സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്ത്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സതീശന് ആരോപിക്കുന്നു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജന്‍ഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശന് ആരോപിച്ചു. ട്രെയ്ലര് റിലീസ് ചെയ്തതിന് പിന്നാലെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ വിമര്‍ശനം ശക്തമായത്. സിനിമ മേയ് അഞ്ചിന് ചിത്രത്തിന്റെ റിലീസ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍നിന്ന് സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രം പറയുന്നത്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരെയാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത്…
Read MoreCategory: Top News
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് നിന്ന കുട്ടിയെ ഫേസ് ബുക്കിലൂടെ വളച്ചു; വീട്ടിൽ ആളില്ലാതിരുന്ന സമയത്തെത്തി കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ…
മാവേലിക്കര: മാവേലിക്കര സ്വദേശിയായ 17 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ കൊട്ടാരക്കര ഇട്ടിവ തുടയന്നൂര്‍ വാഴവിള ടി. വിഷ്ണു (22) വിനെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞു നില്ക്കുമ്പോള് 2020 മേയില്‍ ഫേസ്ബുക്ക് വഴി പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടു. തുടര്‍ന്ന് പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയംഎത്തി കുട്ടിയെ പീഡിപ്പിച്ചു. ഇയാളുടെ പീഡനത്തില്‍ ഗര്‍ഭിണിയായ കുട്ടി ഇയാളുടെ വീട്ടില്‍ എത്തി ബഹളമുണ്ടാക്കി.തുടര്‍ന്ന് കൊല്ലം റൂറല്‍ ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയതനുസരിച്ച് കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കൊട്ടിയത്തെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് കൊല്ലം സിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക…
Read Moreതിരുവനന്തപുരത്ത് 14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവ് !
തിരുവനന്തപുരത്ത് 14കാരിയായ സ്കൂള്‍ വിദ്യാര്ഥിനിയിലെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു (33)വിനെയാണ് ശിക്ഷിച്ചത്. അതിവേഗ പോക്സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്. 2014 ലാണ് സംഭവം നടന്നത്. സെബാസ്റ്റ്യന്‍ ഷൈജു ട്യൂഷന് എടുത്തിരുന്ന വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ശേഷം വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു. 2017 ഡിസംബറില്‍ 25ന് പെണ്‍കുട്ടിക്ക് ഫോണിലൂടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഐഡിയും വിഡിയോ ചാറ്റിന്റെ…
Read Moreമരണാനന്തരം പ്രിയ നടനെ തഴഞ്ഞോ? എറണാകുളത്തുപോയി മരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര് എത്തിയേനെ; താന്‍ എറണാകുളത്തുപോയി മരിക്കാന്‍ ശ്രമിക്കുമെന്ന പരിഹാസവുമായി വി.എം വിനു
കോഴിക്കോട്: മാമുക്കോയയ്ക്കു മരണാനന്തരം മലയാള സിനിമ അർഹിച്ച ആദരം നൽകിയില്ലെന്നു വിവാദം. സോഷ്യല്‍ മീഡിയകളിലും സിനിമാരംഗത്തുള്ള ഒരു വിഭാഗവും ആരോപണം ശരിവയ്ക്കുന്നു. പലരും വരുമെന്നു കരുതിയെന്നും വന്നില്ലെന്നുമുള്ള ആക്ഷേപവുമായി കോഴിക്കോട്ടുകാരന്കൂടിയായ സംവിധായകന് വി.എം. വിനു രംഗത്തെത്തി. ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണയോഗത്തിലായിരുന്നു വി.എം. വിനുവിന്റെ പരാമര്‍ശം. എറണാകുളത്തുപോയി മരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര് എത്തിയേനെയെന്നും താന്‍ എറണാകുളത്തുപോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിനു തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. കോഴിക്കോട് ടൗണ്‍ഹാളില്‍ ബുധനാഴ്ച വൈകുന്നേരം മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചപ്പോള്‍ സിനിമാമേഖലയിൽനിന്നു സത്യന് അന്തിക്കാട് മാത്രമാണ് എത്തിയത്. നാടക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ കൂട്ടത്തോടെ പ്രിയനടനെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയപ്പോഴായിരുന്നു പ്രമുഖ സിനിമാ താരങ്ങളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. മാമുക്കോയയും സത്യന് അന്തിക്കാടും തമ്മില്‍…
