എനിക്കൊന്നുമറിയില്ല, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ല; ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സിലെ മൂന്നാം പ്രതി ലൈ​ല​ ജാ​മ്യ​ഹ​ര്‍​ജിയുമായി​ ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കക്കേ​സി​ലെ മൂ​ന്നാം പ്ര​തി ലൈ​ല​യു​ടെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇന്ന് പ​റ​യും. നേ​ര​ത്തെ എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ലൈ​ല​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യിരുന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് ലൈ​ല​യു​ടെ വാ​ദം. സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ഇ​ല​ന്തൂ​രി​ലേ​തെ​ന്നും ലൈ​ല​യ്‌​ക്കെ​തി​രെ നി​ര​വ​ധി ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​ഫി, ഭ​ഗ​വ​ല്‍ സിം​ഗ് എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ള്‍. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലും ജൂ​ണി​ലു​മാ​യി​രു​ന്നു തൃ​ശൂ​രും എ​റ​ണാ​കു​ള​ത്തും താ​മ​സ​മാ​ക്കി​യി​രു​ന്ന റോ​സ്‌​ലി​യേ​യും പ​ദ്മ​യേ​യും ന​ര​ബ​ലി​യു​ടെ പേ​രി​ല്‍ പ്ര​തി​ക​ള്‍ കൊ​ല ചെ​യ്ത​ത്.

Read More

ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം! ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന​ട​ക്കം അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന​ട​ക്കം അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. ല​ധാ​ക്‌​ഷ്യ രൂ​പ്‌​സ​യെ, അ​ങ്കി​ത് ന​ന്ദി, അ​തു​ൽ നേ​തം, ഡോ​മ​ൻ​ഡ് യാ​ദ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​രാ​യ​ണ്‍​പു​ര്‍ ജി​ല്ല​യി​ൽ പ​ള്ളി​ക്കു​നേ​രെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​റ​സ്റ്റ്. നാ​ല് പേ​രെ കൂ​ടാ​തെ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​റ​സ്റ്റി​ലാ​യ​വ​രെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. നാ​രാ​യ​ണ്‍​പു​ര്‍, കൊ​ണ്ട​ഗോ​ണ്‍ ജി​ല്ല​ക​ളി​ലു​ള്‍​പ്പെ​ട്ട 19 ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​വി​ട​ത്തെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ക്രൈ​സ്ത​വ വി​ശ്വാ​സം സ്വീ​ക​രി​ക്കു​ന്ന​താ​ണ് സം​ഘ​പ​രി​വാ​ര്‍ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ഘ​ര്‍ വാ ​പ്പ​സി മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യാ​ണ് ക്രൈ​സ്ത​വ​ര്‍​ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തു​ന്ന​ത്.  മൂ​ന്നാ​ഴ്ച മു​മ്പ് പൊ​ക്ക​ഞ്ചൂ​ര്‍ ഗ്രാ​മ​ത്തി​ലെ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.​പ​ള്ളി​ക്ക​ക​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രേ ആ​ക്ര മ​ണ​മു​ണ്ടാ​യി. സെ​മി​ത്തേ​രി​ക​ളി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​തി​നും അ​ക്ര​മി​ക​ള്‍…

Read More

വി​ല്ല​ന്മാ​രാ​കു​ന്ന ബാ​ർ​ബി ക്യൂ, ​അ​ൽ​ഫാം, കു​ഴി​മ​ന്തി..! ഫാ​മു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ച​ത്ത കോ​ഴി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം; ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ളി​ല്ല…

