മ​ല​യാ​ള സി​നി​മ​യി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​കു​ന്നു ! ന​ട​ന്‍ കൂ​ടി​യാ​യ നി​ര്‍​മാ​താ​വ് പി​ഴ​യ​ട​ച്ച​ത് 25 കോ​ടി രൂ​പ…

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ല്‍ വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​ക്കു​ന്ന​താ​യു​ള്ള ഇ​ന്റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ തു​ട​ര്‍​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി) ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി. മ​ല​യാ​ള സി​നി​മ​യി​ലെ 5 നി​ര്‍​മാ​താ​ക്ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രാ​ള്‍ ഇ​തി​നോ​ട​കം 25 കോ​ടി രൂ​പ പി​ഴ​യ​ട​ച്ചു. ബാ​ക്കി 4 പേ​രെ ഇ​ഡി ചോ​ദ്യം​ചെ​യ്യും. മ​ല​യാ​ള​ത്തി​ലെ ന​ട​ന്‍ കൂ​ടി​യാ​യ നി​ര്‍​മാ​താ​വ് വി​ദേ​ശ​ത്തു വ​ന്‍​തു​ക കൈ​പ്പ​റ്റി​യ​തി​ന്റെ രേ​ഖ​ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കു ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് 25 കോ​ടി രൂ​പ നി​ര്‍​മാ​ണ​ക്ക​മ്പ​നി പി​ഴ​യ​ട​ച്ച​ത്. ദേ​ശ​സു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഏ​തെ​ങ്കി​ലും ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നു​ള്ള ‘പ്രൊ​പ​ഗാ​ന്‍​ഡ’ സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു വേ​ണ്ടി​യാ​ണോ വി​ദേ​ശ​ത്തു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള ക​ള്ള​പ്പ​ണം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ദേ​ശ​ക​ള്ള​പ്പ​ണ നി​ക്ഷേ​പം വ​രു​ന്ന സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ വേ​ള​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ല​ഹ​രി​മ​രു​ന്ന് ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന​തെ​ന്നും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കു മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​കാ​ല​ത്തു മ​ല​യാ​ള​ത്തി​ല്‍ കൂ​ടു​ത​ല്‍…

Read More

ഡോ.​വ​ന്ദ​ന​യു​ടെ മ​ര​ണം: എ​ഫ്‌​ഐ​ആ​റി​ല്‍ ഗു​രു​ത​ര പി​ഴ​വ്; പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പോലീസ് റിപ്പോർട്ട്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ വ​നി​താ ഡോ​ക്ട​ര്‍ കു​ത്തേ​റ്റു മ​രി​ച്ച കേ​സി​ലെ എ​ഫ്‌​ഐ​ആ​റി​ല്‍ ഗു​രു​ത​ര പി​ഴ​വ്. അ​ക്ര​മം ന​ട​ന്ന സ​മ​യം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ അടക്കമാണ് പി​ഴ​വു​ള്ള​ത്. പ്ര​തി​യെ പു​ല​ര്‍​ച്ചെ 5.30 ഓ​ടെ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പു​ല​ര്‍​ച്ചെ നാ​ല് മു​ത​ല്‍ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍ പ്ര​തി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൊ​ട്ടാ​ര​ക്ക​ര പോലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​ഞ്ഞ​ത് 8.15നെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. അ​ക്ര​മം ന​ട​ന്ന​താ​യി 8.15 ഓ​ടെ ഒ​രാ​ള്‍ സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും എ​ഫ്‌​ഐ​ആ​റി​ലു​ണ്ട്. പ്ര​തി ആ​ദ്യം ആ​ക്ര​മി​ച്ച​ത് വ​ന്ദ​ന​യെ ആ​ണെ​ന്നാ​ണ് എ​ഫ്‌ എ​ഫ്‌​ഐ​ആറി​ലു​ള്ള​ത്. എ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ മൊ​ഴി​ക്ക് ഇ​തു​മാ​യി വൈ​രുധ്യ​മു​ണ്ട്. കൊ​ല​പാ​ത​ക​ശ്ര​മം, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് നി​ല​വി​ല്‍ പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.ഡോ​ക്ട​ര്‍ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. പ​രി​ക്കേ​റ്റ ആ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് പോ​ലീ​സ് ചെ​യ്ത​ത​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത് വ​രെ പ്ര​കോ​പ​നം ഇ​ല്ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍…