Read Moreതട്ടിപ്പിന്റെ തലപ്പാവണിഞ്ഞ ആര്യശ്രീ..! വനിതാ എഎസ്ഐ സുഹൃത്തുക്കളെ വഞ്ചിച്ച് തട്ടിയെടുത്തത് 93 പവനും 9 ലക്ഷം രൂപയും
പാലക്കാട്: രണ്ട് പേരില്‍ നിന്നായി 93 പവന് സ്വര്‍ണവും ഒന്‍പത് ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്ന കേസില്‍ വനിതാ എഎസ്ഐ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെ ആണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. പഴയന്നൂര്‍ സ്വദേശിയായ സുഹൃത്തില്‍നിന്നാണ് ആര്യശ്രീ 93 പവന് സ്വര്‍ണം വാങ്ങിയത്. ഒരു വര്‍ഷം കഴിഞ്ഞ് സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം രൂപ ലാഭവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് പലതവണയായി ഒന്നരലക്ഷം രൂപയും വാങ്ങി. പണം ആഭരണങ്ങളും കിട്ടാതെ വന്നതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി. വ്യവസായം തുടങ്ങാനെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു വിവരം. ഇരുവരുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.സുജിത്ത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ആര്യശ്രീയെ…
Read More14കാരിയുടെ ജീവനെടുത്തത് ലഹരിമരുന്ന് ഉപയോഗത്തെത്തുടര്‍ന്നുള്ള സെറിബ്രല്‍ ഹെമറേജ് ! ലൈംഗിക പീഡനത്തിനിരയായതായും വിവരം…
തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ലഹരിമാഫിയയിലേക്ക്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സിവില്‍ പോലീസ് ഓഫീസറുടെ ഏക മകളായ 14കാരിയെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നാലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നതായും പ്രകൃതിവിരുദ്ധ പീഡനം നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ മുറിയില്‍ അടക്കം അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. ഇവിടെനിന്നും…
Read Moreസിനിമ പോസ്റ്ററില്‍ തന്റെ മുഖത്തിന് പ്രധാന്യം നല്‍കണം; ഷെയ്ന് നിഗം നിര്‍മാതാവിന് അയച്ച ഇ-മെയില്‍ പുറത്ത്; അമ്മയില്‍ അംഗത്വം തേടി നടന് ശ്രീനാഥ് ഭാസി
കൊച്ചി: സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന് ഷെയ്ന് നിഗം നിര്‍മാതാവിന് അയച്ച ഇ-മെയില്‍ സന്ദേശം പുറത്ത്. നിര്‍മാതാവ് സോഫിയ പോളിനാണ് നടന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇ-മെയില്‍ അയച്ചത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ താനാണ് പ്രധാന കഥാപാത്രം എന്ന കരാര്‍ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്നും ഇ – മെയിലില്‍ പറയുന്നു. ഈ മെയിലാണ് ഷെയ്ന് നിഗത്തിനെതിരായ പരാതിയിലേക്ക് നയിച്ചതും വിലക്കേര്‍പ്പെടുത്തിയതും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന, താര സംഘടനയായ അമ്മ എന്നീ സംഘടനകളുടെ സംയുക്ത പത്രസമ്മേളനത്തിലാണ് ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്. അമ്മയില്‍ അംഗത്വം തേടി നടന് ശ്രീനാഥ് ഭാസിഅതേസമയം, സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന് ശ്രീനാഥ് ഭാസി അപേക്ഷ…
Read Moreപെറ്റി വീട്ടിൽ കിട്ടുമ്പോൾ ജനം പഠിക്കുമെന്ന് കരുതിയ സർക്കാരിന് തെറ്റി; ഖജനാവിലേക്ക് നല്ലൊരു ഒഴുക്ക് പ്രതീക്ഷിച്ചത് വെറുതേയായി; കാമറ കുരുക്കിൽ മുറുകി സർക്കാർ
