കോട്ടയം: കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിലെത്തി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും വന്ദനയുടെ പിതാവ് ഷൈലജയോട് വൈകാരികമായി പ്രതികരിച്ചു. ജീവിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണം. അതില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇവിടെ എന്തുണ്ടായിട്ടെന്താ ജീവിക്കാനുള്ള സാഹചര്യമില്ല. പുറത്തുപോയാല്‍ പിന്നെ ഏതെങ്കിലും കുട്ടികള്‍ തിരിച്ചുവരുമോ എന്നും അദ്ദേഹം ചോദിച്ചു. എട്ടുപത്തുവര്‍ഷം കഴിയുമ്പോഴേക്കും കേരളത്തിലിനി കിഴവന്മാര് മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശത്തുപോയവര്‍ പിന്നെ തിരിച്ചുവരില്ലെന്നും വന്ദനയുടെ പിതാവ് പറഞ്ഞു. പോലീസുകാരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍ വന്ദനയെ രക്ഷപ്പെടുത്താമായിരുന്നില്ലേ. പിന്നെന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നതെന്നും വന്ദനയുടെ പിതാവ് ചോദിച്ചു.
Read MoreCategory: Top News
കുറ്റബോധം ഇല്ലാതെ സന്ദീപ്; ജയിലിലെ ഉപ്പ്മാവും ഗ്രീൻപീസ് കറിയും ചോറും കഴിച്ച് സുഖമായി ഉറങ്ങി; ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിൽ
തിരുവനന്തപുരം: യുവഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ കുറ്റബോധമൊ ഭാവവ്യത്യാസമൊ ഇല്ലാതെ പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിൽ. ജയിലിലെ ഭക്ഷണം കൃത്യസമയങ്ങളിൽ കഴിക്കുകയും പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെയുമാണ് ഇയാൾ ജയിലിൽ കഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ എപ്പോഴുമുള്ളതും 24 മണിക്കൂറും സിസിടിവി കാമറ നിരീക്ഷണ സംവിധാനവുമുള്ള സെല്ലിലാണ് ഇയാൾ കഴിയുന്നത്. സെൻട്രൽ ജയിലിലെ 6,323-ാം നന്പർ അന്തേവാസിയാണ്. ഇയാളുടെ കാലിലെ മുറിവ് ഡോക്ടർമാർ യഥാസമയങ്ങളിൽ ഡ്രസ് ചെയ്യുന്നുണ്ട ്. ജയിലിനകത്ത് അക്രമസക്തമായ വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാനസികരോഗമാണെന്ന് വരുത്തി തീർത്തി ശിക്ഷയിൽ നിന്നു രക്ഷപ്പെടാനായി നാടകം കളിക്കുന്ന പ്രകൃതം നടത്തുന്നുണ്ടെ ായെന്ന് ജയിൽ അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇയാളെ കൊട്ടാരക്കരയിൽ നിന്നുള്ള അന്വേഷണ സംഘം പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. ജയിലിലെ…
Read Moreവിമാനത്താവളത്തിൽനിന്നു മടങ്ങവേ അപകടം; മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു; നിയന്ത്രണം വിട്ട കാർ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു; എട്ടു പേർക്ക് പരിക്ക്
കൂത്തുപറമ്പ്: കൂത്തുപറമ്പ്: വിമാനത്താവളത്തിൽനിന്നു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടവേര കാർ കൂത്തുപറമ്പിനടുത്ത് മെരുവമ്പായിയിൽ അപകടത്തിൽപ്പെട്ടു മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. ഡ്രൈവർ ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. മട്ടന്നൂർ കയനി കുഴിക്കൽ മഞ്ചേരിപൊയിൽ ഇ.കെ.നായനാർ സ്മാരക മന്ദിരത്തിന് സമീപത്തെ ചോഴൻ അരവിന്ദാക്ഷൻ (65), പേരക്കുട്ടി ഷാരോൺ (10) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45 ഓടെ മെരുവമ്പായി ടെലഫോൺ എക്സ്ഞ്ചേഞ്ചിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ടവേര റോഡരികിലെ കലുങ്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അരവിന്ദാക്ഷന്റെയും ഷാരോണിന്റെയും ജീവൻ രക്ഷിക്കാനായില്ല. ടവേര ഡ്രൈവർ മെരുവമ്പായി സ്വദേശി അഭിഷേക്, മരിച്ച അരവിന്ദന്റെ ഭാര്യ സ്വയംപ്രഭ (65), മകൻ ഷിനോജ് (40), ധനുഷ (30), ശില്പ (34), ആരാധ്യ (12), സിദ്ധാർഥ്, സൗരവ് എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്തായിരുന്ന അരവിന്ദാക്ഷന്റെ മകൻ അനീഷിന്റെ ഭാര്യ ശില്പയെയും മകൾ…