  കോ​ട്ട​യം: പ​രി​ശോ​ധ​ന​ക​ൾ നി​ല​ച്ച​തോ​ടെ ഹോ​ട്ട​ലു​ക​ളും റസ്റ്ററ​ന്‍റു​ക​ളും വീ​ണ്ടും പ​ഴ​യ​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം സം​ക്രാ​ന്തി​യി​ലു​ള്ള റ​സ്റ്റ​റ​ന്‍റി​ൽ​നി​ന്നു കു​ഴി​മ​ന്തി ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ ന​ഴ്സ് ഇ​ന്ന​ലെ മ​രി​ച്ചു. ഇ​രു​പ​തോ​ളം പേ​ർ ഇ​പ്പോ​ഴും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​നാ​ളി​ൽ പ​ല ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ബാ​ർ​ബി ക്യൂ, ​അ​ൽ​ഫാം, കു​ഴി​മ​ന്തി എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കോ​ഴി​യി​റ​ച്ചി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി​യു​ണ്ട്. ഇ​വ​യ്ക്കൊ​പ്പം ക​ഴി​ക്കു​ന്ന മ​യോ​ണൈ​സും വി​ല്ല​നാ​ണ്. പ​ല​യി​ട​ത്തും കോ​ഴി ഫാ​മു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ച​ത്ത കോ​ഴി​യു​ടെ ഇ​റ​ച്ചി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​പ​ക ആ​രോ​പ​ണം. ച​ത്ത കോ​ഴി​ക്ക് വി​ല പ​കു​തി ന​ൽ​കി​യാ​ൽ മ​തി. ബാ​ർ​ബി ക്യൂ​വി​നും ആ​ൽ​ഫാ​മി​നും കു​ഴി​മ​ന്തി​ക്കും ഇ​ങ്ങ​നെ ഇ​റ​ച്ചി​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മ​സാ​ല​യും മ​റ്റു ചേ​രു​വ​ക​ളും ചേ​ർ​ക്കു​ന്പോ​ൾ ആ​ളു​ക​ൾ​ക്ക് രു​ചി വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. അ​തി​നാ​ൽ ആ​രും ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​റു​മി​ല്ല. ക്രി​സ്മ​സും അ​വ​ധി​ക്കാ​ല​വും ആ​യ​തി​നാ​ൽ…

Read More

അമിതമദ്യപാനവും ശാരീരിക ഉപദ്രവും  സഹിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി യുവതി; ഭാര്യവരാത്ത ദേഷ്യത്തിൽ അമ്മായിയപ്പനെ കുത്തിവീഴ്ത്തി മരുമകൻ; കൊല്ലത്തെ സംഭവം ഇങ്ങനെ…

കൊ​ല്ലം: ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഭാ​ര്യാ​പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​രി​പ്പ​ള്ളി വി​നീ​ത് ഭ​വ​നി​ല്‍ വി​പി​ൻ(27) ആ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ്ഥി​രം മ​ദ്യ​പാ​നി​യും ല​ഹ​രി​ക്ക് അ​ടി​മ​യു​മാ​യ പ്ര​തി ഭാ​ര്യ​യു​മാ​യി സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം മൂ​ലം സ​ഹി​കെ​ട്ട യു​വ​തി എ​ഴി​പ്പു​റ​ത്തു​ള്ള​വീ​ട്ടി​ൽ പി​താ​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ 22ന് ​മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ വി​പി​ൻ ഭാ​ര്യ​യെ ത​ന്നോ​ടൊ​പ്പം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പി​താ​വ് ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യി​രു​ന്ന മാ​ര​കാ​യു​ധം കൊ​ണ്ട് വി​പി​ൻ ഭാ​ര്യാ​പി​താ​വ് പ്ര​സാ​ദി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പ്ര​സാ​ദി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

