ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മന്ത്രി പ്രതികരിച്ചു. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി ഇടപെടല്‍ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. വിവാഹം പോലെ പ്രധാനപ്പെട്ട കാര്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ട് ജനങ്ങളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. പാര്‍ലമെന്റിലും നിയമസഭയിലുമാണ് ജനതാത്പര്യം പ്രതിഫലിക്കപ്പെടുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നുള്ള സ്വവർഗ അനുരാഗികളാണ് സ്വവര്‍ഗവിവാഹത്തിന് നിയമസാധുത തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയം പാർലമെന്റിന് വിടണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കുന്നത് വലിയ സാമൂഹിക പ്രത്യഘാതമുണ്ടാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു.
Read MoreCategory: Top News
മലയാള സിനിമയിലെ മരുന്നടിക്കാരെ പൂട്ടാനൊരുങ്ങി സിനിമാ സംഘടനകള്‍; ലഹരി ഉപയോഗിക്കുന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന് കൈമാറും
കൊച്ചി: മലയാള സിനിമയിലെ മരുന്നടിക്കാരെ പൂട്ടിടാനൊരുങ്ങി സിനിമാ സംഘടനകള്‍. ലഹരി മരുന്ന് ഉപയോഗിക്കുന്ന പലരും സിനിമയില്‍ ഉണ്ട്. അങ്ങനെ ഉള്ളവര്‍ സിനിമയില്‍ വേണ്ടെന്നാണ് സംയുക്ത സിനിമാ സംഘടനകളുടെ തീരുമാനം. ചില താരങ്ങള്‍ സ്വബോധമില്ലാതെയാണ് പെരുമാറുന്നത്. രാസലഹരി ഉപയോഗിക്കുന്നവരുമായും, തങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്ത ആളുകളുമായും സഹകരിക്കില്ല. ലൊക്കേഷനില്‍ വൈകി വരുന്നവര്‍ക്കും ഇത് ബാധകമാണ്. പുതുതലമുറയിലെ നടന്മാരിലാണ് ഈ പ്രശ്നങ്ങളെന്നും നിര്‍മാതാവ് രഞ്ജിത് പറഞ്ഞു. സ്ഥിരമായി മയക്കുമരുന്നു ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാനാണ് സംഘടനകളുടെ തീരുമാനം. ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും വിലക്ക്അതേസമയം, നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇരുവരും നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇതിന്റെ…
Read Moreനടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: നടൻ മാമുക്കോയ(76) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനായ മുഹമ്മദ് എന്ന മാമുക്കോയ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുന്നവയാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. 1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടേയും മകനായി ജനിച്ച മാമുക്കോയയുടെ കോഴിക്കോടൻ സംഭാഷണശൈലി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ മലയാളസിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാമുക്കോയ എപ്പോഴും ഒരു പ്രധാന കഥാപാത്രമായിരുന്നു. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ…
Read Moreവിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ കാണാൻ പോലീസുകാരൻ ലീവെടുത്ത് പോയി; ഒരു വർഷം കഴിഞ്ഞിട്ടും തിരികെ വന്നില്ല; എട്ടിന്റെ പണികൊടുത്ത് പോലീസ് വകുപ്പ്
തൊടുപുഴ: വിദേശത്തു ജോലി ചെയ്യുന്ന ഭാര്യയ്ക്കൊപ്പം കഴിയാന്‍ അവധിയില്‍ പോയതിനു ശേഷം പിന്നീട് ഡ്യൂട്ടിക്കു ഹാജരാകാത്ത സിവില്‍ പോലീസ് ഓഫീസറെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിമ്മി ജോസിനെയാണ് ജില്ലാ പോലീസ് മേധാവി പിരിച്ചുവിട്ടത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തിയതിനു ശേഷമാണ് നടപടി. ഭാര്യയ്ക്കൊപ്പം കഴിയാന്‍ രണ്ടര മാസത്തെ ശമ്പളമില്ലാത്ത അവധിയ്ക്കായാണ് പോലീസ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ തിരികെ ഹാജരാകേണ്ട 2022 ജനുവരി 16 നു ശേഷവും ജിമ്മി ജോലിക്കു ഹാജരായില്ല. തുടര്‍ന്നു വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇയാള്‍ നാടുവിട്ടതായി കണക്കാക്കി. പിന്നീട് ഇയാള്‍ക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി വകുപ്പുതല അന്വേഷണം നടത്താന്‍ കാളിയാര്‍ എസ്എച്ച്ഒ എച്ച്.എല്‍. ഹണിയെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. ഇദ്ദേഹം അന്വേഷണം നടത്തി പോലീസുകാരന് വിദേശത്തു തുടരുകയാണെന്നും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായും…
Read Moreരക്ഷിക്കണേയെന്ന് അവൻ അലറിവിളിച്ചിട്ടും; കുന്നംകുളത്ത് നാലു വര്‍ഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകം; രാജേഷിനെ ആഴങ്ങളിലേക്ക് തള്ളിയിട്ടത് ഉറ്റസുഹൃത്ത്
തൃശൂര്‍: നാലു വര്‍ഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകം. കുന്നംകുളത്ത്കൈപ്പറമ്പ് സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സലീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 2019 നവംബര്‍ 18നാണ് സംഭവം. മദ്യപാനത്തെതുടര്ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുഴവക്കത്തുവച്ച് പ്രതി സലീഷിന്റെ മൊബൈല്‍ ഫോണ്‍ പുഴയില്‍ വീണു. രാജേഷിനോട് ഫോണ്‍ ആവശ്യപ്പെട്ടിട്ടും നല്കാന് കൂട്ടാക്കിയില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതി രാജേഷിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. രാജേഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സലീഷിനെ പലവട്ടം ചോദ്യം ചെയ്തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് കൈമാറിയ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