Read Moreനിനക്ക് എല്ലാവരോടും ചാറ്റ് ചെയ്യാൻ സമയമുണ്ട് എന്നോട് മാത്രം ചാറ്റ് ചെയ്യാൻ സമയമില്ലേ’; കോളജ് വിദ്യാർഥിനിയെ വിളിച്ചു വരുത്തി പീഡിക്കാൻ ശ്രമം
തലശേരി: കടൽത്തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. ചൊക്ലി നിടുമ്പ്രം സ്വദേശിയായ യുവാവിനെതിരേ ടൗൺ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.10 ന് ഓവർ ബറീസ് ഫോളിയിലാണ് സംഭവം. വിവിധ വകുപ്പുകൾ പ്രകാരമാണ് ടൗൺ പോലീസ് കേസെടുത്തത്. കോഴിക്കോട് ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടി അഭിനവ് ആവശ്യപ്പെട്ടപ്രകാരം ട്രെയിൻ മാർഗം തലശേരിയിൽ എത്തുകയായിരുന്നു. കടൽത്തീരത്ത് സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് “നിനക്ക് എല്ലാവരോടും ചാറ്റ് ചെയ്യാൻ സമയമുണ്ട് എന്നോട് മാത്രം ചാറ്റ് ചെയ്യാൻ സമയമില്ലേ’ എന്ന് ചോദിച്ച് പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയും മുഖത്തടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
Read Moreവിവാഹിതരാകും മുമ്പ് കുട്ടിപിറന്നു; ദുരഭിമാനം തലയ്ക്ക് പിടിച്ച ഇരുവരും കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നു; നടക്കുന്ന സംഭവം കമ്പംമെട്ടിൽ
ഇടുക്കി: കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികളായ സാധുറാം, മാലതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന ഇവർ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. വിവാഹത്തിന് മുൻപാണ് ഇരുവർക്കും കുട്ടി ജനിച്ചത്. തന്മൂലം ദുരഭിമാനത്തെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസമാണ് കമ്പംമെട്ടിലൊരു ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Read Moreആൺവേഷം ധരിച്ചെത്തിയ വീട്ടമ്മയുടെ കാൽ തല്ലിയൊടിച്ചു; ജീൻസും ഷർട്ടും വേഷധാരിയെ തപ്പിയിറങ്ങിയ പോലീസ് ചെന്നെത്തിയത് മരുമകളുടെ അടുത്ത്; സംഭവത്തിന് പിന്നിലെ കാരണം…
തിരുവനന്തപുരം: ആണ്‍വേഷം ധരിച്ചെത്തി അമ്മായിയമ്മയുടെ കാല്‍തല്ലിയൊടിച്ച യുവതി പിടിയില്‍. തിരുവനന്തപുരം ബാലരാമപുരം ആറാലുംമൂട് തലയില്‍ പുന്നക്കണ്ടത്തില്‍ വാസന്തിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വാസന്തിയുടെ മകന്റെ ഭാര്യ സുകന്യ(27)യെ പോലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ സൊസൈറ്റിയില്‍ പാല് നല്കാന് പോകുമ്പോള്‍ ആണ്‍വേഷം ധരിച്ച് മുഖംമറച്ച് എത്തിയയാള്‍ വാസന്തിയെ ആക്രമിക്കുകയായിരുന്നു. കമ്പിപ്പാര ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വാസന്തിയുടെ കാല് ഒടിഞ്ഞു. വാസന്തിയുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ആക്രമി രക്ഷപെട്ടിരുന്നു. തുടര്‍ന്ന് വാസന്തിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുകന്യയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് സുകന്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. വാസന്തികാരണമാണ് ഭര്‍ത്താവ് തന്നെ മര്ദിക്കുന്നതെന്ന തോന്നലിലാണ് സുകന്യ ആക്രമണം നടത്തിയത്. ഭര്‍ത്താവിന്റെ ജീന്‍സ് പാന്റും ഷര്‍ട്ടും ധരിച്ചാണ് സുകന്യ ആക്രമണം നടത്താനെത്തിയത്. പോലീസ് അന്വേഷണത്തിനിടെ ആക്രമണത്തിന് ഉപയോഗിച്ച കമ്പിപ്പാര കണ്ടെത്തിയിരുന്നു. ആക്രമണസമയം പ്രതി ധരിച്ച വസ്ത്രവും സുകന്യയുടെ വീട്ടിൽ നിന്നും…
Read Moreദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍;കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം; ഫേസ്ബുക്ക് പോസ്റ്റുമായി ഷെയ്ന് നിഗം
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന് ഷെയിന്‍ നിഗം. വന്ദനയുടെ കൊലപാതകിക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് ഷെയ്ന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. “നമ്മുടെ ജീവന് രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഡോ. വന്ദനക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്റെ വേദനയില്‍ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള് ഓരോരുത്തരും ബാധ്യസ്ഥരാണ്’.- ഷെയ്ന് ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreവിവാദ ശബ്ദ സന്ദേശം ! തമിഴ്നാട്ടില്‍ പളനിവേല്‍ ത്യാഗരാജന്റെ ‘ധനമന്ത്രി സ്ഥാനം’ തെറിച്ചു…