സദ്യകഴിക്കാനുള്ള തിരക്കിനിടെ മുടിയുടെ കാര്യം മറന്നു; ഇ​രു​പ​ത് സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ മു​ടി ആരോ മുറിച്ചുകൊണ്ടുപോയി; കരിവെള്ളൂരിലെ സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: വി​വാ​ഹച്ച​ട​ങ്ങു​ക​ളു​ടെ തി​ര​ക്കി​നി​ട​യി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ക​രി​വെ​ള്ളൂ​രി​ലെ ഇ​രു​പ​തു​കാ​രിക്ക്​ മു​ടി ന​ഷ്ട​മാ​യി. ശ​നി​യാ​ഴ്ച ആ​ണൂ​രി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ബ​ന്ധു​വി​ന്‍റെ വി​വാ​ഹച്ചട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സംഭവം. തി​ര​ക്കി​നി​ട​യി​ല്‍ പി​ന്നി​ല്‍​നി​ന്ന് ആ​രോ മുടി മു​റി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്കൊപ്പം ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്ക് ക​ട​ക്കുന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി​യു​ടെ ഇ​രു​പ​ത് സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ മു​ടി ന​ഷ്ട​മാ​യ​ത്. പിന്നീടാണ് മുടി നഷ്ടപ്പെട്ടത് യുവതി അറിഞ്ഞത്. താ​ന്‍ പൊ​ന്നു​പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന മു​ടി ന​ഷ്ട​മാ​യെ​ന്ന​റി​ഞ്ഞ​തോ​ടെ യു​വ​തി​ വി​ഷ​മ​ത്തി​ലാ​യി. മു​ടി ന​ഷ്ട​മാ​യ വി​വ​ര​മ​റി​ഞ്ഞ് മ​ക​ളോ​ടൊ​പ്പം പി​താ​വും അ​ന്വേ​ഷി​ക്കാ​നെ​ത്തി​യെ​ങ്കി​ലും ഓ​ഡി​റ്റോ​റി​യ​ത്തി​ലെ നി​രീ​ക്ഷ​ണക്കാ​മ​റ പ്ര​വ​ര്‍​ത്ത​നര​ഹി​ത​മാ​യി​രു​ന്നു. യു​വ​തി​യു​ടെ പി​താ​വ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

ഏഴ് വർഷത്തിന് ശേഷം ചിലങ്ക കെട്ടി മ​ല​ബാ​ർ..! കു​ട്ടി​ക​ൾ മ​ത്സ​രി​ക്ക​ട്ടെ, ര​ക്ഷി​താ​ക്ക​ൾ ക​ണ്ട് മ​നം കു​ളി​ർ​പ്പി​ക്ക​ട്ടെയെന്ന് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ മ​ടി​ത്ത​ട്ടി​ൽ കൗ​മാ​ര​ക​ലാ​മേ​ള​യു​ടെ തി​രി തെ​ളി​ഞ്ഞു. ഇ​നി​യു​ള്ള അ​ഞ്ചു നാ​ളു​ക​ൾ ച​രി​ത്ര​ന​ഗ​രി ക​ല​യു​ടെ വ​ർ​ണ​ക്കാ​ഴ്ച്ച​ക​ൾ സാ​ക്ഷ്യം വ​ഹി​ക്കും. 61-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 24 വേ​ദി​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കൗ​മാ​ര പ്ര​തി​ഭ​ക​ൾ നൃ​ത്ത​വും ഒ​പ്പ​ന​യും സം​ഗീ​ത​വു​മെ​ല്ലാ​മാ​യി കോ​ഴി​ക്കോ​ട്ട് മാ​റ്റു​ര​യ്ക്കും. പ​ട്ടാ​ള​ബൂ​ട്ടു​ക​ളു​ടെ പ​രു​ക്ക​ന്‍ ശ​ബ്ദം കേ​ട്ടു പ​രി​ച​യി​ച്ച വെ​സ്റ്റ്ഹി​ല്‍ വി​ക്രം മൈ​താ​നി ചി​ല​ങ്ക​യു​ടെ നാ​ദ​ത്തി​ല്‍ മു​ഖ​രി​ത​മാ​കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​ണ് വി​ക്രം മൈ​താ​നം. രാ​വി​ലെ എ​ട്ട​ര​യ്ക്ക് ക​ലോ​ത്സ​വ പ​താ​ക ഉ​യ​ർ​ന്നു. പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​വി​ടെ തി​രി​തെ​ളി​യി​ച്ച​തോ​ടെ വേ​ദി ഉ​ണ​ർ​ന്നു. ഏ​ഴു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ക​ലാ​മാ​മാ​ങ്കം സാ​മൂ​തി​രി​യു​ടെ ത​ട്ട​ക​ത്തി​ലേ​ക്കു വീ​ണ്ടു​മെ​ത്തു​ന്ന​ത്. ക​ലാ​ലോ​ക​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ക്ക​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജേ​താ​ക്ക​ള്‍​ക്കു​ള്ള 117.5 പ​വ​ന്‍ സ്വ​ര്‍​ണ​ക്ക​പ്പ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ഴി​ക്കോ​ട്ടെ​ത്തി. ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ മാ​നാ​ഞ്ചി​റ മൈ​താ​നം രാ​ത്രി കാ​ല​ത്ത് വെ​ള്ളി​വെ​ളി​ച്ചം വി​ത​റി അ​ണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടു​ണ്ട്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം ദീ​പാ​ല​ങ്കാ​ര​ത്തി​ല്‍ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഉ​ത്സ​വ ല​ഹ​രി​യി​ലാ​ണ് കോ​ഴി​ക്കോ​ട്ടു​കാ​ര്‍. സം​സ്‌​കൃ​തോ​ത്സ​വ​വും അ​റ​ബി​ക് ക​ലോ​ത്സ​വ​വും…

