കു​ശ​ലം പ​റ​യാ​ൻ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു, ദേ​ഷ്യം വ​ന്ന് ഭാ​ര്യ​യു​ടെ നെ​ഞ്ചി​ലും വാ​രി​യെ​ല്ലി​ലും കു​പ്പി​കൊ​ണ്ട് അ​ടി​ച്ചു: മു​തു​കി​ൽ ച​വി​ട്ടി വ​ല​തു കാ​ൽ​മു​ട്ട് ച​വി​ട്ടി പൊ​ട്ടി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ക​ഴ​ക്കൂ​ട്ടം: ന​വ​വ​ധു​വി​നെ മ​ർ​ദി​ച്ച് വാ​രി​യെ​ല്ലും മു​ട്ടും അ​ടി​ച്ചു​പൊ​ട്ടി​ച്ചു. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ചെ​മ്പ​ഴ​ന്തി അ​ണി​യൂ​ർ കീ​രി​ക്കു​ഴി​യി​ൽ ജ​ലീ​ൽ മ​ൻ​സി​ലി​ൽ ആ​സി​ഫ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വാ​വി​ന്‍റെ ഭാ​ര്യ ചെ​ങ്കോ​ട്ടു​കോ​ണം ഷം​നാ​ദ് മ​ൻ​സി​ലി​ൽ അ​റ​ഫാ ന​ജു​മു​ദീ​ൻ ക്രൂ​ര മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണ്. ജ​നു​വ​രി 25-ന് ​ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ര​ണ്ടാ​ഴ്ച തി​ക​യും​മു​ൻ​പ് അ​റ​ഫ​യെ മ​ർ​ദി​ച്ചെ​ന്നാ​ണു ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ക​ഴി​ഞ്ഞ 17ന് ​അ​റ​ഫ മൊ​ബൈ​ൽ ഫോ​ണി​ൽ മാ​താ​വി​ന്‍റെ സ​ഹോ​ദ​രി​യെ വി​ളി​ച്ചി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ആ​സി​ഫ് മു​ഖ​ത്ത് അ​ടി​ക്കു​ക​യും മു​തു​കി​ൽ ച​വി​ട്ടു​ക​യും വ​ല​തു കാ​ൽ​മു​ട്ട് ച​വി​ട്ടി പൊ​ട്ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണു പ​രാ​തി. തു​ട​ർ​ന്ന് കു​പ്പി​കൊ​ണ്ട് നെ​ഞ്ചി​ലും വാ​രി​യെ​ല്ലി​ലും അ​ടി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. അ​റ​ഫ​യു​ടെ വാ​രി​യെ​ല്ലി​നും നെ​ഞ്ചി​നും വ​ല​തു കാ​ൽ​മു​ട്ടി​നും ഗു​രു​ത​ര പ​രി​ക്കു​ണ്ട്.

Related posts

Leave a Comment