Read Moreകിട്ടിയത് ‘ഓട്ട’ ട്രെയിൽ…! വേനൽമഴ ചതിച്ചു, വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച; മഴയത്ത് കോച്ചിനുള്ളില്‍ വെള്ളമിറങ്ങി
കണ്ണൂര്‍: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച. ആദ്യ സര്‍വീസിന് ശേഷം കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ മഴയത്ത് ചോര്‍ന്നു. മുകള്‍വശത്തുള്ള വിള്ളലിലൂടെ ട്രെയിനിന്റെ അകത്ത് വെള്ളം വീഴുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ചോര്‍ച്ചയടയ്ക്കാനുള്ള നടപടികള്‍ തുടങ്ങി. എക്സിക്യുട്ടീവ് കോച്ചിലാണ് വിള്ളല്‍ കണ്ടെത്തിയത്. ചെറിയ ചോര്‍ച്ചയാണെന്നും ഒരു ബോഗിക്കുള്ളില്‍ മാത്രമാണ് ചോര്‍ച്ച കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത്, ബുധനാഴ്ച 2.30ന് കാസര്‍ഗോട്ടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ഇതിന് മുമ്പ് വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി കണ്ണൂരിൽ എത്തിച്ചപ്പോഴാണ് വിള്ളല്‍ കണ്ടെത്തിയത്.
Read Moreപാക്കിസ്ഥാനില്‍ പോലീസ് സ്റ്റേഷനില്‍ പൊട്ടിത്തെറി ! 12 പോലീസുകാര്‍ കൊല്ലപ്പെട്ടു…
കറാച്ചി: പാക്കിസ്ഥാനില്‍ പോലീസ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ 12 പോലീസുകാര്‍ കൊല്ലപ്പെട്ടു. സ്വാതിലെ തീവ്രവാദ വിരുദ്ധ വകുപ്പിന് കീഴിലുള്ള പോലീസ് സ്റ്റേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. 40ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കബലിലുള്ള പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി 8.20ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ട് പൊട്ടിത്തെറി ഉണ്ടായെന്നും പോലീസ് സ്റ്റേഷന് പൂര്‍ണമായി തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊട്ടിത്തെറിക്ക് കാരണമായതെന്താണെന്ന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് നിര്‍വീര്യമാക്കുന്ന സേന സംഭവസ്ഥലത്ത് ക്യാന്പ് ചെയ്യുന്നതായി തീവ്രവാദ വിരുദ്ധ വകുപ്പ് വിഭാഗം ഡിഐജി പറഞ്ഞു. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് റിപ്പോര്‍ട്ട് തേടി.
Read Moreവന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി ! 3200 കോടിയുടെ വികസന പദ്ധതികള്‍
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് രാവിലെ 11.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്പെഷല്‍ സര്‍വീസില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ 10.30ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ശശി തരൂര്‍ എംപിയും ചേര്‍ന്ന് സ്വീകരിച്ചു. തമ്പാനൂരിലേക്കുള്ള യാത്രയില്‍ ശംഖുമുഖത്ത് കുറച്ചു നേരം പ്രധാനമന്ത്രി കാറിന്റെ ഡോര്‍ തുറന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇവിടെ കുറച്ചു നേരം റോഡ് ഷോയ്ക്ക് സമാനമായി പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.തന്പാനൂരിലെത്തിയ പ്രധാനമന്ത്രി ഉദ്ഘാടനത്തിനു മുന്‍പായി കുട്ടികളുമായി സംവദിച്ചു. വന്ദേഭാരത് ഉദ്ഘാടനത്തിനുശേഷം…
Read Moreമൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം ! പൊട്ടിത്തെറിച്ചത് മൂന്നു വര്‍ഷം മുമ്പ് വാങ്ങിയ ഫോണ്‍…
തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ പോലീസ്. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ അനുജന് മൂന്നു വര്‍ഷം മുന്‍പു പാലക്കാട്ടുനിന്നു വാങ്ങി നല്കിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വര്‍ഷം അവിടെ ചെന്നു തന്നെ ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വീഡിയോ കണ്ടു ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പോലീസ് നിഗമനം. മറ്റു വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി…
Read Moreവീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി; പ്രതി അഖിൽ പോക്സോ കേസ് പ്രതി; ചങ്ങനാശേരിയിൽ സംഭവിച്ചത്
ചങ്ങനാശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന വാളംപറമ്പില്‍ അഖില്‍ രാജ് (21) നെയാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്. ഇയാള്‍ ശനിയാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടിയെ വീട്ടിൽനിന്നു പിടിച്ചറിക്കി സ്കൂട്ടറില്‍ കയറ്റി കടന്നുകളയുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്ഐ ജയകൃഷ്ണന്, പ്രസാദ് ആര് നായര്‍, എഎസ്ഐ സിജു സൈമണ്‍, രഞ്ജീവ് ദാസ്, പി.ഇ. ആന്റണി, സിനി കെ. മാത്യു, സിപിഒമാരായ തോമസ് സ്റ്റാന്‍ലി, അതുല്‍ കെ.മുരളി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഖില്‍ രാജിന് തൃശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ പോക്സോ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More