Read More

മോളെ ഒന്ന് ശ്രദ്ധിച്ചോണം ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്;  ടിടിഇയെ എല്ലാം പറഞ്ഞേൽപ്പിച്ച് അച്ഛൻ; പുലർച്ചെ കംപാർട്ടുമെന്‍റിലെത്തി യുവതിയെ കയറിപ്പിടിച്ച് ടിടി ഇ; രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സിലെ സംഭവം ഇങ്ങനെ…

കോ​ട്ട​യം: ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത ടി​ടി​ഇ​യി​ല്‍​നി​ന്നു യു​വ​തി നേ​രി​ട്ട​തു സ​ഹി​ക്കാ​വു​ന്ന​തി​ന​പ്പു​റം. നി​ല​മ്പൂ​രി​ല്‍​നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​ക്കാ​ണു ദു​രി​തം നേ​രി​ട്ട​ത്. യാ​ത്ര​ക്കി​ട​യി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ടി​ടി​ഇ​യെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ചി​റ്റേ​ത്തു​മു​ക്ക് നി​ധീ​ഷി​നെ (35) യാ​ണ് കോ​ട്ട​യം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ചൊ​വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ആ​ലു​വ​യി​ലാ​ണു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു യു​വ​തി ഒ​റ്റ​യ്ക്കാ​ണു യാ​ത ചെ​യ്യു​ന്ന​തെ​ന്നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എ​ക്‌​സാ​മി​ന​റോ​ട് യു​വ​തി​യു​ടെ പി​താ​വു പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട ടി​ടി​ഇ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ഇ​വ​രു​ടെ കം​പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ എ​ത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് ഫോ​ണി​ല്‍ വി​ളി​ച്ചു പ​രാ​തി​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ട്രെ​യി​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. കോട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതി ജോയി പോക്സോ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചയാൾ

പി​റ​വം: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സിന്‍റെ പി​ടി​യി​ലായി. പോ​ക്സോ കേ​സി​ലും മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ ചാ​മ​ക്കാ​ലാ​യി​ൽ അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ മേ​ക്ക​ണ്ണാ​യി​ൽ ജോ​യി വ​ർ​ഗീ​സാ(56)​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ആ​റി​ന് പ​ക​ൽ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി​യെ പ്ര​തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ൽ നി​ന്ന് ഇ​യാ​ൾ ഇ​റ​ങ്ങി​പ്പോ​കു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​യാ​യ സ്ത്രീ, ​യു​വ​തി​യോ​ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. ജോ​ലി​ക്ക് പോ​യി​രു​ന്ന മാ​താ​വ് വൈ​കു​ന്നേ​ര​മെ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യേ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം പ്ര​തി ബൈ​ക്കി​ൽ അ​തു​വ​ഴി പോ​കു​ന്ന​ത് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ കാ​ണു​ക​യും ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റ​ട​ക്കം പോ​ലീ​സി​ന് കൈ​മാ​റി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2015ൽ ​തി​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു പോ​ക്സോ കേ​സി​ൽ ജോ​യി​യെ കോ​ട​തി ഏ​ഴു വ​ർ​ഷം ശി​ക്ഷി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ല്കി…

Read More

ഡോ​ക്ട​റെ കു​ത്തി​യ​ത് ആ​റു ത​വ​ണ ! സ്‌​കൂ​ളി​ല്‍ നി​ന്ന് സ​ന്ദീ​പി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ കാ​ര​ണം ല​ഹ​രി​യു​പ​യോ​ഗം…