Read More

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കോട്ടയത്തെ നഴ്‌സ് മരിച്ചു; ഈ ​ഗ​തി​കേ​ട് ഇ​നി ആ​ര്‍​ക്കും സം​ഭ​വി​ക്ക​രു​ത്;  കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് യുവതിയുടെ പിതാവ്

ഗാ​ന്ധി​ന​ഗ​ര്‍: ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ഴ്‌​സ് മ​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സ്ഥി​രോ​ഗ വി​ഭാ​ഗം തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ ന​ഴ്‌​സിം​ഗ് ഓ​ഫീസ​റാ​യ ര​ശ്മി രാ​ജ് (32)ആ​ണ് മ​രി​ച്ച​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പി​താ​വ് ച​ന്ദ്ര​ന്‍. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നും ഈ ​ഗ​തി​കേ​ട് ഇ​നി ആ​ര്‍​ക്കും സം​ഭ​വി​ക്ക​രു​തെ​ന്നും ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 29നാ​ണ് കോ​ട്ട​യം സം​ക്രാ​ന്തി​യി​ലു​ള്ള മ​ല​പ്പു​റം കു​ഴി​മ​ന്തി ഹോ​ട്ട​ലി​ല്‍നി​ന്ന് ഓ​ര്‍ഡ​ര്‍ ചെ​യ്ത് വ​രു​ത്തി​യ അ​ല്‍ഫാം ര​ശ്മി ക​ഴി​ച്ച​ത്. രാ​ത്രി​യാ​യ​പ്പോ​ള്‍ ഛര്‍ദ്ദി​ലും വയറിള​ക്ക​വു​മു​ണ്ടാ​യി. തു​ട​ര്‍ന്ന് സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​സി​ന്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യനി​ല ​മോ​ശ​മാ​യ​തി​നെത്തു​ട​ര്‍ന്ന് ഞാ​യ​റാ​ഴ്ച വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​യാ​ക്കി​യെ​ങ്കി​ലും രാ​ത്രി ഏ​ഴോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍ച്ച​റി​യി​ല്‍. കോ​ട്ട​യം തി​രു​വാ​ര്‍പ്പ് പാ​ല​ത്ത​റ രാ​ജു-അം​ബി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ളും…

Read More

കോ​വി​ഡ് വ്യാപന ഭീഷണി; ആ​റ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​റ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ വി​മാ​ന യാ​ത്ര ന​ട​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും 72 മ​ണി​ക്കൂ​ർ മു​ന്പു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ർ​ട്ട് അ​പ് ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ചൈ​ന, ഹോ​ങ്കോം​ഗ്, ദ​ക്ഷി​ണ കൊ​റി​യ, താ​യ്ലാ​ൻ​ഡ്, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ വ​ഴി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് പു​തി​യ നി​ബ​ന്ധ​ന. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രാ​ല​യം യാ​ത്രാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. നേ​ര​ത്തെ ഈ ​ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ൽ വ​രു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ആ​ർ​ടി​പി​സി​ആ​ർ ബാ​ധ​ക​മാ​യി​രു​ന്നു​ള്ളു. ഈ ​നി​ബ​ന്ധ​ന​യി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

കോളജ് കുമാരിമാർ മുതൽ വീട്ടമ്മമാർ വരെ; കൊച്ചിയിൽ ഓണ്‍ലൈൻ പെണ്‍വാണിഭം കൊഴുക്കുന്നു; മണിക്കൂറിന് പതിനായിരം മുതൽ ചാർജ്ജ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…