വി. ശ്രീകാന്ത്സർക്കാർ ജനങ്ങളെ ബോധവത്കരിച്ച് നല്ലപിള്ളയാക്കാനായി കൊണ്ടുവന്ന പദ്ധതി അവർക്കുതന്നെ പൊല്ലാപ്പാകുകയാണ്. ഗതാഗതനിയമം ലംഘിക്കുന്നവർ എഐ കാമറയിൽ കുടുങ്ങുന്നത് വഴി ഖജനാവിലേക്ക് നല്ലൊരു ഒഴുക്ക് പ്രതീക്ഷിച്ചിട്ടിപ്പോൾ വിവാദങ്ങളിൽ തട്ടിത്തടഞ്ഞ് നിൽക്കുകയാണ് ആ പദ്ധതി. ബോധവത്കരണം നടക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല… നടക്കുമോയെന്ന് ചോദിച്ചാൽ അറിയില്ലായെന്ന് പറയേണ്ട നിലയിലാണ് ഇപ്പോൾ സർക്കാർ. പ്രതിപക്ഷമാകട്ടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ തുറന്ന് കാട്ടി സർക്കാരിനെ വീർപ്പ് മുട്ടിക്കുകയാണ്. രമേശ് ചെന്നിത്തല എംഎൽഎയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി ആരോപണങ്ങളാണ് ഓരോ ദിവസവും കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. സർക്കാർ കൺസട്ടന്റായി തെരഞ്ഞെടുത്ത കെൽട്രോണുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപിക്കുന്ന കാര്യങ്ങളിൽ കാര്യമില്ലാതില്ലെന്ന് പറയേണ്ടിവരും. കരാറിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്പോൾ ജനങ്ങളുടെ നല്ലതിന് വേണ്ടിയാണ് എഐ കാമറ സ്ഥാപിച്ചതെന്ന മട്ടിലുള്ള മറുപടിയാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്. ജനം…
Read Moreകണ്ണൂരിലും തൃശൂരിലുമായി മൂന്നു വാഹനാപകടത്തിൽ അഞ്ച് മരണം; കണ്ണൂരിൽ മരിച്ചവരിൽ അഞ്ചു വയസുകാരിയും; തൃശൂരിൽ അപകടത്തിൽപ്പെട്ടത് വിനോദയാത്ര കഴിഞ്ഞു മടങ്ങിയ സംഘം
കണ്ണൂർ/തൃശൂർ: സംസ്ഥാനത്ത് ഇന്നലെ രാത്രി കണ്ണൂരിലും തൃശൂരിലുമായുണ്ടായ മൂന്നു വാഹനാപകടങ്ങളിലായി ഒരു കുട്ടിയടക്കം നാലു പേർ മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ടുപേരും തൃശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ചു രണ്ടു പേരും തൃശൂർ വലപ്പാട് ബൈക്കപകടത്തിൽ ഒരാളുമാണു മരിച്ചത്. കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ച് ചിറക്കൽ കാട്ടാമ്പള്ളി ഇടയിൽപീടിക പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ റുഖിയയുടെ മകൻ പി.സി.അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻകളത്തിൽ ഹൗസിൽ നിയാസിന്റയും റംനാസിന്റെയും മകൾ റാഫിയ (5) എന്നിവരാണ് മരിച്ചത്. ഇവരുടെ കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.അപകടത്തിൽ പരിക്കേറ്റ അജീറിന്റെ മറ്റൊരു ബന്ധുവായ ഫാത്തിമ (8) യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയി മടങ്ങുമ്പോൾ ഇന്നലെ രാത്രി 9.40 നായിരുന്നു അപകടം. കാസർഗോഡ്…
Read Moreഒരു വാട്സ്ആപ്പ് അക്കൗണ്ട് നാല് മൊബൈൽ ഫോണുകളിൽ നിന്ന് ഉപയോഗിക്കാം; പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ
കാലിഫോർണിയ: ഒരു വാട്സ്ആപ്പ് അക്കൗണ്ട് നാല് മൊബൈൽ ഫോണുകളിൽ നിന്ന് ഉപയോഗിക്കാവുന്ന അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ. “കംപാനിയൻ മോഡ്’ എന്ന പേരിട്ട പുതിയ അപ്ഡേറ്റ് പ്രകാരം ഒരു അക്കൗണ്ട് പരമാവധി നാല് ഡിവൈസുകളിൽ നിന്ന് ആക്സസ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിൽ നിന്ന് വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണ്. ഒരേ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യത്യസ്ത ഡിവൈസുകൾ പരസ്പരബന്ധിതം(ലിങ്ക്ഡ്) ആയിരിക്കും. അക്കൗണ്ട് ഉപയോഗിക്കുന്ന പ്രൈമറി ഡിവൈസിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാലും മറ്റ് ഡിവൈസുകളിൽ നിന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാം. ഒരേ അക്കൗണ്ട് പല കംപ്യൂട്ടറുകളിൽ നിന്നും മൊബൈലുകളിൽ നിന്നും ഉപയോഗിക്കാനായി ഒടിപി സംവിധാനമാണ് ഉപയോഗിക്കുക. പ്രധാന ഡിവൈസിൽ നിന്ന് ലഭിക്കുന്ന ഒടിപി വഴിയോ ക്യൂആർ കോഡ് വഴിയോ കംപാനിയൻ അക്കൗണ്ട് ലിങ്ക് ചെയ്യാം. കംപാനിയൻ സംവിധാനം ഉപയോഗിക്കാനായി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വെർഷനിലേക്ക്…
Read More