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വ​നി​താ ഡോ​ക്ട​ര്‍ വ​ന്ദ​നാ ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പ് ല​ഹ​രി​യ്ക്ക​ടി​മ. കോ​ട്ട​യം ക​ടു​ത്തു​രു​ത്തി​യി​ലെ വ്യാ​പാ​രി​യാ​യ മോ​ഹ​ന്‍​ദാ​സി​ന്റെ ഏ​ക​മ​ക​ളാ​യ വ​ന്ദ​ന​യു​ടെ നെ​ഞ്ചി​നും ന​ട്ടെ​ല്ലി​നും ക​ഴു​ത്തി​ലു​മാ​ണ് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് പ്ര​തി സ​ന്ദീ​പ് കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ആ​റു ത​വ​ണ കു​ത്തി​യെ​ന്നാ​ണ് വി​വ​രം. ഡോ​ക്ട​റെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം നാ​ലു​പേ​ര്‍​ക്ക് കു​ത്തേ​റ്റ​ത്. പ്ര​തി പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി സ​ന്ദീ​പ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​ണ്. നെ​ടു​മ്പ​ന യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ സ​ന്ദീ​പ് ഇ​പ്പോ​ള്‍ സ​സ്പെ​ന്‍​ഷ​നി​ലാ​ണ്. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​സ്പെ​ന്‍​ഷ​ന്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. അ​ടി​പി​ടി കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​ന്ദീ​പി​നെ മു​റി​വ് തു​ന്നി​ക്കെ​ട്ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. ഡ്ര​സി​ങ് റൂ​മി​ല്‍ വ​ച്ച് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ഹൗ​സ് സ​ര്‍​ജ​ന്‍ ആ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന വ​ന്ദ​നാ ദാ​സി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.…

Read More

ഡോക്ടർ വന്ദനയ്ക്ക് പ്രതിയുടെ ആക്രമണം തടയാൻ പരിചയമില്ലായിരുന്നു; വി​ചി​ത്രവാ​ദ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ചി​ത്ര വാ​ദ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ്ര​തി​യു​ടെ ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള പ​രി​ചയം വ​നി​താ ഡോ​ക്ട​റാ​യ വ​ന്ദ​ന​യ്ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ല​ഹ​രി​ക്ക​ടി​മ​യാ​യ ആ​ൾ ആ​ക്ര​മി​ച്ചാ​ൽ എ​ങ്ങ​നെ ത​ട​യു​മെ​ന്ന് ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു. അ​ക്ര​മി ഡോ​ക്ട​റെ കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം പു​റ​ത്തു​ക​യ​റി നി​ര​വ​ധി ത​വ​ണ കു​ത്തി​യെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​വും ദാ​രു​ണ​വു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ ജീ​വ​ൻ​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വി​ഷ​മം ഉ​ണ്ട ാക്കു​ന്നു. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ണ്ടയി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ൽ വേ​ദ​ന​യു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും പൊ​തു​സ​മൂ​ഹം പി​ൻ​മാ​റ​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥിച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ചെ​റു​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ…

Read More

ആരാണവൾ.! സ്‌കൂട്ടറില്‍ ഭര്‍ത്താവിന്‍റെ പിന്നില്‍ മറ്റൊരു സ്ത്രീ: റോഡ് കാമറ ചിത്രമെടുത്ത് ഭാര്യയ്ക്ക് അയച്ചുകൊടുത്തു; തിരുവനന്തപുരത്ത് കുടുംബകലഹം

തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് കാമറ പകര്‍ത്തിയ ചിത്രം മൂലം കുടുംബകലഹം. ഭാര്യയുടെ സ്‌കൂട്ടറില്‍ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നത് കാമറയില്‍ പതിഞ്ഞതാണ് പൊല്ലാപ്പായത്. പിന്നില്‍ ഇരുന്ന സ്ത്രീ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാല്‍ ആര്‍സി ഓണറായ ഭാര്യയുടെ ഫോണിലേയ്ക്ക് ചിത്രമടക്കം പിഴ അടയ്ക്കണമെന്ന സന്ദേശമെത്തി. ഇത് ചോദ്യം ചെയ്തതോടെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി യുവതി പോലീസ് സ്‌റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Read More