ധനമന്ത്രി സ്ഥാനത്തു നിന്നും പഴനിവേല്‍ ത്യാഗരാജനെ നീക്കി തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടര്‍ന്ന് ഉണ്ടായ വിവാദത്തിന്റെ ബാക്കിപത്രമായാണ് ഈ സ്ഥാനമാറ്റം വിലയിരുത്തപ്പെടുന്നത്. ഐടി വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി. വിവാദ ശബ്ദസന്ദേശം പുറത്തായ സാഹചര്യത്തില്‍ പളനിവേലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പളനിവേല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടൊപ്പം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ് എം നാസറിനെ ഒഴിവാക്കി. പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടി ആര് ബി രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച രാവിലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആര്‍ബി രാജയുടെ നിയമനം. മന്നാര്‍ഗുഡി നിയമസഭ മണ്ഡലത്തില്‍നിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട രാജ ഡിഎംകെയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ടി…
Read Moreഎല്ലാവർക്കും പ്രിയപ്പെട്ടവൾ; ഡോ. വന്ദനയ്ക്ക് കണ്ണീർപ്പൂക്കളുമായി ജന്മനാട്; ഏകമകളുടെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനാവാതെ മാതാപിതാക്കൾ
കടുത്തുരുത്തി: പോലീസ് ചികിത്സയ്ക്കെത്തിച്ച രോഗിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിനു കണ്ണീർപ്പൂക്കളുമായി ജന്മനാട്. ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. വന്ദനയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനാളുകളാണു മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. ബന്ധുമിത്രാദികൾ, മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വന്ദന പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകർ തുടങ്ങി നിരവധിപ്പേർ വീട്ടിലെത്തി. അക്ഷരാർഥത്തിൽ മുട്ടുചിറ എന്ന ഗ്രാമം കണ്ണീർക്കടലായി മാറി. ഒരു തേങ്ങലായി, നൊന്പരപ്പെടുത്തുന്ന ഓർമയായി നാടിന്റെ മനസിൽ ആ പെൺകുട്ടി എന്നുമുണ്ടാകും. വന്ദന, എല്ലാവർക്കും പ്രിയപ്പെട്ട പെൺകുട്ടിനാടിനു നൊമ്പരമായി ഡോ. വന്ദന ദാസിന്റെ മരണം. ഏറേ പ്രതീക്ഷയോടെ പഠിപ്പിച്ചു ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാവാതെ നെഞ്ചുപിടയുന്ന അവസ്ഥയിലാണു വന്ദനയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും. വന്ദനയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനാളുകളാണ് മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. കള്ളു ഷാപ്പു കോണ്‍ട്രാക്ടറായ മുട്ടുചിറ നമ്പിച്ചിറക്കാലയില്‍ ടി.ജി. മോഹന്‍ദാസിന്റെയും – വസന്തകുമാരി (ബിന്ദു) യുടെയും ഏക…
Read Moreഒഡിഷയിൽ നിന്ന് ജോലി തേടി മൂന്നാറിലെത്തി; താമസസ്ഥലത്തെ അയൽവാസി പെൺകുട്ടിയെ വളച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ പകർത്തി; ഒടുവിൽ…
മൂന്നാര്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ഒഡിഷ ബാലസോർ സ്വദേശി രാജ്കുമാര് നായിക് (26) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. ജോലി തേടി മാങ്കുളത്ത് എത്തിയ പ്രതി സമീപത്തു താമസിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി അതു കാട്ടി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയുണ്ടായി. പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെ പ്രതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത പോലീസ് ഒഡീഷയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
Read More