലെ അംഗങ്ങൾക്ക് വേണ്ടി ടിനി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ്. ആ സമയത്താണ് അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെയൊരു ആരോപണം വരുന്നത്. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനിൽ എന്തെങ്കിലുമുണ്ടെങ്കിൽ അമ്മയിൽ തീർക്കണം. ശ്വേത മേനോൻ എന്ന വ്യക്തിയെ വെറുതെ നോക്കുകുത്തിയായി ഇരുത്തിയിരിക്കുന്നതല്ലെന്നും പ്രിയങ്ക പറഞ്ഞു. ‘മാധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് പറയാനുണ്ടാകും. ഞങ്ങൾ അതൊന്നും പറയാൻ തീരുമാനിച്ച ആളല്ല. ടിനി എന്റയും എന്റെ ഭർത്താവിന്റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്. സ്ത്രീകളെന്ന നിലയിൽ ഇന്നു വരെ ടിനിയുടെ അടുത്ത് നിന്ന് ഒരംശം പോലും വൃത്തികേടായിട്ടുള്ള…
Read Moreജിഹാദി ആരോപണം എന്താണെന്ന് അറിയില്ല, മതവുമായി ബന്ധപ്പെട്ട് ആരോടും ഒന്നും പറഞ്ഞില്ല: പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നത്; ടിനി ടോം
അമ്മ സംഘടനയിൽ നിന്ന് രാജിവച്ചത് ടിനി ടോമിന്റെ ജിഹാദി പരാമർശം കാരണമെന്ന് അൻസിബയുടെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി ടിനി ടോം. അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്ന് ടിനി പറഞ്ഞു. ഇപ്പോൾ നടക്കുന്നതൊക്കെ വെറും പരദൂഷണം മാത്രമാണ്. ജിഹാദി ആരോപണം എന്താണെന്ന് അറിയില്ല. മതവുമായി ബന്ധപ്പെട്ട് ആരോടു ഒരിടത്തും പറഞ്ഞിട്ടില്ല. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നതെന്നും ടിനി കൂട്ടിച്ചേർത്തു. അതേസമയം, ടിനി ടോമും സംഘടനയിലെ ചിലരും കാരണമാണ് താൻ രാജിവച്ചതെന്ന് അൻസിബ. എല്ലാവരുമായി അവിഹിതമുണ്ടെന്നും ടിനിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം നടത്തിയെന്ന് ടിനി ആരോപണം ഉന്നയിച്ചെന്ന് അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു. ഇത്രയും വലിയ പ്രശ്നം നടന്ന സമയത്ത് അമ്മയുടെ പ്രസിഡന്റോ സെക്രട്ടറിയോ തന്റെ കൂടെ നിന്നില്ലെന്നും…
Read More‘അവിഹിതമുണ്ടെന്നു പറഞ്ഞ് പരത്തി, മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചു, ജിഹാദിയെന്ന് അപമാനിച്ചു: ടിനി ടോമിനെതിരേ ഗുരുതര ആരോപണവുമായി അൻസിബ
അമ്മ സംഘടനയിൽ നിന്ന് രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി അൻസിബ ഹസൻ. ടിനി ടോമും സംഘടനയിലെ ചിലരും കാരണമാണ് ചാൻ രാജിവച്ചതെന്ന് താരം. എല്ലാവരുമായി അവിഹിതമുണ്ടെന്നും ടിനിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം നടത്തിയെന്ന് ടിനി ആരോപണം ഉന്നയിച്ചെന്ന് അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു. ഇത്രയും വലിയ പ്രശ്നം നടന്ന സമയത്ത് അമ്മയുടെ പ്രസിഡന്റോ സെക്രട്ടറിയോ തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു. അതേസമയം, സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.
Read Moreവാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇട്ടു, വൈദ്യുതാഘാതമേറ്റ യുവതിയുടെ ഗർഭം അലസി; ചികിത്സ വൈകിയെന്ന് ബന്ധുക്കളുടെ പരാതി
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജിലയ്ക്കാണ് (26) വൈദ്യുഘാതമേറ്റത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് അപകടം. യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു പരാതി. യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സ്കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്റെ സ്ഥിതി അറിയാനാകുവെന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു. വൈകുന്നേരം മൂന്നോടെ…
Read Moreകപ്പിത്താൻ പിണറായി വീണു, ചെന്നിത്തല വന്നു… പിണറായി വിജയന്റെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ മാറ്റുന്നു; പത്തു വർഷത്തെ ദുരിതത്തിന് അറുതി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിൽ കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിച്ചു വരുന്ന താത്കാലിക ‘ജീപ്പ് സ്റ്റേഷൻ’ മാറ്റാൻ നടപടി. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടൻ യോഗം ചേർന്ന് ഇക്കാര്യത്തിൽ കണ്ണൂർ പോലീസിന് നിർദേശം നൽകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിന്റെ മിനിട്സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്ന് മാറ്റാൻ കഴിയുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ്, വർഷങ്ങളായി ഇവിടെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും അവർക്ക് ഏക ആശ്രയമായിരുന്ന ജീപ്പിനെക്കുറിച്ചുമുള്ള വാർത്തകൾ പുറത്തുവന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് വീടിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയത്. പോലീസുകാർക്ക് വിശ്രമിക്കാനും രേഖകൾ സൂക്ഷിക്കാനുമായി പിന്നീട് ഒരു ജീപ്പ് അവിടെ സ്ഥിരമായി ഇടുകയായിരുന്നു. 2014 മോഡൽ KL-01-BR-9569 ജീപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിൽ…
Read Moreനായ കുരച്ചു, ശിവലക്ഷ്മി അയ്യപ്പൻ ഇടഞ്ഞോടി; കാറും വീടുകളുടെ മതിലും തകർത്തു; വീരണ്ട് ഓടിയത് ഫോട്ടോ ഷൂട്ടിനായി എത്തിച്ച ആന
തൃശൂർ: പെരിങ്ങാവിൽ ഫോട്ടോ ഷൂട്ടിനെത്തിച്ച ആനയിടഞ്ഞു. പരിഭ്രാന്തിയിൽ നാട്ടുകാർ. കൊല്ലത്തുനിന്ന് എത്തിച്ച ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് തൃശൂർ ടൗൺ ഹാൾ പരിസരത്തുവച്ച് ഇടഞ്ഞത്. ഇടഞ്ഞ് ഓടുന്നതിനിടെ ആന കാറും ഓട്ടോറിക്ഷയും വീടുകളുടെ ഗേറ്റുകളും തകർത്തു. വഴിയിൽ നിന്ന ഒരു നായ കുരച്ചതിനെ തുടർന്നാണ് ആന ഇടഞ്ഞതെന്ന് പാപ്പാൻമാർ പറഞ്ഞു. ഒടുവിൽ ആനയെ തളച്ചു
Read Moreഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഒരുലക്ഷം രൂപ വരെ കമ്മീഷൻ; മോഡലുകളെ കെണിയിൽ വീഴ്ത്തുന്നത് ലക്ഷങ്ങളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത്; ബിലാൽ ചെറിയ പുള്ളിയല്ല…
കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗിന്റെ മറവിലെ പെൺവാണിഭ കേസിൽ അറസ്റ്റിലായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പോലീസിന്റെ കണ്ടെത്തൽ. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജന്റായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും പിന്നീട് മാസംതോറും കമ്മീഷൻ വേറെയും ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികളുടെ സാഹചര്യങ്ങൾ മുതലെടുത്താണ് ഇടപാടുകൾ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഫാഷൻ ഷോകളിലടക്കം എത്തിയാണ് പ്രതികൾ യുവതികളെ…
Read More