വൈദ്യപരിശോധനയ്ക്ക് എത്തിയ അധ്യാപകൻ വനിതാ ഡോക്ടറെ കുത്തിക്കൊന്നു;ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു; മദ്യപാനിയായ ഇയാൾ സ്ഥിരം പ്രശ്നക്കാരനെന്ന് പോരീസ്

തിരുവന്തപുരം: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ വന്ദന ദാസ്(23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്ക് സ്വദേശിനിയാണ് വന്ദന. രാവിലെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പൂയപ്പള്ളി സ്വദേശിയായ എസ്. സന്ദീപാണ്(42) ആശുപത്രിയില്‍വച്ച് ഡോക്ടറെയും പോലീസുകാരെയും അടക്കം അഞ്ചുപേരെ കുത്തിയത്. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ അതിക്രമം നടത്തിയത്. അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം അസീസിയ ആശുപത്രിയില്‍ പഠിക്കുന്ന വന്ദന ട്രെയിനിംഗിന്‍റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. നെടുന്പന യുപി സ്കൂൾ അധ്യാപകനാണ് പ്രതി സന്ദീപ്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്.

Read More

മുഖ്യമന്ത്രിക്കു സമയമില്ല; ശസ്ത്രക്രിയാ തിയറ്ററിന്‍റെ ഉദ്ഘാടനം വൈകുന്നു; കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ന​വീ​ക​രി​ച്ച ശ​സ്ത്ര​ക്രീ​യാ തീ​യ​റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തു​മൂ​ലം രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ലാ​കു​ന്നു. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് രോ​ഗി​ക​ളി​ല്‍ നി​ന്നും ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ 25 ന് ​തി​യ​റ്റ​റി​ന്‍റെ​യും നി​ര​വ​ധി പു​തി​യ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ എ​ന്നാ​ല്‍ 25നു ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം കേ​ര​ള​ത്തി​ല്‍ ന​ട​ന്ന​തി​നാ​ല്‍ അ​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ന​ട​ത്താ​നാ​യി​ല്ല.​ എ​ന്നാ​ല്‍ വീ​ണ്ടും ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ശ​സ്ത്ര​ക്രി​യ തി​യ​റ്റ​ര്‍ ഉ​ദ്ഘാ​ട​ന തീ​യ​തി പോ​ലും നി​ശ്ച​യി​ക്കാ​നാ​യി​ട്ടി​ല്ല. നി​ര​വ​ധി നേ​ത്ര രോ​ഗി​ക​ളാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് ശ​സ്ത്ര​ക്രി​യയ്ക്കുള്ള തീ​യ​തി നി​ശ്ച​യി​ച്ചു ന​ല്കി​യെ​ങ്കി​ലും പി​ന്നീ​ട് മാ​റ്റി ന​ല്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ ആ ​തീ​യ​തി​യി​ലും ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തി​ന്‍റെ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് തി​യ​റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി​ല്ല എ​ന്ന​താ​ണ്.​ഇ​തു​മൂ​ലം നി​ര​വ​ധി രോ​ഗി​ക​ളാ​ണ്ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്കു…

Read More

പാന്‍റിന്‍റെ പോ​ക്ക​റ്റി​ല്‍ കി​ട​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു; സാ​ര​മാ​യ പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍…

മൊ​ബൈ​ല്‍​ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ടാ​ണ് സം​ഭ​വം. പാ​ന്റി​ന്റെ പോ​ക്ക​റ്റി​ല്‍ കി​ട​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ റെ​യി​ല്‍​വേ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ ഫാ​രി​സ് റ​ഹ്മാ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഫാ​രി​സ് ര​ണ്ടു വ​ര്‍​ഷം മു​മ്പ് വാ​ങ്ങി​യ റി​യ​ല്‍​മി ഫോ​ണി​ന്റെ ബാ​റ്റ​റി​യു​ടെ ഭാ​ഗ​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കാ​ലി​ന് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ഫാ​രി​സ് റ​ഹ്മാ​ന്‍ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ക്കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More