കാ​ക്ക​നാ​ട്: ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റു​ക​ളു​ടെ മ​റ​വി​ൽ കാ​ക്ക​നാ​ട് പെ​ണ്‍​വാ​ണി​ഭം കൊ​ഴു​ക്കു​ന്നു. കാ​ക്ക​നാ​ട് -പാ​ലാ​രി​വ​ട്ടം – ഇ​ട​പ്പ​ള്ളി -വൈ​റ്റി​ല-​ക​ട​വ​ന്ത്ര മേ​ഖ​ല​ക​ളി​ലെ ഫ്ലാ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പെ​ണ്‍​വാ​ണി​ഭം ത​ഴ​ച്ചു​വ​ള​രു​ന്ന​ത്. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ത്രീ​ക​ളെ പ്ര​ദ​ർ​ശി​പ്പി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തു​ന്ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വി​ടെ മ​സാ​ജ് പാ​ര്‍​ല​റു​ക​ളി​ല്‍ സ്ത്രീ​ക​ളെ നി​ര​ത്തി​നി​ർ​ത്തി ഇ​ഷ്ട​മു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഇ​വി​ടെ ഫൈ​വ് സ്റ്റാ​ര്‍ സൗ​ക​ര്യ​മു​ള്ള മു​റി​ക​ളൊ​രു​ക്കി​യാ​ണ് പെ​ണ്‍​വാ​ണി​ഭം. മ​സാ​ജ് പാ​ര്‍​ല​റി​ല്‍ ഒ​രാ​ള്‍​ക്ക് പ​തി​നാ​യി​രം രൂ​പ​യാ​ണ് മ​ണി​ക്കൂ​റി​ന് ഈ​ടാ​ക്കു​ന്ന​ത്. ഐ​ടി​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം. കൂ​ടാ​തെ എ​സ്കോ​ട്ട് സ​ർ​വീ​സു​ക​ളും ഇ​വ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫ്ലാ​റ്റു​ക​ളാ​യ​തി​നാ​ൽ പോ​ലീ​സി​ന് റെ​യ്ഡ് ന​ട​ത്തു​വാ​നും ആ​കു​ന്നി​ല്ല. എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളു​ടെ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വാ​ട്സ് ആ​പ്പി​ലൂ​ടെ​യും പെ​ണ്‍​വാ​ണി​ഭംപ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള എ​ളു​പ്പ​വ​ഴി എ​ന്ന നി​ല​യ്ക്കാ​ണ് പ​ല സ്ത്രീ​ക​ളും വാ​ണി​ഭ സം​ഘ​ങ്ങ​ളി​ൽ…

Read More

എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സി​ൽ  ശ​ശി ത​രൂ​ർ -സു​കു​മാ​ര​ൻ​നാ​യ​ർ കൂ​ടി​ക്കാ​ഴ്ച; അ​ര​മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ചയിൽ കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നും

കോ​ട്ട​യം: മ​ന്നം​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പെ​രു​ന്ന​യി​ലെ​ത്തി​യ ശ​ശി​ത​രൂ​ർ എം​പി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​ര​മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു നി​ന്നു. ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ കാ​ര്യ​ങ്ങ​ളും സം​വ​ര​ണ വി​ഷ​യ​വും ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് സൂ​ച​ന. അ​ടു​ത്ത നാ​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടെ ശ​ശി ത​രൂ​ർ ന​ട​ത്തി സ​ന്ദ​ർ​ശ​ന​ങ്ങ​ളും വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളും കോ​ണ്‍​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും ഉ​ൾ​പ്പെ​ടെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ രം​ഗ​ത്ത് എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ശി ത​രൂ​ർ -സു​കു​മാ​ര​ൻ നാ​യ​ർ കൂ​ടി​ക്കാ​ഴ്ച ശ്ര​ദ്ധേ​യ​മാ​യി. കൂ​ടി​ക്കാ​ഴ്ച​യി​ൽ കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​നും പ​ങ്കെ​ടു​ത്തു. ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ നി​ര​വ​ധി നേ​താ​ക്ക​ൾ എ​ത്തി​യി​ട്ടു​ണ്ട്.  

Read More